Unni Krishnan TR
Seeking a Friend for the End of the World (2012) 🔞🔞🔞
ന്യൂയോർക് സിറ്റിയിലെ ജനങ്ങൾ ആ ഭീകരവാർത്ത കേട്ടാണ് ദിവസം തുടങ്ങിയത്. ലോകത്തെ രക്ഷിക്കാനുള്ള അവസാനശ്രമവും പരാജയപ്പെട്ടിരിക്കുന്നു. “മറ്റിൽഡ” എന്നറിയപ്പെടുന്ന 70 മൈൽ വീതിയുള്ള ഛിന്നഗ്രഹം മൂന്നാഴ്ചക്കുള്ളിൽ ഭൂമിയിലെ എല്ലാ ജീവജാലങ്ങളെയും നശിപ്പിച്ചുകൊണ്ട് ഭൂമിയുടെ മേൽ വന്ന് പതിക്കും. ആൾക്കാർ പലവിധത്തിലാണ് ഈ ന്യൂസിനോട് പ്രതികരിക്കുന്നത്. നേരത്തെ മരിക്കണമെന്ന് താല്പര്യമുള്ളവർക്ക് ചിലർ ഗുണ്ട സർവീസ് വാഗ്ദാനം ചെയ്യുന്നു. സിം ഓപ്പറേറ്റർമാർ അവരുടെ സർവീസുകൾ അവസാനിപ്പിച്ചിരിക്കുന്നു. വൈദ്യുതിയുടെയും വെള്ളത്തിന്റെയും ലഭ്യത ഉടൻ തന്നെ നിർത്തിവയ്ക്കും. ഫ്ളൈറ്റ് സർവീസുകൾ അവരുടെ അവസാനത്തെ ഫ്ലൈറ്റും ആരംഭിച്ചു. ഇൻഷുറൻസ് സെയിൽസ്മാൻ ഡോഡ്ജ് ആണ് സിനിമയിലെ നായകൻ. ലോകാവസാനത്തിന്റെ വാർത്ത കേട്ട ഉടനെ ഭാര്യ അയാളെ സ്പോട്ടിൽ ഉപേക്ഷിക്കുന്നു. ലോകാവസാനിക്കുന്നതിന് മുമ്പേതന്നെ തന്റെ ജീവിതത്തിലെ പുതിയ പ്രണയിയെ കണ്ടെത്തണമെന്ന് ഡോഡ്ജ് തീരുമാനിക്കുന്നു. തുടർന്ന് കാണുക.