ദിവ്യ പി.ജോൺ എന്ന സന്യസ്ത വിദ്യാർത്ഥിനിയെ കൊന്നതല്ലേ ?

90

Sebastian Christopher Raja Sodaram

ദിവ്യ പി.ജോൺ എന്ന സന്യസ്ത വിദ്യാർത്ഥിനിയെ കൊന്നതല്ലേ ? മനസിന് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് എന്ന മുന്നറിയിപ്പോടെ ഈ വീഡിയോ ഇവിടെ എടുത്തു ചേർക്കുന്നു. ശ്രദ്ധിച്ചു കാണാൻ ശ്രമിക്കുക. ടാബിലോ ലാപ്ടോപ്പിലോ കണ്ടാൽ മൊബൈൽ ഫോൺ സ്‌ക്രീനിൽ കാണുന്നതിനേക്കാൾ വ്യക്തതയുണ്ടാകും. ആരെടുത്തതാണെങ്കിലും ഈ വീഡിയോ പൊലീസ് അന്വേഷണത്തിൽ വഴിത്തിരിവാകും. ആകണം. എൻറെ മനസിൽ ഉയർന്ന ചുവടെ ചേർക്കുന്ന ചോദ്യങ്ങൾ നിങ്ങൾക്കും ഉയർത്താൻ ആവുന്നുണ്ടോ എന്ന് പരിശോധിക്കുക.

ഈ കിണറ്റുകരയിൽനിന്ന് കാൽ വഴുതി കിണറിലേക്കു വീഴാൻ സാധ്യതയുണ്ടോ? ഇനി, വീണാൽത്തന്നെ ഏകദേശം അരയ്‌ക്കൊപ്പം മാത്രം വെള്ളത്തിൽ മുങ്ങി മരിക്കുമോ? അരയ്‌ക്കൊപ്പം മാത്രം വെള്ളമുള്ള കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യില്ല എന്ന സഭയുടെ വൈകിവന്ന യാഥാർത്ഥ്യ ബോധത്തിൽ നിന്നല്ലേ കാൽ തെറ്റി വീണ കഥയുണ്ടാക്കിയത്? മോട്ടോർ ഘടിപ്പിച്ചതും മൂടിയുള്ളതുമായ കിണറിൽ നിന്ന് വെള്ളം കോരാൻ ഈ യുവതിയെ ആരാണ് നിർബന്ധിച്ചത്? റിംഗ് നിർമിത പരിമിത വ്യാസം മാത്രമുള്ള ഒരു കിണറ്റിലേക്ക് പ്രായപൂർത്തിയായ ഒരാൾ അബദ്ധത്തിൽ വീണാൽ തലയ്‌ക്കോ ശരീരഭാഗങ്ങൾക്കോ ചതവു സംഭവിക്കുകയില്ലേ?

വീഴുന്ന ശബ്ദം കേട്ടുവെന്നു പറയുന്ന മഠത്തിലെ അന്തേവാസികൾ അവിടെയുണ്ടായിരുന്ന റോപ്പ് എടുത്തു രക്ഷപ്രവർത്തനം നടത്താതിരുന്നത് എന്തുകൊണ്ട്? വീണ ശബ്ദംമാത്രം കേട്ടുവെന്നു പറയുന്നവരിൽ ഒരാൾ അതിനുശേഷം ചാടുന്നതുകണ്ടു എന്നും പറയുന്നത് എന്തുകൊണ്ട്? അഗ്നിശമന സേന മൃതദേഹം പുറത്തെടുക്കുമ്പോൾ എന്ത് തെളിവു നശിപ്പിക്കാനാണ് ഒരു കന്യാസ്ത്രീ ഇടയ്ക്കു കയറുന്നത്? കിണറ്റുകരയിലെ തെളിവുകൾ ഇനി അവശേഷിക്കുന്നുണ്ടോ? ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരിച്ചു എന്ന് സഭയുടേതായി ആദ്യമൊരു വാർത്താക്കുറിപ്പ് എങ്ങനെ വന്നു? ആദ്യം മൃതദേഹം സഭയുടെ ആശുപത്രിയിലേക്കു കൊണ്ടുപോയത് എന്തിനാണ്? പല കാര്യങ്ങളും പരസ്പര വിരുദ്ധമല്ലേ?

ബസേലിയന്‍ സിസ്റ്റേഴ്സ് മഠത്തിലെ വിദ്യാര്‍ഥിനി ദിവ്യ പി. ജോണിന്റേത് മുങ്ങിമരണമാണെന്ന പ്രാഥമിക റിപ്പോര്‍ട്ട് ഒരു വലിയ ഗൂഢാലോചനയല്ലേ? ചതിയല്ലേ? കത്തോലിക്ക സഭയാണ്. യുവതിയുടെ മാതാപിതാക്കൾ കൊന്നു മഠത്തിലെ കിണറ്റിൽ കൊണ്ടുവന്നു തള്ളി എന്ന് വരെ കഥയുണ്ടാക്കും.ഈ ദുരൂഹമരണം വിശദമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ഞാൻ മുകളിൽ ഉയർത്തിയ ചോദ്യങ്ങൾ ഉൾപ്പെടുത്തി മുഖ്യമന്ത്രിക്ക് ഒരു ഇമെയിൽ അയച്ചിട്ടുണ്ട്. സുഹൃത്തുക്കളേ, കഴിയുമെങ്കിൽ നിങ്ങളും ഇമെയിൽ അയയ്ക്കാൻ ശ്രദ്ധിക്കൂ. നിങ്ങളുടെ നിരീക്ഷണങ്ങളും ചേർക്കൂ.

Advertisements