Entertainment
യുദ്ധം നിർത്തൂ കാപാലികരേ !

യുദ്ധം നിർത്തൂ കാപാലികരേ !
നിരാലംബരെയും, നിസ്സഹായരെയും, സ്ത്രീകളെയും, കുഞ്ഞുങ്ങളെയും നിഷ്കരുണം പീഢിപ്പിച്ചു കൊല്ലുന്ന, അപരിഷ്കൃതന്മാർ വാഴുന്ന “പരിഷ്കൃതലോകം”! ഐക്യരാഷ്ട്രസംഘടന പോലും നോക്കു കുത്തിയാകുമ്പോൾ മറ്റെന്തുമാർഗ്ഗം ? ലോകജനത യുദ്ധത്തിനെതിരെ പ്രതിഷേധത്തിൻ്റെ അഗ്നിപർവ്വതമാകണം.
അങ്ങനെയൊരു പ്രതിഷേധമാണ് 75ാമത് കാൻ ഫിലിം ഫെസ്റ്റിവലിനിടെ കാണികളെ ഞെട്ടിച്ചുകൊണ്ട് അരങ്ങേറിയത്. അർദ്ധ നഗ്നയായ യുവതിയുടെ പ്രതിഷേധം ലോകത്തെ സകല യുദ്ധവെറികൾക്കും അതിക്രമങ്ങൾക്ക് എതിരെ ഉള്ളതായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ റാഡിക്കൽ ഫെമിനിസ്റ്റ് ഗ്രൂപ്പായ സ്കം അവരുടെ ഔദ്യോഗിക ട്വിറ്റർ പേജിൽ പങ്കുവെച്ചിട്ടുണ്ട്.
‘ഞങ്ങളെ പീഡിപ്പിക്കുന്നത് നിർത്തൂ’ എന്ന് ശരീരത്തിൽ എഴുതിയാണ് യുവതി ഫ്രാൻസിൽ നടക്കുന്ന കാൻ ഫെസ്റ്റിവൽ വേദിയിലേയ്ക്ക് എത്തിയത്. യുക്രെയിനിൽ നടക്കുന്ന റഷ്യയുടെ ലൈംഗികാതിക്രമങ്ങളോടുള്ള പ്രതിഷേധമാണ് യുവതി നടത്തിയത്. യുക്രെയിൻ പതാക ശരീരത്തിൽ പെയിന്റ് ചെയ്തെത്തിയ ഇവർ സെക്യൂരിറ്റി ഗാർഡുകൾ തടയുന്നതിന് മുൻപ് ഫോട്ടോയ്ക്ക് പോസ് ചെയ്തു. വേദിയിലെത്തി അലറിവിളിച്ച് മുട്ടിലിഴഞ്ഞ് കരഞ്ഞ അജ്ഞാതയായ യുവതിയെ ഗാർഡുകൾ പെട്ടെന്ന് കറുത്ത കോട്ടണിയിച്ച ശേഷം അവിടെ നിന്ന് മാറ്റി.
ജോർജ്ജ് മില്ലറുടെ ‘ത്രീ തൗസന്റ് ഇയേഴ്സ് ഓഫ് ലോംഗിംഗ്’ എന്ന ചിത്രത്തിന്റെ പ്രീമിയറിൽ പങ്കെടുക്കാനെത്തിയ അതിഥികളെ ഈ പ്രതിഷേധം ബുദ്ധിമുട്ടിച്ചു. റഷ്യൻ സൈന്യത്തിന്റെ അധീനതയിലുള്ള പ്രദേശങ്ങളിൽ ചെറിയ കുട്ടികളെ പോലും ലൈംഗികമായി ഉപദ്രവിച്ചുവെന്ന് റിപ്പോർട്ട് ലഭിച്ചുവെന്ന് യുക്രെയിൻ പ്രസിഡന്റ് നേരത്തെ പറഞ്ഞിരുന്നു.
ഈ സംഭവം കാനിലെ സുരക്ഷാസംവിധാനങ്ങൾ എത്രമാത്രം കാര്യക്ഷമമാണ് എന്ന ചോദ്യവും ഉയർത്തിയിരിക്കുകയാണ്. ലൂമിയർ തിയേറ്ററിനകത്തേക്ക് കയറുന്നതിനായി ഒന്നിലധികം സുരക്ഷാ പരിശോധനകൾക്ക് വിധേയരാകേണ്ടതുണ്ട്. അകത്തും സുരക്ഷാ ജീവനക്കാരുണ്ട്. പിന്നെങ്ങനെ ഇവർ അകത്തുപ്രവേശിച്ചു എന്നാണ് ഉയരുന്ന ചോദ്യം.
Une femme nue s’est introduit sur le tapis rouge de Cannes lors de la montée des marches, ce vendredi soir. Elle a été rapidement évacuée par la sécurité. #Cannes2022 pic.twitter.com/TT4ye7SjfH
— France 3 Côte d’Azur (@F3cotedazur) May 20, 2022
967 total views, 4 views today