ബിസിനസ് സൂം മാഗസിൻ മോഡലിംഗ് അവാർഡ്, മോഡൽ ഓഫ് ദി ഇയർ അവാർഡ് സീതു ലക്ഷ്മിക്ക്
സീതു ലക്ഷ്മി വളരെ വ്യത്യസ്തമായ രീതിയിൽ മോഡലിംഗ് ചെയുന്ന താരമാണ്. അതുകൊണ്ടുതന്നെയാകാം ബിസിനസ് സൂം മാഗസിൻ മോഡലിംഗ് അവാർഡ് താരത്തിന് ലഭിച്ചത്. ഒരു വിഷുക്കാലത്തു കണിക്കൊന്ന കൊണ്ട് കിടിലൻ ഫോട്ടോഷോട്ട് ചെയ്തു കൊണ്ട് ആണ് താരം സോഷ്യൽ മീഡിയയിലും സമൂഹ മാധ്യമങ്ങളിലും തരംഗം സൃഷ്ടിച്ചത്. തുടർന്ന് സോഷ്യൽ മീഡിയയിൽ താരം സൈബർ ആക്രമങ്ങൾ നേരിടേണ്ടി വരുകയും ചെയ്തു. കൂടാതെ ഈ ഓണത്തിന് പൂക്കളത്തിന് മുകളിൽ പൂക്കൾ കൊണ്ട് തന്നെ നഗ്നത മറച്ച് വൈറലാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്. ബഡായി ബംഗ്ലാവ് കോമഡി സൂപ്പർ നൈറ്റ് തുടങ്ങിയ ഹിറ്റ് റിയാലിറ്റിഷോകളിൽ ബാക്ക് ആപ്പ് ഡാൻസറായാണ് സീതു തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇന്ന് വെള്ളിത്തിരയിലും താരം അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു.
നല്ലൊരു നടിയും കൂടാതെ അടിപൊളി ഡാന്സര് കൂടി ആണ് സീതു ലക്ഷ്മി. കുറെ ടിവി പരമ്പരകളിൽ താരം നല്ല വേഷങ്ങൾ ചെയ്തിട്ടുണ്ട്. ജനപ്രിയ ചാനലായ ഫ്ളവേഴ്‌സിൽ സംപ്രേക്ഷണം ചെയ്ത സീത എന്ന പരമ്പരയിലെ നെഗറ്റീവ് കഥാപാത്രം സീതു ലക്ഷ്മി തൻമയത്വത്തോടെ കൈകാര്യം ചെയ്തു. അതെ സീതു ലക്ഷ്മി എന്ന യുവ മോഡലിനെ കുറിച്ചാണ് പറയുന്നത്. ബിസിനസ് സൂം ലൈഫ് സ്റ്റൈൽ പ്രോഡക്റ്റ് FZ പെർഫ്യും ബ്രാൻഡ് മോഡലാണ് ഇപ്പോൾ താരം. താരത്തിന് താരം ഇതിനോടകം പങ്കുവെച്ച ഫോട്ടോ ഷൂട്ടുകളിലൂടെ വലിയ വലിയ അവസരങ്ങളും അംഗീകാരങ്ങളും ലഭിച്ചു കൊണ്ടിരിക്കുകയാണ്
ഇപ്പോൾ താരത്തെ തേടിയതിയിരിക്കുന്നത് വലിയൊരു സൗഭാഗ്യം തന്നെയാണ്. ബിസിനസ് സൂം മാഗസിൻ മോഡലിംഗ് അവാർഡുകൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ.ബിസിനസ് സൂം മാഗസിൻ മോഡലിംഗ്, മോഡൽ ഓഫ് ദി ഇയർ അവാർഡ് സീതു ലക്ഷ്മിക്ക് ആണ് ലഭിച്ചിരിക്കുന്നത്. എന്ത് കൊണ്ടും അവാർഡിന് തരാം അർഹയാണ് എന്ന തരത്തിലുള്ള കമന്റുകൾ തന്നെയാണ് രേഖപ്പെട്ടുകൊണ്ടിരിക്കുന്നത്. കേരള ബിസിനസ് ഫാഷൻ ഫെസ്റ്റ് 2022 ന്റെ ഭാഗമായി നടന്ന അവാർഡ് താരത്തിന് നൽകിയത് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജൻ ആണ്
One Response
Congregations seethu dr😘😘❤️