പടം കണ്ടിറങ്ങുമ്പോ സവിത തീയേറ്ററിന്റെ പടിക്കൽ വച്ച് പെമ്പ്രന്നോത്തി തന്ന ഒരു ഉമ്മ ഉണ്ട്, അതിൽ കൂടിയ അവാർഡ് ഒന്നും ഇതിൻറെ എഴുത്തിന് കിട്ടാനില്ലായിരുന്നു
ഐറ്റം പുറത്തു വന്നിട്ട് ഇന്ന് പത്തുവർഷമായി! ഓർമ്മകൾ എല്ലാം കൂടി ഇരച്ചു കുത്തി വന്ന് ഐറ്റം ഡാൻസ് കളിക്കുന്നു. ഇത് ഉണ്ടായി വന്ന സമയത്തെ കഥകളെല്ലാം കൂടി ചേർത്തുവച്ചാൽ രസമുള്ള ഒരു പുസ്തകം ഉണ്ടാക്കാം
174 total views, 1 views today

തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രന്റെ കുറിപ്പ്
ഐറ്റം പുറത്തു വന്നിട്ട് ഇന്ന് പത്തുവർഷമായി! ഓർമ്മകൾ എല്ലാം കൂടി ഇരച്ചു കുത്തി വന്ന് ഐറ്റം ഡാൻസ് കളിക്കുന്നു. ഇത് ഉണ്ടായി വന്ന സമയത്തെ കഥകളെല്ലാം കൂടി ചേർത്തുവച്ചാൽ രസമുള്ള ഒരു പുസ്തകം ഉണ്ടാക്കാം. ഇതു വലിയ വിശ്വസിനിമയൊന്നുമല്ല എന്നറിയാം.ഒരുപാട് പേർക്ക് ഈ സിനിമയോട് എതിരഭിപ്രായം ഉണ്ട് താനും. എന്നാലും ഈ പടം കണ്ടിറങ്ങുമ്പോ സവിത തീയേറ്ററിന്റെ പടിക്കൽ വച്ച് നാട്ടുകാരു മൊത്തം നോക്കി നിൽക്കുമ്പം പെമ്പ്രന്നോത്തി തന്ന ഒരു ഉമ്മ ഉണ്ട്. അതിൽ കൂടിയ അവാർഡ് ഒന്നും ഇതിൻറെ എഴുത്തിന് കിട്ടാനില്ലായിരുന്നു.
“പുഞ്ചിരി ഹാ !കുലീനമാം കള്ളം
നെഞ്ചു കീറി ഞാൻ നേരിനെ കാട്ടാം.”
എന്ന് കവി പാടിയിട്ടുണ്ട്. ഇത് ആ സൈസ് നന്ദിയാണ് സാർ. നേരും നെറിവും നിറവുമുള്ള നന്ദി. എന്റെ ജീവിതത്തെ കളറാക്കിയതിൽ വലിയൊരു പങ്കുണ്ട് ഈ പടത്തിന് . ഇത്തരം സൗഭാഗ്യങ്ങൾക്ക് ചത്തു തീരുവോളം നന്ദിയുള്ളവനായിരിക്കുക എന്ന ഒറ്റ ആഗ്രഹമേ ഉള്ളൂ മനസ്സിൽ.പ്രത്യുപകാരം മറക്കുന്ന പൂരുഷൻ ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും.ചങ്കുകളായ മനുഷ്യരേ ,
ഒരിക്കൽക്കൂടി നന്ദി.
( എഴുത്തു കൂട്ടത്തിൽ സിനിമാക്കാര്യത്തിന് എന്തു റോൾ എന്ന ചോദ്യം ചില മിടുക്കർ എങ്കിലും ചോദിക്കാൻ ഇടയുണ്ട്. തിരക്കഥ ഒരു എഴുത്തു രൂപം ആണെന്നാണ് എളിയ വിശ്വാസം. പടത്തിന്റെ പോസ്റ്ററല്ല മാതൃഭൂമി ഇറക്കിയ പുസ്തകത്തിൻറെ ചിത്രമാണ് കൊടുത്തിരിക്കുന്നത്.)
175 total views, 2 views today
