fbpx
Connect with us

Kerala

കേരള സ്പിന്നേഴ്സ് തൊഴിലാളികൾക്ക് നൽകിയത് സ്വർഗ്ഗമായിരുന്നു, സമരവേതാളങ്ങൾ എല്ലാം നശിപ്പിച്ചു

1964 ലാണ് ബിർള ഗ്രൂപ്പ് എന്ന മാർവാഡി കമ്പനി ആലപ്പുഴയിൽ ഒരു നൂൽ നൂൽക്കുന്ന സ്ഥാപനം തുടങ്ങുന്നത്. തീരദേശ മേഖലയിൽ സ്ഥലം വിലയ്ക്കുവാങ്ങി

 250 total views

Published

on

സെബാസ്റ്റ്യൻ വർക്കി

1964 ലാണ് ബിർള ഗ്രൂപ്പ് എന്ന മാർവാഡി കമ്പനി ആലപ്പുഴയിൽ ഒരു നൂൽ നൂൽക്കുന്ന സ്ഥാപനം തുടങ്ങുന്നത്. തീരദേശ മേഖലയിൽ സ്ഥലം വിലയ്ക്കുവാങ്ങി, ഗുണനിലവാരമുള്ള വിദേശ യന്ത്രങ്ങൾ ഇറക്കുമതി ചെയ്തു മികച്ച രീതിയിൽ തന്നെ കമ്പനി പ്രവർത്തനം ആരംഭിച്ചു..ഐക്യകേരള രൂപണീകരണ ശേഷം കേരളം വ്യവസായ സൗഹൃദമാക്കാൻ അന്ന് സംസ്ഥാന അധികാരികളും സർക്കാർ സംവിധാനങ്ങളും ഒപ്പം നിൽക്കുന്ന സാഹചര്യമായിരുന്നു.തൊഴിൽ ഇല്ലായ്മ അതിരൂക്ഷമായ ആലപ്പുഴ തീരദേശ ഗ്രാമങ്ങളിലെ ചെറുപ്പക്കാർക്ക് “കേരള സ്പിന്നേഴ്സ് “എന്ന പേരിൽ തുടങ്ങിയ ആ കമ്പനി വളരെ വലിയ ആശ്വാസമായിരുന്നു.
എഴുപതുകളുടെ തുടക്കം ആയപ്പോളെക്കും പ്രദേശത്തിൻ്റെ മുഖമുദ്ര തന്നെ മാറ്റി മറിക്കുന്ന രീതിയിൽ കമ്പനി വളർച്ചയും അനുബന്ധ വികസനവും വന്നു ചേർന്നു.

യൂണിറ്റുകൾ പുതിയത് ഓരോ വർഷവും സ്ഥാപിക്കാൻ തുടങ്ങി.നിലവിലെ ജോലിക്കാർക്ക് ശമ്പളം ഇരട്ടിയാക്കുകയും ധാരാളം പുതിയ തൊഴിലാളികളെ പുതിയതായി ചേർക്കുകയും ചെയ്തു.എഴുപതുകളുടെ അവസാനങ്ങളിൽ കമ്പനി ലാഭം പതിൻമടങ്ങായതോടെ ജില്ലയിലെ സർക്കാർ ജീവനക്കാരെക്കാളധികം ശമ്പളവും ആനുകൂല്യങ്ങളും പറ്റുന്ന വൻ സ്ഥാപനം തന്നെയായി കേരള സ്പിന്നേഴ്സ് മാറി.ഫിലിപ്സോ, മർഫിയോ, റേഡിയോ ഇല്ലാത്ത ഒറ്റ തൊഴിലാളി ഭവനം പോലുമുണ്ടായിരുന്നില്ല അന്ന്. തിരഞ്ഞെടുപ്പ് വാർത്തകൾ കേൾക്കുന്നതിനായി സ്‌പിന്നേഴ്സ് തൊഴിലാളിയുടെ വീട്ടുമുറ്റത്ത് പന്തല് കെട്ടി ആള് കൂടുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്…

നല്ല അടച്ചുറപ്പുള്ള ഭിത്തി കെട്ടിയ, തെങ്ങിൻ പട്ടികയിൽ ഓട് മേഞ്ഞ, നല്ല മര ഉരുപ്പടികളാൽ തീർത്ത ഫർണിച്ചറുകളുള്ള, നിത്യം സംഗീതം പൊഴിക്കുന്ന പാട്ട് പെട്ടിയുള്ള അതിസുന്ദര തൊഴിലാളി ഭവനങ്ങൾ നാട്ടുവഴികളിൽ അങ്ങുമിങ്ങും ധാരാളമായി ഉയർന്നു വന്നു.ബെൽബോട്ടം പാൻറും, കറുപ്പിച്ച ചുരുളൻഹിപ്പി മുടിയും, ചുണ്ടൻ വള്ളം കമഴ്ത്തിവെച്ച പോലെയുള്ള നീളൻ മീശയുമായി ഹെർക്കുലീസ് സൈക്കളിൽ വിലസി നടക്കുന്ന ചെറുപ്പക്കാരായ ഉദ്യോഗസ്ഥർ.ഭർത്താവിൻ്റെ സൈക്കളിൽ തൂക്കിയ അടുക്ക് ചോറ്റുപാത്രത്തിൻ്റെ കിലകില ശബ്ദം കേൾക്കാൻ കാതോർത്തിരിക്കുന്ന വീട്ടമ്മമാർ… ജോലി കഴിഞ്ഞെത്തുന്ന അച്ഛൻ്റെ കൈയ്യിലെ പലഹാരപ്പൊതിയിൽ കണ്ണുംന്നട്ടിരിക്കുന്ന കുഞ്ഞിക്കുരുന്നുകൾ.അങ്ങനെ ക്ഷാമവും വറുതിയുമില്ലാതെ സ്നേഹോഷ്മളമായ കുടുംബ ജീവിതവും, രാഗസാന്ദ്രമായ സുഹൃത്ബന്ധങ്ങളും ,സുസ്മേര സുന്ദര ഗ്രാമ്യ ജീവിതവുമായി ആ നാട് മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.

Advertisement

പെട്ടെന്നാണ് ഒരു വാർത്ത കമ്പനിയാകെ പടർന്നത്.അഞ്ച് ശതമാനം പോലും തൊഴിലാളി പ്രാതിനിധ്യം ഇല്ലാത്ത ഒരു കൂട്ടം വിപ്ലവകാരികൾ ബോണസ്സ് വർദ്ധിനവിനായി സമരം തുടങ്ങിയിരിക്കുന്നു. നിലവിൽ 7.5 ശതമാനം ബോണസ് ലഭിക്കുന്നുണ്ട്. അടുത്ത വർഷം 8.5 ആക്കാമെന്ന് കമ്പനി പറഞ്ഞിട്ടുള്ളതുമാണ്.ഇപ്പോഴത്തെ സ്ഥിതിയിൽ സമീപത്തുള്ള മറ്റൊരു കമ്പനികളും ഇത്രയധികം ബോണസ് കൊടുക്കുന്നുമില്ല. പക്ഷെ ഫാക്ടറി പരിസരം കലുഷിതമാണ്. കമാനങ്ങളും നിരത്തുകളും ചുവന്ന കൊടികളാൽ അലംകൃതമായിരിക്കുന്നു. അടയ്ക്കാതൂണുകളിൽ കെട്ടിയ കോളാമ്പിയിൽ നിന്നും കാർക്കശ്യത്തിൻ്റെ താക്കീതുകളുമായി വിപ്ലവ ഗാനങ്ങൾ ഇടതടവില്ലാതെ ഒഴുകി…

⚠️ പുറത്ത് നിന്നും വന്ന താടിക്കാരായ നേതാക്കൻമാർ തൊഴിൽ അവകാശങ്ങളും തൊഴിൽ ചൂഷണങ്ങളും എണ്ണമിട്ട് ഇഴകീറി വിശദീകരിച്ചു.ഈ കമ്പനി കൊള്ളലാഭത്തിൽ ആണെന്നും അതിന് ആനുപാതികമായി ബോണസ്സ് ഇവിടെ കിട്ടുന്നില്ലെന്നും അവർ പറഞ്ഞു.ബോണസ്സ് ആരുടെയും ഔദാര്യമല്ലെന്നും അത് തൊഴിലാളിയുടെ അവകാശമാണെന്നും അവർ പ്രസംഗിച്ചു.ഓണത്തിന് ബോണസിനൊപ്പം വസ്ത്രവും സദ്യയും, ദീപാവലിക്കും ഹോളിക്കും മധുര പാക്കറ്റുകളും ഒക്കെ നൽകുന്നത്, ബോണസ് വർദ്ധനവ് ചോദിക്കുന്നതിൽ നിന്നും മലയാളിയെ പിന്തിരിപ്പിക്കാനുള്ള മാർവാഡി ബുദ്ധിയാണെന്നവർ ആരോപിച്ചു.

ജനങ്ങൾ അത് നിരാകരിച്ച് ഒറ്റക്കെട്ടായി കൂലി വർദ്ധനവിന് വേണ്ടി സമരം ചെയ്യണം എന്നൊക്കെ പറഞ്ഞതോടെ പലരുടെയും മനസ്സിൽ ചാഞ്ചാട്ടം തുടങ്ങി. ദിവസങ്ങൾക്കുള്ളിൽ അമ്പത് ശതമാനം തൊഴിലാളികളും സമരക്കാർക്ക് ഒപ്പമായി. പ്രൊഡക്ഷൻ സ്തംഭിക്കാൻ തുടങ്ങി.മുതലാളിമാരായ നാൽവർ സഹോദരങ്ങൾക്ക് ഇത് എങ്ങനെ പരിഹരിക്കണം എന്ന് അറിയില്ലാരുന്നു.ചെറിയ സമരങ്ങൾ ഒക്കെ ഇടയ്ക്ക് എപ്പോളും ഉണ്ടാകുമെങ്കിലും, അതൊക്കെ അവരുടെ നേതാക്കൻമാരുമായി ചർച്ച ചെയ്ത് പരിഹരിക്കുമായിരുന്നു.

പക്ഷേ ഇത് കമ്പനിയുടെ ടേണോവറും ബാലൻസ് ഷീറ്റുമൊക്കെ പ്രസിദ്ധപ്പെടുത്തി കമ്പനി തന്നെ സ്തംഭിപ്പിക്കുന്നത് എന്തോ ദുഃസൂചനയോടെയുള്ള അട്ടിമറിയുടെ ലക്ഷണമായി അവർക്ക് തോന്നിത്തുടങ്ങി.പരിഹാരത്തിനായി ഗുജറാത്തിൽ നിന്നും ആർ എം സുറാന എന്ന വിശിഷ്ട വ്യക്തിയെ അവർ ചുമതലപ്പെടുത്തി. അദ്ദേഹം സമരക്കാരുമായി സംസാരിച്ചു. നിലവിലെ 7.5ശതമാനം ബോണസ്സ് 27 ശതമാനമാക്കി തരാം എന്ന് അറിയിച്ചപ്പോൾ സമരക്കാരൊക്കെയും സ്തബ്ദരായി. കമ്പനി നല്ല പ്രൊഡക്ഷൻ ടൈമിലാണ് എന്നും വളരെ വലിയ ഓർഡറുകൾ കെട്ടിക്കിടക്കുകയാണെന്നും ദയവായി ഉൽപാദനം സ്തംഭിപ്പിക്കരുതെന്നും തൊഴിലാളികളോട് അഭ്യർത്ഥിച്ചു.

Advertisement

പക്ഷേ വർഷാവർഷം 27 ശതമാനം ബോണസ്സ് എന്നത് വരുന്ന 5 വർഷത്തേയ്ക്ക് ആയിരിക്കുമെന്നും, ഇക്കണ്ട കാലയളവിൽ ഇനി വർദ്ധനവിനായി സമരം ചെയ്യില്ല എന്ന് ഉറപ്പ് എഴുതി നൽകിയാൽ മാത്രമേ ഇത് പ്രാബല്യത്തിൽ കൊണ്ടുവരും എന്നും കമ്പനി പ്രതിനിധി അറിയിച്ചു.

വലതുപക്ഷ തൊഴിലാളി യൂണിയനുകൾ ചർച്ചയ്ക്ക് ശേഷം ഈ നിർദ്ദേശം അംഗീകരിച്ചു. എല്ലാ വർഷവും 27 ശതമാനം ബോണസ് കിട്ടും. അഞ്ച് വർഷത്തെയ്ക്ക് വർദ്ധനവ് പാടില്ല എന്നല്ലേ ഉള്ളൂ. തൊഴിലാളികൾക്ക് എന്ത് കൊണ്ടും സാമ്പത്തികമായി മെച്ചമുള്ള തീരുമാനം തന്നെ എന്നവർ വിലയിരുത്തി, പക്ഷേ സമരക്കാർ ഇത് തള്ളി .ഇത് തട്ടിപ്പാണെന്നു പറഞ്ഞു. അഞ്ച് വർഷം തൊഴിലാളിയെ ചങ്ങലയിൽ തളച്ചിട്ടാൻ നോക്കുകയാണ് കുത്തകകൾ എന്ന് അവർ അലറി.കമ്പനിയും വലതുപക്ഷ തൊഴിലാളി സംഘടനാ നേതാക്കളും തമ്മിൽ ഒത്തുകളിയാണ് എന്ന് വ്യാജ പ്രചരണം നടത്തി. മുദ്രാവാക്യങ്ങൾ കൂടുതൽ കൂടുതൽ രൂക്ഷമായി മുഴങ്ങി. പക്ഷേ അഫിഡാവിറ്റ് സമർപ്പണത്തിൽ നിന്നും തരിമ്പും പിന്നോട്ടു പോകില്ല എന്ന നിലപാടിൽ കമ്പനിയും ഉറച്ച് നിന്നു.ഒടുക്കം സിരകളിൽ വിപ്ലവം മൂത്ത് സർ സിപ്പിയുടെ മൂക്ക് വെട്ടിയ സഖാവിൻ്റെ പൈതൃകത്തിൽപ്പെട്ട ഏതോ ഒരുവൻ മദ്ധ്യസ്ഥ ചർച്ചക്കെത്തിയ ആർഎം സുറാനയെ ആക്രമിച്ചു. ദേഹാസ്വാസ്ഥ്യം കൊണ്ട് അദ്ദേഹം കുഴഞ്ഞ് വീണു.. !!!!അതോടെ സമരത്തിൻ്റെ ഗതിമാറി.യൂണിയനും മാനേജ്മെൻ്റും തമ്മിൽ നേർക്കുനേർ പോരാട്ടവും പോലീസ് കേസും കോടതി വ്യവഹാരവുമൊക്കെയായി ..

കേവലം ഒരു മാസം കൊണ്ട് ഒത്തു തീർപ്പാവേണ്ട കേസ് ചുവപ്പ് ഗൂഢാലോചനയിൽ മാസങ്ങൾ നീണ്ടു .ഒരു വർഷത്തോളം കമ്പനി അടഞ്ഞ് കിടന്നു. ഓർഡറുകൾ നഷ്ടമായി.നിർമ്മിച്ച് വെച്ച വസ്തുക്കൾ കയറ്റുമതി ചെയ്യാൻ കഴിയാതെ നശിച്ചു.അടഞ്ഞു കിടന്ന സമയത്തെ വേതനം നൽകണം എന്ന ആവശ്യം ഉയർത്തി തൊഴിലാളികളെക്കൊണ്ട് വേറെയും കേസ് കൊടുപ്പിച്ചു… വിപ്ലവ പകവീട്ടൽ അതിൻ്റെ സർവ്വസീമകളും ലംഘിച്ച് രാക്ഷസീയതയുടെ രൂക്ഷഭാവമെടുത്തു കഴിഞ്ഞിരിക്കുന്നു. സാമ്പത്തികമായി കൂപ്പുകുത്തിയ മാനേജ്മെൻറ് ഒടുക്കം ചുവപ്പിനോട് അടിയറവ് പറഞ്ഞ് കിട്ടിയ വിലക്ക് കമ്പനി വിറ്റ് കണ്ണീരൊടെ നാട് വിട്ടു.ആരും ഏറ്റെടുക്കാതിരുന്ന കമ്പനി വർഷങ്ങളോളം കാട്‌ പിടിച്ചു കിടന്നു.ഒടുവിൽ രാഷ്ട്രീയ സമ്മർദ്ദത്താൽ ഏതാനും വർഷങ്ങൾ മുമ്പ് ഈ കമ്പനി കേരള ടെക്സ്റ്റൈൽസ് വകുപ്പ് ഏറ്റെടുത്തു.ഇപ്പോൾ കേരളത്തിൻ്റെ നികുതിപണം കാർന്ന് തിന്നുന്ന വെള്ളാനകളെ തീറ്റിപ്പോറ്റാനായി നഷ്ടം സഹിച്ചും കമ്പനി ആയി തുടരുന്നു.” ഇത് കേവലം ഒരു ഫാക്ടറിയുടെ മാത്രം കഥയാണ്… നൂറുകണക്കിന് കമ്പനികൾ ഇത്തരത്തിൽ ഇവിടെ പൂട്ടിപ്പോയിട്ടുണ്ട്.

നിക്ഷേപ സൗഹൃദ സംസ്‌ഥാനങ്ങളെപ്പറ്റി പ്രതിപാദിക്കുന്ന വേള്‍ഡ്‌ ബാങ്കിന്റെ “ഈസ്‌ ഓഫ്‌ ഡൂയിങ്‌ ബിസിനസ്‌” റിപ്പോര്‍ട്ട്‌ പ്രകാരം ഇന്ത്യയിലെ വ്യവസായ സൗഹൃദ സംസ്‌ഥാനത്തിന്റെ പട്ടികയില്‍ കേരളത്തിൻ്റെ സ്ഥാനം എന്തുകൊണ്ട് 28/ 29 ആയി എന്നതിൻ്റെ നേർസാക്ഷ്യമാണ് മുകളിൽ വിവരിച്ചത്…
കേരളത്തിനു പിന്നിൽ തൃപുര മാത്രമേ ഉള്ളു.PAB റിപ്പാർട്ട് പ്രകാരം കേരളത്തിന് 20000 കോടി രൂപയുടെ നഷ്ടം കഴിഞ്ഞ ഇരുപത് വർഷത്തെ അടച്ച്പൂട്ടൽ കൊണ്ട് സംഭവിച്ചിട്ടുണ്ട്.

Advertisement

കടപ്പാട്: സുജിത് ചന്ദ്ര.

🔒 ചില സത്യങ്ങൾ ഇങ്ങനെയൊക്കെയാണ്. ന്യായീകരിക്കുന്നവർ എന്തു വേണേലും പറഞ്ഞു ന്യായീകരിച്ചോളൂ…. നമ്മുടെ കേരളത്തിൽ രാഷ്ട്രീയ പാർട്ടികളുടെ ഒത്താശയോടെ, അനാവശ്യ യൂണിയൻ സമരങ്ങൾ മൂലം പൂട്ടിപ്പോയ എത്രയെത്രയോ ഫാക്ടറികളുണ്ട്. തൊഴിലാളികൾക്ക് ന്യായമായ ശമ്പളവും അർഹമായ ആനുകൂല്യങ്ങളും കൊടുത്താലും, യൂണിയൻ നേതാക്കളുടെ പിടിവാശി കാരണം അടച്ചുപൂട്ടി തുരുമ്പു പിടിച്ചു നശിച്ചുപോയ നിരവധി ഫാക്ടറികൾ നമ്മുടെ കേരളത്തിൽ അങ്ങോളമിങ്ങോളമുണ്ട്.

വിപ്ലവം തലയ്ക്കകത്തു കേറിക്കൂടിയാൽ, എന്തു വന്നാലും വേണ്ടില്ല, നമ്മുടെ പാർട്ടി കീ ജയ് 💪 എന്ന മർക്കടമുഷ്ടി ചിന്താഗതിയിൽ മാറ്റം വരുത്താതെ കേരളം രക്ഷപെടില്ല. ആയിരക്കണക്കിന് കുടുംബങ്ങൾക്ക് തൊഴിലും വരുമാനവും, അനേകായിരം കുടുംബങ്ങൾക്ക് പ്രത്യക്ഷമായും പരോക്ഷമായും ജീവിത മർഗ്ഗവുമായി മാറുന്ന തൊഴിലിടങ്ങൾ കേരളത്തിൽ വരും നാളുകളിൽ ഉണ്ടാകേണ്ടിയിരിക്കുന്നു. അതിന് സർക്കാർ സംവിധാനങ്ങൾ സപ്പോർട്ട് ചെയ്യണം.

അമ്പതിനായിരം, മുതൽ ഒന്നര ലക്ഷവും, രണ്ടര ലക്ഷവും ശമ്പളം കിട്ടിയിട്ടും ആർത്തികൊണ്ട് കൈക്കൂലി വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടിയാൽ, ആറു മാസത്തേക്ക് സസ്‌പെൻഷൻ (സുഖവാസ അവധി) കൊടുത്ത് പിന്നീട് പ്രൊമോഷനും കൊടുത്തു ജോലിയിൽ തിരിച്ചെടുക്കുന്ന സർക്കാരിന്റെ സ്ഥിരം പരിപാടിയും നിർത്തലാക്കണം. അവരെ ജോലിയിൽ നിന്നു ഡിസ്മിസ് ചെയ്തു പുറത്താക്കണം.

Advertisement

ചുമ്മാ കയ്യുംകെട്ടി നോക്കി നിൽക്കുന്നതിനു നോക്കുകൂലി. അതൊക്കെ പൂർണ്ണമായും ഇല്ലാതാക്കണം. ജോലി ചെയ്യുന്നവർക്ക് കൂലി കൊടുക്കണം. അല്ലാതെ, ജോലി ചെയ്യുന്നവനെ നോക്കി നിന്നു ബീഡി വലിക്കുന്നവന് കൂലി കൊടുക്കരുത്.ആരാണ് ഇതിനെല്ലാം മുൻകൈ എടുക്കേണ്ടത്.? ഒറ്റവാക്കിൽ ഞാൻ ഉത്തരം പറയാം. സംസ്ഥാനം ഭരിക്കുന്ന സർക്കാർ തന്നെയാണ്. കേരളത്തിന്റെ നല്ലൊരു നാളെയ്ക്കു വേണ്ടി,
… ✍️ സെബാസ്റ്റ്യൻ വർക്കി.

 251 total views,  1 views today

Continue Reading
Advertisement
Advertisement
Entertainment35 mins ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science12 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment12 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment12 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment13 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured13 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment14 hours ago

കരൾ രോഗത്താൽ കഷ്ടപ്പെടുന്ന വിജയൻ കാരന്തൂർ എന്ന കലാകാരനെ സഹായിക്കേണ്ടത് കലാകേരളത്തിന്റെ ഉത്തരവാദിത്തമാണ്

Entertainment14 hours ago

നിവിൻ പോളി ആരാധകർക്ക് ആയി ഇതാ സന്തോഷ വാർത്ത

Entertainment14 hours ago

വേഷങ്ങൾ മാറാൻ നിമിഷാർദ്ധം പോലും ആവശ്യമില്ലാത്ത ഗന്ധർവ്വനാണ് തിലകൻ

Entertainment14 hours ago

മലയാളിയായ ആദ്യ ബോളിവുഡ് നടി പത്മിനിയുടെ 16-ാം ചരമവാർഷികം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment1 day ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment12 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment13 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured19 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment2 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »