സ്വപ്നം പോലെയുള്ള കുറേ ദിവസങ്ങളാണ് എന്റെ മുന്നിലൂടെ കടന്ന് പോയത്

128

 Seethalakshmi Prakash

സ്വപ്നം പോലെയുള്ള കുറേ ദിവസങ്ങളാണ് എന്റെ മുന്നിലൂടെ കടന്ന് പോയത്. എന്റെ കൊച്ചു സംഗീതയാത്രയിലെ വലിയ സന്തോഷം. ടോപ് സിംഗർ എന്ന റിയാലിറ്റി ഷോ എനിക്ക് നൽകിയത് എന്തൊക്കെയാണെന്ന് ചോദിച്ചാൽ അതൊക്കെ എഴുതി തീർക്കാൻ താളുകൾ പോരാതെ വരും. പക്ഷെ അതിനൊക്കെ മുൻപൊരു ക്ഷമാപണം നടത്തിക്കോട്ടേ ഞാൻ…

ഫ്ലവേഴ്സ് ചാനലിലേക്ക് ഒരു മത്സരാർത്ഥിയായി വരുമ്പോൾ ഒരിക്കലും ഞാൻ കരുതിയില്ല അതിലെ ടോപ് വിന്നർ ആയി മാറാനുള്ള ഭാഗ്യം എനിക്കുണ്ടാകുമെന്ന്. വേദിയിൽ പാടുമ്പോൾ ഞങ്ങൾക്ക് മുന്നിൽ തല ഉയർത്തിപ്പിടിച്ചു ടോപ് സിംഗർ ട്രോഫി അങ്ങനെ നിൽക്കുന്നത് കാണാം. ഫിനാലെ വേദിയിൽ വെച്ച് അത് ആദ്യമായി തൊട്ടപ്പോൾ എന്റെ ഉള്ളിലൂടെ ഒരുപാട് പേർ കടന്നു പോയി.

ആദ്യം തന്നെ ജഗദീശ്വരനോട് നന്ദി..🙏🏻പൊന്നമ്പോറ്റിയുടെ അനുഗ്രഹം എപ്പോഴും എന്നോടൊപ്പം ഉണ്ടായിരുന്നു..!!!
എന്റെ കഴിവുകൾ തിരിച്ചറിഞ്ഞു എന്നോടൊപ്പം എന്നും കൂടെ ഉണ്ടാകുന്ന എന്റെ അച്ഛൻ, അമ്മ, ചേച്ചി, അഞ്ചു… ഈ വിജയം ഞാൻ നിങ്ങൾക്ക് സമർപ്പിക്കുന്നു.ഇത്രനാളും സ്നേഹവും പിന്തുണയും ആത്മവിശ്വാസവും തന്ന് കൂടെ നിന്നവരോട് ഞാൻ മനസ്സിൽ നന്ദി പറഞ്ഞു, എങ്കിലും അതൊന്നും പോരെന്നെനിക്ക് തോന്നുന്നു. ഇങ്ങനെയൊരു പോസ്റ്റിലൂടെ നന്ദിയും കടപ്പാടും അറിയിക്കേണ്ടത് എന്റെ കടമയാണ്. അതല്പം വൈകിപ്പോയതിൽ എന്റെ പ്രിയപ്പെട്ടവർ ക്ഷമിക്കണേ…🙏 കുറച്ച് തിരക്കുകൾക്കിടയിൽ പെട്ടുപോയതുകൊണ്ടാണ്‌.

Flowers Top Singer winner Seethalakshmi ഫ്‌ളവേഴ്‌സ് ടോപ് സിംഗര്‍ ജേതാവ്  സീതാലക്ഷ്മിക്ക് സ്വീകരണമൊരുക്കി നാട്ഞാൻ ഈശ്വര തുല്യരായി കാണുന്ന ഗുരുവാര്യർക്ക് ഒരു വലിയ നന്ദി .എന്റെ സംഗീത ജീവിതത്തിൽ വെളിച്ചം പകർന്നു തന്ന മുരളി സർ, പത്മകുമാർ സർ, ഭാഗ്യലക്ഷ്മി ടീച്ചർ, സിന്ധു മേനോൻ ടീച്ചർ, കോഴിക്കോട് പ്രശാന്ത് സർ, ഇപ്പോഴത്തെ എന്റെ ഗുരു ശ്രീക്കുട്ടി ചേച്ചി , എനിക്ക് മെഡിറ്റേഷനും പ്രാണായാമവും പഠിപ്പിച്ചുതന്ന പ്രിയപ്പെട്ട ഡോ. അമ്മിണി ആന്റി , എല്ലാവർക്കും പ്രണാമം 🙏🙏

രണ്ട് വർഷത്തോളം ഞങ്ങൾ മത്സരിക്കുക ആയിരുന്നോ അതോ ഒരു വെക്കേഷൻ ആഘോഷിക്കുകയായിരുന്നോ… ഞങ്ങളാരും പരസ്പരം മത്സരിച്ചിട്ടില്ലെന്ന് തോന്നുന്നു. ഞങ്ങൾ 22 കൂട്ടുകാർ… ചേർത്ത് പിടിച്ച് അമ്മയെപ്പോലെ സിന്ധു ആന്റി. ഒരായിരം നന്ദി ഇങ്ങനെയൊരു വേദിയും നല്ല കൂട്ടുകാരെയും ഒരുപാട് അനുഭവങ്ങളും തന്നതിന്…🙏🙏
ശ്രീ ഗോകുലം ഗോപാലൻ സർ, ശ്രീകണ്ഠൻ നായർ സർ ഒരായിരം നന്ദി ഞങ്ങളിലെ പ്രതിഭകളെ കണ്ടെത്തി ഇത്രയും വലിയൊരു പ്ലാറ്റ്ഫോമിൽ എത്തിച്ചതിന് 🙏

എന്റെ പ്രിയപ്പെട്ട ജഡ്ജസ് MG സർ, MJ സർ, സിതാര ചേച്ചി, അനുരാധ മാം, മധു ബാലകൃഷ്ണൻ സർ, വിധു ചേട്ടൻ, ശക്തി ചേച്ചി, ജ്യോത്സ്ന ചേച്ചി, ബിജു നാരായണൻ സർ, ഹരി ചരൺ സർ, നരേഷ് അയ്യർ സർ, സുധീപ് സർ, ശ്രീനിവാസ് സർ, ഔസപ്പച്ചൻ സർ, സ്റ്റീഫൻ ചേട്ടൻ,മോഹൻ സിതാര സർ, മൃദുല ചേച്ചി, വിദ്യാധരൻ മാഷ്, പി ജയചന്ദ്രൻ സർ, ബി വസന്ത അമ്മ, രേണുക അമ്മ, ശ്രീകുമാരൻ തമ്പി സർ, അൽഫോൻസ് സർ….

രണ്ട് വർഷക്കാലം അവർ വാത്സല്യത്തോടെ ഞങ്ങൾക്ക് പകർന്നു തന്ന അറിവുകൾ അനുഭവങ്ങൾ അത്രത്തോളമുണ്ട്. അതൊരു മത്സരമായിരുന്നില്ല സംഗീത പഠനം തന്നെ ആയിരുന്നു ഞങ്ങൾക്ക്. ചെറിയ പരാജയങ്ങളിൽ മനസ് പതറാതിരിക്കാനും, വിജയങ്ങളിൽ അഹങ്കരിക്കാതിരിക്കാനും അവർ പഠിപ്പിച്ചു. നഞ്ചിയമ്മ, അഫ്സൽ ഇക്ക, നജീം ഇക്ക, ലാലേട്ടൻ, മമ്മൂക്ക, മഞ്ജു ചേച്ചി,സീമ ആന്റി, ദിലീപേട്ടൻ, ടോവിനോ ചേട്ടൻ മനോജ്‌ ചേട്ടൻ മുകേഷേട്ടൻ പിഷാരടി ചേട്ടൻ അങ്ങനെ എത്രയോ സംഗീത ഗുരുനാഥരെയും പ്രശസ്ത വ്യക്തികളെയും അടുത്ത് കാണാനും അവരുടെ അനുഗ്രഹം നേടാനും കഴിഞ്ഞു.

ഞാൻ ഏറ്റവും സ്നേഹിക്കുന്ന ചിത്രമ്മയോട് ഒരായിരം നന്ദിയും ഒപ്പം ഒന്നു കാണാൻ ഉള്ള ആഗ്രഹവും…🙏🙏ഞങ്ങളുടെ പ്രിയപ്പെട്ട ഗ്രൂമേഴ്‌സ് ബിമൽ സർ, ശ്യാം സർ, വിജീഷ് സർ, വൈശാഖ് സർ, സ്വാതി കൃഷ്ണ സർ… നിങ്ങളാണ് എന്റെ കഴിവുകളെ മെച്ചപ്പെടുത്താൻ ഏറ്റവും കൂടുതൽ സഹായിച്ചിട്ടുള്ളത്… ഒരായിരം നന്ദി 🙏🙏

എന്റെ സ്ക്കോളർഷിപ് സ്പോൺസർ ചെയ്ത ജ്യോതിലാബ് ചെയർമാൻ M P രാമചന്ദ്രൻ സർ… എന്റെ സംഗീത ജീവിതത്തിനു പുറമെ മുൻപോട്ടുള്ള ജീവിതത്തിനും അടിത്തറ പാകുവാൻ അങ്ങ് ഏറെ സഹായിച്ചു.ഒരായിരം നന്ദിയും കടപ്പാടും 🙏🙏🙏സനൂപ് ചേട്ടൻ രതീഷ് ചേട്ടൻ വിഷ്ണു ചേട്ടൻ ജ്യോതിഷ് ചേട്ടൻ ടിജോ ചേട്ടൻ ഓർക്കസ്ട്രാ ടീം , ലൈറ്റ് ടീം, ക്യാമറ ടീം, ജിനു ചേട്ടൻ അരുൺ ചേട്ടൻ, മുൻകാല ഓർക്കസ്ട്രാ ടീം, എസ്തർ ചേച്ചി എല്ലാവർക്കും ഹൃദയത്തിൽ തൊട്ട് നന്ദി അറിയിക്കുന്നു🙏🙏പിന്നെ എന്റെ കളിയിലും ചിരിയിലും എന്നും കൂടെ ഉണ്ടായിരുന്ന തെറ്റുകൾ വരുമ്പോൾ ചേർത്ത് പിടിച്ച് ആശ്വസിപ്പിക്കുന്ന എന്റെ സ്വന്തം മീനുക്കുട്ടി.

സ്പെഷ്യൽ താങ്ക്സ് EZ SUMMIT കളമശ്ശേരി
പിന്നെ എന്റെ സ്വന്തം സ്കൂൾ സെന്റ് പീറ്റേഴ്സ് HSS കുറുമ്പനാടം അവിടെ എന്നേ സപ്പോർട്ട് ചെയ്ത എന്റെ HM, ഫ്രണ്ട്‌സ് അധ്യാപകർ പിന്നെ ഏറ്റവും പ്രിയപ്പെട്ട സുഷ ടീച്ചർ എല്ലാവർക്കും ഒരായിരം നന്ദി 🙏🙏🙏
എനിക്ക് തന്ന വലിയ സമ്മാനത്തിന് തുളസി ഡെവലപ്പേഴ്സ്ന് ഹൃദയത്തിൽ തൊട്ട് നന്ദി…🙏🙏
എന്റെ വീട്ടുകാർ നാട്ടുകാർ കൂട്ടുകാർ എനിക്ക് വേണ്ടി ഒത്തുചേർന്ന് പ്രവർത്തിച്ച ഫേസ്ബുക് കൂട്ടായ്മ സീതയോടൊപ്പം (സീതാലക്ഷ്മി ഫാൻസ്‌ കമ്മ്യൂണിറ്റി), സീതാലക്ഷ്മി ഫാൻസ്‌, വാട്സാപ്പ് ഗ്രൂപ്പുകളായ സീതാലക്ഷ്മി ഉയിർ , സീതക്കുട്ടിയും സംഗീതവും, സീതയോടൊപ്പം എനിക്ക് വേണ്ടി വോട്ടുകൾ ചെയ്ത് സപ്പോർട്ട് ചെയ്ത എന്റെ പ്രിയപ്പെട്ടവർ, എന്റെ വിജയത്തിനു വേണ്ടി പ്രാർത്ഥിച്ച ആത്മമിത്രങ്ങൾ…

അങ്ങനെ അങ്ങനെ എത്ര പേർ ഞാനറിയാത്ത എത്രയോ പേർ…. എത്രയോ അകലത്തുനിന്നൊക്കെ അവരുടെ സ്നേഹവും പിന്തുണയും അഭിനന്ദനങ്ങളും തേടിയെത്തുമ്പോൾ എത്ര സന്തോഷം തോന്നുന്നുണ്ടെന്നോ.എന്റെ ഈ വിജയത്തിന് പിന്നിൽ നിങ്ങളുടെ ഓരോരുത്തരുടെയും അനുഗ്രഹമുണ്ട്. ഒരായിരം നന്ദി പിന്നെ ഈ സൗഭാഗ്യങ്ങളെല്ലാം എനിക്ക് തന്ന ഫ്ലവേഴ്‌സ് ചാനലിനും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു.സംഗീതമാകുന്ന ആ കടലിനെ ഒരൽപ്പം അനുഭവിച്ചറിഞ്ഞു. ഇനിയും എത്രയോ എത്രയോ അറിയാനുണ്ട്. എത്രയോ പഠിക്കാനും തെളിയാനുമുണ്ട്. അതിന് നിങ്ങളോരോരുത്തരുടെയും പിന്തുണയും,സ്നേഹവും,
അനുഗ്രഹവും ഇനിയും എനിക്കു വേണം. ഈ വരികളിൽ ആരെയെങ്കിലും എടുത്തു പറയാൻ വിട്ടുപോയിട്ടുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണേ.ഒരിക്കൽക്കൂടി നന്ദി പറഞ്ഞു കൊണ്ട്,
നിങ്ങളുടെ സ്വന്തം സീതാലക്ഷ്മി.