എന്താണ് സ്നോർക്കെല്ലിംഗും സ്കൂബ ഡൈവിങ്ങും തമ്മിലുള്ള വ്യത്യാസം ?

അറിവ് തേടുന്ന പാവം പ്രവാസി

കരയിൽ കാണുന്നതു പോലൊരു ലോകം കടലിനടിയിലുമുണ്ട്. ചെറിയ കുന്നും , വലിയ മലകളും , കരിമ്പാറയും കുറ്റിക്കാടുമൊക്കെ അവിടെയുണ്ട്. ഒരുപക്ഷേ, കരയിലുള്ളതി നെക്കാൾ ജീവജാലങ്ങൾ സമുദ്രത്തിനടിയിൽ ഉണ്ടായിരിക്കും. കടലമ്മയും മക്കളും ജീവിക്കുന്ന ആ മനോഹര ലോകം കാണാൻ ആഴിയുടെ അടിത്തട്ടിൽ പോകണം. പക്ഷേ, അത്രയും ആഴത്തിൽ മുങ്ങിയാൽ ശ്വാസം മുട്ടില്ലേ?
വിദഗ്ധരായ പരീശിലകരുടെ സഹായത്താൽ കടലിൽ ഇറങ്ങാൻ പല മാർഗങ്ങൾ ഉണ്ട്. അതിൽ രണ്ടെണ്ണം പരിചയപ്പെടാം.

Snorkelling
Snorkelling

1)സ്നോർക്കലിംഗ്:

ജലത്തിന്റെ ഉപരിതലത്തിലൂടെ ഒരു മാസ്ക് (അല്ലെങ്കിൽ കണ്ണടകൾ), ഒരു സ്നോർക്കൽ (ആകൃതിയിലുള്ള ശ്വസന ട്യൂബ്), ലൈഫ് ജാക്കറ്റ് തുടങ്ങിയവ ധരിച്ച് കൊണ്ട് നീന്തുന്നതിന് സ്നോർക്കലിംഗ് എന്ന് പറയുന്നു.
സ്നോർക്കലിംഗിന് പ്രത്യേക പരിശീലനമോ , വലിയ ചെലവുകളോ , ശാരീരിക പ്രയത്നമോ ആവശ്യമില്ല. ഇത് മിക്കവാറും ഒരു ബീച്ചിന്റെ തീരത്ത് നിന്നോ , സമീപമുള്ള പാറകളിൽ നിന്നോ വെള്ളത്തിലേക്ക് നേരിട്ട് പ്രവേശി ക്കുന്നു. ലോകമെമ്പാടുമുള്ള പല കമ്പനികളും പവിഴപ്പുറ്റുകളോ , ദ്വീപുകളോ പോലെയുള്ള സുതാര്യമായ ജലമുള്ള സ്ഥലങ്ങളെ സ്‌നോർക്കൽ സ്പോട്ടായി മാറ്റുന്നു.

ഡൈവിംഗിൽ നിന്ന് വ്യത്യസ്തമായി ആഴത്തിൽ പോകുകയോ ജലത്തിന്റെ ഉപരിതലത്തിൽ നിന്ന് പുറത്തുപോകുകയോ ചെയ്യാതെ തന്നെ കടലിന്റെ സൗന്ദര്യം ആസ്വദിക്കാൻ കഴിയുന്നു എന്നതാണ് സ്നോർക്കലിംഗ് ഏറ്റവും വലിയ പ്രത്യേകത. കൂടാതെ പേശികളെ ശക്തിപ്പെടുത്തുന്നത് മുതൽ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നത് വരെയുള്ള ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നു.

scuba diving
scuba diving

2)സ്കൂബ ഡൈവിങ്ങ് :

വെള്ളത്തിനടിയിൽ ശ്വസിക്കാൻ ആവശ്യമായത് എല്ലാം അടങ്ങിയ ഉപകരണത്തോടു കൂടിയ മുങ്ങലാണ് സ്കൂബ ഡൈവിങ്ങ്. ശ്വസന സിലിണ്ടർ ഉപയോഗിച്ചു വെള്ളത്തിനടിയിലൂടെ ഉള്ള ചാട്ടത്തിനും നീന്തലിനുമാണ് സാധാരണയായി സ്കൂബ ഡൈവിംഗ് എന്ന് പറയുന്നത്. അക്വാലങ് അഥവാ സ്കൂബ എന്ന ശ്വസനോപകരണമാണ് ഇതിനു സഹായിക്കുന്നത്. സ്കൂബ ഡൈവിംഗ് ചെയ്യുന്നവർക്ക് സാധാരണയായി കംപ്രെസ്സ്ഡ് എയർ ഒരു റെഗുലേറ്റർ വഴി ലഭിക്കുന്നതിനാൽ കൂടുതൽ സഞ്ചാര സ്വാതന്ത്രവും, കൂടുതൽ സമയം വെള്ളത്തിനടിയിൽ നീന്താനും സാധിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ വെള്ളത്തിനടിയിൽ ശ്വസനം സാധ്യമാക്കുന്ന രണ്ട് തരത്തിലുള്ള രൂപകൽപ്പനകളാണ് തയ്യാറാക്കപ്പെട്ടത്.

💥ഓപ്പൺ സർക്യൂട്ടും ,
💥ക്ലോസ്ഡ് സർക്യൂട്ടും.

ഇതിൽ ഓപ്പൺ സർക്യൂട്ടിൽ ഡൈവർ പുറത്തേക്കു വിടുന്ന ശ്വാസം നേരിട്ട് വെള്ളത്തിലേക്ക് പോവുന്നു .അതേ സമയം ക്ലോസ്ഡ് സർക്യൂട്ടിൽ ഡൈവർ പുറത്തേക്ക് വിടുന്ന ശ്വാസത്തിൽനിന്നും ഓക്സിജൻ ഫിൽറ്റർ ചെയ്തു വീണ്ടും സിലിണ്ടറിലേക്ക് പോവുന്നു.സെൽഫ് കണ്ടെയ്ന്റ് അണ്ടർവാട്ടർ ബ്രീത്തിഗ് അപ്പാരറ്റസ് (SCUBA )എന്ന വാക്കിന്റെ ചുരുക്ക രൂപമാണ് സ്കൂബ. രണ്ടാം ലോകമഹായുദ്ധ കാലത്ത് അമേരിക്കക്കാരായ ക്രിസ്ത്യൻ ജെ. ലാംബർട്ട്സനാണ് ഇത് കണ്ടുപിടിച്ചത്.

Open-Circuit Diving
Open-Circuit Diving

സ്കൂബ ഡൈവിങ്ങിന് വലിയ തയ്യാറെടുപ്പുകൾ വേണം.മാസ്ക്, എയർ സിലിണ്ടർ, വായു നിറച്ച ജാക്കറ്റ് തുടങ്ങിയ സുരക്ഷാ കവചങ്ങളോടെ കടലിൽ മുങ്ങുമ്പോൾ ഷോട്സിനു മുകളിൽ ഡൈവിങ് ഡ്രസ് ധരിക്കണം. നട്ടെല്ലിന്റെ അടിഭാഗം മുതൽ കഴുത്തിന്റെ പിൻഭാഗം വരെ സിബ്ബ് വലിച്ചു കയറ്റി. ഇരുമ്പിന്റെ കട്ടകൾ തൂക്കിയ വെയ്റ്റ് ബെൽറ്റ് വയറിനു ചുറ്റും കെട്ടി. കടലിന്റെ ഉപരിതലത്തിൽ നിന്നു താഴുകയും വേണം അടിത്തട്ടിൽ മുട്ടാനും പാടില്ല. മീനുകളെപ്പോലെ ഒഴുകാൻ പാകത്തിന് ശരീര ഭാരം നിയന്ത്രിക്കുന്നതിനാണ് വെയ്റ്റ് ബെൽറ്റ്. ഇതിനു മുകളിൽക്കൂടി സിലിണ്ടർ ഘടിപ്പിച്ച ജാക്കറ്റ് ധരിക്കണം.

Closed-Circuit Diving
Closed-Circuit Diving

വെള്ളത്തിൽ മുങ്ങുന്നവരുടെ സിലിണ്ടറിൽ ഓക്സിജനാണെന്നൊരു തെറ്റിദ്ധാരണയുണ്ട്. സിലിണ്ടറിൽ ശുദ്ധവായുവാണ്. സിലിണ്ടറിന്റെ ഭാരം സാധാരണയായി പതിനേഴു കിലോ കാണും. സിലിണ്ടറിൽ രണ്ടു മൗത്ത് പീസുകളുള്ള രണ്ടു പൈപ്പുകളുണ്ട്. പല്ലു കൊണ്ടു കടിച്ചു പിടിച്ച് ചുണ്ടുകൾ ചേർത്ത് അടയ്ക്കാൻ പറ്റുന്ന രീതിയിലുള്ളതാണ് മൗത്ത് പീസ്. വെള്ളത്തിനടിയിൽ ഇതിലൂടെയാണ് ശ്വസിക്കേണ്ടത്. കണ്ണുകളുടെ സുരക്ഷയ്ക്കായി മാസ്ക് വയ്ക്കണം. മാസ്ക് വച്ചു കഴിഞ്ഞാൽ മൂക്കിലൂടെ ശ്വസിക്കാനാവില്ല. പിന്നീടുള്ള ശ്വാസോച്ഛ്വാസം വായിലൂടെയാണ്. വായിലൂടെ ശ്വാസം അകത്തേയ്ക്കെടുത്ത് വായിലൂടെ തന്നെ പുറത്തു വിടുക.

You May Also Like

എൽ പി ജി ഗ്യാസ് കുറ്റികൾ കത്തിച്ചാൽ പൊട്ടിത്തെറിക്കുമോ ? വായിക്കാം ആ സന്തോഷകരമായ സത്യം

LPG ഗ്യാസ് കുറ്റികൾ കത്തിച്ചാൽ പൊട്ടിത്തെറിക്കുമോ ? വായിക്കാം ആ സന്തോഷകരമായ സത്യം അറിവ് തേടുന്ന…

അമേരിക്കൻ മരുഭൂവാസികളായ ഹോപികളുടെ വീടിന് വാതിലുകൾ ഇല്ലാത്തത് എന്ത് കൊണ്ട്? ഹോപികൾ എന്തിനാണ് പാമ്പുകളെ വായിൽ​ വെച്ചു കൊണ്ട് നൃത്തം ചെയ്യുന്നത് ?

മരുഭൂമികളിലാണ് ലോകജനസംഖ്യയുടെ പത്തിലൊന്നും താമസിക്കുന്നത്. അത്തരത്തിലുള്ള ഒരു കൂട്ടം മനുഷ്യരാണ് അമേരിക്കൻ മരുവാസികളായ ഹോപികൾ.

പക്ഷികളെയും, അവയുടെ തൂവലുകളെയും പേടിക്കുന്ന അസുഖം ഏതാണ് ?

ചില ആൾക്കാർക്ക് ഈ തൂവലുകൾ അത്ര രസിക്കില്ല .ഉയരത്തെയും , തീയിനേയും എല്ലാം പേടിക്കുന്നതുപോലെ ചിലർക്ക് തൂവലുകളും പേടിയായിരിക്കും

പർവത ആടുകൾ ഇല്ലായിരുന്ന സാലിഷ് കടലിന്റെ തീരങ്ങളിൽ പര്യവേക്ഷണം നടത്തുമ്പോൾ കണ്ടെത്തിയ വെളുത്ത കമ്പിളിയുടെ ഉറവിടം എന്തായിരിക്കാം ?

കമ്പിളി നായ ….സാലിഷ് വൂൾ ഡോഗ് Sreekala Prasad 1791-ൽ സ്പാനിഷ് പര്യവേക്ഷകനായ ജുവാൻ ഫ്രാൻസിസ്കോ…