Sebastian Xavier

“തംബുരു കാവൽക്കാരനായുള്ള പൂജാമുറിയിലെ നിലവിളക്കിനെ പേടിക്കുന്ന ഇരുട്ട്… ദൈവങ്ങളുടെ മണം.. എന്ത് രസമാ ശങ്കരൻ്റെ വീട്..”

വാസുദേവൻ ഭാഗവതരെക്കുറിച്ച് കേട്ടറിഞ്ഞ് അദ്ദേഹത്തിൻ്റെ ശിഷ്യയായി സംഗീതം പഠിക്കാനെത്തി, ആ ദേശത്തിൻ്റെ ആത്മാവിനെയും സ്പന്ദനങ്ങളെയും സ്നേഹിച്ചു തുടങ്ങിയ ലൂബയെന്ന ഫ്രഞ്ചുകാരി.. ഭാഗവതരുടെ മകൻ ശങ്കരൻ്റെയും അവനെ ജീവനെപ്പോലെ സ്നേഹിച്ച ഭാമയുടെയും ഉറ്റ സുഹൃത്തായി മാറിയവൾ..

May be an image of 5 people, people standing, outdoors and text that says "SREERAGAM"അയിത്തം എന്ന സിനിമയിൽ വേണു നാഗവള്ളി വളരെ ബ്രില്ല്യൻറായി പ്ലെയ്സ് ചെയ്ത കഥാപാത്രമാണിതെന്ന് തോന്നിയിട്ടുണ്ട്.. ശങ്കരൻ, ഭാമ എന്നിവരുടെ മാനസിക വ്യാപാരങ്ങൾ പ്രേക്ഷകനിലേക്കെത്തിക്കാൻ അവരുടെ ഒരു ശ്രോതാവായി ലൂബ എന്ന ഈ കഥാപത്രത്തെ പലയിടത്തും ഉപയോഗിച്ചിട്ടുണ്ട്.. എവിടന്നോ വന്ന് കഥയിലെ പ്രധാന സംഭവങ്ങൾക്കെല്ലാം സാക്ഷിയും സാന്നിധ്യവുമായി മാറി, എങ്ങോട്ടോ പോവുന്ന ചില കഥാപാത്രങ്ങളുണ്ടല്ലോ.. നെല്ലിൽ പ്രേംനസീറും, ബന്ധുക്കൾ ശത്രുക്കളിൽ ജഗതിയുമൊക്കെ അവതരിപ്പിച്ച വേഷങ്ങൾ പോലെ.. കഥയിൽ മുഴുനീളമല്ലെങ്കിലും ഒരു ഘട്ടംവരെ ലൂബയും അത്തരത്തിലൊരു കഥാപാത്രമാണെന്നു പറയാം..

ലൂബ ഷിൽഡ്.. വേണു നാഗവള്ളി സംവിധാനം ചെയ്ത അയിത്തം എന്ന സിനിമയിൽ സ്വന്തം പേരും ആത്മാംശവുമുള്ള കഥാപാത്രമായി അഭിനയിച്ച പ്രശസ്ത കഥകളി ആർട്ടിസ്റ്റ്. ഇന്ത്യൻ സംസ്കാരത്തെയും കലകളെയും അടുത്തറിയുന്നതിനായി ഫ്രാൻസിൽ നിന്ന് കേരളത്തിലെത്തി നാൽപ്പത് വർഷത്തോളം കാലം ഇവിടെ ജീവിച്ച വിദേശ വനിത..

കലാമണ്ഡലം കൃഷ്ണൻ നായരുടെ കീഴിൽ കഥകളി അഭ്യസിച്ച ലൂബ 1977 ൽ ആറന്മുളയിൽ പമ്പാതീരത്ത് ‘വിജ്ഞാന കലാവേദി’ എന്ന സ്ഥാപനം ആരംഭിക്കുകയും അത് പിന്നീട് പടിപടിയായി വളരുകയും ചെയ്തു.. യുനെസ്കോയുടെയും ദേശീയ സംഗീത നാടക അക്കാദിയുടെയും സൗത്ത് സോൺ കൾച്ചറൽ സെൻ്ററിൻ്റെയുമെല്ലാം പിന്തുണ ഈ സംരംഭത്തിനുണ്ടായിരുന്നു..

നാടകം, നൃത്തം, ആയോധന കല, സംഗീതം കൊത്തുപണി, ഭാഷകൾ, പാചകം തുടങ്ങി 18 ഓളം വിഷയങ്ങളിലെ പരിശീലനം പ്രഗൽഭരായ അധ്യാപകരുടെ നേതൃത്വത്തിൽ ഇവിടെ നടന്നുപോന്നു.. വിദ്യാർത്ഥികളിൽ ഏറിയ പങ്കും വിദേശികളായിരുന്നു.. UNESCO യുടെ സഹകരണത്തോടെ വിവിധ കലാരൂപങ്ങളിന്മേലുള്ള വർക്ക്ഷോപ്പുകളും സെമിനാറുകളും പ്രദർശനങ്ങളുമെല്ലാം ഇന്ത്യയിലും വിദേശത്തും സംഘടിപ്പിച്ചു..

നീണ്ട നാൽപ്പതു വർഷത്തെ കേരളവാസത്തിനു ശേഷം 2009 ഓഗസ്റ്റിൽ സ്വദേശത്തേക്ക് മടങ്ങിയ ലൂബ നിലവിൽ ഫ്രാൻസിലെ ബ്രിട്ടനിയിൽ താമസിക്കുന്നു.. ഇപ്പോഴും അവിടെ കലാരംഗത്ത് സജീവമായ ഇവർ കുട്ടികളുടെ കലാപരമായ വികാസം ലക്ഷ്യമിട്ടു പ്രവർത്തിക്കുന്ന ഒ.പി.എച്ച് അസ്സോസിയേഷൻ്റെ അദ്ധ്യക്ഷയാണ്..

You May Also Like

ചുരുളി എന്റെ കാഴ്ച

രാജേഷ് ശിവ നിങ്ങൾക്ക് ഒരുപാട് ചോദ്യമുണ്ടാകും ഉത്തരങ്ങളും . എന്നാൽ ഇവ രണ്ടും ചാക്രികമായ ഒരു…

അലാറം

തന്റെ മകന്‍ ഒരു ബുദ്ധിമാനാണെന്ന് അയാള്‍ക്ക് അറിയാം. പക്ഷെ അവന്‍ ശ്രമിക്കുന്നില്ല. രാവിലെ എഴുന്നേറ്റ്‌ പഠിക്കുക ഒക്കെ ചെയ്താല്‍ അവനു എല്ലാം പുട്ടാണ്. പറഞ്ഞിട്ടെന്ത. എഴുന്നെല്ക്കണ്ടേ ചെക്കന്‍…

കേരളത്തിൽ നിന്നും തമിഴ്‌നാട്ടിലേക്ക് പോകുന്ന കഥാപാത്രങ്ങളെ സ്ഥിരമായി റീമേക് ചെയ്ത നടൻ

മേലേപ്പറമ്പിൽ ആൺവീടിലെ ഹരികൃഷ്ണൻ പൊള്ളാച്ചിയിലേക്ക് വണ്ടികയറിയത് അയാൾക്കവിടെ ജോലി കിട്ടിയിട്ടാണ്.. മഴവിൽക്കാവടിയിലെ വേലായുധൻകുട്ടി,

സ്ഫടികത്തിലെ ചാക്കോമാഷിനെ പോലെ അയാൾ കുട്ടിയെ മർദ്ദിക്കുന്നില്ല എന്നേയുള്ളൂ …

Abin Thomas Alex സിനിമയിൽ ഇഷ്ടം ആകാത്ത പല കാര്യങ്ങൾ ഉണ്ടെങ്കിലും ഒരു വെറൈറ്റിക്ക് വേണ്ടി…