കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന കഥാപാത്രങ്ങളെ സ്ഥിരമായി റീമേക് ചെയ്ത നടൻ

0
560

Sebastian Xavier

മേലേപ്പറമ്പിൽ ആൺവീടിലെ ഹരികൃഷ്ണൻ പൊള്ളാച്ചിയിലേക്ക് വണ്ടികയറിയത് അയാൾക്കവിടെ ജോലി കിട്ടിയിട്ടാണ്.. മഴവിൽക്കാവടിയിലെ വേലായുധൻകുട്ടി, സുഹൃത്തായ കുഞ്ഞിക്കാദറിനെ അന്വേഷിച്ച് പളനിയിലെത്തുന്നത്, അയാൾടെ ഗതികേടുകൊണ്ടാണ്.. നാടോടിക്കാറ്റിലെ ദാസനും വിജയനുമാവട്ടെ ഗൾഫാണെന്ന് തെറ്റിദ്ധരിക്കപ്പെട്ട് മദിരാശിയിലെത്തിയ പാവങ്ങളാണ്..

May be an image of 1 person and textകഥാപുരോഗതിയിൽ നായക കഥാപാത്രം തമിഴ്നാട്ടിലേക്ക് എത്തപ്പെടുകയും, പിന്നീട് കഥയുടെ കുറേ ഭാഗം അവിടെ നടക്കുകയും ചെയ്യുന്ന ഈ ചിത്രങ്ങൾ മൂന്നും അതാത് സമയങ്ങളിൽ തമിഴിലും റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്.. ഇവയിലെല്ലാം നായകവേഷം ചെയ്തത് നടൻ പാണ്ഡ്യരാജനും..

Every action has an equal and opposite reaction എന്നാണല്ലോ.. നാടോടിക്കാറ്റിൽ നായകന്മാർ ഗൾഫെന്ന് കരുതി തമിഴ്നാട്ടിൽ പോയതിന് പകരമായി തമിഴ് റീമേക്കായ കഥാനായഗനിൽ നായകകഥാപാത്രങ്ങളെ അറബിവേഷത്തിൽ കേരളത്തിലേക്കാണ് വിട്ടത്..

മഴവിൽക്കാവടിയുടെ റീമേക്കായ സുബ്രഹ്മണ്യ സ്വാമി’യിൽ പക്ഷേ പാണ്ഡ്യരാജൻ്റെ കഥാപാത്രം കേരളത്തിലേക്ക് വരാൻ മെനക്കെടാതെ പളനിക്കു തന്നെയാണ് പോയത്.. തലമുണ്ഡനം ചെയ്യുന്ന തൊഴിലിലേക്ക് യാദൃശ്ചികമായി എത്തപ്പെടുന്ന കഥാപാത്രമായതിനാലാവാം കേരളത്തിലേക്ക് വിടാതെ റീമേക്കിലും പളനി തന്നെ തെരഞ്ഞെടുത്തത്.. ഈ പടത്തിൻ്റെ സംവിധായകനും പാണ്ഡ്യരാജൻ തന്നെ.
പക്ഷേ മേലേപ്പറമ്പിലിൻ്റെ റീമേക്കായ വള്ളി വര പോറ’ എന്ന പടത്തിലെത്തിയപ്പോൾ ഹരികൃഷ്ണൻ പൊള്ളാച്ചിക്ക് പോയപോലെ അതിലെ പാണ്ഡ്യരാജൻ്റെ നായകകഥാപാത്രം വീണ്ടും കേരളത്തിലെത്തി..

വലിയ ഹീറോയിസമൊന്നുമില്ലാത്ത കോമഡി ടച്ചുള്ള നായകന്മാരായതിനാലാവാം ഈ വേഷങ്ങൾ പാണ്ഡ്യരാജൻ എന്ന നടനിലേക്കെത്തിയത്.. എന്നിരുന്നാലും കേരളം വിട്ട് തമിഴ്നാട്ടിലേക്കു പോവുന്ന നായകന്മാരെ തമിഴ് റീമേക്കിൽ അവതരിപ്പിച്ച നായകനെന്ന ഒരു കൗതുകം ഇവിടെ അവശേഷിക്കുന്നു..