സിനിമയിലൂടെയും ടെലിവിഷൻ പരമ്പരയിലൂടെയും മലയാളികൾക്ക് പ്രിയങ്കരിയായ നടിയായിരുന്നു ശരണ്യ ശശി. എന്നാൽ ക്യാൻസർ ബാധിതയായി, ഒരുപാട് വേദന തിന്നു താരം വിടവാങ്ങിയപ്പോൾ ആരാധകർക്ക് വളരെ വിഷമം ആണ് സമ്മാനിച്ചത്. അനിയത്തിയായും മകളായും സഹോദരിയെയും ഒക്കെ താരത്തെ കണ്ടിരുന്ന പ്രേക്ഷകർ ആ ദിവസങ്ങളിൽ വിങ്ങുകയായിരുന്നു. നടി സീമാ ജി നായർ ആയിരുന്നു ശരണ്യയുടെ മരണം വരെ കൂടെ നിന്ന് പരിചരിച്ചതും അവളുടെ സ്വപ്നമായിരുന്ന ഒരു വീട് എന്ന ലക്ഷ്യത്തിനു വേണ്ടി പരിശ്രമിച്ചതും. ശരണ്യയുടെ മരണശേഷം വന്ന ആദ്യത്തെ പിറന്നാൾ ആണ് ഇന്ന്. സീമ ജി നായർ പ്രിയപ്പെട്ടവളെ ഓർക്കുകയാണ്. സീമയുടെ ഫേസ്ബുക് പോസ്റ്റാണ് ചുവടെ
“ഇന്ന് ശരണ്യയുടെ പിറന്നാൾ.. അവൾ ദൈവസന്നിധിയിൽ എത്തിക്കഴിഞ്ഞുള്ള ആദ്യത്തെ ജന്മദിനം.. ഇപ്പോളും അവൾ പോയിയെന്നു ഉൾകൊള്ളാൻ കഴിയുന്നില്ല.. വേദനകൾ കടിച്ചമർത്തി ഇന്നും മോളെ സ്നേഹിച്ചവർ ജീവിക്കുന്നു.. ഈശ്വരൻ ഏറ്റവും സ്നേഹിക്കുന്നവരുടെ കൂട്ടത്തിൽ ഞങ്ങളുടെ മോളും ഉണ്ടാവുമെന്ന പ്രതീക്ഷയിൽ.. അവളുടെ നഷ്ടം നികത്താനാവാത്തതാണ് എന്നറിഞ്ഞുകൊണ്ടു തന്നെ.. അവളുടെ ആത്മാവിനു നിത്യ ശാന്തി നേരുന്നു 🙏🙏🙏”
ശരണ്യക്കൊപ്പമുള്ള ചിത്രങ്ങൾ കൂടി പങ്കുവച്ചുകൊണ്ടാണ് സീമയുടെ പോസ്റ്റ്