0 M
Readers Last 30 Days

ഇടതുപക്ഷം വികസനവിരോധികളെന്ന പഴമൊഴികൾ ഒക്കെ മാറ്റാറായില്ലേ ?

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
26 SHARES
317 VIEWS

china india pm border issue 30 1

Sebin A Jacob എഴുതിയത്

കോള കമ്പനികൾ ഇന്ത്യയിൽ തിരിച്ചെത്തിയ കാലം. വിപണി പിടിച്ചെടുക്കാനുള്ള പരസ്യയുദ്ധത്തിലാണ്, കമ്പനികൾ. അന്നേരമാണ് ആ പ്രസിദ്ധമായ പരസ്യവാചകം വരുന്നത്. Eat Cricket, Sleep Cricket, Drink Only Coca Cola. ഇന്നത്തെ മലയാളികളുടെ അവസ്ഥ ഇതേപോലെ ഒരു പരസ്യവാചകത്തിലൊതുക്കാം. Eat Filth, Sleep Filth, Read only Wretched Lies! കഷ്ടമാണ്, കാര്യങ്ങൾ. മലയാളിയെപ്പോലെ ഇത്രയധികം വിവാദം ഭക്ഷിച്ചു ജീവിക്കുന്ന ജീവി വേറൊരു ഭൂഭാഗത്തിലും കാണില്ല.

രണ്ടുദിവസമായി സോഷ്യൽ മീഡിയയിൽ ആകെ ചർച്ച കൺസൽട്ടൻസി കരാറുകളെ കുറിച്ചാണ്. ആദ്യം കെപിഎംജിക്കെതിരെ ആയിരുന്നു, ഉണ്ടയില്ലാവെടി. ടെൻഡർ കൂടാതെ റീബിൽഡ് കേരളയുടെ കൺസൽട്ടൻസി കെപിഎംജിക്കു കൊടുത്തുവത്രേ! 28 കമ്പനികൾ അപേക്ഷിക്കുകയും അതിൽ നിന്ന് അഞ്ചു കമ്പനികൾ തെരഞ്ഞെടുക്കപ്പെടുകയും ആ അഞ്ചു കമ്പനികളും ടെൻഡറിൽ പങ്കെടുക്കുകയും ചെയ്തുവെന്നും അതിലൂടെയാണ് KPMGക്കു കരാർ ലഭിച്ചതെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. അതോടെ പ്രതിപക്ഷനേതാവ് ആരോപണത്തിൽ നിന്ന് പിന്നോക്കം പോയി. എന്നാൽ ഈ മറുപടിയോ ആരോപണം ഉന്നയിച്ചയാളുടെ നിലപാടുമാറ്റമോ കാണാത്ത ചില മർമറിങ് മീഡിയക്കാർ അവരുടെ യൂട്യൂബ് ചാനലിലൂടെ ഈ ആരോപണം കോർത്തു മാലകെട്ടുകയാണ്, എൽഡിഎഫ് ഗവൺമെന്റിനെ അണിയിക്കുവാൻ.

കുറ്റവാളിക്ക് ചേരുന്ന കുരുക്കല്ല ഒരുക്കിയതെന്നറിഞ്ഞ് കുരുക്കിനു ചേർന്നയാളെ തേടിനടന്ന് ഒടുവിൽ വഴിപോക്കനായ ഗോവർധനെ കണ്ടുപിടിച്ചു കുരുക്കണിയിച്ച ഒരു കഥ കേട്ടിട്ടുണ്ടാവും. മാമാ മാധ്യമങ്ങൾക്ക് ഒരു ഗോവർധനെ വീണുകിട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ. അവർ വിവാഹം കഴിച്ചതോടെ മരുമകനും ചേർത്ത് ആ കുരുക്ക് അല്പം വലുതാക്കിയിട്ടുമുണ്ട്. വണ്ടർഫുൾ പീപ്പിൾ! മകൾക്കായി കേരളത്തെ തൂക്കിവിൽക്കുന്ന പിണറായി എന്നൊക്കെയാണ് സ്തോഭജനകമായ തലവാചകം.  പരാമർശിത വീഡിയോ കാണണമെന്നില്ല. വെറുതെ സമയം പോക്കാണ്. എങ്കിലും എത്രമാത്രം അസംബന്ധവും നിരക്ഷരതയുമാണ് നമ്മുടെ മാധ്യമപ്രവർത്തകർക്ക് എന്ന് സാമാന്യം ബോധമുള്ളവർക്കു മനസ്സിലാകേണ്ടതാണ്.

ആ വീഡിയോയുടെ പ്രധാന ഊന്നൽ എക്സാ ലോജിക്കിന്റെ ഡയറക്റ്റർ ആയിരിക്കുന്ന ജയ്ക്ക് ബാലകുമാർ എന്നയാൾ PWCയുടെയും ഡയറക്റ്ററാണ് എന്നതിലാണ്. മലയാളത്തിലെ ലക്ഷണമൊത്ത സന്ദേശം lingo ഉപയോഗിച്ച് ‘അന്തർധാര’ കണ്ടുപിടിച്ചിരിക്കയാണ്. അതുകൊണ്ടാണുപോലും 4500 കോടി രൂപ മുടക്കി 3000 ബസ് വാങ്ങുന്ന ഇ-മൊബിലിറ്റി പദ്ധതിക്ക് പിണറായി വിജയൻ നേരിട്ട് ഇടപെട്ട് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയിൽ ഡയറക്റ്ററായ ആൾ ഡയറക്റ്ററായിരിക്കുന്ന PWCയ്ക്ക് കൺസൽട്ടൻസി കൊടുത്തത്. ഇതാണ് സ്വജനപക്ഷപാതം. ഇതാണ് കുംഭകോണം, പത്രപ്രവർത്തകൻ തകർക്കുകയാണ്.

കൺസൽട്ടൻസിക്കു കൊടുക്കുന്ന പ്രതിഫലം എത്രയാണെന്നറിയില്ല. മൊത്തം ‘ഇടപാടിന്റെ’ നിശ്ചിത ശതമാനമാവും കമ്മിഷൻ. സാധനം വാങ്ങുന്ന വില ബാർഗെയ്ൻ ചെയ്ത് ഉറപ്പിക്കുക മാത്രമാണ് കൺസൽട്ടന്റിന്റെ പണി. ഇടനിലക്കാരായി നിന്ന് കമ്മിഷൻ പറ്റിയിട്ട് അതു വീതിച്ചു നൽകുകയാണ്. ആകെയുള്ള ആറായിരം ബസിൽ പാതിയും നിരത്തിലിറക്കാതെ നഷ്ടത്തിലോടുന്ന വെള്ളാനയാണ് കെഎസ്ആർടിസി. അവർക്കെന്തിനാണ് പുതിയ മൂവായിരം വണ്ടി? എണ്ണിയെണ്ണി കമ്മിഷൻ കൈപ്പറ്റാനാണ് ഈ കൺസൽട്ടൻസി – ഇതാണ് മൊത്തം വീഡിയോയും പറഞ്ഞുവയ്ക്കുന്നത്.

ഇതിലെ ആരോപണങ്ങൾ ഒന്നൊന്നായി പരിശോധിക്കാം. എവിടെയാണ് മൂവായിരം ബസ് വാങ്ങാനാണ് പദ്ധതിയെന്നും 4500 കോടി രൂപയാണ് നിർദ്ദിഷ്ട മുതൽമുടക്കെന്നും രേഖയിലുള്ളത്? ഒന്നാമത്, ഇത് എത്ര രൂപയുടെ പദ്ധതിയാണ് എന്ന് ആരും പറഞ്ഞിട്ടില്ല. ഈ പദ്ധതിയിലൂടെ കെഎസ്ആർടിസിക്ക് ഇത്ര ബസ് വാങ്ങുന്നു എന്നും നിശ്ചയിച്ചിട്ടില്ല. പുതിയ ബസുകൾ വാങ്ങാൻ പോലും ആരും തീരുമാനിച്ചിട്ടില്ല.
2019 ജൂലൈയിൽ Evolve E-Expo എന്ന പരിപാടിയിൽ അവതരിപ്പിച്ച ആശയമാണ് തേവരയിലെ നിർദ്ദിഷ്ട ഇലക്ട്രിൿ ബസ് മാനുഫാൿചറിങ് യൂണിറ്റ്. കാർഗോ കണക്റ്റിവിറ്റി കൂടി കണക്കിലെടുത്ത് നൂറേക്കർ വരുന്ന സ്ഥലം ഇതിനായി ഏറ്റെടുക്കേണ്ടിവരും. പ്രത്യേക സാമ്പത്തിക മേഖലയായി തിരിച്ച്, ജലവും വൈദ്യുതിയും ഉറപ്പാക്കി, നികുതിയിളവുകൾ നൽകി e-Auto, e-Scooter നിർമ്മാണ യൂണിറ്റും ഇലക്ട്രോണിൿ വാഹനങ്ങളുടെ കയറ്റുമതിയും മറ്റും ലക്ഷ്യമാക്കിയുള്ളതായിരുന്നു, പ്രാഥമിക ആശയം. Hess AG, Toshiba, Siemens, Vogo, KMRL, Kinetic Green Energy and Power Solutions തുടങ്ങിയ കമ്പനികൾ ആദ്യ ഘട്ടത്തിൽ തന്നെ ഇതിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. അതിൽ നിന്നാണ് ഇ-മൊബിലിറ്റി ഹബ് എന്ന ആശയം വികസിക്കുന്നത്. കഴിഞ്ഞകൊല്ലം ഒക്ടോബർ ആദ്യവാരം തന്നെ ഇതുസംബന്ധിച്ച വാർത്തകൾ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചവയാണ്.

കേന്ദ്ര സർക്കാരിന്റെ Ministry of Electronics & Information Technologyക്കു കീഴിലുള്ള നിക്സി 2019 ഓഗസ്റ്റ് 13ന് എംപാനൽ ചെയ്തിട്ടുള്ള PwC, KPMG, E&Y Global എന്നീ മൂന്നു സ്ഥാപനങ്ങളെയാണ് ഇതിനായി കൺസൽട്ടന്റുമാരായി നിശ്ചയിച്ചത്. കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും ഐസിഎംആറിന്റെയും ഒക്കെ കൺസൽട്ടന്റുമാരാണ്, ഇവർ. പഞ്ചാബ്, പുതുച്ചേരി തുടങ്ങി കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും ഇവർ കൺസൽട്ട് ചെയ്യുന്നുണ്ട്.
ഗതാഗത വകുപ്പ് 2020 ഫെബ്രുവരി 20നു പുറപ്പെടുവിച്ച ഉത്തരവു പ്രകാരം PwCയെ വൈദ്യുത വാഹന ഉൽപ്പാദന ഇക്കോ സിസ്റ്റത്തിന്റെയും ലോജിസ്റ്റിൿ പോർട്ടുകളുടെയും കൺസൽട്ടന്റായും മറ്റു കമ്പനികളെ മൂന്ന് മേഖലയിൽ ബസ് പോർട്ടുകളുടെ കൺസൽട്ടന്റായും തീരുമാനിച്ചു. ഓരോ ബസ് പോർട്ടിനും 2.15 കോടി രൂപയും ലോജിസ്റ്റിൿ പോർട്ടുകൾക്ക് 2.09 കോടി രൂപയും ഇ-മൊബിലിറ്റിക്കായി 82 ലക്ഷം രൂപയും ആണ് ഇനീഷ്യൽ കോസ്റ്റ് ആയി വകയിരുത്തിയത്. ഇതാവട്ടെ, കൺസൽട്ടൻസി ഫീസല്ല. ഇലക്ട്രിൿ ബസുകൾ വാങ്ങാൻ സർക്കാരോ KSRTCയോ ഒരു കൺസൽട്ടൻസിയുമായും കരാർ ഉണ്ടാക്കിയിട്ടില്ല. ട്രാൻസ്പോർട്ട്, പ്ലാനിങ്, ധനകാര്യം എന്നീ വകുപ്പുകൾ പരിശോധിച്ച ശേഷമാണ് അന്തിമ തീരുമാനം ഉണ്ടായത്. ഇതിനെയാണ് 4500 കോടിയുടെ അഴിമതി എന്നൊക്കെ പറഞ്ഞ് സ്വയം പരിഹാസ്യമാവുന്നത്.

നിലവിൽ വമ്പിച്ച ഓപ്പറേഷണൽ ലോസിലാണ് KSRTC എന്ന സ്ഥാപനം. അതിന്റെ ഒരു പ്രധാന കാരണം ഇന്ധനച്ചെലവും മറ്റ് maintenence expenseകളുമാണ്. Operational Loss എന്നാൽ സമ്പൂർണ്ണ നഷ്ടം എന്ന് എഴുതിത്തള്ളാനാവില്ല. സ്വകാര്യ ബസുകൾക്ക് സർവീസ് നടത്തി വിജയിപ്പിക്കാനാവാത്ത ഇടത്തും ജനങ്ങൾ പൊതുഗതാഗതം ഉപയോഗിക്കുന്നുണ്ട്. ആ നിലയ്ക്ക് ഇതൊരു സേവനത്തുറയാണ്. അവിടേക്ക് സർക്കാർ ചിലപ്പോൾ പണം മുടക്കേണ്ടിവരും. ജീവനക്കാർക്കും പിരിഞ്ഞുപോയവർക്കും ശമ്പളവും പെൻഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതല്ല, സ്ഥാപനത്തെ നഷ്ടത്തിലാക്കുന്നത്. ചെലവ് വരവിനേക്കാൾ അധികരിക്കുന്ന സാഹചര്യങ്ങളാണ്. അതിനെ എങ്ങനെ ടാക്കിൾ ചെയ്യാം എന്ന് ഒരു ഭരണകൂടം ആലോചിക്കുന്നുണ്ടെങ്കിൽ ആ ഭരണകൂടത്തിന് കൈയടി കൊടുക്കണം.

ഡീസൽ എഞ്ചിനുകൾക്ക് ഇന്ധനച്ചെലവും മെയിന്റനൻസും കൂടുതലാണ്. ഇതിന്റെ സ്ഥാനത്ത് ഇലക്ട്രിൿ മോട്ടോർ ആയാൽ സീറോ മെയിന്റനൻസ് എന്ന അവസ്ഥയിലാകും. നമ്മുടെ ഫാനിന്റെയും മറ്റും മോട്ടോർ രണ്ടു ദശകത്തോളം ഒരു കുഴപ്പവുമില്ലാതെ ഓടുന്നതുപോലെ ഇലക്ട്രിൿ വണ്ടിയുടെ മോട്ടോറും ഓടും. ഗ്രീസും എഞ്ചിൻ ഓയിലും ഓയിൽ ഫിൽറ്ററും തുടങ്ങി നൂറായിരം നൂലാമാലകൾ ഒഴിവാകും.

മോട്ടോർ ആകുമ്പോൾ ബസിന്റെ ഭാരം കാര്യമായി കുറയും. കാരണം ഡീസൽ എഞ്ചിന്റെ വൈബ്രേഷൻ ഇലക്ട്രിൿ മോട്ടറിനില്ല. ഉയർന്ന ഭാരം കാരണം ഡീസൽ ബസിന്റെ മൈലേജ് വളരെ കുറവാണ്. കിലോമീറ്ററിന് 25-35 രൂപ വരെ ഡീസൽ ബസ് ഓടാൻ ആവശ്യമായി വന്നേക്കാം. അതേ സമയം ഇലക്ട്രിൿ ബസിന് 3-5 രൂപയ്ക്ക് ഈ ദൂരം കടക്കാനാവും.
ഇങ്ങനെയൊക്കെ ആയിട്ടും ലോകമെന്തേ ഇലക്ട്രിൿ ബസിലേക്കു കടക്കാത്തത് എന്നാവും ചോദ്യം. വൈദ്യുതി സ്റ്റോർ ചെയ്യുന്നതിനുള്ള ബാറ്ററി ടെക്നോളജിയും ചാർജ്ജ് ചെയ്യാനുള്ള ഹബ്ബുകൾ ഏർപ്പെടുത്തേണ്ടതും മറ്റുമാണ് അതിലെ തടസ്സങ്ങൾ. ബാറ്ററിയുടെ ലൈഫ് കണക്കു കൂട്ടുന്നത് എത്ര ചാർജിങ് സൈക്കിൾ വരെ അവ പെർഫെക്റ്റ് ആയി ഫങ്ഷൻ ചെയ്യും എന്നതു കണക്കാക്കിയാണ്. ജനറേറ്റ് ചെയ്യുന്ന താപവും മറ്റും നിയന്ത്രിക്കേണ്ടതുള്ളതിനാൽ നമ്മുടെ മൊബൈലുകളിലേയും മറ്റും ബാറ്ററിയുടെ number of charging cycles താരതമ്യേന കുറവാണ്. എന്നാൽ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്ന ബസിലും മറ്റും കാറ്റ് കയറിയിറങ്ങി താപം നിയന്ത്രിക്കാൻ കഴിയുമെന്നതിനാലും മൊബൈലിലെ ബാറ്ററി പോലെ ബസിലെ ബാറ്ററി നമ്മുടെ ത്വക്കുമായി സമ്പർക്കത്തിൽ വരാത്തതിനാലും താരതമ്യേന വളരെയധികം സൈക്കിൾസ് സാധ്യമാണ്. എങ്കിൽ പോലും ഇപ്പോഴത്തെ ഒരു നിലയ്ക്ക് അഞ്ചുവർഷം കൂടുമ്പോഴെങ്കിലും ഇലക്ട്രിൿ ബസിന്റെ ബാറ്ററി മാറ്റേണ്ടതായി വരാം. ഓട്ടത്തിൽ അതിനു വേണ്ടിവരുന്ന huge cost കവർചെയ്യുമെന്നതാണ് ആശ്വാസം.

മാറുന്ന ബാറ്ററി പോലും വെറുതെ കളയേണ്ടിവരില്ല എന്ന സൗകര്യമുണ്ട്. ടെലികോം സെക്റ്ററിൽ ടവറുകളും മറ്റും പരിപാലിക്കാനും ഹെവി ഡ്യൂട്ടി യുപിഎസ് ആയി ഉപയോഗിക്കാനും ഇങ്ങനെ മാറുന്ന ബാറ്ററികൾ മതി. അവയുടെ പൂർണ്ണശേഷി നഷ്ടമാകുന്നില്ല. മേൽപ്പറഞ്ഞ മേഖലകളിലാവട്ടെ, കുറഞ്ഞ അളവിലോ കുറഞ്ഞ സമയത്തോ ഉള്ള ബാറ്ററി ഉപയോഗമേ ആവശ്യമായി വരുന്നുള്ളൂ. അതുകൊണ്ടു തന്നെ വാങ്ങുമ്പോൾ നൽകേണ്ട വിലയുടെ പകുതിയെങ്കിലും അഞ്ചുവർഷം കഴിഞ്ഞ് വിൽക്കുമ്പോൾ തിരികെ ലഭിക്കും.
ഓപ്പറേഷണൽ ലോസ് ഇല്ലാതാക്കുന്നതിലൂടെ തന്നെ കെഎസ്ആർടിസിയെ ലാഭത്തിലാക്കാം. അതിനുള്ള ഒരു വഴി ഫ്ലീറ്റ് മൊത്തം ഘട്ടംഘട്ടമായി ഇലക്ട്രിൿ ആവുകയാണ്. അങ്ങനെയൊരു പദ്ധതി ചുമ്മാതങ്ങ് കയറി നടപ്പാക്കാൻ പറ്റില്ല. അതിന്റെ ഇനീഷ്യൽ ഇൻവെസ്റ്റ്മെന്റ് തന്നെയാണ് തടസ്സം. അപ്പോൾ ഇതു ഫീസിബിളാണോ എന്നു പഠിക്കാൻ ഒരു ഏജൻസിയെ ഏൽപ്പിക്കേണ്ടതുണ്ട്. ആ പണിയാണ് PwC ചെയ്യുന്നത്.

എന്തുകൊണ്ട് കൺസൽട്ടൻസികൾ എന്ന ഒരു ചോദ്യം ഈ വീഡിയോയിൽ ഉയർത്തുന്നുണ്ട്. ഐഎഎസുകാർക്കു കഴകത്തില്ലേ? അവരെ ഏൽപ്പിച്ചാൽ പോരേ? ഇതൊക്കെയാണു ചോദ്യങ്ങൾ. അതിൽ നിന്ന് എത്തുന്ന ഉത്തരം, നിയമപരമായ കൈക്കൂലി വാങ്ങാനാണ് കൺസൽട്ടൻസി എന്നതാണ്. ബിസിനസ് ഡീലുകൾക്കുള്ള ഇടനിലക്കാരാണത്രേ, അവർ. അതിനവർക്ക് കമ്മിഷൻ ലഭിക്കുന്നു. കമ്മിഷന്റെ ഒരു കട്ട് പിണറായിക്കു നൽകുന്നു. ഇതാണ് ആരോപണം സഞ്ചരിക്കുന്ന റൂട്ട്. കൺസൽട്ടൻസിയേ, അഴിമതിയാണ് എന്നതാണ് വീഡിയോയിലെ സമീകരണം. എത്ര പോഴത്തരമാണ് ഇദ്ദേഹത്തിന്റെ മനസ്സിലാക്കൽ എന്ന് ആർക്കെങ്കിലും തോന്നിയാൽ അവരെ പച്ചമടൽ വെട്ടി അടിക്കണം.എഞ്ചിനീയറിങ്ങും ബിസിനസും ലോയും പഠിച്ച ചെറുപ്പക്കാരായ എംഎൽഎമാർ വരെ ഇമ്മാതിരി വിവരക്കേടുകൾ വിളിച്ചുപറയുമ്പോൾ ഇത് അറിഞ്ഞുകൊണ്ട് അജണ്ട വച്ച് പറയുന്നതാണ് എന്നുറപ്പല്ലേ?
ഇതെന്തുകൊണ്ടാണ് ഈ ഫീസിബിലിറ്റി സ്റ്റഡിയും ഡീറ്റെയ്ൽ പ്രോജക്റ്റ് റിപ്പോർട്ടും ഒക്കെ ആവശ്യമായി വരുന്നത്? ഈ പദ്ധതി വയബിളാണ് എന്ന് കണ്ടെത്തിയെന്നിരിക്കട്ടെ. അതിന്റെ വയബിലിറ്റി ഗ്യാപ് ഫണ്ടിങ് എന്നത് ചില്ലറക്കാര്യമല്ല. അത്ര വലിയ ഒരു മുതൽമുടക്ക് KSRTCയ്ക്കു മാത്രമായോ സർക്കാരിനു മാത്രമായോ കണ്ടെത്താനാവില്ല. ലോകവിപണിയിൽ നിന്ന് മൂലധനം കടമെടുത്തുകൊണ്ടു മാത്രമേ, അതു സാധ്യമാകൂ. World Bank, ADB, KfW, JBIC തുടങ്ങി ലോകത്തിലെ പ്രധാനപ്പെട്ട ലെൻഡിങ് ഏജൻസികളും ബാങ്കുകളും ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷനുകളുമെല്ലാം ഇതിന് ആധാരമാക്കുന്നത് renowned ആയിട്ടുള്ള കൺസൽട്ടൻസി സ്ഥാപനങ്ങളുടെ പഠനങ്ങളെ ആണ്. ഇക്കൂട്ടത്തിൽ ബിഗ് ഫോർ എന്ന് അറിയപ്പെടുന്ന ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആഗോള സ്വീകാര്യതയുള്ള നാല് multinational professional services network ഗ്രൂപ്പുകളാണ് Deloitte Touche Tohmatsu, PriceWaterhouseCoopers, KPMG International Cooperative, Earnst & Young എന്നിവ. ഇവർ ഇടപെടുന്ന അനേകം സേവനമേഖലകളിൽ ഒരു കോർ ഏരിയ ആണ് കൺസൽട്ടിങ് ബിസിനസ്.

ഇവയോരോന്നും ഒറ്റയൊറ്റ കമ്പനികളല്ല, പകരം വിവിധ സേവന മേഖകളിൽ പണിയെടുക്കുന്ന വേറെ വേറെ കമ്പനികളുടെ ഒരു കൂട്ടമാണ്. ഉദാഹരണത്തിന് ഇവയിലെ ഏറ്റവും വലുതെന്നു പറയാവുന്ന ഡെലോയിറ്റ് എടുക്കാം. Audit & Assurance, Consulting, Tax and Legal, Financial Advisory, Risk Advisory എന്നിങ്ങനെ വിവിധ മേഖലകളിൽ വർൿ ചെയ്യുന്ന സ്വതന്ത്ര കമ്പനികളുണ്ട്, ഡെലോയിറ്റ് എന്ന കുടക്കീഴിൽ. അതിൽ തന്നെ അവരുടെ കൺസൽട്ടേഷൻ വിഭാഗം എന്നു പറയുന്നത് ടെക്നോളജി കൺസൽട്ടിങ്, സ്ട്രാറ്റജി ആൻഡ് ഓപ്പറേഷൻസ്, ഹ്യൂമൻ ക്യാപിറ്റൽ എന്നിങ്ങനെ മൂന്നു മേഖലകളിൽ പ്രത്യേകം പ്രത്യേകം പ്രവർത്തിക്കുന്നു. ഇവയ്ക്കൊക്കെ ഓരോ രാജ്യത്തും നിരവധി സബ്സിഡിയറികളും പാർട്ണർമാരും കാണും.
ഈ പട്ടികയിൽ വലിപ്പംകൊണ്ട് രണ്ടാം സ്ഥാനത്താണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് എന്ന PWC. ലോകത്തെ ഏറ്റവും സമ്പന്നമായ കമ്പനികളുടെ വർഷാവർഷമുള്ള പട്ടികയാണല്ലോ, ഗ്ലോബൽ ഫോർച്യൂൺ 500 എന്നത്. 2018ൽ അവയിൽ 429 കമ്പനികളുടെയും ഓഡിറ്റർ PWC ആയിരുന്നു. ആഗോളതലത്തിൽ എത്രമാത്രം വിലമതിക്കപ്പെടുന്ന ഒരു ബ്രാൻഡ് ആണ് അതെന്നറിയാൻ ഇതുമതി, ഉദാഹരണം.

Price Waterhouse & Company Bangalore LLP എന്ന ഓഡിറ്റിങ് സ്ഥാപനം ഇന്ത്യയിൽ അവരുടെ വിവിധ സബ്സിഡിയറികളിൽ ഒന്നുമാത്രമാണ്. ആ കമ്പനിയെ സത്യം കമ്പ്യൂട്ടേഴ്സിലെ അക്കൗണ്ടിങ് ഫ്രോഡ് കണ്ടുപിടിക്കാൻ സാധിക്കാഞ്ഞതിന്റെ പേരിൽ സെബി രണ്ടുവർഷത്തേക്കു സസ്പെൻഡ് ചെയ്യുകയും സെക്യൂരിറ്റീസ് ആൻഡ് അപ്പലേറ്റ് ട്രിബ്യൂണൽ ഈ സസ്പെൻഷൻ നീക്കുകയും ചെയ്തു. ഈ കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. ആ സ്ഥാപനവും PricewaterhouseCoopers Pvt Ltd എന്ന കൺസൽട്ടൻസി മേഖലയിൽ പ്രവർത്തിക്കുന്ന സഥാപനവും വേറെ വേറെ കമ്പനികളാണ്. Price Waterhouse & Company LLP എന്ന പേരിൽ ഡൽഹിയിൽ രജിസ്റ്റർ ചെയ്ത ഓഡിറ്റ് ഫേം പോലും വേറെ കമ്പനിയാണ്. കോട്ടയത്ത് മത്തായി എന്നു പേരുള്ള ഒരു കള്ളനുണ്ട്. അതിനാൽ കോട്ടയത്തുള്ള എല്ലാ മത്തായിമാരും കള്ളന്മാരാണ് എന്നുപറഞ്ഞാൽ എങ്ങനിരിക്കും? ബാംഗ്ലൂർ ആസ്ഥാനമായ ഒരു എൽഎൽപിയുടെ പേരിൽ നടക്കുന്ന അന്വേഷണത്തിന്റെ പേരിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന കൺസൽട്ടൻസി സ്ഥാപനത്തെ ഊരുവിലക്കണമെന്നു പറയുന്നത് ഇതിനു സമാനമായ വാദമാണ്.

IL&FS എന്ന ഇന്ത്യൻ സർക്കാരും പൊതുമേഖലാ ബാങ്കുകളും അടക്കം പങ്കാളികളായ ഗ്രൂപ്പിന്റെ ഓഡിറ്റിങ്ങിലെ പിഴവുകളെ ചൊല്ലി ഡെലോയിറ്റിനെതിരെയും ഇന്ത്യയിൽ നടപടികൾ ആലോചിച്ചിരുന്നു. ഈ ബ്രാൻഡിലുള്ള 96 കമ്പനികൾക്കും ചേർന്ന് ആകെ 33 ഓഡിറ്റിങ് സ്ഥാപനങ്ങളാണുള്ളത്. അവയിൽ ആറു കമ്പനികളെ മാത്രമാണ് Deloitte Haskins & Sells എന്ന ഓഡിറ്റ് ഫേം ഓഡിറ്റ് ചെയ്യുന്നത്. KPMGയ്ക്കെതിരെയും ഇതേ കേസിൽ ആരോപണമുണ്ടായിട്ടുണ്ട്.
ഇന്ത്യയിലെ പ്രധാനപ്പെട്ട അക്കൗണ്ടിങ് ഫേമുകൾ പൊതുവെ ഗുരുതരമായ ഫ്രോഡുകൾക്ക് അന്വേഷണം നേരിടുന്നവയാണ്. ഈ രാജ്യത്തെ accounting practice, നമ്മുടെ accounting culture തന്നെയാണ് ഇതിനുത്തരവാദി. ഇതിനേക്കാൾ പ്രശ്നമാണ് ഗൾഫ് രാജ്യങ്ങളിലെ അക്കൗണ്ടിങ് സ്ഥാപനങ്ങൾ. ബുക് കീപ്പിങ്ങിലും മറ്റുമുള്ള മോശപ്പെട്ട പ്രാക്റ്റീസുകൾ മാറ്റേണ്ട സമയം അതിക്രമിച്ചു എന്നതിൽ തർക്കമില്ല. എന്നാൽ അക്കൗണ്ടിങ്ങും കൺസൽട്ടൻസിയും ആടും ആടലോടകവും പോലെ തമ്മിലൊരു ബന്ധവുമില്ലാത്ത മേഖലകളാണ്. ഒരു മേഖലയുടെ സ്വാഭാവിക എക്സ്റ്റൻഷനല്ല, മറ്റൊരു മേഖല.

മാതൃഭൂമിക്കും കെടിസി ഗ്രൂപ്പിനും കോമൺ ആയി ഒരു ഡയറക്റ്റർ ഉണ്ടെന്നു വച്ച് രണ്ടും ഒരേ കമ്പനിയാവില്ല. അല്ലെങ്കിൽ മനോരമയ്ക്കും ഇപ്പോൾ ലിക്വിഡേഷനിലുള്ള ഇന്റഗ്രേറ്റഡ് ഫിനാൻസ് കമ്പനിക്കും ഒരേ ഡയറക്റ്റർ ഉണ്ടെന്നു വച്ച് രണ്ടും ഒരു കമ്പനി ആകുമോ?
എല്ലാ ലെൻഡിങ് ഇൻസ്റ്റിറ്റ്യൂഷൻസും ബാങ്ക്സും ഫിനാൻഷ്യൽ ഇൻസ്റ്റിറ്റ്യൂഷൻസും ഒക്കെ കണക്കിലെടുക്കുന്നത് ഈ നാല് കൺസൽട്ടൻസികളെയാണ്. ഇത് എന്തുകൊണ്ട് ഐഎഎസുകാർക്ക് ചെയ്തുകൂടാ എന്ന് സംശയം തോന്നാം. ഐഎഎസുകാർ എന്നാൽ സർക്കാരിന്റെ പേ റോളിൽ ഉള്ളവരാണ്. അവർ തങ്ങൾ സേവനം അനുഷ്ഠിക്കുന്ന സർക്കാരിനോ സ്ഥാപനത്തിനോ വേണ്ടി ഉണ്ടാക്കുന്ന ഒരു റിപ്പോർട്ടിന് ഒരു സ്വതന്ത്ര ഏജൻസിയുടെ പഠന റിപ്പോർട്ടിനു ലഭിക്കുന്ന വിശ്വാസ്യതയോ സ്വീകാര്യതയോ ആഗോളതലത്തിൽ ലഭിക്കില്ല. സർക്കാരിന്റെ സമ്മർദ്ദത്തിനു വഴങ്ങി അവർ എങ്ങനെ വേണമെങ്കിലും റിപ്പോർട്ട് തയ്യാറാക്കിയെന്നു വരും.

Financial expertise, modelling expertise, project report ഉണ്ടാക്കൽ തുടങ്ങിയവയിലല്ല, IASകാരുടെ capability. അവരുടെ core expertise area അഡ്മിനിസ്ട്രേഷനാണ്. അവർ സ്വപ്നം കാണുന്നതും അവരുടെ background studiesഉം എല്ലാം ഭരണമേഖലയിലാണ്. അതുകൊണ്ടു തന്നെ ലോകത്തെവിടെ ആയാലും multinational funding agenciesൽ നിന്ന് funding ആവശ്യമായി വരുന്ന പ്രോജക്റ്റുകൾക്ക് പണം കിട്ടണമെങ്കിൽ ഇങ്ങനെ ഒരു സ്വതന്ത്ര കൺസൽട്ടന്റിന്റെ റിപ്പോർട്ട് അത്യാവശ്യമാണ്. അതല്ലാതെ ബസ് വാങ്ങാൻ DPRന്റെ ആവശ്യമൊന്നുമില്ല. അതിനു ടെൻഡർ വിളിച്ചാൽ മതി.
ഇവിടെ ശ്രദ്ധിക്കേണ്ടത്, ഈ പ്രോജക്റ്റ് റൺ ചെയ്യാനല്ല PwCയ്ക്ക് കൺസൽട്ടൻസി കൊടുത്തിരിക്കുന്നത് എന്നതാണ്. കേരളത്തിലെ പബ്ലിൿ ട്രാൻസ്പോർട്ട് ഇലക്ട്രിൿ ആക്കി മാറ്റിയാൽ അതുകൊണ്ടു ഗുണമുണ്ടോ, ദീർഘകാല നേട്ടമുണ്ടോ എന്നൊക്കെയാണ് അവർ പഠിക്കുന്നത്. പ്രോജക്റ്റ് viable ആണോ അല്ലയോ, അതിന്റെ financial implications എത്രയാണ്, അതിന്റെ returns എപ്പോ വരും, തുടങ്ങിയ കാര്യങ്ങൾ മനസ്സിലാക്കാൻ വേണ്ടിയാണ്. അതായത്, പ്രോജക്റ്റ് നടപ്പാക്കണോ വേണ്ടയോ എന്നതു തന്നെ DPRൽ എന്തു പറയുന്നു എന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. ഇതിനുവേണ്ടി പരമാവധി ഇരുപതോ മുപ്പതോ ലക്ഷം രൂപ കൺസൽട്ടൻസി ഫീ കൊടുക്കേണ്ടതായി വരാം. പദ്ധതിയുടെ നിശ്ചിതശതമാനമാണ് കൺസൽട്ടൻസിയുടെ പ്രതിഫലം എന്നൊക്കെ അടിച്ചുവിടുന്നവർ എന്തുകണ്ടിട്ടാണ്, അതു പറയുന്നത് എന്നതിലാണ് അതിശയം.

വീണാ വിജയും ജയ്ൿ ബാലകുമാറുമായുള്ള ‘അന്തർധാര’യാണല്ലോ, ഇക്കിളിമാധ്യമത്തിന്റെ സബജക്റ്റ്. കമ്പനി രജിസ്റ്റ്രാറിനു മുന്നിലുള്ള വിവരം അനുസരിച്ച് വീണ വിജയൻ ഏക ഡയറക്റ്റർ ആയുള്ള കമ്പനിയാണ് എക്സാലോജിൿ. വീഡിയോയിൽ പറയുന്ന ഷിക്കാഗോ നിവാസി ജയ്ൿ ബാലകുമാറിനെ ഏതെങ്കിലും കാലത്ത് സ്വതന്ത്ര കൺസൽട്ടന്റ് ആയി എക്സാ ലോജിൿ ഉപയോഗിച്ചിട്ടുണ്ടാവാം. സാധാരണ സ്റ്റാർട് അപ് കമ്പനികളൊക്കെ, ബിഗ് ഫോറിനെയോ അതുപോലെയുള്ള വലിയ കൺസൽട്ടൻസി കമ്പനികളെയോ നിയോഗിക്കാനുള്ള പണം ഇല്ലാത്തതിനാൽ തങ്ങൾക്കുവേണ്ടി DPR തയ്യാറാക്കാനും ഇതര കൺസൽട്ടിങ് ആവശ്യങ്ങൾക്കുമായി ഇത്തരം പ്രൊഫഷണലുകളെ Freelance ചെയ്യാറുണ്ട്. ബിഗ് ഫോർ കമ്പനികളിൽ പ്രവർത്തിക്കുന്നവർ തന്നെ ഇൻഡിവിജ്വൽ ആയി അവ ചെയ്തുകൊടുക്കാറുമുണ്ട്. അതേ സമയം PwCയുടെ director ആണ് ഇദ്ദേഹമെന്നതും കൂട്ടിച്ചേർത്തു പറയുമ്പോൾ രണ്ടു സ്ഥാപനങ്ങളിലെയും Company Board of Directors എന്ന ഉയർന്ന സ്ഥാനത്ത് ഉള്ള വ്യക്തിയായി തോന്നാം. ഇതാണ് ശരിക്കും ആടിനെ പട്ടിയാക്കൽ.

ഓരോ സ്ഥാപനത്തിലും സ്ഥാനങ്ങളുടെ ഒരു അനുക്രമമുണ്ട്. ഇന്ത്യൻ പട്ടാളത്തിൽ ബ്രിഗേഡിയർ, കേണൽ, ലെഫ്റ്റനന്റ് കേണൽ, മേജർ, എന്നിങ്ങനെയാണ് മുകളിൽ നിന്ന് താഴേക്ക് മിഡ് ലെവൽ ഓഫീസർ ഹയറാർക്കി. എന്നാൽ എൻട്രി ലെവൽ ഓഫീസർ കേഡറിൽ ക്യാപ്റ്റനിലും താഴെയുള്ള ലെഫ്റ്റനന്റിനെയും മിഡ് ലെവലിൽ മേജറിനു മുകളിലുള്ള ലെഫ്റ്റനന്റ് കേണലിനെയും ഹയർ ലെവൽ ഓഫീസർമാരിൽ ജനറലിനു തൊട്ടു താഴെയുള്ള ലെഫ്റ്റനന്റ് ജനറലിനെയും ഒരു പോലെ കാണാൻ പറ്റുമോ? ഇതേ കണക്ക് ഓരോ തൊഴിൽമേഖലയിലും ഓരോ സ്ഥാപനത്തിലും അതിന്റേതായ ഓഫീസ് ഹയരാർക്കിയുണ്ട്.
PwCയിലെ director എന്നു പറയുന്നത് ഒരു മധ്യനിര ജീവനക്കാരൻ മാത്രമാണ്. കമ്പനിയിൽ Stake ഉള്ള ആളല്ല. Analyst, Associate or Consultant, Senior Associate or Senior Consultant, Manager, Senior Manager or Principal Consultant, Associate Director, Director, Senior Director, Partner എന്നിങ്ങനെ പോകും തസ്തികകൾ. 17 വർഷമെങ്കിലും പ്രവർത്തിപരിചയവും ആശയങ്ങളും ഉള്ള ആളാവും ഡയറക്റ്റർ തസ്തികയിൽ വരിക.

ഇതൊരു പ്രൈവറ്റ്ലി ഹെൽഡ് ഇക്വിറ്റി ഉള്ള ലിമിറ്റഡ് കോർപ്പറേഷനാണ്. അതായത്, പബ്ലിക്ക് ആയി ട്രേഡ് ചെയ്യുന്ന ഷെയർ അല്ല ഇവയ്ക്കുള്ളത്. ഇവരിൽ Partner എന്ന Executive ലെവലിൽ ഉള്ളവർക്കു മാത്രമാണ് stake ഉള്ളത്. അവരാകട്ടെ, കമ്പനിയിൽ ഇൻവെസ്റ്റ് ചെയ്യണമെന്നു നിർബന്ധവുമാണ്. ഇവർ സാധാരണഗതിയിൽ പടിപടിയായി താഴേനിന്ന് ഉയർന്നുവരുന്നവരാകും. അപൂർവ്വമായി മാത്രം നേരിട്ടും നിയമിക്കപ്പെടാറുണ്ട്. അല്ലാതെ PwCയിലെ ഡയറക്റ്റർ എന്നാൽ കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്റ്റേഴ്സിലെ മെമ്പർ എന്നർത്ഥമില്ല.

ആഗോളതലത്തിൽ ഒരുലക്ഷം പേരെങ്കിലും ജീവനക്കാരായുള്ള സ്ഥാപനത്തിൽ പതിനായിരം പേരെങ്കിലും ഡയറക്റ്റേഴ്സ് ആയുണ്ടാവും. അങ്ങനെയുള്ള ഒരാളുടെ സ്വാധീനത്തിലാണ് ഒരു കൊച്ചുസംസ്ഥാനത്തെ കൺസൽട്ടൻസി കരാറുകൾ തീരുമാനിക്കപ്പെടുന്നത് എന്ന കണ്ടുപിടുത്തത്തിനിരിക്കട്ടെ, ഈ വർഷത്തെ തെക്കേടത്തമ്മ മാധ്യമ പുരസ്കാരം.
അടുത്ത ആരോപണം, ഐഎഎസുകാരേക്കാൾ ഉയർന്ന ശമ്പളമാണ് കൺസൽട്ടന്റുമാർ വാങ്ങുന്നത് എന്നാണ്. ബിസിനസ് സുഗമമാക്കാൻ KSIDC 2017 ജനുവരിയിൽ KPMGയ്ക്ക് കൺസൽട്ടൻസി കൊടുത്തവകയിൽ കഴിഞ്ഞ മൂന്നുവർഷമായി നാലുപേർക്ക് മാസം 11.2 ലക്ഷം രൂപ ശമ്പളം കൊടുക്കുന്നു എന്നതാണ് ചങ്കുപൊടിയുന്ന വാർത്ത. ഇന്ത്യയിലെ പ്രീമിയം ഇൻസ്റ്റിറ്റ്യൂഷനുകളിൽ പഠിക്കുന്നവർക്ക് ക്യാമ്പസ് ഇന്റർവ്യൂവിലൂടെ ബഹുരാഷ്ട്ര കമ്പനികളിൽ സെലക്ഷൻ കിട്ടുകയും ഭീമമായ സാലറി ലഭിക്കുകയും ചെയ്യുന്നത് നമുക്ക് ആഘോഷിക്കാനുള്ള വാർത്തയാണ്. സ്വകാര്യ മേഖലയുടെ ആകർഷണീയതയാണ് അത്. അതുപോലെയുള്ള വിദഗ്ദ്ധരെ ഹയർ ചെയ്യണമെങ്കിൽ സർക്കാരിനും അതേ പോലെ പണം മുടക്കാതെ പറ്റില്ല.
കാലങ്ങൾകൊണ്ട് ഇടതുപക്ഷത്തെ കുറിച്ച് കേരളത്തിൽ രൂപപ്പെട്ട പൊതുജനാഭിപ്രായവും ഇതുമായി തട്ടിച്ചുനോക്കാം. മൂന്നു പോയിന്റുകൾ ഇവിടെ പ്രസക്തമാണ്.

  1. ഇടതുപക്ഷം സാങ്കേതികവിദ്യയ്ക്കും സംരംഭകത്വത്തിനും ബിസിനസിനും എതിരാണ്.
  2. കേരളത്തിലെ ഇടതുപക്ഷം കാലഹരണപ്പെട്ടതും ആഗോളതലത്തിൽ ഉപേക്ഷിക്കപ്പെട്ടതുമായ ചിന്തകളിലും ആശയങ്ങളിലും കുടുങ്ങിക്കിടക്കുകയാണ്.
  3. ഇടതുപക്ഷം സമ്പത്തുത്പാദനത്തിന് എതിരായതിനാൽ പണസമ്പാദനത്തിനായി പരിശ്രമിക്കുന്ന വ്യക്തികളെയും സംഘങ്ങളെയും അവരെപ്പോഴും തകർത്തുകളയാൻ ശ്രമിക്കും.

ഇതിൽ ഏതെങ്കിലും പോയിന്റ് ഇപ്പോഴത്തെ സർക്കാരിനെതിരെയോ കേരളത്തിലെ ഇടതുപക്ഷത്തിനെതിരെയോ പറയാനാകുമോ എന്നു സംശയമാണ്. ഏകജാലക സംവിധാനത്തിലൂടെ സംരംഭങ്ങൾ ആരംഭിക്കാനും പ്രവർത്തനം തുടങ്ങി മൂന്നുവർഷംകൊണ്ട് മാത്രം ലൈസൻസ് സമ്പാദിക്കാനും കഴിയുന്ന തരത്തിൽ ഇവിടുത്തെ നിയമങ്ങൾ ഇടതുപക്ഷ സർക്കാർ മാറ്റി. കാലിഫോർണിയയിൽ സിലിക്കൺവാലി ഡവലപ് ചെയ്തു വരുന്ന കാലത്തു തന്നെ കേരളത്തിൽ ഇന്ത്യയിലെ ആദ്യത്തെ ടെക്നോപാർക്ക് സ്ഥാപിച്ചത് അന്നത്തെ ഇടതുസർക്കാരായിരുന്നു. സാങ്കേതികവിദ്യയുടെ കൂടി സഹായത്തോടെ രണ്ടു പ്രളയങ്ങളേയും നിപ്പയേയും ഇപ്പോൾ കൊറോണയേയും ഇതേവരെ വിജയകരമായി നേരിട്ടു. കേരളത്തിൽ കൊറോണ വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടതിനു ശേഷം മാത്രം, അതായത് ഈ ജനുവരിക്കു ശേഷം മാത്രം 230 കോടിയുടെ നിക്ഷേപമാണ് സ്റ്റാർട്ട് അപ് മിഷനിലൂടെ കേരളത്തിലെ നൂതന സംരംഭകത്വ മേഖലയിൽ ഉണ്ടായത്.

ഗീതാ ഗോപിനാഥ് എന്ന പേര് പലർക്കും അറിയുകപോലുമില്ലായിരുന്ന സമയത്ത് കേരളം അവരെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവാക്കി. അവരിപ്പോൾ ഐഎംഎഫിന്റെ ചീഫാണ്. ഇതിലൂടെ ക്ലാസിക്കൽ മാർക്സിസം എന്ന ഒറ്റ ചക്കിൽ ചുറ്റിത്തിരിയാതെ സാമ്പത്തികമേഖലയിൽ വിവിധ ആശയങ്ങൾ കേൾക്കാനും പരിഗണിക്കാനും പ്രയോഗിക്കാനും അവസരമൊരുക്കി. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല, ഏതൊരു അൺഎയ്ഡഡ് സ്ഥാപനത്തോടും കിടപിടിക്കാൻ തക്ക സൗകര്യങ്ങളോടെ വളർത്തിയെടുത്തു. കേരളത്തിലെ പൊതുജനാരോഗ്യ രംഗത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും താലൂക്ക്, ജില്ലാ ആശുപത്രികളടങ്ങുന്ന ദ്വീതീയ ചികിത്സാ കേന്ദ്രങ്ങളും ശക്തമാക്കുകയും അവിടങ്ങളിൽ ആവശ്യമായ സ്റ്റാഫിനെ നിയമിച്ചും സൗകര്യങ്ങൾ ഏർപ്പെടുത്തിയും മരുന്നുകൾ ലഭ്യമാക്കിയും ത്രിതീയ – സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെയും മെഡിക്കൽ കോളജ് ആശുപത്രികളുടെയും രോഗീഭാരം നിയന്ത്രിച്ചു നിർത്തി. ഇതിലൂടെയാണ് ഈ മഹാമാരിക്കാലത്തു പോലും നമുക്കു നടുവുനിവർത്തി നിൽക്കാൻ സാധിക്കുന്നത്. ആഗോള തലത്തിൽ തന്നെ ഫിൻടെൿ ആപ്പുകളിലൂടെയും സേവനങ്ങളിലൂടെയും ബാങ്കിങ് രംഗം ആകെ മാറിമറിയുകയും കേന്ദ്ര സർക്കാരുകൾ മേഖല കൂടുതൽ ലിബറലൈസ് ചെയ്യാൻ ആലോചിക്കുകയും ചെയ്യുന്ന സന്ദർഭത്തിൽ തന്നെ നമ്മുടെ സഹകരണ സംഘങ്ങളെ പുനഃസംഘടിപ്പിച്ച് കേരള ബാങ്കിന് ബീജാവാപം ചെയ്തു.

കേരളത്തിന്റെ അടിസ്ഥാനമേഖലാ വികസനത്തിനായി 56,000 കോടി രൂപയുടെ വികസനപദ്ധതികൾക്കാണ് കിഫ്ബി വഴി അനുമതിയായത്. അവയിൽ അയ്യായിരം കോടിയുടെ പദ്ധതികൾ ഫിനീഷിങ് സ്റ്റേജിലാണ്. ഇതൊക്കെ ആവശ്യത്തിന് സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാർ ലഭ്യമല്ലാത്ത സാഹചര്യത്തിലും നടപ്പാക്കാൻ കഴിയുന്നത് കേരളം ഇടതുഗവൺമെന്റിന്റെ നേതൃത്വത്തിൽ നടത്തുന്ന വലിയ കുതിച്ചുചാട്ടമാണ്. ലോകത്തെ തന്നെ മികച്ച സാങ്കേതിക വിദ്യകളും കമ്പനികളും വൈദഗ്ദ്ധ്യവും കൺസൽട്ടൻസിയും ഒക്കെ ഉപയോഗിച്ചാണ് ഇതു കൈവരിച്ചത്.

മാധ്യമങ്ങളുടേത് പ്രതിപക്ഷ ധർമ്മമാണ് എന്നൊരു പറച്ചിലുണ്ട്. എന്തിനും ഏതിനും കുറ്റം പറയുകയാണ് പ്രതിപക്ഷ ധർമ്മമെന്നാണ് കേരളത്തിലെ പ്രതിപക്ഷം ധരിച്ചുവച്ചിരിക്കുന്നത്. സ്വഭാവികമായും അതുതന്നെയാണ് കേരളത്തിലെ മാധ്യമങ്ങളും ചെയ്യുന്നത്. ഇവരോടു പറയാൻ ഒരു സെൻ കഥയുണ്ട്. ഒരു മനുഷ്യൻ കുതിരപ്പുറത്ത് കയറി കുതിച്ചുപാഞ്ഞ് മലയിറങ്ങി വരികയാണ്. എവിടേക്കോ അത്യാവശ്യമായി പോകേണ്ടതുണ്ടെന്നു തോന്നും വെപ്രാളം കണ്ടാൽ. വഴിയിറമ്പിൽ നിന്ന മനുഷ്യൻ കുതിരപ്പുറത്തിരിക്കുന്നാളോടു വിളിച്ചുചോദിച്ചു: “ഇതെങ്ങോട്ടാണ്, ഇത്ര ധൃതിവച്ച് ഈ പോക്ക്?”
“എനിക്കറിയില്ല, കുതിരയോടു തിരക്കൂ,” എന്നായി സവാരിക്കാരൻ. നിയന്ത്രിക്കാൻ കഴിയാത്ത കുതിരകളുടെ പുറത്തുകയറി സവാരി പോവുകയാണ് മാ-മാധ്യമങ്ങൾ. ശീലത്തിന്റെ തടവുകാരാണവർ. എന്തിലും ഏതിലും അഴിമതിയും കുംഭകോണവും കാണാൻ മാത്രമേ അവർക്കു കഴിയൂ. അവരോടാരും ഇതെങ്ങോട്ടാണീ പോക്ക് എന്നു ചോദിക്കാനില്ലെന്നു മാത്രം.

LATEST

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” ഏപ്രിൽ 14ന് തിയേറ്ററുകളിലേക്ക് ദുൽഖർ

ലൈംഗികതയുടെ നീലാകാശം

ഡോ. ജെയിന്‍ ജോസഫ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, (സെക്‌സ് ആന്‍ഡ് മാരിറ്റല്‍ തെറാപ്പി സ്‌പെഷലിസ്റ്റ്

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ ദുൽഖറിന്റെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന ഫോട്ടോ വൈറലാകുന്നു

നടി സാമന്തയുടെ മുൻ ഭർത്താവ് നാഗ ചൈതന്യ ‘കുറുപ്പി’ലെ നായികയുമായി ഡേറ്റിംഗ് നടത്തുന്ന

“ഒരു പതിനേഴുകാരിയുടെ ജീവിതത്തിൽ നിർണായകമായ സ്വാധീനമാകാൻ ഇരുപത് ദിവസങ്ങളുടെ പരിചയം മതിയായിരുന്നു ഇന്നസെന്റ് സാറിന്”

2011ല്‍ പുറത്തിറങ്ങിയ മോഹൻ ലാല്‍ ചിത്രമായ ‘സ്നേഹവീടി’ൽ ന്നസെന്‍റിന്‍റെ മകളായി വേഷമിട്ട നടിയാണ്

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു

അവധിക്കാലം ആഘോഷമാക്കാന്‍ കുട്ടികള്‍ക്ക് മുന്നിലേയ്ക്ക് ലെയ്ക്ക എത്തുന്നു നായയും മനുഷ്യനും തമ്മിലുള്ള ആത്മബന്ധത്തിന്റെ

ആ കാമ്പസ് ചിത്രത്തിൽ ഇന്നസെന്റിനു വേഷമില്ലെന്നു പറഞ്ഞപ്പോൾ, ഏവരെയും പൊട്ടിച്ചിരിപ്പിച്ച ഇന്നസെന്റിന്റെ മറുപടി

അമ്പിളി (ഫിലിം ഡയറക്ടർ) 1982 അവസാനം മൗനരാഗത്തിന്റെ അവസാനഘട്ട ചിത്രീകരണം നടക്കുമ്പോഴായിരുന്നു നിർമ്മാതാവ്

പകൽ ജഡ്ജി, രാത്രി നീലച്ചിത്ര നായകൻ, 33 കാരനായ ജഡ്ജി ഗ്രിഗറി എ ലോക്ക് നെ ജോലിയിൽനിന്നു പുറത്താക്കി

പ്രായപൂർത്തിയയായവരുടെ പ്ലാറ്റ്‌ഫോമിലെ അശ്‌ളീല സൈറ്റിൽ ഒരു ജഡ്ജിയെ കണ്ടെത്തുന്നത് വിചിത്രമായിരിക്കും.വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്ന

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു

മന്ത്രി സ്മൃതി ഇറാനി സീരിയലിൽ അഭിനയിച്ചതിന്റെ വേദനാജനകമായ ദിവസങ്ങൾ വിവരിക്കുന്നു നടിയും രാഷ്ട്രീയ

മൊസാദ് അന്ന് ശൈശവ ദശയിലായിരുന്നിട്ടും ഒരു വിദേശ രാജ്യത്തുനിന്ന് ഒരു ക്രിമിനലിനെ കടത്തിക്കൊണ്ടു പോകുന്നതിൽ കാണിച്ച പാടവം അത്ഭുതപ്പെടുത്തുന്നതാണ്

OPERATION FINALE (2018) Rameez Muhammed  60 ലക്ഷം ജൂതരെ കൊന്നൊടുക്കുന്നതിന് നേതൃത്വം

ഈ കെമിസ്ട്രികള്‍ മോഹന്‍ലാലിന്‍റെ കുത്തകയാണെന്ന തോന്നലുണ്ടെങ്കില്‍ അതിനൊരു ചലഞ്ച് വച്ച ഏക നടന്‍ ഇന്നസെന്റ് ആണ്

Yuvraj Gokul  മലയാള സിനിമ നിന്നത് രണ്ട് ദ്വന്ദ്വങ്ങളിലാണ്.മമ്മൂട്ടിയും മോഹന്‍ലാലും.അത് ഹാസ്യ മേഖലയിലേക്ക്

“ഒരു വശത്ത് എന്നെക്കണ്ട സ്ത്രീകളുടെ ഒന്നുമറിയാതുള്ള ആർത്തുവിളിച്ചുകൊണ്ടുള്ള ചിരി, മറുവശത്ത് എല്ലാമറിഞ്ഞ് കരഞ്ഞിരിക്കുന്ന മകൻ”

കടപ്പാട് : Vk Jobhish “വണ്ടിയിൽ കയറിയിട്ടും ആരും ഒന്നും മിണ്ടിയില്ല. ഹോസ്പിറ്റലിൽ

കങ്കണയുടെയും ഹൃത്വിക് റോഷന്റെയും പ്രണയകഥയും ഇലോൺ മസ്‌കിന്റെ ട്വീറ്റും തമ്മിൽ എന്താണ് ബന്ധം ?

മുമ്പ് ഒരിക്കൽ പ്രണയത്തിലായിരുന്ന കങ്കണ റണാവത്തിന്റെയും ഹൃത്വിക് റോഷന്റെയും പ്രണയകഥ വ്യവസായിയായ ഇലോൺ

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു

തിയേറ്ററുകളിൽ ഇനി പൊടിപാറും; ടിനു പാപ്പച്ചനും ദുൽഖർ സൽമാനും ഒന്നിക്കുന്ന പുതിയ ചിത്രം

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !! ചിരി വിതറി നവ്യയും സൈജുവും; ‘ജാനകീ ജാനേ’ രസികൻ ടീസർ

ചേട്ടാ എനിക്കേ ലൈറ്റായിട്ട് പേടിയുടെ ഒരു പ്രശ്നോണ്ട്, ഒന്ന് മനസ്സിലാക്കൂ പ്ലീസ്’ !!

കിടക്കറയിലെ കാണാപ്പുറങ്ങള്‍

വേദനാകരമായ ലൈംഗികത, സെക്‌സിനോടുള്ള താല്‍പര്യമില്ലായ്മ, രതിമൂര്‍ച്ഛയില്ലായ്മ തുടങ്ങിയ ലൈംഗിക പ്രശ്‌നങ്ങളിലൂടെ സ്ത്രീകള്‍ ഒരിക്കലെങ്കിലും

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് ‘കേരള ക്രൈം ഫയൽസ്’ ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു

ഡിസ്നി ഹോട്ട്സ്റ്റാറിന്റെ മലയാളത്തിലെ ആദ്യ വെബ് സീരീസ് കേരള ക്രൈം ഫയൽസ് ഡിജിറ്റൽ

ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന “കൊറോണ പേപ്പേഴ്സ്” ഒഫിഷ്യൽ ട്രൈലർ

യുവതാരങ്ങളായ ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദര്‍ശന്‍

വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിക്കുന്ന ‘വാലാട്ടി’ മെയ് അഞ്ചിന്

‘വാലാട്ടി’ മെയ് അഞ്ചിന് വാഴൂർ ജോസ് വളർത്തുമൃഗങ്ങളെ പ്രധാന കഥാപാത്രമാക്കി ഫ്രൈഡേ ഫിലിം

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്

പ്രേക്ഷകരുടെ 100% പോസിറ്റിവ് റിവ്യുസുമായി പുരുഷപ്രേതം ഒടിടിയിൽ പ്രദർശനം തുടരുകയാണ്. “ആവാസവ്യൂഹം” എന്ന

ടിന്റോ ബ്രാസ് ന്റെ മിക്ക സിനിമകളും സ്ത്രീ കേന്ദ്രികൃതമായിരിക്കും പുരുഷൻ അവളുടെ ഇഷ്ടത്തിന് അനുസരിച്ചു പ്രവർത്തിക്കുന്ന അടിമയായിരിക്കും

ഇറോട്ടിക് സിനിമകളുടെ അപ്പോസ്തലൻ : ടിന്റോ ബ്രാസ് Anish Arkaj ആദ്യകാലത്ത് വ്യത്യസ്തങ്ങളായ

ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം ചെയ്യുന്ന ‘കതിവനൂര്‍ വീരന്‍’

‘കതിവനൂര്‍ വീരന്‍’ തുടങ്ങി. ശ്രീ മുകാംബിക കമ്മ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ ഗിരീഷ് കുന്നുമ്മല്‍ സംവിധാനം

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി നടി കരീന കപൂർ

കരിയറിന്റെ പീക്കിൽ നിൽക്കുമ്പോൾ സെയ്ഫ് അലി ഖാനെ വിവാഹം കഴിച്ചതിന്റെ രഹസ്യം വെളിപ്പെടുത്തി

രജനികുടുംബത്തിനു മുന്നിൽ തന്റെ മാതാപിതാക്കളുടെ അഭിമാനം ഉയർത്തിപ്പിടിക്കാൻ ധനുഷ് പണിത 150 കോടിയുടെ വീട് നിങ്ങൾ കണ്ടിട്ടുണ്ടോ? വിസ്മയിപ്പിക്കുന്ന ഗാംഭീര്യം !

നടൻ ധനുഷ് 150 കോടി മുടക്കി നിർമ്മിച്ച വീടിന്റെ ഇന്റീരിയറിന്റെ വീഡിയോ പുറത്തിറങ്ങി

‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന ‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി

‘പഞ്ചവത്സര പദ്ധതി’ പൂർത്തിയായി ‘പത്തൊമ്പതാം നൂറ്റാണ്ടി’നു ശേഷം സിജു വിത്സൻ നായകനാകുന്ന “പഞ്ചവത്സര

തൻ്റെ ജൻമദിനത്തിന് മൂന്ന് ദിവസം മുമ്പ് ക്രീസിൽ നിന്ന് എന്നെന്നേക്കുമായി റിട്ടയർഡ് ഹർട്ട് ആയി മറ്റൊരു ലോകത്തേക്ക് പോയ ഫിലിപ് ഹ്യൂസ്

2014 നവംബർ 25 ഷെഫീൽഡ് ഷീൽഡ് ടൂർണമെൻറിലെ തങ്ങളുടെ പത്താം മത്സരത്തിനായി സതേൺ

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം തരുന്നുവെന്ന് താരം

പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിൾ, നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം

നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ ഒരുക്കുന്ന ‘കോളാമ്പി’; ട്രെയിലർ

തെന്നിന്ത്യൻ സൂപ്പര്‍ നായിക നിത്യ മേനോനെ കേന്ദ്ര കഥാപാത്രമാക്കി സംവിധായകൻ ടി.കെ രാജീവ്‌കുമാർ

എന്തു കൊണ്ട് അവിഹിതം ?

ഭാര്യയുടെ അവിഹിതബന്ധത്തിൽ മനംനൊന്ത് കഴിഞ്ഞ ദിവസം ന്യൂസിസ്‌ലാന്റിൽ ജോലിചെയ്യുന്ന ഒരു പ്രവാസി ആത്മഹത്യ

സൽമാനുമായുള്ള വേർപിരിയലിനെക്കുറിച്ചുള്ള ഐശ്വര്യ റായിയുടെ പ്രസ്താവനയാണ് ഇപ്പോൾ വീണ്ടും വൈറലായിരിക്കുന്നത്

90കളിൽ സൽമാൻ ഖാനും ഐശ്വര്യ റായിയും തമ്മിലുള്ള ബന്ധം ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു.

ബോളിവുഡ് ക്വീൻ കങ്കണയുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു !

ബോളിവുഡ് ക്വീൻ കങ്കണായുടെ ഫ്ലോപ്പ് ചിത്രങ്ങളുടെ ലിസ്റ്റ് പുറത്ത് വിട്ട് ആരാധകരെ ഞെട്ടിച്ചു

സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്ത ചില സ്ഥലങ്ങളുമുണ്ട്‌ എന്നറിയാമോ ?

പരസ്‌പരമുള്ള തഴുകലും തലോടലുമെല്ലാം സെക്‌സിന്റെ ഭാഗമാണ്‌. എന്നാല്‍ സെക്‌സിനിടെ സ്‌ത്രീശരീരത്തില്‍ തൊടാന്‍ പാടില്ലാത്തചില

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ എസ് എസ് ലാലിന്റെ കുറിപ്പ്

“അച്ഛന്റെയും അമ്മയുടെയും മറ്റു ബന്ധുക്കളുടെയും വേദന കണ്ടാൽ നമുക്കും സഹിക്കാൻ കഴിയില്ല”, ഡോക്ടർ

മൂന്നു പ്രാവശ്യം തൂക്കിയിട്ടും മരിക്കാത്ത അപൂർവ്വ കുറ്റവാളി, ജോസഫ് സാമുവൽ, ഇക്കഥ മലയാള സിനിമയായ ‘ദാദ സാഹി’ബിൽ പരാമർശിച്ചിട്ടുണ്ട്

ജോസഫ് സാമുവൽ എന്ന കുറ്റവാളിയോടു തൂക്കുകയറും തോറ്റു! Chandran Satheesan Sivanandan കഥ

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും, അതിനൊരു കാരണമുണ്ട്, നിങ്ങളറിയാത്ത കാരണം !

സിഖുകാരിൽ യാചകരില്ല, പട്ടിണിപ്പാവങ്ങളും സിദ്ദീഖ് പടപ്പിൽ നമ്മിൽ പലരും പല ദേശങ്ങളിൽ താമസിക്കുന്നവരും

മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി സൈജു ശ്രീധരൻ സംവിധാനം ചെയ്യുന്ന “ഫൂട്ടേജ് “ന്റെ അനൗൺസ്മെന്റ് പോസ്റ്റർ

“ഫൂട്ടേജ് “അനൗൺസ്മെന്റ് പോസ്റ്റർ. മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി എഡിറ്റർ സൈജു ശ്രീധരൻ

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക്

ജനമനസ്സുകൾ കീഴടക്കിയ ‘സൗദി വെള്ളക്ക’ ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിലേക്ക് കോടതിവിധികളിൽ വന്നുചേരുന്ന

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ സ്മൃതി ഇറാനി, സ്മൃതി ഇറാനിയുടെ രസകരമായ പ്രണയകഥ അവരുടെ ജന്മദിനമായ ഇന്ന് വെളിപ്പെടുത്തി

സുഹൃത്തിന്റെ ഭർത്താവിന് ഹൃദയം നൽകിയ നടിയും മന്ത്രിയുമായ സ്മൃതി ഇറാനി വിജയിയായ നടിയും

വെസ്റ്റിന്റീസ് ക്യാപ്ടനായിരുന്ന വിവിയൻ റിച്ചാർഡുമായുള്ള ‘അവിഹിത ബന്ധ’ത്തിൽ ഗർഭം ധരിച്ച കഥ ബോളിവുഡ് നടി നീനാഗുപ്ത തുറന്നു പറയുന്നു

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയൻ റിച്ചാർഡ്‌സുമായി പ്രണയത്തിലായിരിക്കെ ബോളിവുഡ് നടി നീന

നിങ്ങളുടെ സ്ഥാപനം ജോലി പഠിപ്പിക്കുന്നുണ്ടോ?; മാധ്യമപ്രവർത്തകന്റെ അസംബന്ധ ചോദ്യത്തിൽ ഐശ്വര്യ റായ് രോഷാകുലയായി

ചോദ്യം ശരിയായി ചോദിക്കാത്ത മാധ്യമപ്രവർത്തകനെ ഐശ്വര്യ റായ് ആഞ്ഞടിച്ചു. എന്തിനാണ് ഇത്രയധികം പ്രതികരിച്ചതെന്ന്

സുരാജ് വെഞ്ഞാറമ്മൂടും ധ്യാൻ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കൽ ത്രില്ലെർ ചിത്രം ‘ഹിഗ്വിറ്റ’ ട്രെയ്‌ലർ

മലയാള സിനിമയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട “ഹിഗ്വിറ്റ” ഇനി തിയേറ്ററുകളിലേക്ക്. സിനിമാ സാഹിത്യ

റീമേക്കുകൾ പടക്കംപോലെ പൊട്ടിയിട്ടും അക്ഷയ്കുമാറിന് കുലുക്കമില്ല, അടുത്തത് സൂര്യ നായകനായ ‘സുരാറായി പോട്രൂ’ വിന്റെ ഹിന്ദി റീമേക്ക്

അക്ഷയ് കുമാറിന്റെ ‘സുരാറായി പോട്രൂ ‘ ഹിന്ദി റീമേക്ക് ! ടൈറ്റിൽ റിലീസിന്

അമ്മയുടെ കൂട്ടുകാരി ആറു വര്ഷം കൊണ്ട് ക്രിസ്റ്റീന്‍ എന്ന പതിനാറുകാരനെ എന്തു മാനസിക തലത്തില്‍ എത്തിച്ചു എന്നതിന്റെ ചലച്ചിത്രാവിഷ്കാരം

എഴുതിയത് : ബി.ജി.എന്‍ വര്‍ക്കല കടപ്പാട് : മികച്ച അന്താരാഷ്‌ട്ര സിനിമകൾ (MAC)

സ്വയംഭോഗത്തിൽ ഏർപ്പെടുമ്പോൾ സ്ത്രീകൾ ചിന്തിക്കുന്ന കാര്യങ്ങൾ എന്തെല്ലാം ?

സ്ത്രീകൾ സ്വയംഭോഗം ആസ്വദിക്കുന്നത് സ്വാഭാവികമാണ്. പുരുഷന്മാരെപ്പോലെ, അവർ ചിലപ്പോൾ സ്വന്തം ശാരീരിക ആവശ്യങ്ങൾ

സിദ്ധാർത്ഥൻ എന്ന സംവിധായകൻറെ മരണത്തിലൂടെയും ജീവിതത്തിലൂടെയും മകൻ നടത്തുന്ന യാത്രകളും കണ്ടെത്തലുമാണ് പകൽ നക്ഷത്രങ്ങൾ

രാജീവ് നാഥിന്റെ സംവിധാനത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, അനൂപ് മേനോൻ, ലക്ഷ്മി ഗോപാലസ്വാമി

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു

മലയാളത്തിലെ യുവകഥാകൃത്തുക്കളിൽ ശ്രദ്ധേയനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു. പനിയെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട

ടൊവിനോ തോമസ്, റിമ കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ഏപ്രിൽ 21 ന്

” നീലവെളിച്ചം “ഏപ്രിൽ 21-ന് പ്രശസ്ത താരങ്ങളായ ടൊവിനോ തോമസ്,റിമ കല്ലിങ്കൽ എന്നിവരെ

ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന് സിനിമാലോകത്ത് ഞെട്ടലും കൗതുകവും ഉണ്ടാക്കിയ രണ്ട് വാർത്തകൾ..!

Moidu Pilakkandy ബിഗ്രേഡ് സിനിമാ ഫീൽഡിൽ വർക്ക് ചെയ്ത സിനിമാപ്രവർത്തകർക്കിടയിൽ നിന്നും പുറത്തുവന്ന്

അമേരിക്കയിൽ അമ്മയെയും ഭാര്യയെയും ഉൾപ്പെടെ 15 പേരെ കൊന്ന യുവാവിന്റെ ഓട്ടോപ്സി റിപ്പോർട്ടിൽ മസ്‌തികത്തിൽ തെളിഞ്ഞ ഞെട്ടിപ്പിക്കുന്ന സംഗതി

ഡോ. ഫഹദ് ബഷീർ ഓഗസ്റ്റ് 1,1966, ചാൾസ് വൈറ്റ്മാൻ എന്ന ഒരു അമേരിക്കൻ

ലോകത്തു ഇത്രയുംപേർ കൊല്ലപ്പെടാനും ഇത്രയും കുറ്റകൃത്യങ്ങൾ നടക്കാനും കാരണമായ മറ്റൊരു ലോഹം ഇല്ല, എന്നാൽ സ്വർണ്ണത്തെ കുറിച്ച് നിങ്ങളറിയാത്ത കാര്യങ്ങളുണ്ട്

അറിവ് തേടുന്ന പാവം പ്രവാസി മഞ്ഞ നിറം സ്വാഭാവികമായി ഉള്ള ഒരേയൊരു ലോഹം

ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള യാത്രയുടെ ഭാവതീവ്രമായ ചിത്രീകരണമാണ് “തുരുത്ത് “

സമൂഹം നിരാകരിക്കുകയും നാടു കടത്തുകയും ചെയ്ത ഒരു അഭയാർത്ഥി കുടുംബത്തിന്റെ തലചായ്ക്കാനൊരിടം തേടിയുള്ള

ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ ആദ്യം ഓർമ്മയിൽ വരുന്നൊരു കിടിലൻ ക്ലാസിക്

Mohammed Farry SPOILER ALERT!! ക്ലാസ്സിക്, എപിക് തുടങ്ങിയ വാക്കുകൾ സിനിമയുമായി ബന്ധപ്പെടുത്തുമ്പോൾ

സ്ത്രീകള്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ?

സ്ത്രീകള്‍ സെക്‌സ് ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരാണ്. പക്ഷേ, ഇവര്‍ ഇഷ്ടപ്പെടുന്ന സെക്‌സ് പൊസിഷനുകളേതാണെന്ന്

ദി ട്രൂത്തിന്റെ 25 വർഷങ്ങൾ, മലയാള സിനിമയിലെ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറുകൾക്കിടയിൽ ദി ട്രൂത്തിന്റെ തട്ട് താണ് തന്നെയിരിക്കും

Bineesh K Achuthan   വന്ന് വന്ന് ഇപ്പോൾ മലയാളിക്ക് ട്വിസ്റ്റില്ലാതെ പടം കാണാൻ

നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക വിദഗ്ദരും ഒത്തുചേരുന്ന ചരിത്രമാണ് സഞ്ജീവ് ശിവന്റെ ഒഴുകി ഒഴുകി ഒഴുകി

‘ഒഴുകി ഒഴുകി ഒഴുകി’, സഞ്ജീവ് ശിവന്റെ ചിത്രം നിരവധി പ്രത്യേകതകളും, മികച്ച സാങ്കേതിക

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും?

കടലിന്റെ അടിത്തട്ടിലേക്ക് ഒരു ഇരുമ്പിന്റെ വസ്തു പോയാൽ തുരുമ്പെടുക്കില്ല, പിന്നെന്ത് സംഭവിക്കും? അറിവ്