ടെറർ വേഷങ്ങളിലേക്കുള്ള ഒരു പ്രധാന ചോയ്സായി മാറിയൊരു നടനാണ് നിസ്താർ സേട്ട്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
25 SHARES
302 VIEWS

നിസ്താർ അഹമ്മദ് എന്ന നടൻ മലയാള സിനിമയിൽ സ്വന്തം കഴിവുകൊണ്ട് വ്യക്തമായി അടയാളപ്പെടുത്തിക്കഴിഞ്ഞു. വില്ലൻ വേഷങ്ങളിൽ ആണ് കൂടുതൽ ശോഭിക്കുന്നതെങ്കിലും ഏറ്റവും ഒടുവിലിറങ്ങിയ ഭീഷ്മപർവ്വത്തിൽ ചുവട് മാറ്റി ചവിട്ടുകയാണ് നിസ്താർ സേട്ട്. Sebastian Xavier എഴുതിയ കുറിപ്പ് വായിക്കാം. Malayalam Movie & Music DataBase (m3db) എന്ന എഫ്ബി ഗ്രൂപ്പിൽ പ്രസിദ്ധീകരിച്ച പോസ്റ്റാണ് ഇത് . അദ്ദേഹത്തിന്റെ അനുവാദത്തോടെ ബൂലോകത്തിൽ പോസ്റ്റ് ചെയ്യുന്നു.

Sebastian Xavier

സ്ഥിരമായി ചെയ്തുകൊണ്ടിരുന്ന ടെറർ വേഷങ്ങളുടെ ചട്ടക്കൂടിനപ്പുറത്തെ വൈവിധ്യങ്ങളിലേക്ക് ആദ്യചുവടുവയ്ക്കുന്ന ഒരു നടനെ കാണാൻ കഴിഞ്ഞു എന്നത് ‘ഭീഷ്മപർവ്വം’ നൽകുന്ന സന്തോഷങ്ങളിലൊന്നാണ്..പോസ്റ്റിന്റെ തുടർവഴിയിൽ ചില്ലറ സ്പോയിലറുകൾ കണ്ടേക്കാം..

‘അപ്പനൊരെണ്ണം കേറ്റി ഒഴിക്കെടാ’ എന്ന് മക്കളോട് പറഞ്ഞോണ്ടുള്ള ആ എൻട്രി കണ്ടപ്പോ, സ്ഥിരം ടെറർ ഐറ്റം ലോഡിംങ്ങ് എന്നാണ് ആദ്യം തോന്നിയതെങ്കിലും തൊട്ടടുത്ത നിമിഷം തന്നെ, ആ ‘ഉപ്പ് ടച്ചിംഗ്സ്’ ഡയലോഗ് പറഞ്ഞ് ചിരിപ്പിച്ചോണ്ട് പുള്ളി സംഗതി ലൈറ്റാക്കുന്നുണ്ട്..

‘ഒഴിവുദിവസത്തെ കളി’യിൽ തുടങ്ങിയ വില്ലൻ’കളി’ക്ക് തെല്ലൊരു ഒഴിവ് നൽകിക്കൊണ്ടാണ്, അഞ്ഞൂറ്റിയിലെ വർക്കിയുടെ മക്കളിൽ രണ്ടാമനായ മത്തായിയായി നിസ്താർ എന്ന നടൻ ഭീഷ്മപർവ്വത്തിലെത്തുന്നത്..

ചെയ്ത നെഗറ്റിവ് കഥാപാത്രങ്ങളെല്ലാം, അത് ഒഴിവുദിവസത്തിലെ ധർമ്മനായാലും, കാർബണിലെ ഇസ്മുവായാലും, വരത്തനിലെ കുര്യച്ചനായാലും, പൊറിഞ്ചുവിലെയും, ആണും പെണ്ണുമിലെയും പോലീസ് വേഷങ്ങളായാലുമൊക്കെ ആദ്യകാഴ്ചയിൽത്തന്നെ പ്രേക്ഷകനിൽ അവ കൃത്യമായി രജിസ്റ്റർ ചെയ്യപ്പെടും വിധമുള്ളൊരു സ്ക്രീൻ പ്രസൻസും, രൂപഭാവങ്ങളും ശബ്ദഗാംഭീര്യവുമൊക്കെയുള്ളതിനാലാവണം, ചുരുങ്ങിയ കാലം കൊണ്ടു തന്നെ ടെറർ വേഷങ്ങളിലേക്കുള്ള ഒരു പ്രധാന ചോയ്സായി മാറിയൊരു നടനാണ് നിസ്താർ സേട്ട്..

അത്തരം കഥാപാത്രങ്ങളായി കസറുമ്പോഴും, ഈവിധമുള്ള വേഷങ്ങളിൽ മാത്രമായി ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടാതെ, അൽപം വ്യത്യസ്തമായൊരു റോളിൽ പുള്ളിയെ കാണാനൊരാഗ്രഹം ഉണ്ടായിരുന്നു..
സ്ഥാനം കൊണ്ട് ജേഷ്ഠനാണേലും, അനുജനായ മൈക്കിളിനു മുന്നിൽ സദാസമയവും വിനീത വിധേയനാണ് ഭീഷ്മപർവ്വത്തിലെ മത്തായി.. പിടിപ്പുകേട് കൊണ്ട് തറവാട്ടുഭരണം കൈവിട്ടവൻ എന്ന് സ്വന്തം ഭാര്യയാലും മക്കളാലും പോലും പുച്ഛിക്കപ്പെടുന്നുണ്ടെങ്കിലും അയാൾക്കറിയാം, അഞ്ഞൂറ്റിയിലെ നാഥനാവാൻ എന്തുകൊണ്ടും യോഗ്യൻ അനുജൻ തന്നെയാണെന്ന്.. അതുകൊണ്ടുതന്നെ അവസരം കിട്ടുമ്പോഴൊക്കെ അയാൾ മൈക്കിളിനെക്കുറിച്ച് ആവേശത്തോടെ വാചാലനാവുന്നുണ്ട്.. താന്തോന്നികളായ മക്കളുടെ മുന്നിൽ പിടിവിട്ട് ചിലപ്പോഴൊക്കെ പൊട്ടിത്തെറിക്കുന്നുണ്ട്..

വില്ലനല്ലാത്ത കഥാപാത്രമായി, ചുരുക്കം ചിലയിടത്തൊക്കെ പ്രേക്ഷകന് സ്വൽപം നർമ്മം കൂടി പകരുന്നൊരു റോളിൽ നിസ്താർ സേട്ടിനെ കണ്ടൊരു കൗതുകത്തിലാണ് ഇത്രയും എഴുതിയത്..ഭീഷ്മപർവ്വത്തിലെ മഹാഭാരതം റഫറൻസ് വച്ച് നോക്കുമ്പോ പലയിടങ്ങളിലും ധൃതരാഷ്ട്രരെ അനുസ്മരിപ്പിക്കുന്നുണ്ട് മത്തായി.. അന്ധത മൂലമാണ് കിരീടാവകാശിയായ ധൃതരാഷ്ട്രർക്ക് ഒരു ഘട്ടത്തിൽ സിംഹാസനം നിഷേധിക്കപ്പെട്ടതെങ്കിൽ, കുടുംബത്തിലെ കാര്യങ്ങൾ നോക്കി നടത്തുന്നതിനുള്ള ആർജ്ജവക്കുറവാണ് അഞ്ഞൂറ്റിയിലെ അധികാര സ്ഥാനത്തെത്തുന്നതിന് മത്തായിക്ക് തടസ്സമായത്.. പുത്രദുഖവും, നിസ്സഹായാവസ്ഥയും തുടങ്ങി, വാർദ്ധക്യകാലത്ത് വീടും നാടുമുപേക്ഷിച്ചുള്ള പ്രവാസവും വരെ ഒട്ടേറെ കാര്യങ്ങളിൽ ഈ സാമ്യം ദർശിക്കാൻ കഴിയും..

നിസ്താർ സേട്ട് എന്ന Nisthar Ahamed ന്റെ m3db പ്രൊഫൈൽ: https://m3db.com/nistar-ahamed

Leave a Reply

Your email address will not be published. Required fields are marked *

LATEST

ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാർക്കും അറിയില്ലെങ്കിലും കിന്നാരത്തുമ്പികളുടെ സംവിധായകൻ എന്ന് പറഞ്ഞാൽ അറിയാം

Manu Varghese ആർ ജെ പ്രസാദ് എന്ന സംവിധായകനെക്കുറിച്ച് അധികമാരും അറിയാനിടയില്ലെങ്കിലും മലയാളത്തിൽ

മനുഷ്യമനസിന്റെ നിഗൂഢമായ വഴികളെ പറ്റി ഒരു തവണയെങ്കിലും ചിന്തിച്ചിട്ടുള്ളവർക്ക് പറ്റിയ ചായക്കപ്പാണ് ഇത്

സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി