ഇന്ന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന മെസ്സേജിംഗ് ആപ്ലിക്കേഷനാണ് വാട്ട്സാപ്പ്. സ്പീഡ് കുറഞ്ഞ നെറ്റ്വര്ക്കില് പോലും കാര്യക്ഷമമായ കമ്യൂണിക്കേഷന്‍ നടത്തുവാന്‍ കഴിയുന്നുവെന്നുള്ളതാണ് ഈ ആപ്ലിക്കേഷനെ കൂടുതല്‍ ജനപ്രീയമാക്കുന്നത്.
മറ്റെല്ലാ ആപ്ലിക്കേഷനുകളെ പോലെ വാട്ട്സാപ്പിലൂടെയും നിങ്ങളുടെ സ്വകാര്യ ഡേറ്റ ലീക്കായേക്കാം. വാട്ട്സാപ്പ് സന്ദേശങ്ങള്‍ സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാനുള്ള 7 ടിപ്പുകളാണ് ചുവടെ
1. ലോക്ക് വാട്ട്സ്ആപ്പ്
നിങ്ങളുടെ വാട്ട്സാപ്പിനെ പാസ്വേര്ഡോ പിന് നമ്പറോ ഉപയോഗിച്ച് ലോക്ക് ചെയ്യുകയെന്നുള്ളതാണ് മികച്ച വഴി. എനാല്‍ ഇതിനു വേണ്ടി വാട്ട്സാപ്പില്‍ സൗകര്യങ്ങളില്ല. ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്താല്‍ മതിയാകും. ഇനി ഫോണ്‍ കളഞ്ഞു പോൂാലും വാട്ട്സാപ്പ് തുറക്കാന്‍ സാധിക്കില്ല
2. ഗ്യാലറിയില്‍ നിന്ന് വാട്ട്സാപ്പ് ഫോട്ടോകള്‍ ഒഴിവാക്കാം
നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പലതും ഗ്യാലറിയില്‍ എത്തുന്നത് പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അതുകൊണ്ട് ഫോണ്‍ ഗ്യാലറിയില്‍ നിന്ന് വാട്ട്സാപ്പ് ചിത്രങ്ങള്‍ ഒഴിവാക്കുന്നതാകും നല്ലത്. അതിനായി ഒരു ഫയല്‍ ഹൈഡര്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് വാട്ട്സാപ്പ് മീഡിയ ഫയല്‍ ഹൈഡ് ചെയ്യാം. ഇനി കൂട്ടുകാര്‍ സ്വകാര്യ ചിത്രങ്ങള്‍ കാണുമെന്ന പേടി വേണ്ട.
3. ‘ലാസ്റ്റ് സീന്‍’ മറയ്ക്കാം
നിങ്ങള്‍ ഏതൊക്കെ സമയം വാട്ട്സാപ്പില്‍ ഉണ്ടാകുമെന്ന് മട്ടുള്ളവരെ അറിയിക്കുന്നതെന്തിനാണ് ? അതുകൊണ്ട് നമുക്ക് ലാസ്റ്റ് സീന്‍ മറയ്ക്കാം. ഇതിനായി പ്രൊഫൈല്‍ – പ്രൈവസി – ലാസ്റ്റ് സീന്‍ ഹൈഡ് ആക്ടിവേറ്റ് ചെയ്താല്‍ മതിയാകും
4. അന്യരില്‍ നിന്ന് പ്രൊഫൈല്‍ ഫോട്ടോ മറയ്ക്കാം
പരിചയമില്ലാത്തവരില്‍ നിന്ന് നിങ്ങലുടെ പ്രൂഫൈല് ഫോട്ടോ മറയ്ക്കാം . ഇതിനായി പ്രൈവസി മെനുവിലെ പ്രൊഫൈല്‍ പിക്ചര്‍ ഷെയറിംഗ് ‘കോണ്ടാക്ട്സ് ഒണ്‍ലി’ ആക്കിയാല്‍ മതിയാകും
5. വൈറസുകളില്‍ നിന്ന് രക്ഷ നേടാം
ഒരിക്കലും നിങ്ങളുടെ ഫോണിലേക്കോ , ഇമെയിലിലേക്കോ വാട്ട്സാപ്പ് ബന്ധപ്പെടുകയില്ല. അതുകൊണ്ടു തന്നെ അത്തരത്തിലുള്ള ബന്ധപ്പെടലുകള്‍ ഒരുപക്ഷേ മാല്വേയറുകളായിരിക്കും
6. ഫോണ്‍ നഷ്ടപ്പെട്ടാല്‍ വാട്ട്സാപ്പ് ഡീആക്ടിവേറ്റ് ചെയ്യാം
നിങ്ങളുടെ വ്ഫോണ് നഷ്ടപ്പെട്ടാല്‍ ഉടന്‍ തന്നെ സിമ്മിന്റെ കോപ്പിയെടുത്ത് പുതിയ വാട്ട്സ്ആപ്പ് ആക്കൗണ്ട് തുടങ്ങുക. ഒരു നമ്പരില്‍ ഒരേ സമയം ഒന്നിലധികംഡിവസുകളില് വാട്ട്സ്സാപ്പ് പ്രവര്‍ത്തിക്കില്ല. അങ്ങനെ പഴയ അക്കൗണ്ട് തനിയെ ഇല്ലാതാകും
7. സ്വയം സുരക്ഷിതരാകാം
പ്രധാനമായും സുരക്ഷ സ്വീകരീക്കേണ്ടത് സ്വയമാണ്. പാസ്വേര്ഡുകള്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ തുടങ്ങി വിലപ്പെട്ട സ്വകാര്യ വിവരങ്ങള്‍ ഒന്നും തന്നെ ഇത്തരം ആപ്ലിക്കേഷനുകളിലൂടെ കൈമാറരുത്.