ശ്രീവർമ്മ പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീജിത്ത് വർമ്മ നിർമ്മിച്ച് ശ്രീനാഥ് ശിവ സംവിധാനം ചെയ്ത തിറ പ്രമേയമായ മലയാളത്തിലെ ആദ്യത്തെ സിനിമ *സെക്ഷൻ 306 ഐപിസി *കേരള നിയമസഭയിൽ പ്രദർശിപ്പിച്ചു. ആർ. ശങ്കര നാരായണൻ തമ്പി ഹാളിൽ നിയമസഭ സാമാജികർക്കായി ചിത്രം പ്രദർശിപ്പിച്ചു. ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചു. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. രഞ്ജി പണിക്കർ, ശാന്തികൃഷ്ണ, ശ്രീജിത്ത് വർമ്മ, രാകേന്ദ്.ആർ, രാഹുൽമാധവ്,ജയരാജ് വാര്യർ, മറീന മൈക്കിൾ, എംജി ശശി, പ്രിയനന്ദനൻ , കലാഭവൻ റഹ്മാൻ,മനുരാജ്, ശിവകാമി, റിയ, സാവിത്രിയമ്മ തുടങ്ങിയവർ അഭിനയിച്ച ചിത്രം ഏപ്രിൽ ആദ്യവാരം ഡ്രീം ബിഗ് ഫിലിംസ് തിയേറ്ററിൽ എത്തിക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരി,വിശ്വനാഥൻ, വിദ്യാധരൻ, ബിജിബാൽ,ബി കെ ഹരി നാരായണൻ. ദീപാങ്കുരൻ എന്നീ സംഗീതജ്ഞരുടെ ഗാനങ്ങൾ മ്യൂസിക് 24*7 ആണ് പുറത്തിറക്കിയിരിക്കുന്നത്. പി ആർ ഒ. എം കെ ഷെജിൻ.
**