Sebastian Xavier

ക്ലാസ്സിൽ അധ്യാപകൻ എത്തും മുൻപ് പ്ലാറ്റ്ഫോമിൽ കയറിയൊന്ന് ഷൈൻ ചെയ്യാൻ ശ്രമിക്കാത്ത, കുറഞ്ഞ പക്ഷം അങ്ങനെയൊന്ന് ആഗ്രഹിക്കുകയെങ്കിലും ചെയ്യാത്ത കോളേജ് വിദ്യാർത്ഥിയുണ്ടാവുമോ..? ഇവിടെ, 1980 ൽ ഇറങ്ങിയ ‘തളിരിട്ട കിനാക്കൾ’ എന്ന ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയായെത്തിയ വിരുതൻ പ്ലാറ്റ്ഫോമിൽ കയറി നിന്ന് നന്നായിത്തന്നെ ഷൈൻ ചെയ്യുന്നുണ്ട്.പക്ഷേ, ഒരു ഗാനരംഗമുൾപ്പെടെ രണ്ട് മൂന്ന് സീനുകളിൽ വരുന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ച നടന് ഒരു ക്ലോസപ്പ് ഷോട്ട് പോലും കൊടുക്കാൻ സംവിധായകൻ മറന്നെന്ന് കുറ്റപ്പെടുത്താൻ വരട്ടെ.. പിൽക്കാലത്ത് ആ നടൻ കലാഭവൻ സൈനുദ്ദീൻ എന്ന പേരിൽ മിമിക്രി രംഗത്ത് മാത്രമല്ല സിനിമയിലും പ്രശസ്തനാവുമെന്ന് ആ സംവിധായകന് അന്നറിയില്ലല്ലോ.

1980 ലെ ‘തളിരിട്ട കിനാക്കൾ’ എന്ന ചിത്രത്തിലെ പുതുമുഖങ്ങളുടെ കൂട്ടത്തിലൊരാളായിരുന്നു നടൻ സൈനുദ്ദീൻ.. തളിരിട്ട കിനാക്കളു’ടെ തിരക്കഥാകൃത്ത് ജമാൽ കൊച്ചങ്ങാടി കഥാകൃത്തായി 1982 ൽ പുറത്തിറങ്ങിയ ചാപ്പ എന്ന ചിത്രത്തിൽ ‘വാസു’ എന്നൊരു കഥാപാത്രം ചെയ്ത സൈനുദ്ദീൻ പിന്നീട് മൈ ഡിയർ കുട്ടിച്ചാത്തൻ, ഒന്നു മുതൽ പൂജ്യം വരെ തുടങ്ങിയ സിനിമകളൊക്കെ കടന്ന് പിന്നീട് ഒരു കാലഘട്ടത്തിൽ മലയാള സിനിമയിലെ മുൻനിര കൊമേഡിയന്മാരിലൊരാളായി തിളങ്ങി നിന്നത് പിൽക്കാല ചരിത്രം.

**

Leave a Reply
You May Also Like

അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിൽ ഇടം നേടി ഐഷ സുൽത്താനയുടെ ” ഫ്ലഷ് ”

അന്താരാഷ്ട്ര വനിതാ ചലിച്ചിത്ര മേളയിൽ ഇടം നേടി ഐഷ സുൽത്താനയുടെ ” ഫ്ലഷ് ” അയ്മനം…

ആ വിവാഹ ക്ഷണക്കത്ത് വായിച്ചു സാക്ഷാൽ യാഷും ഞെട്ടിപ്പോയി

റോക്കിങ് സ്റ്റാർ യാഷിന്റെ ആരാധകന്റെ വിവാഹക്ഷണക്കത്താണ് ഇപ്പോൾ ചർച്ചാവിഷയം. സാക്ഷാൽ യാഷ് പോലും ഞെട്ടിപ്പോയിരിക്കുകയാണ്. കത്തിന്റെ…

ഈ നാല് ഗാനങ്ങൾക്കും എടുത്തു പറയാൻ ഒരു പ്രത്യേകതയുണ്ട്….

ഈ നാല് ഗാനങ്ങൾക്കും എടുത്തു പറയാൻ ഒരു പ്രത്യേകതയുണ്ട്…. അച്ചു വിപിൻ “ഘടം” എന്ന വാദ്യോപകരണം…

ഇതെന്താ റെയിൻ കോട്ടോ ? അനശ്വര രാജന്റെ ഫോട്ടോഷൂട്ട് വൈറൽ

‘ഉദാഹരണം സുജാത’യിലൂടെ കടന്നു വന്ന താരമാണ് അനശ്വര രാജൻ. പിന്നീടങ്ങോട്ട് താരത്തിന്റെ വളർച്ചയായിരുന്നു. തണ്ണീർ മത്തൻ…