സൂര്യയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാകാൻ ഒരുങ്ങുകയാണ് ‘കങ്കുവാ’ .സൂര്യയുടെ കരിയറിലെ 42-ാം ചിത്രമായ കങ്കുവാ ത്രീഡിയില്‍ ഒരുക്കുന്ന ഒരു പീരിയോഡിക് ത്രില്ലറാണ് . ഞെട്ടിക്കുന്ന വിസ്മയ ലോകം തന്നെയാണ് സൂര്യയും സംവിധായകൻ ശിവയും ഒരുക്കിയിരിക്കുന്നത്. ചിരുതൈ, വേതാളം, വിശ്വാസം, അണ്ണാത്തെ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്കു ശേഷം ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ റിലീസായി .

ബോളിവുഡ് താരം ദിഷാ പഠാനി ആണ് നായിക. തികച്ചും ഹോളിവുഡ് സിനിമകളുടെ മികവോടെയാണ് ചിത്രം ഒരുക്കിയതെന്ന് മേക്കിങ് വിഷ്വലുകളിൽ നിന്നും മനസിലാക്കാം. സൂര്യയുടെ മേക്കോവർ ആരാധകരെ ഞെട്ടിക്കുന്നുണ്ട്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ. ജ്ഞാനവേല്‍ രാജയും ചേര്‍ന്ന് നിർമ്മിക്കുന്ന ചിത്രം പത്തു ഭാഷകളിൽ 2024 ൽ റിലീസ് ചെയ്യും.

സംഗീത സംവിധാനം- ദേവിശ്രീ പ്രസാദ് . ഛായാഗ്രഹണം വെട്രി പളനിസ്വാമി. തിരക്കഥ- ആദി നാരായണ, സംഭാഷണം -മദൻ കർക്കി . വിവേകയും മദൻ കർക്കിയും ചേർന്നാണ് ഗാനരചന. സുപ്രീം സുന്ദറാണ് സംഘട്ടന സംവിധാനം. മിലൻ കലാസംവിധാനവും നിഷാദ് യൂസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. .. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ ചിത്രം നിർമിക്കുന്നത്.

You May Also Like

എഴുപതുകളിലെ നായികാനായകന്മാരായി മമ്മൂട്ടിയും ജ്യോതികയും, കാതൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ

‘റോഷാക്ക്’, ‘നൻപകൽ നേരത്ത് മയക്കം’ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രമാണ് “കാതൽ”.…

ജോസഫിലെ നായികയുടെ ഗോവൻ ചിത്രങ്ങൾ വൈറലാകുന്നു

മാധുരി ബ്രഗാൻസ സിനിമാ രംഗത്തേക്ക് കാലെടുത്ത് വച്ചത് എന്റെ മെഴുകുതിരി അത്താഴങ്ങൾ’ എന്ന ചിത്രത്തിലൂടെയാണ് .ജോജു…

ഷക്കീല ക്ക് അമ്മ സംഘടന അംഗത്വം നൽകണമെന്ന് വേണു നാഗവള്ളി അന്ന് പറഞ്ഞത് ആ അവസ്‌ഥയുടെ ഏറ്റവും വലിയ ദൃഷ്ടാന്തമായിരുന്നു

Sunil Waynz ലൈംഗികതയുടെ അതിപ്രസരമുള്ള സിനിമകള്‍ക്ക് മലയാളത്തിൽ എക്കാലത്തും കാഴ്ചക്കാരുണ്ടായിട്ടുണ്ട്.കാലഘട്ടം മാറുന്നതിനനുസരിച്ച്,മലയാളിയുടെ കാഴ്ചാനുഭവങ്ങളെ,ശരീരം കൊണ്ട് ത്രസിപ്പിച്ച…

‘പുലിമട’ തുറന്ന് ജോജു

‘പുലിമട’ തുറന്ന് ജോജു… ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഒരേ സമയം പുലിയും പൂമ്പാറ്റയുമായ ഒരാൾ…