വിവാദപരമായ വസ്ത്രധാരണംകൊണ്ടു ശ്രദ്ധിക്കപ്പെടുന്ന മോഡൽ ആണ് സീതു ലക്ഷ്മി. വിഷുവിനു കൊന്നപ്പൂക്കൾ കൊണ്ടും ഓണത്തിന് ശരീരത്തിൽ പൂക്കളമിട്ടും വ്യത്യസ്തമായ വസ്ത്രധാരണം പ്രകടിപ്പിക്കുന്ന സേതുവിനെ ചിലർ കേരളത്തിന്റെ ഉർഫി ജാവേദ് എന്നാണു വിശേഷിപ്പിക്കുന്നത്. മോഡലിങ് രംഗത്ത് വളരെ സജീവമായ സീതു. സൈബർ ഇടങ്ങളിലെ വൈറൽ താരമാണ്. ഗ്ലാമർ ലുക്കിലും സീതു ചിത്രങ്ങളിൽ പ്രത്യക്ഷപെടാറുണ്ട്.വിഷുകാലത്ത് സീതു പങ്കുവെച്ച ഒരു ഫോട്ടോ ഷൂട്ട് ചിത്രങ്ങളിലൂടെയാണ് സീതു സൈബർ ഇടങ്ങളിൽ തരംഗമായി മാറുന്നത്. കണി കൊന്ന കൊണ്ട് ശരീരം മറച്ച് സീതു പങ്കുവെച്ച ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സൈബർ ഇടങ്ങൾ കീഴടക്കിയത്. ചിത്രങ്ങൾ വൈറലായതോടെ വിവാദവുമായി. ചിത്രങ്ങൾക്ക് നേരെ വലിയ രീതിയിൽ സൈബർ ആക്രമണവുമുണ്ടായി. എന്നാൽ സൈബർ ആക്രമണങ്ങളെയെല്ലാം തന്റേടത്തോടെ നേരിട്ട താര സുന്ദരിയാണ് സീതു. ഇപ്പോൾ പുതിയ ചിത്രങ്ങളുമായാണ് താരത്തിന്റെ രംഗപ്രവേശം.
ഫ്ളവേഴ്സ് ടിവി യിൽ സംപ്രേക്ഷണം ചെയ്ത. സീത എന്ന പരമ്പരയിലൂടെയാണ് സീതു തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. പരമ്പരയിൽ ആൻസി എന്ന കഥാപാത്രമാണ് സീതു അവതരിപ്പിച്ചത്. സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്ത അല്ലിയാബൽ എന്ന പരമ്പരയിലും സീതു വേഷമിട്ടു.പരമ്പരയിൽ സീതു അവതരിപ്പിച്ച അശ്വതി എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടി .ഇന്ന് അഭിന മേഖലയിൽ സജീവമാണ് സീതു. ശ്രീജിത്ത് കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ഡബിൾ ബ്ലോ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് നായികയായി അരങ്ങേറ്റം കുറിക്കുകയാണ് സീതു.
*