സെക്കുലര്‍ മാവേലിയും ഉണ്ണിയാരും

177

ജസ്റ്റിന്‍ ബീബറുടെ ഏറ്റവും പുതിയ ഓണപ്പാട്ടുകളുടെ സീ ഡീ ഇട്ടു അവിട്ടത്തിന്റെ അന്ന് ഒരു പുലികളി സെറ്റ് അപ്പ്‌ ചെയ്യാനുള്ള പ്ലാനില്‍ ആയിരുന്നു ഉണ്ണിയാര് .പെരുവനം കുട്ടന്‍ മാരാരുടെ ചെണ്ട ,ശങ്കര വാര്യരുടെ മദ്ദളം ….. പെരിയ ദളപതി രജനീകാന്തിന്റെ പുലി ….വേട്ടക്കാരന്‍ ഇളയ ദളപതി ………………കലാമണ്ഡലം ഗോപി ആശാന്റെ മാവേലി ….അനുഷ്ക ഷെട്ടിയും ,വിദ്യാ ബാലനും സ്ത്രീ വേഷങ്ങള്‍ ……..
.അവിട്ടം മുതല്‍ അങ്ങ് പെരുക്കി ചതയത്തിനു വള്ളം കളീം ശ്രീനാരായണ ഗുരു ജയന്തീം എല്ലാം ചേര്‍ത്ത് ഒരു കൊട്ടി കലാശോം …ഹായ് ഹായ് ….അങ്ങട് മേളിക്കുക തന്നെ ….
ഫോണടിക്കുന്നു …മാവേലി തമ്പുരാന്‍ !!!!!!!!!!!!
തമ്പ്രാനെ …അടിയന്‍ …ഉണ്നിയര് ….വിക്കി ..വിക്കി ഒരു വിധം പറഞ്ഞൊപ്പിച്ചു …അടിയന്‍ തിരുവുള്ളക്കേട്‌ തോന്നരുത് ….റാപ്പും ,ബോളിവൂഡും ദ്രാവി ഡനും ചേര്‍ത്ത് ഒരു ജുഗുല്‍ബന്ധി [കോക്ക്ടയില്‍] മനസില്‍ ചിന്തിച്ചു പോയി ….

മാവേലി തമ്പുരാന്‍ ഗൌരവത്തിലാണ് ….പതിവില്ലാത്ത പോലെ സംബോധനയിലും വ്യത്യാസം ….മിസ്റ്റര്‍ ഉണ്നിയര് …നിങ്ങള്‍ ഒരു സെകുലര്‍ സമൂഹത്തിലല്ലേ ജീവിക്കുന്നത് …ആ ഡെമോക്രടിക് സമൂഹത്തില്‍ ഈ തമ്പുരാന്‍ വിളി ഒക്കെ നിര്‍ത്തണം …വേണമെങ്കില്‍ മാവേലി സര്‍ ..അല്ലെങ്കില്‍ രാഷ്ട്രീയമായി മാവേലിജി എന്നോ മറ്റോ ആക്കികൂടെ …..ജോര്‍ജ് ഹോള്യോകെ പറയുന്നതിന് എത്ര മുമ്പേ ഒരു സെകുലര്‍ റിലിജിന്‍ സ്ഥാപിചില്ലേ നാം…. സോറി ഞാന്‍ ….
ഉണ്ണിയാര് : തമ്പുരാന്‍ ..അല്ല ..സര്‍ ക്ഷമിക്കണം …ബൂലോക വാസികള്‍ അത് എങ്ങനെയെടുക്കും എന്ന് ഒരു സംശയം …പാലായില്‍ ചെല്ലുമ്പോള്‍ മാവേലിച്ചന്‍ എന്നും ..മലപ്പുറത്ത്‌ മാവേലി സായ്‌വ് ..എന്നും ആകുന്നതല്ലേ ഇത്ര സേഫ് ……
മാവേലി തമ്പുരാന്‍ :നോ നോ …നിങ്ങള്ക്ക് സെക്കുലറിസത്തിന്റെ കോണ്‍സെപ്റ്റ് മനസിലായില്ലേ …..നമുക്ക് പോപുലാരിടി ആണ് വേണ്ടതെങ്കില്‍ നല്ല ധാരാളം ഒഫ്ഫരുകള്‍ കിട്ടുന്നുണ്ട്‌ …നമ്മുടെ പ്രതിപക്ഷ നേതാവ് പാതാളത്തിലെ ഗസ്റ്റ്‌ ഹൌസെഇല് ഒരു കൂടിക്കാഴ്ച ചോദിച്ചു …തമ്പുരക്കാന്‍ മാര്‍ക്ക് എതിരെ ഒരു പ്രസ്താവന ..പിന്നെ കൂടെ നിന്ന് ഒരു ഫോട്ടോയും ….അഴിമതിക്കെതിരെ സഖാവ് മാവേലി വീ എസ് നെ ക്കാണുന്നു എന്ന് ഒരു അടിക്കുറിപ്പും …..തിരുവോണത്തിന് കേരളം ഒട്ടാകെ നമ്മുടെ ഫോട്ടോ വെച്ച് ഒരു പന്തംകൊളുത്തി പ്രകടനം ഓഫര്‍ ചെയ്തു ….പിന്നെ വാമനന്‍ജി കയ്യേറിയ ഭൂമി ജെ സീ ബീ കേറ്റി ഒഴിപ്പിക്കാന്‍ അടുത്ത അഞ്ചു വര്ഷം സമരവും …..
യു പീ യില്‍ നിന്നും മായാവതി അമ്മച്ചി ജെറ്റ് അയച്ചു….ജൂലിയന്‍ അസാന്ജ്ജെ ക്കെതിരെ ഒരു പ്രസ്താവനയും അയാളുടെ ദളിത്‌ പീഡനം അവസാനിപ്പ്ക്കാന്‍ ഒരു ആഹ്വാനവും ..പിന്നെ നമ്മെ വാമനന്‍ജി ചവിട്ടി താഴ്ടുന്ന ഒരു ഫോട്ടോയും വേണമത്രേ …ദലിതനായ നമ്മെ സവര്‍ണനായ വാമനന്‍ജി പീഡിപ്പിക്കുന പോസ്റ്റര്‍ അടിക്കാന് പോലും …
ഒക്കെതിലും നല്ലത് …മ്മടെ സര്‍ദാര്‍ അപ്പൂപ്പായി പറഞ്ഞു വിട്ടവരാ ….മദാമ്മച്ചി അമേരിക്കേന്നു വരുമ്പോളേക്കും ചെറുക്കന്റെ പോപുലരിടി ഒന്ന് കൂട്ടിയെടുക്കാന്‍ നാം രണ്ടു ദിനം ഹസാരെ മോടെലില്‍ പട്ടിണി കിടക്കണം അത്രേ ….അര്‍ദ്ധ സായിപ്പുംകുട്ടന്‍ നേരിട്ട് വന്നു ഒരു പഴംതുണി എടുത്തു അഴിമതി തുടച്ചുമാറ്റി ..നമുക്ക് ബോഞ്ചി വെള്ളം തന്നു ഉപവാസം നിര്‍ത്തിക്കും ….നാം പ്രസ്തവിക്കണം ‘അര്‍ദ്ധ സായിപ്പിനെ വിളിക്കൂ …അഴിമതി കുറയ്ക്കൂ’ ……..സ്വിസ് ബാങ്കില്‍ നിന്ന് നേരിട്ട് പാതാളം ബാങ്കിലേക്ക് ഒരു ട്രാന്‍സ്ഫര്‍ തരാക്കാത്ത്രേ….
ഒക്കെ നിരസിച്ചിട്ടു നാം അങ്ങോട്ട്‌ വരാന്‍ ഒരുംപെട്ടപ്പോഴാ ആരൊക്കെ ഓണം ആഘോഷിക്കണം   എന്ന പേരില്‍ ഒരു പൊല്ലാപ്പ് ….എന്നാപ്പിന്നെ അങ്ങോട്ട്‌ വരണോ വേണ്ടയോ എന്നും ഒരു ആലോചന …
ഉണ്ണിയാര് : അങ്ങ് വരാതിരിക്കരുത് …..നല്ല സെകുലര്‍ മാവേലിയായി തന്നെ ഇങ്ങു പോരുവ ….ഇതൊക്കെ ഒരു പുലികളിയോ കുരങ്ങുകളിയോ
ആയി അങ്ങട് കാണുക …അങ്ങ് വരുമ്പോള്‍ പ്രിഷ്ടം തിരിഞ്ഞു നില്‍ക്കുന്ന വാനരന്മാര്‍ക്ക് ആസനവും ആനനവും തമ്മില്‍ ഒരു ഭേദവും ഇല്ലെന്നും അറിയുക ……
പിന്നെ ഉണ്നിയാരും മാവേലിയും ഒരുമിച്ചു ഒരു ശ്ലോകവും ചൊല്ലി
‘കേരളത്തില്‍ വാനരന്മാര്‍ നരന്മാരെക്കാളും ഏറുകില്‍,നരന്മാര്‍ക്കു ഭൂഷണം മൌനം ,വാനരന്മാര്‍ക്ക് ഗോഷ്ടിയും
നരന്മാര്‍ക്കു ഉത്സവം ഓണം , വാനരന്മാര്‍ക്ക് ഭല്സനം;പ്രിഷ്ട പ്രദര്‍ശനം പോലും വാനരന്മാര്‍ക്കിന്നു ഉത്സവം’
പിന്നെ ഉണ്നിയാരും മാവേലിയും വെളുക്കുവോളം തല തല്ലി ചിരിച്ചു . മാവേലി സ്വന്തം തലയില്‍ തല്ലി ..ഉണ്നിയര് അപ്പുറത്തിരുന്നു കോഴിക്കറി തിന്നുകൊണ്ടിരുന്ന ഒരു സായിപ്പിന്റെ തലയില്‍ തല്ലി…കേരളത്തിലെ ഓണതല്ലിനെപ്പറ്റി ഇന്‍റര്‍നെറ്റില്‍ വായിച്ച പാവം സായ്യിപു ഈക്കളി ആക്കളി എന്ന് വിചാരിച്ചു മിണ്ടാതിരുന്നു കോഴിക്കാല്‍ കടിച്ചു .

Advertisements