Secretary
2002/English
സ്വല്പം ഇറോട്ടിക്, സ്വല്പം കോമഡി സ്വല്പം റൊമാൻസും. ഇതെല്ലാം ചേർന്നൊരു അമേരിക്കൻ ചിത്രം ആയാലോ ഇന്ന്. സ്വയം മുറിവേൽപ്പിക്കുക തുടങ്ങി പലതരം മാനസിക പ്രശ്നങ്ങൾ അലട്ടിയിരുന്ന യുവതി Lee Holloway തന്റെ സഹോദരിയുടെ വിവാഹദിനം മെന്റൽ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജായി വരുന്നു,അങ്ങനെ വീട്ടിൽ എത്തിയ അവൾ പ്രത്യേകിച്ചു ഒന്നും ചെയ്യാൻ ഇല്ലാതെ ബോറടിച്ചു ഇരിക്കുമ്പോഴാണ് ഒരു അഡ്വക്കേറ്റ്ന്റെ സെക്രട്ടറി ഒഴിവിന്റെ പരസ്യം കാണുന്നത്.അങ്ങനെ ലീ എന്ന സുന്ദരി അഡ്വക്കേറ്റ് എഡ്വേഡ് ഗ്രെയുടെ സെക്രട്ടറിയും ടൈപ്പ്റൈറ്റ്റുമായി ചുമതല ഏൽക്കുന്നു.
അവളെപോലെ തന്നെ വിചിത്രമായ മറ്റൊരു മാനസിക തലത്തിൽ ജീവിക്കുന്നയാളാണ് സമർഥനും സുന്ദരനുമായ ഗ്രെ എന്ന അവളുടെ ബോസ്സ്. അദ്ദേഹം ഒരു നിയമഉപദേഷ്ട്ടാവിന് അപ്പുറം പലതരം വിചിത്രമായ ലൈംഗിക തൃഷ്ണകളെ അടക്കികൊണ്ട് നടക്കുന്ന ഒരാളും കൂടിയാണ്. ലീ യുടെ അനുസരണയോട് കൂടിയ പെരുമാറ്റം എല്ലാരേയും അനുസരിപ്പിച്ചു മാത്രം പോകുന്ന ഗ്രേയിൽ ലൈംഗിക ഉത്തജനം ഉണ്ടാക്കുന്നു.
ഇരുവർക്കുമിടയിൽ അങ്ങനെ ഡോമിനന്സ് ആൻഡ് സബ്‌മിഷൻ ( D/s )എന്ന വിചിത്രമായ ബന്ധം ഉടലെടുക്കുന്നു.അവിടുന്ന് തുടങ്ങുകയാണ് പുരുഷനിൽ നിന്നും എല്ലാത്തരം ലൈംഗിക സുഖങ്ങൾ ആഗ്രഹിക്കുന്നതും അതിവിധേയത്വം ഉള്ള ആ കിളി പാറിയ സെക്രട്ടറിയും അപരിഷ്കൃതമായ സെക്ഷ്വൽ ഫാന്റെസികളിൽ ജീവിക്കുന്ന അവളുടെ ബോസ്സും തമ്മിൽ ഉള്ള അസാധാരണ ബന്ധം.
അമേരിക്കൻ എഴുത്തുകാരി Mary Gaitskill ന്റെ ഇതെപ്പേരിലുള്ള കൃതിയിൽ നിന്നും രൂപംകൊണ്ട് ഈ ചിത്രം D/s,BDSM,Sadomasochism,Sexual roleplay, erotic spanking, petplay തുടങ്ങി നമ്മൾ കേട്ടതും കെട്ടിട്ടുമില്ലാത്ത പലതരം ലൈംഗിക ചെയ്തികളെകുറച്ചു ബ്ലാക്ക് ഹ്യൂമർ രൂപേണ അവതരിപ്പിക്കുകയാണ് സംവിധായകൻ Steven Shainberg.
പടത്തിന്റെ ആദ്യ സീനിൽ ഇത് എന്തോന്ന് എന്ന് നമ്മളോട് തന്നെ ചോദിപ്പിച്ചു സിനിമ നമ്മളെ കൈയിൽ എടുക്കുന്നുണ്ട്, ആ ഒരു ഫീൽ അവസാനം വരെ കൊണ്ട് എത്തിക്കുന്നതിൽ പ്രധാന പങ്കു വഹിച്ചിരിക്കുന്നത് ബോസ്സും സെക്രട്ടറിയുമായി തിളങ്ങിയ James Spader ഉം Maggie Gyllenhaal ഉം ആണ്. James Spader കുറച്ചു ഉൾവലിഞ്ഞു വികാരങ്ങൾ അടക്കി വയ്ക്കുന്ന കഥാപാത്രമായി തിളങ്ങുമ്പോൾ Maggie Gyllenhaal അവരുടെ ക്യൂട്ട്നെസ്സും ശരീരംസൗന്ദര്യം കൊണ്ടും ആ കഥാപാത്രമായി ജീവിച്ചു കാണിച്ചു എന്ന് തന്നെ പറയാം. പടം കഴിഞ്ഞും “ലീ” നമ്മളിൽ നിന്ന് പോകത്തില്ല.
Michael Haneke ന്റെ പിയാനോ ടീച്ചർ ഇല്ലേ, ആ ഒരു സിനിമ അനുഭവമാണ് ഈ ചിത്രവും പങ്കുവയ്ക്കുന്നത്, പിന്നെയെന്താ ലൈംഗിക മനോവൈകൃതങ്ങളെകുറച്ചു ഭീകരമായി അവിടെ അവതരിപ്പിച്ചപ്പോൾ ഇവിടെ ഫണ്ണിയായി അപ്രോച്ച് ചെയ്യുന്നു എന്ന് മാത്രം. സംഗതി പടത്തിന്റെ തീം ഇത് ഒക്കെ ആണേലും അനാവശ്യമായ സെക്സ് സീനുകൾ ഉൾപെടുത്താതെ കഥ എന്ത് ആവശ്യപെടുന്നോ അത് മാത്രം സ്‌ക്രീനിൽ എത്തിച്ചു ഒടുക്കം മനോഹരമായ ഒരു ഫീലിൽ കൊണ്ടെത്തിക്കുന്നു എന്നതാണ് ഈ സിനിമയെ ഒരു ഇറോട്ടിക് ലേബലിൽ നിന്നും വ്യത്യസ്ത്മക്കുന്നത്.
അതുകൊണ്ട് ഇത് കാണാൻ ഇരിക്കുന്ന സുഹൃത്തുക്കൾ സെക്സ് സീനുകൾ മാത്രമായി കാണാനോ, അല്ലേൽ അത് ഒരുപാട് പ്രതീക്ഷിച്ചൊ ഇരിക്കാതെ ഒരു റോമാറ്റിക് ചിത്രം കാണാൻ എന്ന ലാഘവത്തോടെ ഇരിക്കൂ . അപ്പോൾ എല്ലാരീതിയിലും ചിത്രം നിങ്ങളെ തൃപ്തിപെടുത്തും, തീർച്ച.ഒരു ബോസിനും സെക്രട്ടറിക്കും ഇടയിൽ സംഭവിക്കുന്ന അസാധാരണ റിലേഷൻഷിപ്പിന്റെ കഥ കാണാൻ താല്പര്യം ഉള്ളവർക്ക് ഇരിക്കാം. സെക്സ് കണ്ടന്റ് ഉണ്ട്.🔞