കെജി ജോർജ്ജിന്റെ ‘ഈ കണ്ണികൂടി’യിലെ താരം ഇന്ന് ആരെന്നറിയാമോ ?

0
257

Sebastian Xavier

സിനിമാഭിനയവും റോക്കറ്റ് സയൻസും.. പ്രത്യക്ഷത്തിൽ പരസ്പര ബന്ധമില്ലാത്ത രണ്ട് മേഖലകൾ.. പക്ഷേ ‘ഈ കണ്ണി കൂടി’ എന്ന ചിത്രത്തിലൂടെ ഇവയെ തമ്മിൽ ബന്ധിപ്പിക്കുന്ന ‘കണ്ണി’യായി മാറിയ ഒരാളെക്കുറിച്ചാണ് ഈ കുറിപ്പ്..

Ee Kanni Koodi - Alchetron, The Free Social Encyclopedia1990 ലാണ് മലയാളത്തിലെ ഏറ്റവും മികച്ച കുറ്റാന്വേഷണ സിനിമകളിലൊന്നായ ‘ഈ കണ്ണികൂടി’ എന്ന ചിത്രം റിലീസാവുന്നത്.. പ്രമേയംകൊണ്ടും ആഖ്യാനശൈലികൊണ്ടും മുപ്പതു വർഷങ്ങൾക്കിപ്പുറവും ചർച്ച ചെയ്യപ്പെടുന്ന ഒരു Ee Kanni Koodi Plot, Story, Reviews, Wiki, Ratings, Cast, Crew And Box  Office Collection | Whykolകെ.ജി.ജോർജ്ജ് ക്ലാസ്സിക്.. സിനിമ കാണുന്ന പ്രേക്ഷകൻ്റെ മനസ്സിൽ ഒരു നൊമ്പരപ്പാട് അവശേഷിപ്പിക്കുന്ന ഹർഷൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്യാം മോഹൻ എന്ന പുതുമുഖനടനാണ്.. കർണ്ണാടക സംഗീതവും ഹിന്ദുസ്ഥാനിയും ശാസ്ത്രീയമായി അഭ്യസിച്ചിട്ടുള്ള, ഇടയ്ക്ക് ആകാശവാണിയിലും മറ്റും പാടിയിട്ടുള്ള, ഗസലുകൾ പാടാനും കേൾക്കാനും ഏറെ ഇഷ്ടമുള്ള, നെയ്യാറ്റിൻകര സ്വദേശിയായ ഒരു ചെറുപ്പക്കാരൻ.. ഈ കണ്ണി കൂടിയിൽ ഒരു സുപ്രധാനവേഷമാണ് ചെയ്തതെങ്കിലും പിന്നീട് ഒരു സിനിമയിലും ഈ നടനെ കണ്ടില്ല.. ഒറ്റ പടത്തിൽ മാത്രം ശ്രദ്ധേയമായ വേഷം ചെയ്ത് വിസ്മൃതിയിലാണ്ട ഒട്ടനേകം പേരിൽ ഒരാളായി ശ്യാം മോഹനും മാറി..

2016 മെയ് 23:- ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുക്കാൻ പദ്ധതിയിട്ട ‘പുനരുപയോഗിക്കാവുന്ന’ ആദ്യ സ്പെയ്സ് ഷട്ടിലിൻ്റെ പരീക്ഷണാർത്ഥമുള്ള ആദ്യവിക്ഷേപണം വിജയകരമായി നടന്നത് ഈ ദിവസമാണ്. Reusable Launch Vehicle- Technology Demonstrator (RLV-TD) ശ്രീഹരിക്കോട്ടയിൽ നിന്ന് പറന്നുയർന്നപ്പോൾ, ഭാരതത്തിനൊട്ടാകെ അതൊരു അഭിമാനനിമിഷമായി മാറുകയായിരുന്നു.. 2030 ഓടെ സാക്ഷാൽക്കരിക്കുന്നതിന് ഉദ്ദേശിച്ച് ISRO രൂപം നൽകിയ RLV എന്ന ബൃഹത്തായ സ്വപ്നപദ്ധതിയുടെ സാക്ഷാൽക്കാരത്തിലേക്കുള്ള ആദ്യ ചുവടുവയ്പ്പ്.. ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ലായ ഈ വിക്ഷേപണത്തിൻ്റെ സൂത്രധാരൻ ഒരു മലയാളിയായിരുന്നു.. RLV- TD യുടെ പ്രൊജക്ട് ഡയറക്ടർ ഡോ.ശ്യാം മോഹൻ.. ‘ഈ കണ്ണി കൂടി’യിലെ ഹർഷനെ അവതരിപ്പിച്ച ആ പഴയ നെയ്യാറ്റിൻകരക്കാരൻ ശ്യാം മോഹൻ..

May be an image of 3 people, beard and textപ്രജാ സോഷ്യലിസ്റ്റ് പാർട്ടി നേതാവും, രണ്ടാം കേരള നിയമസഭയിൽ നെയ്യാറ്റിൻകരയിൽ നിന്നുള്ള എം.എൽ.എ.യും ആയിരുന്ന പി.നാരായണൻ തമ്പിയുടെയും കെ.ആർ.ലീലയുടെയും മകനായ ശ്യാംമോഹൻ, തൃശൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിലേയും മദ്രാസ് IIT യിലെയും പഠനശേഷം 1985ലാണ് ISROയിൽ ജോയിൻ ചെയ്യുന്നത്.. ബഹിരാകാശ ഗവേഷണ രംഗത്തെ ഇന്ത്യൻ കുതിപ്പിലെ നാഴികക്കല്ലുകളായ ASLV, PSLV, GSLV, GSLVmk3 തുടങ്ങിയ ലോഞ്ചിംഗ് വെഹിക്കിളുകളുടെയെല്ലാം കൺട്രോളിംഗ് സിസ്റ്റം, പ്രൊപ്പൽഷൻ സിസ്റ്റം എന്നിവയുടെ ഡെവലപ്മെൻ്റിൽ ഇദ്ദേഹത്തിൻ്റെ സാന്നിധ്യവും സംഭാവനയുമുണ്ട്..
RLV- TD യുടെ പ്രാരംഭ പ്രവർത്തനങ്ങൾ 2006 ൽ തുടങ്ങുമ്പോൾ ഡോ.ശ്യാം മോഹൻ ആ പ്രൊജക്ടിൻ്റെ സ്റ്റഡി ടീം ലീഡറായിരുന്നു. തുടർന്ന്‌ പ്രൊജക്ടിൻ്റെ ഡെപ്യൂട്ടി ഡയറക്ടർ,അസ്സോസിയേറ്റ് ഡയറക്ടർ സ്ഥാനങ്ങളിലേക്കെത്തി. നിലവിലെ ISRO ചെയർമാനായ കെ.ശിവൻ ആയിരുന്നു ആ സമയത്ത് പദ്ധതിയുടെ ഡയറക്ടർ.. പിന്നിട് അദ്ദേഹത്തിൻ്റെ പിൻഗാമിയായി 2011 ൽ RLV-TD യുടെ പ്രൊജക്ട് ഡയറക്ടർ സ്ഥാനത്തുമെത്തി.

ഇന്ത്യൻ ബഹിരാകാശ ഗവേഷണരംഗത്ത് നൽകിയ സംഭാവനകൾക്ക് ഇദ്ദേഹത്തിന് എയ്റോനോട്ടിക്കൽ സോസൈറ്റി ഓഫ് ഇന്ത്യയുടെ പുരസ്കാരവും, ISROയുടെ Excellence അവാർഡുകളുമടക്കം നിരവധി ബഹുമതികൾ ലഭിച്ചിട്ടുണ്ട്. ആസ്ട്രോനോട്ടിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയിലെ ആജീവനാന്ത അംഗം കൂടിയായ ഇദ്ദേഹം ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളിലെയും ഇൻസ്റ്റിറ്റ്യൂട്ടുകളിലെയും വിദ്യാർത്ഥികളുമായി Space Research & Technology വിഷയത്തിൽ പഠനക്ലാസ്സുകളിലൂടെയും, ചോദ്യോത്തര വേദികളിലൂടെയുമെല്ലാം സംവദിച്ചുകൊണ്ട് തൻ്റെ അറിവും അനുഭവസമ്പത്തും പുതുതലമുറയ്ക്കുകൂടി പകർന്നു കൊടുക്കുന്നതിലും അവർക്ക് പ്രചോദനം നൽകുന്നതിലും ശ്രദ്ധാലുവാണ്..
നിലവിൽ കുടുംബസമേതം ശാസ്തമംഗലത്ത് താമസിക്കുന്ന ഡോ.ശ്യാംമോഹൻ്റെ ഭാര്യ സീമ തിരുവനന്തപുരം സെൻ്റ് തോമസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻ്റ് ടെക്നോളജിയിൽ അസിസ്റ്റൻറ് പ്രൊഫസറാണ്.. സംഗീത്, സാരംഗി എന്നിവരാണ് മക്കൾ..

ഡോ. ശ്യാം മോഹൻ്റെ M3DB പ്രൊഫൈൽ: https://m3db.com/shyam-mohan