ദരിദ്രനോട് ഇത്ര പുച്ഛവും വെറുപ്പുമുള്ള ഒരു ഭരണകൂടം ലോകത്തു ഒരിടത്തും കാണില്ല

0
912

ഗുജറാത്ത് മോഡൽ വികസനം. ബിജെപി ഭരിക്കുന്ന നാട്ടിൽ പാവങ്ങളെ വീടുകളിൽ ചേരികളിൽ നിന്നും ഇറക്കി വിടുന്നു. ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം: മതില്‍ പണിഞ്ഞതിന് പിന്നാലെ അഹമ്മദാബാദില ചേരിനിവാസികളോട് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശം

ഗാന്ധിനഗര്‍:

നിങ്ങൾ ആഗ്രഹിക്കുന്നിടത്തേക്ക് പോകുക (എവിടെയേക്കെങ്കിലും പൊയ്ക്കൊള്ളാൻ എന്നു ചുരുക്കം), ഞങ്ങളുടെ വിധിയെക്കുറിച്ച് ഞങ്ങൾ ചോദിച്ചപ്പോൾ ഉദ്യോഗസ്ഥർ പറഞ്ഞതാണ്. ഓരോ കുടുംബത്തിനും കുറഞ്ഞത് നാല് അംഗങ്ങളോ അതിൽ കൂടുതലോ ഉണ്ട്. ഇത്രയും കുറഞ്ഞ കാലയളവിൽ നാമെല്ലാവരും എവിടേക്കാണ് മാറുക, ”ദഹോദ് നിവാസിയായ എ‌എം‌സിയുടെ കരാർ പ്രകാരം വാഹനങ്ങൾ ഓടിക്കുന്ന പങ്കജ് ദാമോർ (24) പറഞ്ഞു.ഏഴ് ദിവസത്തെ കാലയളവ് ചൊവ്വാഴ്ച (2020 ഫെബ്രുവരി 18) അവസാനിക്കുന്ന നോട്ടീസിലെ തീയതി 2020 ഫെബ്രുവരി 11. അതായത് അവസാന നിമിഷം നോട്ടീസ് കൈമാറി എന്ന്. എപ്പടി ഐഡിയ.ഈ മനുഷ്യരോട് ഭാരതീയരോട് എത്രമാത്രം ക്രൂരമായി അധികാരികൾ പെരുമാറുന്നുവെന്നു മനസിലാക്കുക.
അത് എന്താ അങ്ങനെ നോട്ടീസിലെ തിയതി എന്നു അധികാരികളോട് ചോദിച്ചപ്പോൾ നൽകിയ മറുപടി ഇതാണ് .

” അറിയിപ്പ് നൽകിയ അതേ ദിവസം തന്നെ അത് നൽകുന്നത് എല്ലായ്പ്പോഴും സാധ്യമല്ല. ”അതായത് ഞങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ നോട്ടീസ് തരും, നിങ്ങൾ വാങ്ങിച്ചോളണം.ഇന്ന് നോട്ടീസ് തരുന്നത് കൊണ്ട് ആരും ഇന്ന് ജോലിക്ക് പോകരുതെന്നും നിവാസികളോട് നിർദേശിച്ചിരുന്നു.അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനത്തിന് മുന്നോടിയായി അഹമ്മദാബാദിലെ മതില്‍ കെട്ടിയ നടപടിക്കു പിന്നാലെ ചേരിപ്രദേശം ഒഴിപ്പിക്കാന്‍ നീക്കം. ഏഴുദിവസത്തിനകം ചേരി നിവാസികളോട് വീടൊഴിയണമെന്ന് അറിയിച്ച് നോട്ടീസ്.

(കടപ്പാട്)

Advertisements