കലാപാനിയിലെ ആ ‘നരഭോജി’ കഥാപാത്രത്തെ ഓർമ്മയില്ലേ ?

0
223

Sebastian Xavier

ആൻഡമാനിലെ സെല്ലുലാർ ജയിലിലിൽ നിന്ന് രക്ഷപെടാൻ ശ്രമിച്ച് വിജനമായ മറ്റൊരു ദ്വീപിലെത്തപ്പെട്ട്, വിശപ്പടക്കാൻ സഹതടവുകാരനെ കൊന്ന് ഭക്ഷണമാക്കിയ കലാപാനിയിലെ പരമാനന്ദ് എന്ന കഥാപാത്രം..
ഇന്ത്യൻ സിനിമയിൽ ആദ്യമായി Cannibalism അവതരിപ്പിച്ചത് ഈ ചിത്രത്തിലാണോ എന്ന കാര്യത്തിൽ ഉറപ്പില്ല.. ചിത്രത്തിൽ ആ രംഗം ആവശ്യമായിരുന്നോ എന്നതിനെക്കുറിച്ച് പല ചർച്ചകളും നടന്നിട്ടുമുണ്ട്.. അതിലേക്കൊന്നും കടക്കാൻ ഉദ്ദേശിക്കുന്നില്ല… എന്തൊക്കെയായാലും പരമാനന്ദ് എന്ന ആ കഥാപാത്രം ആ ഒറ്റ സീനിലൂടെ ശ്രദ്ധിക്കപ്പെട്ടു എന്നതിൽ സംശയമില്ല..

When Rekha ate raw octopus - Rediff.com moviesപരമാനന്ദിനെ അവതരിപ്പിച്ച ഗോവിന്ദ് മേനോനെ അതിനും മുൻപേ നിർണ്ണയം എന്ന ചിത്രത്തിൽ നമ്മൾ കണ്ടിരുന്നു.. അതിലും തടവുകാരൻ്റെ വേഷം തന്നെ.. പേര് അബ്ദുൾ ഹമീദ്.. നിർണ്ണയത്തിൻ്റെ അസിസ്റ്റൻ്റ് ഡയറക്ടർ കൂടിയായിരുന്നു ഗോവിന്ദ് മേനോൻ.. അതേവർഷമിറങ്ങിയ തച്ചോളി വർഗ്ഗീസ് ചേകവർ എന്ന ചിത്രത്തിൽ രാജൻ പണിക്കരെന്ന വില്ലൻ കഥാപാത്രത്തിൻ്റെ സഹായികളായ പിള്ളേരിലൊരാളായും പുള്ളിയെ കണ്ടു..

കാലാപാനിയിലേക്ക് വിദേശതാരങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള സഹായത്തിനായി സംവിധായകൻ പ്രിയദർശൻ സമീപിച്ചത്, യു.എസ്.ലെ ഓസ്റ്റിനിലെ മിഡിൽബറി കോളേജിൽ നിന്ന് തിയേറ്റർ ആൻ്റ് ഫിലിംസിൽ ഡിഗ്രിയും, ടെക്സസ് യൂണിവേഴ്സിറ്റിൽ നിന്ന് ഫിലിം ഡയറക്ഷനിൽ മാസ്റ്റർ ഡിഗ്രിയും കരസ്ഥമാക്കിയിട്ടുള്ള ഗോവിന്ദിനെയാണ്.. അങ്ങനെ കാസ്റ്റിംഗ് ഏജൻറായി ചിത്രത്തിലെത്തിയ ഇദ്ദേഹത്തിന് പരമാനന്ദ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനും അവസരം കൈവന്നു..

കാലാപാനി ഇറങ്ങിയ 1996 ൽത്തന്നെയാണ് ആ ചിത്രത്തിൻ്റെ ഛായാഗ്രാഹകനായിരുന്ന സന്തോഷ് ശിവൻ തൻ്റെ ആദ്യചിത്രം (ഹ്രസ്വചിത്രം ചെയ്തത് ഒഴിച്ചു നിർത്തിയാൽ) സംവിധാനം ചെയ്യുന്നത്. 43 മത് ദേശീയ അവാർഡ് വേദിയിൽ ഏറെ തിളങ്ങിയ Halo (ഹിന്ദി) എന്ന ആ കുട്ടികളുടെ ചിത്രത്തിൽ പ്രൊഡക്ഷൻ ഡിസൈനറായും അഭിനേതാവായും ഗോവിന്ദ് ഉണ്ടായിരുന്നു..

Govind Menon News, Latest News of Govind Menon, Movies, News, Songs,  Images, Interviews - Bollywood Hungama1997ലെ ദർമിയാൻ എന്ന ഹിന്ദി ചിത്രത്തിൽ ഷാറൂഖ്ഖാൻ അവതരിപ്പിക്കുന്നുവെന്ന് ആദ്യം വാർത്തകൾ പരന്ന, ‘ഇമ്മി’ മുഖ്യകഥാപാത്രത്തിലേക്ക് പിന്നിട് കാസ്റ്റ് ചെയ്യപ്പെട്ടത് ഗോവിന്ദ് മേനോനായിരുന്നെങ്കിലും ആ അവസരം എങ്ങിനെയോ നഷ്ടമായി.. പക്ഷേ, 2002 ൽ Danger എന്ന ചിത്രമൊരുക്കിക്കൊണ്ട് ബോളിവുഡ് സംവിധായകനായി മാറിയ ഗോവിന്ദ് തൊട്ടടുത്ത വർഷം സ്വന്തം രചനയിൽ സംവിധാനം ചെയ്ത Khwahish എന്ന ചിത്രം ശ്രദ്ധിക്കപ്പെടുകയും മല്ലിക ഷെരാവത് എന്ന അഭിനേത്രിയുടെ കരിയറിൽ നിർണ്ണായകമാവുകയും ചെയ്തു.. അതിനടുത്ത വർഷം Kis kis ki kismat ഉം, 2005 ൽ Bachke rahna re baba യും സംവിധാനം ചെയ്തു.. തുടർച്ചയായ നാല് വർഷങ്ങളിൽ നാല് ചിത്രങ്ങൾ..

2010 ഇറങ്ങിയ Hisss എന്ന മിത്തോളജിക്കൽ- ഹൊറർ ചിത്രത്തിൻ്റെയും, Politics of Love എന്ന ഇംഗ്ലീഷ് ചിത്രത്തിൻ്റെയും നിർമ്മാതാക്കളിലൊരാളുമാണ് ഗോവിന്ദ്.. സംവിധാനം ചെയ്തതും നിർമ്മിച്ചതുമായ മിക്കവാറും ചിത്രങ്ങളിൽ നായികയായത് സുഹൃത്തായ മല്ലിക ഷെരാവത്താണ്.. ഗോവിന്ദിൻ്റെ ഭാര്യയും ഡിസൈനറുമായ സിമ്രിത് ബ്രാർ ‘ദിൽ ചാഹ്താ ഹെ, ലഗാൻ അടക്കമുള്ള സിനിമകളുടെ പബ്ലിസിറ്റി ഡിസൈനറായി പ്രവർത്തിച്ചിട്ടുണ്ട്.. ഭാര്യയ്ക്കും മകൾക്കുമൊപ്പം നിലവിൽ യു.എസിൽ താമസമാണ് ഇദ്ദേഹം..

ഗോവിന്ദിൻ്റെ പ്രൊഫൈൽ ഇവിടെ: https://m3db.com/govind-menon