Sebastian Xavier

”ബോംബെയിലെ ജാനീ സർക്കാർ ഗ്രൂപ്പിൽപ്പെട്ട ഏറ്റവും സമർത്ഥനായ പ്രൊഫഷണൽ കില്ലറാണ് അർബാസ്ഖാൻ.. പ്രതിഫലം കൂടുതൽ ചോദിക്കുമെങ്കിലും ഒരു ജോലിയേറ്റാൽ ഏറ്റതാ.. അവനത് കൃത്യമായിട്ട് ചെയ്തിരിക്കും..”

കൃത്യമായിട്ട് തന്നെ ചെയ്തു.. പക്ഷേ കൊല്ലേണ്ടയാൾക്കു പകരം, തട്ടിയത് പണിയേൽപ്പിച്ചയാളുടെ മകനെത്തന്നെയാണെന്ന് മാത്രം.. ചക്കിന് വച്ചത് കൊക്കിന് കൊള്ളിച്ചിട്ട് വന്നുനിന്ന് ‘സബ് ഗലതി ഹോ ഗയാ.. മേരാ പൈസാ ദേദോ..’ എന്നൊരു ഡയലോഗും..

May be an image of 5 people, people standing and text that says "മലയാള സിനിമയ്ക്ക് ഞങ്ങൾ പരിചയപ്പെ ടുത്തുന്ന പുതിയ വില്ലൻ... രവിജാക്ക്"പോസ്റ്റിൻ്റെ തുടക്കത്തിൽ സൂചിപ്പിച്ച ഡയലോഗിലൂടെയൊക്കെ അത്യാവശ്യം ബിൽഡപ്പോടെയാണ് അവതരിക്കുന്നതെങ്കിലും, അർബാസ്ഖാനോളം ഗതികെട്ടൊരു പ്രൊഫഷണൽ കില്ലർ കഥാപാത്രം മലയാളസിനിമയിൽ വേറെ കാണില്ല.. പറഞ്ഞ കാശും കിട്ടിയില്ല, പണിക്ക് വിളിച്ചവരും കയ്യൊഴിഞ്ഞു, പുറത്തിറങ്ങിയാൽ അകത്താവുമെന്ന അവസ്ഥയും.. ഏതുനേരത്താണാവോ ഈ ക്വട്ടേഷൻ ഏറ്റെടുക്കാൻ തോന്നിയതെന്ന് സ്വയം പ്രാകിപ്പോകുംവിധം എട്ടിൻ്റെ പണി.. ‘വെണ്ടർ ഡാനിയേൽ സ്റ്റേറ്റ് ലൈസൻസി’ എന്ന പടത്തിൽ അർബാസ് ഖാൻ എന്ന ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് രവി ജാക്ക് എന്ന നടനാണ്..

ഉപ്പുകണ്ടം ബ്രദേഴ്സൊക്കെ ഹിറ്റായി ബാബു ആൻ്റണി ആക്ഷൻ ഹീറോയായി തിളങ്ങി നിൽക്കുന്ന സമയം.. പുള്ളിയെ നായകനാക്കി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്ന പടങ്ങളുടെ വിശേഷങ്ങളൊക്കെ സിനിമാ വാരികകളിൽ മിക്കവാറും കാണാം.. അന്ന് സ്കൂളിൽ പഠിക്കുന്ന ഞാനൊക്കെ ഉപ്പുകണ്ടമൊക്കെ കണ്ട് പുള്ളിയുടെ കട്ട ഫാനായി മാറിക്കഴിഞ്ഞിരുന്നു..

അങ്ങനെയിരിക്കേ ഏതോ ഒരു സിനിമാ പ്രസിദ്ധീകരണത്തിൽ, സുനിലിൻ്റെ (സുനിൽ വിശ്വചൈതന്യ) സംവിധാനത്തിൽ ഉടനെ റിലീസാവുന്ന ഭരണകൂടം എന്ന സിനിമയെക്കുറിച്ചുള്ള വിശേഷങ്ങളും അതിൻ്റെ സൈഡിലൊരു കോളത്തിൽ ആ ചിത്രത്തിലെ വില്ലൻ കഥാപാത്രമായി സിനിമയിൽ അരങ്ങേറ്റം കുറിക്കുന്ന ഒരാളുടെ ഫോട്ടോയും ചെറിയൊരു കുറിപ്പും വന്നിരുന്നു.. ബാബു ആൻ്റണിയെപ്പോലെ തന്നെ മുടിയൊക്കെ നീട്ടി വളർത്തി കയ്യിൽ തോക്കൊക്കെ പിടിച്ച്, കണ്ടാൽത്തന്നെ പേടി തോന്നുന്ന ലുക്കിലുള്ള ഒരു പക്കാ വില്ലൻ.. നായകനൊത്ത വില്ലൻ എന്ന നിലയ്ക്ക് അവതരിപ്പിക്കപ്പെടുന്ന ഇയാളുടെ പേര് രവി ജാക്ക് എന്നാണത്രേ.. മലയാളിയാണ്.. ലുക്ക് കണ്ടപ്പോഴേ ഉറപ്പിച്ചു ഇയാൾ ബാബു ആൻറണിയോട് കട്ടയ്ക്ക് നിൽക്കുന്ന വില്ലൻ തന്നെയാവുമെന്ന്..

വീടിനടുത്തെ ബി ക്ലാസ്സ് തിയേറ്ററിൽ ഭരണകൂടം പ്രദർശനത്തിനെത്തിയപ്പോ ആദ്യദിവസം തന്നെ പടം കാണാൻ പോയത് ഈ വില്ലനും ബാബു ആൻറണിയും തമ്മിലുള്ള കിടിലൻ അടി പ്രതീക്ഷിച്ചു തന്നെയാണ്.. സിനിമ തുടങ്ങി എതാനും നിമിഷങ്ങൾക്കകം ദാ നമ്മുടെ വില്ലൻ തിരശ്ശീലയിൽ അവതരിച്ചു.. ബ്ലാക്ക് ഷർട്ടും ജീൻസുമൊക്കെയിട്ട് ബൈക്കിലാണ് വരവ്.. ആശുപത്രിയിൽ അഡ്മിറ്റായിട്ടുള്ള വി.ഐ.പിയെ തട്ടാനായിട്ട് സ്വയം ഒരു ആക്സിഡൻ്റുണ്ടാക്കി പരിക്കേറ്റ് അതേ ഹോസ്പിറ്റലിൽ കയറിക്കൂടി കാര്യം നടത്തുന്ന ലോറൻസ് ഡിസൂസയെന്ന പ്രൊഫഷണൽ കില്ലറായിട്ടായിരുന്നു പുള്ളിയുടെ എൻട്രി..

ഭരണകൂടത്തിനു ശേഷമായിരുന്നു വെണ്ടർ ഡാനിയേലിലെ പ്രൊഫഷണൽ കില്ലർ വേഷം.പിന്നീട് സൈന്യം എന്ന സിനിമ കണ്ടപ്പോ തീവ്രവാദി സംഘത്തിൻ്റെ ലീഡർമാരുടെ കൂട്ടത്തിൽ ഇയാളെ നോട്ട് ചെയ്തിരുന്നു.. പടം ഇൻ്റർവെല്ലാവുമ്പോഴേക്കും മമ്മൂട്ടിയുടെ വെടികൊണ്ട് ചാവാനായിരുന്നു അതിൽ പുള്ളിയുടെ യോഗം. 1994 ൽ റിലീസായ ഈ മൂന്ന് ചിത്രങ്ങൾക്കുശേഷം പിന്നീടേതെങ്കിലും സിനിമയിൽ രവി ജാക്കിനെ കണ്ടതായി ഓർക്കുന്നില്ല..

You May Also Like

കപ്പേളപ്പെരുന്നാളിന് അഞ്ചു നാളികേരം

‘ചേട്ടാ, വടക്കേപ്പുറം തുറക്കൂ.’ പുറത്തു നിന്നാരെങ്കിലും വന്നിരിയ്ക്കുമ്പോഴാണു മുന്‍വശത്തെ വാതില്‍ തുറക്കാനുള്ള ആഹ്വാനം വരിക. വാതില്‍ തുറന്നപ്പോള്‍ നാലഞ്ചുപേരുണ്ട്. നീണ്ട ഒരേണിയും തോളിലേറ്റി ഒരു തെങ്ങുകയറ്റത്തൊഴിലാളിയുമുണ്ടു കൂട്ടത്തില്‍. മുഖപരിചയമുള്ളവരാണെല്ലാവരും. ഒന്ന് ദേവസ്സിക്കുട്ടിയാണ്. ‘ചേട്ടാ, കപ്പേളപ്പെരുന്നാളിനു തേങ്ങയ്ക്കു വേണ്ടിയാണ്,’ ദേവസ്സിക്കുട്ടി പറഞ്ഞു.

ചാമ്പ്യൻ തോമസ്, ടൈറ്റില്‍ കാര്‍ഡ് കണ്ടപ്പോഴാണ് ശരിക്കും ഞെട്ടിയത്

വൈരുദ്ധ്യങ്ങളുള്ള ചില നിമിഷങ്ങളില്‍ മാത്രം തോമസ് ജോര്‍ജ്ജ് ആയി മാറുന്ന വേലായുധനെ സഹോദരന്‍ ഭ്രാന്താശുപത്രിയിലെത്തിക്കുന്നതോടെ പാരാസൈക്കോളജി

ഈ വര്‍ഷാന്ത്യത്തോടെ മൊബൈല്‍ഫോണുകള്‍ മനുഷ്യനെ കടത്തി വെട്ടും !!!

2014 അവസാനത്തോടെ ഭൂമിയില്‍ ജനസംഖ്യയെക്കാള്‍ കൂടുതല്‍ മൊബൈല്‍ഫോണുകള്‍ ആകുമെന്ന് കണക്കുകള്‍ .

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതും

സംസ്ഥാന അവാർഡ് കിട്ടിയ സിനിമകൾ ഒന്നുപോലെ സാമൂഹ്യപ്രസക്തിയുള്ളതും കലാമൂല്യമുള്ളതുമായിരുന്നു എന്നതിൽ തർക്കമില്ല. പ്രമുഖമായ ചില സിനിമകളെ…