നൂറു ദിവസം നീണ്ടുനിന്ന കാത്തിരിപ്പിന് ഒടുവിൽ പല വമ്പന്മാരെയും കടത്തിവെട്ടിയാണ് ദിൽഷ പ്രസന്നൻ കിരീടം സ്വന്തമാക്കിയത്. ആദ്യമായാണ് മലയാളം ബിഗ്‌ബോസിന്റെ ചരിത്രത്തിൽ ഒരു വനിത ഒന്നാംസ്ഥാനത്തു എത്തുന്നത്. ദിൽഷ ഒരു നർത്തകി കൂടിയാണ്. എന്നാൽ കിരീടം ചൂടിയ ശേഷം പലരും ദിൽഷയെ പരിഹസിക്കുന്ന പോസ്റ്റുകളുമായി രംഗത്ത് വന്നിട്ടുണ്ട്. അവർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ് അഭിനേത്രി സീമ ജി നായർ . തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ രംഗത്തുവന്നിരിക്കുകയാണ് സീമ ജി നായർ
സീമാ ജീ നായർ പങ്കുവെച്ച കുറിപ്പ്
“ശുഭദിനം ..ഇന്നലെ ബിഗ്‌ബോസ് എന്ന ഏഷ്യാനെറ്റ് ഷോയുടെ ..ഗ്രാൻഡ് ഫിനാലെയായിരുന്നു..ജയിച്ചവർക്കും ..ഫൈനലിൽ വരാതെ പോയവർക്കും എന്റെ അഭിനന്ദനങ്ങൾ ..കാരണം എല്ലാവരും ഒന്നാം സ്ഥാനത് എത്താൻ ആഗ്രഹിച്ചവർ ആണ് ..അതിനു വേണ്ടി പരിശ്രമിച്ചവർ ആണ് ..ഇന്നലെ ഒരുപെൺകുട്ടി വിന്നർ ആയപ്പോൾ അവരെ ചെളിവാരിഎറിയുന്ന ഒട്ടേറെ കമന്റുകൾ കണ്ടു ..അതും വളരെ മോശമായ രീതിയിൽ ..എന്തിനു വേണ്ടിയാണിതെന്നു മനസിലാകുന്നില്ല ..ആർക്കു വേണ്ടി ..ആരെ സന്തോഷിപ്പിക്കാൻ വേണ്ടി ..ഇതൊക്കെ ഒരു ഷോ ആയി കണ്ട് വിടേണ്ടതിനു പകരം ..അങ്ങോട്ടുമിങ്ങോട്ടും ചെളി വാരിയെറിയുന്നു ..ഈ കാഴ്ചപ്പാട് മാറേണ്ടതല്ലേ ..ആ കമന്റുകൾ കണ്ടപ്പോൾ തോന്നി ..ഇവർക്കാർക്കും അമ്മയോ ..സഹോദരിയോ ..മകളോ ..ഭാര്യയോ ..ഇല്ലാത്തവർ ആണോന്ന് ..കാലം ഇത്രയും പുരോഗമിച്ചു എന്ന് പറയുമ്പോളും ..നമ്മുടെ മനസ്സ് പുരോഗമിക്കുന്നില്ലെങ്കിൽ എന്ത് പറയാൻ ആണ്..”