മുകേഷ് അംബാനി സെക്കൻഡ് ഹാൻഡ് കാർ വാങ്ങി, അംബാനി കുത്തുപാള എടുത്തോ എന്ന് തെറ്റിദ്ധരിക്കരുതേ

523

മുകേഷ് അംബാനി സെക്കൻഡ് ഹാൻഡ് കാർ വാങ്ങി. കാർടോഖ്.കോം ഹെഡ്ഡിങ് കണ്ടപ്പോൾ കൗതുകം തോന്നി. പാവം റിസഷൻ തുടങ്ങിയതു കൊണ്ട് കാശ് സേവ് ചെയ്തതാണോന്ന് അറിയാൻ ലിങ്കിൽ കയറി നോക്കി. നിസ്സാര സംഭവമൊന്നുമല്ല റിലയൻസ് ഇൻഡസ്ട്രി സെക്കൻഡ് ഓണറായി ഇന്ത്യയിൽ രജിസ്‌ട്രേഷൻ നടത്തിയത്. ടെസ്ലയുടെ മോഡൽ എസ് 100 ഡി (Tesla Model S 100S) കാർ.

വൈദ്യുതിയാണ് ഇന്ധനം. 100 കിലോവാട്ട് ബാറ്ററി ഫുൾ ചാർജിൽ 495 കിലോമീറ്റർ പിന്നിടും. ഫാസ്റ്റ് ചാർജിങ് സംവിധാനത്തിൽ 42 മിനിറ്റിൽ 396 കിലോമീറ്റർ ഓടാനുള്ള വൈദ്യുതി ബാറ്ററിയിൽ കയറും. കൂടിയ വേഗത മണിക്കൂറിൽ 250 കിലോമീറ്റർ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ/മണിക്കൂർ വേഗതയാർജിക്കാൻ വേണ്ടത് വെറും 4.3 സെക്കൻഡ്. കാറിനു വില വെറും 73 ലക്ഷം. നൂറു ശതമാനം ഇറക്കുമതി തീരുവ കൂടിയായപ്പോൾ വില 1.5 കോടി രൂപയാകും. ഇതിനു പുറമേ വരും രജിസ്‌ട്രേഷൻ ഫീസും ഇൻഷുറൻസും.

ഈ കാർ മുകേഷ് അംബാനിക്ക് സെക്കൻഡ് ഹാൻഡ് വാങ്ങേണ്ട കാര്യമെന്താണെന്നല്ലേ… വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹനം ഇറക്കുമതി കമ്പനിയുടെ പേരിലാണ് ആദ്യം രജിസ്‌ട്രേഷൻ നടത്തുന്നത്. ഇന്ത്യയിൽ എത്തിക്കഴിഞ്ഞേ ഉടമയുടെ പേരിലേക്ക് വാഹനം മാറ്റാൻ കഴിയൂ.

Advertisements