സീതാരാമം-ത്തെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. സീതാരാമം കണ്ടെന്നും ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കണ്ട അനുഭൂതി തോന്നിയെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തീർച്ചയായി കണ്ടിരിക്കേണ്ട സിനിമയാണെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്കു. വെങ്കയ്യ നായിഡുവിന്റെ വാക്കുകൾ
‘സീതാ രാമം കണ്ടു. അഭിനേതാക്കളുടെയും സാങ്കേതിക വിഭാഗങ്ങളുടെയും ഏകോപനത്തിൽ ഒരു മനോഹര ദൃശ്യം അരങ്ങേറി. സാധാരണ പ്രണയ കഥ എന്നതിനപ്പുറം ഒരു സൈനികന്റെ ധീരതയുടെ പശ്ചാത്തലത്തില്‍ ഈ സിനിമ വിവിധ വികാരങ്ങളെ അനാവരണം ചെയ്യുന്നു, മസ്റ്റ് വാച്ച്. ഒരുപാട് നാളുകൾക്ക് ശേഷം ഒരു നല്ല സിനിമ കാണുന്ന അനുഭൂതി സീതാ രാമം എനിക്ക് തന്നു. യുദ്ധശബ്ദങ്ങളില്ലാതെ കണ്ണിന് കുളിർമയേകുന്ന പ്രകൃതിഭംഗി കണ്ടെത്തിയ സംവിധായകൻ ശ്രീ ഹനു രാഘവപുടി, നിർമ്മാതാവ് ശ്രീ അശ്വിനിദത്ത്, സ്വപ്ന മൂവി മേക്കേഴ്സ് എന്നിവരുൾപ്പെടെയുള്ള സിനിമാ ടീമിന് അഭിനന്ദനങ്ങൾ’ – അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
“సీతారామం” చిత్రాన్ని వీక్షించాను. నటీనటులు అభినయానికి, సాంకేతిక విభాగాల సమన్వయం తోడై చక్కని దృశ్యకావ్యం ఆవిష్కృతమైంది. సాధారణ ప్రేమ కథలా కాకుండా, దానికి వీర సైనికుని నేపథ్యాన్ని జోడించి, అనేక భావోద్వేగాలను ఆవిష్కరించిన ఈ చిత్రం ప్రతి ఒక్కరూ తప్పక చూడదగినది. pic.twitter.com/XGgxGGxVqF
— M Venkaiah Naidu (@MVenkaiahNaidu) August 17, 2022
చాలా కాలం తర్వాత ఓ చక్కని సినిమా చూసిన అనుభూతిని “సీతారామం” అందించింది. రణగొణధ్వనులు లేకుండా, కళ్ళకు హాయిగా ఉండే ప్రకృతి సౌందర్యాన్ని ఆవిష్కరించిన ఈ చిత్ర దర్శకుడు శ్రీ హను రాఘవపూడి, నిర్మాత శ్రీ అశ్వినీదత్, స్వప్న మూవీ మేకర్స్ సహా చిత్ర బృందానికి అభినందనలు. pic.twitter.com/eUh3i3Fwtt
— M Venkaiah Naidu (@MVenkaiahNaidu) August 17, 2022