See (2019-2022)

ആപ്പിൾ ടിവിക്കായി സ്റ്റീവൻ നൈറ്റ് എഴുതി, ഫ്രാൻസിസ് ലോറൻസ്, ആൻഡേർസ് എങ്സ്റ്റോം തുടങ്ങി 5 പേർ സംവിധാനം ചെയ്ത് 8 എപ്പിസോഡുകളിലായി പുറത്തിറങ്ങിയ അമേരിക്കൻ സയൻസ് ഫിക്ഷൻ വെബ് ടെലിവിഷൻ പരമ്പരയാണ് സീ (See). 21ആം നൂറ്റാണ്ടിൽ ഭീകരമായ ഒരു വൈറസിനാൽ ഭൂമിയിലെ മനുഷ്യരുടെ എണ്ണം 2 മില്ല്യണിൽ താഴെയായി കുറഞ്ഞു. വൈറസിനെ അതിജീവിച്ചവരെല്ലാം തന്നെ അന്ധരായി. എങ്കിലും അവർ പലയിടത്തായി ജീവിതം തുടർന്നു. ടെക്നോളജിയും വികസനവുമെല്ലാം നിലച്ചു. പൂർവ്വികരെപ്പോലെ, ഉള്ളതുകൊണ്ട് വേട്ടയാടിയും കൃഷിചെയ്തും വീടുകൾ നിർമ്മിച്ചും അവർ മുന്നോട്ട് നീങ്ങി.

നൂറ്റാണ്ടുകൾ കഴിഞ്ഞു. അപ്പോഴേക്കും പഴയതെല്ലാം പുരാണം പോലായിരുന്നു. കാഴ്ച എന്നത് വെറും കെട്ടുകഥയായി. കാഴ്ചയുള്ളവർ പിശാചിന്റെ സന്തതികളാണെന്ന വിശ്വാസം അവിടെ ഉടലെടുത്തിരുന്നു. ആ വാക്കുച്ഛരിക്കുന്നതുപോലും മതവിരുദ്ധമായിരുന്നു.അൽക്കെനി ഗ്രാമത്തിലെ തലവനും യോദ്ധാവുമായ ബാബാ വോസിന് ഇരട്ടക്കുഞ്ഞുങ്ങൾ ജനിച്ചു. ആ കുഞ്ഞുങ്ങൾക്ക് കാഴ്ചയുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ സംരക്ഷണത്തിന് ബാബാ വോസും ഭാര്യയും അത് രഹസ്യമാക്കി വച്ചു. മനുഷ്യൻ കണ്ടെത്തിയ എല്ലാം ക്രമേണ നശിക്കപ്പെടുകയും കേൾവിയെ മാത്രം ആശ്രയിച്ചു അതിൽ അഗ്രഗണ്യരായി ജീവിതം തുടരുകയും അവരുടെ ഇടക്കുള്ള വർഗ്ഗ വ്യത്യാസവും അവര് തമ്മിലുള്ള കോൺഫ്ലിക്റ്റ് ഒക്കെയാണ് കഥ..മേക്കിങ്ങാണ് see യുടെ എല്ലാം. അത്രയും ഭംഗിയായി ഡീറ്റൈൽഡ് ആയിട്ടുള്ള world building ആണ് അവര് സീരിസിനായി ഒരിക്കിയിരിക്കുന്നത്.

എന്നാൽ കൂട്ടത്തിൽ തന്നെ ശത്രുക്കളുള്ള ബാബാ വോസിന്‍റെ മക്കളുടെ കാര്യം, മറ്റൊരു ഭ്രാന്തൻ ഗോത്രത്തിന്റെ ചെവിയിലെത്തി. അതിന്റെ തലവനായ രാജ്ഞിയുടെയും സൈന്യത്തിന്റെയും പിടിയിൽ നിന്ന് കുഞ്ഞുങ്ങളെയും നാട്ടുകാരെയും രക്ഷിക്കാൻ ബാബാ വോസിന് ഗ്രാമവാസികളോടൊപ്പം അവിടം വിടേണ്ടി വന്നു. കിലോമീറ്ററുകൾ താണ്ടി മറ്റൊരിടത്ത് അവർ ജീവിതം ആരംഭിച്ചു.പക്ഷേ… അവിടെയും അവര്‍ സുരക്ഷിതരായിരുന്നില്ല…

പോസ്റ്റ്‌ അപ്പോകാലിപ്പ്റ്റിക് ലോകങ്ങളും അവിടുത്തെ മനുഷ്യരുടെ അതിജീവനവും പലരീതിയിൽ പലവിധത്തിൽ സിനിമയയും സീരിസുകൾ ആയും പലപ്പോഴായും വന്നിട്ടുണ്ട്. എന്നാൽ ആ ഒരു കൺസപ്റ്റിൽ നിന്നുകൊണ്ട് വളരെ വ്യത്യസ്തമായ കഥഗതിയായി മുമ്പോട്ട് വന്ന സീരിസ് ആയിരുന്നു see. ഗംഭിരമായ വിഷ്വൽസ് , സൗണ്ടിങ് , ഡീറ്റൈലിംഗ് … അങ്ങനെ പറഞ്ഞു പോവാൻ അവതരണത്തെ പറ്റി ഒരുപാടുണ്ട്. പിന്നെ jason momoa അവതരിപ്പിക്കുന്ന ബാബ വോസ് എന്നാ കഥാപാത്രം. അമ്മാതിരി സ്ക്രീൻ പ്രെസൻസ് ആണ് അയാൾക്ക് അതിന് വേണ്ടി മാത്രം സീരിസ് ചിലപ്പോൾ കണ്ടു തീർത്തേക്കാം. അധികമാരും ചർച്ച ചെയ്യാത്ത ഒരു Amazing and engaging സീരിസ് തന്നെയാണ് see. ഒരുപാട് വലിച്ചു നീട്ടി വഷളക്കാതെ വളരെ വൃത്തിയായി ഭംഗിയായി മൂന്ന് സീസണിൽ see ഇന്ന് അവസാനിച്ചു

Leave a Reply
You May Also Like

ഇരയും വേട്ടക്കാരനും ഒന്നാകൂന്ന സിനിമ, ഏൻ ഓൾഡ് ഹണ്ടേൾസ് ടെയിൽ, കണ്ടിരിക്കേണ്ട ചിത്രം

The Tiger; An old huntr’s Tale (2015) 1925 കാലഘട്ടം. ജപ്പാൻ സൈന്യം കൊറിയയിൽ…

രാത്രി കാലങ്ങളിൽ കുട്ടികളുടെ ആത്മാവിനെ ആഹാരമാക്കി വിശപ്പടക്കുന്ന ഒരു ഭീകര സത്വം

ശരത് ശാന്തിനി വി എസ് THE BOOGEYMAN (2023) രാത്രി കാലങ്ങളിൽ കുട്ടികളുടെ ആത്മാവിനെ ആഹാരമാക്കി…

ലൈംഗികാസക്‌തികൊണ്ടു മനോനില തെറ്റിയവനെ കൊണ്ടുപോകേണ്ടത് പള്ളിയിലേക്കോ പുരോഹിതന്റെ മുന്നിലേക്കോ അല്ല , വേശ്യാലയത്തിലേക്കാണ്

Sarath Cl Malena (2000) മലേന (2000) ഭാഷ: ഇറ്റാലിയൻ സംവിധാനം: ജുസെപ്പെ ടൊർനാട്ടോറെ “മലേന”…

ദിലീപിന്റെ ജന്മദിനമായ ഇന്ന് ‘തങ്കമണി’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

ദിലീപിന്റെ വരാനിരിക്കുന്ന ചിത്രമായ തങ്കമണിയുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. നടന്റെ ജന്മദിനമായ ഒക്ടോബർ 27…