fbpx
Connect with us

COVID 19

സർക്കാർ എന്താവശ്യം പറഞ്ഞാണോ ഡേറ്റ ശേഖരിക്കുന്നത്, ആ ആവശ്യത്തിനു മാത്രമേ അതുപയോഗിക്കാൻ പാടുള്ളൂ

ഡേറ്റ വലിയ കുണ്ടാമണ്ടിയാണ് എന്ന വാദം ശരി. നമ്മള് ടിൿടോക്കിലും ഫേസ്ബുക്കിലും ജിമെയ്ലിലും കണ്ട കണാകുണാ ആപ്പിലുമൊക്കെ സ്വമേധയാ കൊണ്ടെ തലവച്ചുകൊടുക്കുന്നതുപോലെയല്ല,

 164 total views

Published

on

Sebin A Jacob

“ഡേറ്റ വലിയ കുണ്ടാമണ്ടിയാണ് എന്ന വാദം ശരി. നമ്മള് ടിൿടോക്കിലും ഫേസ്ബുക്കിലും ജിമെയ്ലിലും കണ്ട കണാകുണാ ആപ്പിലുമൊക്കെ സ്വമേധയാ കൊണ്ടെ തലവച്ചുകൊടുക്കുന്നതുപോലെയല്ല, സർക്കാരിനു ഡേറ്റ കൊടുക്കുന്നത് എന്നതും ശരി.
സർക്കാരിനു പക്ഷെ ഡേറ്റയേ വേണ്ട എന്നാണോ പറഞ്ഞുവരുന്നത്? ജിമ്മിയുടെ ചോദ്യം OTPയിലൂടെ നൽകുന്നത് എങ്ങനെ informed consent ആകും എന്നതാണ്. 32 പേജുള്ള പ്രൈവസി ക്ലോസ് ഒക്കെ അവരു വായിച്ചു നോക്കുന്നുണ്ടോ എന്നാണ്.

വായിച്ചുനോക്കിയാലും ഇല്ലെങ്കിലും അതു വായിച്ചു ബോധ്യപ്പെട്ടു എന്നു പറഞ്ഞാണ് OTP നമ്പർ enter ചെയ്യുന്നത്. അവിടെ നിങ്ങൾ സമ്മതം നൽകിക്കഴിഞ്ഞു. അങ്ങനെയാണ് എല്ലാ സംവിധാനങ്ങളും പ്രവർത്തിക്കുന്നത്. അത് ആളുകളെ ഹാനിപ്പെടുത്തുന്നതാണോ എന്ന കാര്യം നോക്കേണ്ടത് സർക്കാരാണ്. അവർ നോക്കിയിട്ടുണ്ടാവണം. അതാണ് സർക്കാരിൽ നമ്മൾ കൊടുക്കുന്ന വിശ്വാസം.
ഈ നൂലാമാല പറഞ്ഞു ഡേറ്റ നൽകേണ്ട എന്നു ജനം തീരുമാനിക്കുകയാണ് എന്നിരിക്കട്ടെ. അപ്പോൾ സർക്കാരിന് എന്താണു ചെയ്യാൻ കഴിയുക? തീരുമാനങ്ങൾ കൈക്കൊള്ളാൻ വിവരങ്ങളുടെ അലഭ്യത സർക്കാരിനു തടസ്സമാകില്ലേ? informed choice എന്നത് വ്യക്തികൾക്കു മാത്രമല്ല, സർക്കാരുകൾക്കും ബാധകമല്ലേ? information ഇല്ലാതെ എന്തോന്നു decision?

ഉദാഹരണത്തിന് യുഎഇയിലെ നയീഫിൽ നിന്ന്, അല്ലെങ്കിൽ സൗദിയിലെ മദീനയിൽ നിന്ന്, അല്ലെങ്കിൽ യുഎസിലെ ക്വീൻസിൽ നിന്നോ ന്യൂ ജേഴ്സിയിൽ നിന്നോ ഒക്കെ എത്രപേർ ഇന്നത്തെ വിമാനത്തിൽ വന്നിറങ്ങി? അവരിൽ എത്ര പേർക്ക് സ്വന്തം വീട്ടിൽ സെൽഫ് ക്വാരന്റീൻ സൗകര്യമുണ്ട്? അവരുടെ മെഡിക്കൽ ഹിസ്റ്ററി, പ്രായം, ലിംഗം എന്നിവ അവരുടെ റിസ്ക് പ്രൊഫൈൽ സാധാരണയിൽ കവിഞ്ഞ് ഉയർത്തുന്നുണ്ടോ? അവരെ വീട്ടിലേക്കു വിട്ടാൽ വീട്ടിൽ ഹൈ റിസ്ക് പ്രായപരിധിയിലുള്ള ആളുകളുമായി സമ്പർക്കത്തിലാവാൻ സാധ്യതയുണ്ടോ? സഹായിക്കാൻ ആളില്ലാത്ത അവസ്ഥയുണ്ടോ? ഇവരെയൊന്നടങ്കം ഐസിയുവിൽ അഡ്മിറ്റ് ആക്കേണ്ട പക്ഷം അതിനു നിലവിലുള്ള സൗകര്യങ്ങൾ മതിയാകുമോ? ഏത് ആശുപത്രിയിലാണ് വെന്റിലേറ്റർ ഒഴിവുള്ളത്? ആർക്കാണ് സ്പെഷ്യൽ കെയർ ആവശ്യമായുള്ളത്? – ഈ തരത്തിലുള്ള വിവരങ്ങൾ ഭരണകൂടത്തിനു വിരൽതുമ്പിൽ ലഭിക്കരുത് എന്ന നിർബന്ധം പ്രതിപക്ഷത്തിന്റേതായാലും മാധ്യമങ്ങളുടേതായാലും സ്വകാര്യതാ കുരിശുയുദ്ധക്കാരുടേതായാലും അതു മനുഷ്യന്റെ ജീവനേക്കാൾ വിലവയ്ക്കുന്നത് മറ്റു കാര്യങ്ങളെയാണ്.

അപ്പോൾ സർക്കാരിനു ഡേറ്റ വേണം. അതു നമ്മൾ സ്വമേധയാ നൽകുകയും വേണം. പക്ഷെ അങ്ങനെ നമ്മൾ PII (Personally identifiable information), PHI (private health information) എന്നിവ നൽകുമ്പോൾ അത് എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്നത് പ്രസക്തമാണോ അല്ലയോ? തീർച്ചയായും അതേ. അപ്പോൾ ഈ ഡേറ്റ കമ്മ്യൂണിറ്റി മെഡിസിൻ ആവശ്യത്തിനു മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ എന്നും മറ്റ് ആവശ്യങ്ങൾക്കായി ഈ ഡേറ്റാ ദുരുപയോഗം ചെയ്യുന്നത് യൂറോപ്യൻ യൂണിയന്റെയും യുഎസ്എയുടെയും മറ്റും ഡേറ്റാ പ്രൈവസി, പേഷ്യന്റ് പ്രൊട്ടക്ഷൻ, ഹെൽത്ത് ഇൻഷൂറൻസ് നിയമങ്ങൾ പ്രകാരം കുറ്റകൃത്യമാണ് എന്നും വരണം. ഇന്ത്യൻ നിയമപ്രകാരം പോര. കാരണം ഇന്ത്യൻ നിയമം ഇതിന് അപര്യാപ്തമാണ്. ആ തരത്തിൽ നിങ്ങളുടെ ഡേറ്റ പ്രോസസ് ചെയ്യാൻ ഒരു തേർഡ് പാർട്ടി കമ്പനിയുടെ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് പൊതുജന താത്പര്യത്തെ ഹനിക്കുന്നതല്ല, അതിനെ സംരക്ഷിക്കുന്നതാണ്.

Advertisement

അതേ സമയം സർക്കാർ ആണ് ഡേറ്റ കളക്ഷനും പ്രോസസിങ്ങും ചെയ്യുന്നതെന്നു വരികിൽ ഒരു കുഴപ്പവുമില്ല എന്നാണോ? ഒരിക്കലുമല്ല. സർക്കാർ എന്താവശ്യം പറഞ്ഞാണോ ഡേറ്റ ശേഖരിക്കുന്നത്, ആ ആവശ്യത്തിനു മാത്രമേ അതുപയോഗിക്കാൻ പാടുള്ളൂ. മുല്ലപ്പെരിയാറിലെ വെള്ളം ജലസേചനത്തിനു കൊടുത്തതാണ്, അതു കുടിവെള്ള ക്ഷാമം പരിഹരിക്കാൻ ഉപയോഗിക്കാൻ പാടില്ല എന്ന് പണ്ട് തിരുവിതാംകൂർ വാദിച്ചത് ഓർമ്മിക്കുക.

ഓർവേലിയൻ സർവൈലൻസ് പർപ്പസസിനായി ഒരു വ്യക്തിയെ സംബന്ധിക്കുന്ന സമഗ്രമായ ഡേറ്റ കൈവശപ്പെടുത്തി ഒറ്റ നമ്പറിലേക്ക് അതിനെ ചുരുക്കുന്ന ആധാർ പദ്ധതി എതിർക്കപ്പെട്ടത് ഈ പശ്ചാത്തലത്തിൽ ആയിരുന്നു. അക്കാര്യത്തിൽ കോടതിയിൽ കേസ് നടന്നു. ഒടുവിൽ ചെറിയ ലിമിറ്റേഷനുകളോടെ ആണെങ്കിലും ഫലത്തിൽ വിജയിച്ചത് സർക്കാർ തന്നെയാണ്. അതിന്റെ തുടർച്ചയായാണ് ആരോഗ്യസേതു പദ്ധതിയും വരുന്നത്.

കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിക്കായി ഡേറ്റ ശേഖരിക്കുന്നതും വോളന്ററി ആയാണ്. പേരുകൊണ്ടു നാം വിചാരിക്കുക, ഇത് ആരോഗ്യപരിപാലനം മാത്രം ലക്ഷ്യമാക്കിയുള്ള ഒന്നാണെന്നാണ്. അങ്ങനെയാണോ എന്ന സംശയം ഇതിനോടകം തന്നെ പലരും ഉയർത്തിയിട്ടുണ്ട്. ഉദാഹരണത്തിന് എന്തിനാണ് ആരോഗ്യസേതു പദ്ധതി പ്രകാരമുള്ള ആൻഡ്രോയിഡ്, ഐഒഎസ് ആപ്പുകൾ അവ ഇൻസ്റ്റോൾ ചെയ്ത ഫോണുകളുടെ ലൊക്കേഷൻ ഹിസ്റ്ററി ആക്സസ് ചെയ്യുന്നത്? ഭാവിയിൽ ആധാറുമായി ബന്ധിപ്പിച്ച് അതിനെ ഇമ്മ്യൂണിറ്റി പാസ്പോർട് ആയി ഉപയോഗിക്കാൻ സർക്കാരിനു പ്ലാൻ ഉണ്ടോ? Freight/carrier സർവീസുകളെ ട്രാൿ ചെയ്യാൻ ഇതുപയോഗിക്കുമോ? ഇത്തരം ചോദ്യങ്ങൾ ഒരു വശത്ത് ഉയരുന്നുണ്ട്. അപ്പോൾ കോവിഡ്19 പശ്ചാത്തലത്തിൽ കേരളസർക്കാർ ഡേറ്റ ശേഖരിക്കുന്നതിനെ അനുകൂലിച്ച നിങ്ങൾക്ക് ആരോഗ്യസേതുവിനായി ഡേറ്റ ശേഖരിക്കുന്നതിനെ എങ്ങനെ എതിർക്കാൻ സാധിക്കും എന്ന ചോദ്യം സംഗതമാണോ?

case by case ആയി വേണം കാര്യങ്ങളെ കാണാൻ. എന്തുകാര്യത്തിനാണ് ഡേറ്റ ഉപയോഗിക്കുന്നത് എന്നതിൽ clarity ഉണ്ടാവുക എന്നതു പ്രധാനമാണ്. ആ clarity ഉണ്ടെങ്കിൽ – for the greater common good – നമുക്കിഷ്ടമില്ലെങ്കിൽ പോലും ചിലപ്പോൾ നമ്മൾ ഡേറ്റ നൽകേണ്ടിവരാം. അവസാന നിമിഷം വരെ ആധാർ എടുക്കാതെ പിടിച്ചുനിന്നയാളാണു ഞാൻ. എന്നാൽ റിട്ടേൺ ഫയൽ ചെയ്യണമെങ്കിൽ ആധാർ ഇല്ലാതെ പറ്റില്ല എന്നു വന്നാൽ പിന്നെ രജിസ്റ്റർ ചെയ്തല്ലേ പറ്റൂ? അത് ജനാധിപത്യപരമാണ് എന്ന അഭിപ്രായം എനിക്കില്ല. ഞാൻ ജീവിക്കുന്നത് ഉട്ടോപ്യയിൽ അല്ലാത്തതിനാൽ അതിനു വഴങ്ങേണ്ടിവരുന്നു. നാം സ്വപ്നത്തിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾക്കായി ആധാർ ഉപയോഗിക്കപ്പെടുന്നു. (ഉള്ളിൽ സങ്കടമുണ്ടേട്ടോ…) അതുകൊണ്ട് അതു ശരിയാണ് എന്നില്ല.

Advertisement

അതേ സമയം ബാങ്കുകൾ അക്കൗണ്ട് ഹോൾഡേഴ്സിന്റെ KYC വിവരങ്ങൾ ശേഖരിക്കുന്നത് ശരിയാണ്. കാരണം അവർക്ക് റിസ്ക് അസസ്മെന്റ് നടത്തണമെങ്കിൽ ആ വിവരം ആവശ്യമാണ്. ലൈഫ് ഇൻഷൂറൻസ് കമ്പനികൾ പോളിസി ചേർക്കുമ്പോൾ നിങ്ങളുടെ പൊതുവിലുള്ള ആരോഗ്യം സംബന്ധിച്ചും കുടുംബത്തിന്റെ longevity സംബന്ധിച്ചും ഒക്കെയുള്ള വിവരങ്ങൾ ശേഖരിക്കുന്നതു ശരിയാണ്. കാരണം നിങ്ങളുടെ ലൈഫ് ഇൻഷൂർ ചെയ്യുമ്പോൾ അവർ എടുക്കുന്ന റിസ്ക് അവരുടെ അതേ പ്രോഡക്റ്റ് സബ്സ്ക്രൈബ് ചെയ്യുന്ന മറ്റുള്ളവരെ കൂടി പരിഗണിക്കുമ്പോൾ പൊതുവിൽ കവർ ചെയ്തു പോകാൻ സാധിക്കുന്നതാണോ എന്ന് അവർക്ക് ഉറപ്പിക്കേണ്ടതുണ്ട്. ക്രൈം ഡേറ്റ സൂക്ഷിച്ചുവയ്ക്കേണ്ടത് പൊലീസിന് ആവശ്യമാണ്. repeated offendersനെ കണ്ടെത്താൻ അതാവശ്യം വരും.

അതുപോലെയാണ്, കോവിഡ് ഡേറ്റ ശേഖരണവും. അതു മാക്രോ ലെവലിൽ ആണ് വർൿ ചെയ്യുന്നത്. ഇൻഡിവിജ്വൽ ഡേറ്റ ആണെങ്കിലും മൈക്രോ ലെവലിൽ അല്ല. എന്നാൽ ഇതെല്ലാംകൂടി പരസ്പരം കണക്റ്റ് ചെയ്യുന്നത് ചിലപ്പോൾ unforseened ആയ പ്രശ്നങ്ങൾ വരുത്തിവയ്ക്കാം. ആരോഗ്യസേതു അതിന്റെ പ്രഖ്യാപിത ഉദ്ദേശ്യത്തിനപ്പുറത്തേക്കു പോകുമോ എന്ന ഭീതി പങ്കുവയ്ക്കപ്പെടേണ്ടതും ആ ആശങ്ക കേന്ദ്രം അഡ്രസ് ചെയ്യേണ്ടതുമാണ്. അതുകൊണ്ട് അതു നിർത്തലാക്കണം എന്നും അർത്ഥമില്ല. അല്പം ഡയലറ്റിക്സ് അറിയാമെങ്കിൽ ഇതൊക്കെ മനസ്സിലാകേണ്ടതാണ്.”

 165 total views,  1 views today

Advertisement
Advertisement
Entertainment14 mins ago

വിദ്യാ എനിക്ക് പാട്ട് നിർത്താൻ പറ്റുന്നില്ല. ഞാനെത്ര പാടിയിട്ടും ജാനകിയമ്മയുടെ അടുത്തെത്താൻ പറ്റുന്നില്ല, എസ്പിബിയുടെ കണ്ണ് നിറഞ്ഞ് ഒ‍ഴുകുകയായിരുന്നു

Entertainment32 mins ago

യേശുദാസിനെ വട്ടം ചുറ്റിച്ച രവീന്ദ്രസംഗീതത്തിൻ്റെ കഥ

Entertainment47 mins ago

മനസിന്റെ ഇനിയും മടുക്കാത്ത പ്രണയത്തിന്റെ ഭാവങ്ങൾക്ക് സിതയും രാമനും നൽകിയത് പുതിയ മാനങ്ങളാണ്

Entertainment1 hour ago

‘വിവിധ വൈകാരിക ഭാവതലങ്ങളിൽ ദുൽക്കർ അഴിഞ്ഞാടുക തന്നെയായിരുന്നു’

Entertainment2 hours ago

മുതിർന്നവരെയും ഇത്തരം വയലൻസ് കാണിക്കണോ എന്നത് ചിന്തിക്കേണ്ട വിഷയമാണ്

Entertainment13 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Science13 hours ago

വ്യാഴം ഗ്രഹം ഭൂമിയുമായി ഇപ്പോൾ ഏറ്റവും അടുത്തു, അദ്ദേഹത്തെ ഒന്ന് കാണണ്ടേ നിങ്ങൾക്ക് ?

Entertainment13 hours ago

ഒരു മധ്യവയസ്കയുടെ അസാധാരണമായ ലൈംഗിക ജീവിതം പറയുന്ന ഡിസ്ട്രബിങ് ചിത്രം

Entertainment14 hours ago

അന്ന് ഞാൻ കൊടുത്തത്, സ്മിതയുടെ ഉടൽമോഹിയായ കഥാപാത്രത്തിന് കൊടുത്ത മുത്തമായിരുന്നില്ല

Entertainment14 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Entertainment14 hours ago

ഒരു വ്യക്തിയോടുള്ള വൈരാഗ്യത്തിന്റെ പേരിൽ ഒരു കലാരൂപത്തെ കൊലചെയ്യരുതെന്ന് ചട്ടമ്പിയുടെ സംവിധായകൻ

Featured15 hours ago

അനന്തൻ നമ്പ്യാർ ഒരു തമാശയല്ല, സീരിയസ്‌ റഫറൻസാണ്

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law6 days ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment4 weeks ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment2 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment13 hours ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX2 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 month ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

SEX4 weeks ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX4 weeks ago

പങ്കാളിയെ നക്കി കൊല്ലുന്ന ചിലരുണ്ട്, തീര്‍ച്ചയായും അവളെ ഉണര്‍ത്താന്‍ ഇത്രയും നല്ല മാര്‍ഗ്ഗം വേറെയില്ല

Entertainment14 hours ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured20 hours ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment2 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured2 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment2 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment2 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Entertainment2 days ago

ബിജു മേനോനും ഗുരു സോമസുന്ദരവും പ്രധാന വേഷങ്ങളിൽ എത്തുന്ന ‘നാലാംമുറയിലെ, ‘കൊളുന്ത് നുളളി’ എന്ന ഗാനം

Entertainment2 days ago

‘അഭിജ്ഞാന ശാകുന്തളം’ ആസ്‍പദമാക്കി ഒരുങ്ങുന്ന ‘ശാകുന്തളം’ മോഷൻ പോസ്റ്റർ പുറത്തുവിട്ടു

Entertainment3 days ago

സണ്ണിലിയോൺ നായികയാകുന്ന ‘ഓ മൈ ഗോസ്റ്റി’ ലെ ആദ്യ വീഡിയോ ഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ടു

Entertainment3 days ago

തനിക്കു ഗ്ലാമർ വേഷവും ചേരും, ‘ന്നാ താൻ കേസ് കൊടി’ലെ നായികാ ഗായത്രി ശങ്കറിന്റെ ഗ്ലാമർ സ്റ്റൈലിഷ് ഫോട്ടോഷൂട്ട്

Entertainment4 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ -ലെ ThaarMaarThakkarMaar എന്ന ലിറിക്കൽ വീഡിയോ റിലീസ് ചെയ്തു

Entertainment4 days ago

നിഖിൽ സിദ്ധാർഥ് – അനുപമ പരമേശ്വരൻ കാർത്തികേയ 2 സെപ്റ്റംബർ 23ന് കേരളത്തിൽ, ട്രെയ്‌ലർ കാണാം

Advertisement
Translate »