ആണുങ്ങളിൽ ആണായ അബ്കാരി പ്രമാണിമാരൊക്കെ പഴയ കഥ, ഇന്ന് അയർലണ്ടിൽ ഒരു മലയാളി സ്‌ത്രീ തുടങ്ങിയ മിനുക്കിയെടുത്ത ‘മഹാറാണി’ ജിന്നിനു വമ്പൻ പ്രചാരണമാണ്

0
130

സേലം വിഷ്ണു

ആണുങ്ങളിൽ ആണായ അബ്കാരി പ്രമാണിമാരൊക്കെ പഴയ കഥ.ഇന്ന് അയർലണ്ടിൽ ഒരു മലയാളി സ്‌ത്രീ തുടങ്ങിയ ഡിസ്റ്റിലറിയിൽ മിനുക്കിയെടുത്ത ‘മഹാറാണി’ ജിന്നിനു വമ്പൻ പ്രചാരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.വിപ്ളവ സ്പിരിറ്റ് എന്ന ബ്രാൻഡ് പേരിൽ സാക്ഷാൽ സോവിയറ്റ് റഷ്യൻ ബോൾഷെവിക്ക് ഉൾപ്പന്നതിനു സമമായി അടിച്ചാൽ വീര്യം കേറുന്ന സുഗന്ധപൂരിതമായ രുചിയോട് ചേർന്ന ഒന്നാന്തരം ഉൽപ്പന്നം..😀 എടുത്തു പറയേണ്ടത് കേരളത്തോടുള്ള ആ മനോഭാവം ആണ് ..കേരളത്തിന്റെ ഭൂപടം അനാവരണം ചെയ്ത ടാഗിനൊപ്പം കുപ്പിയുടെ കഴുത്തിനു ചുറ്റും..എഴുതി വെച്ചിരിക്കുന്ന ‘മോക്ഷം’ എന്ന പദവും ,പ്രത്യേകിച്ചു കേരളത്തിലെ സ്ത്രീകളുടെ വിപ്ലവാത്മകമായ മുന്നേറ്റങ്ങളുടെ ലഘുവിവരണങ്ങളും ആലേഖനം ചെയ്ത ആകർഷകമായ ബോട്ടിൽ ഡിസൈനും.. അവിടുത്തെ മദ്യ ശാലകളിൽ നല്ല ഡിമാൻഡ് അടിച്ചു കേറുന്നുവെന്നാണ്‌ വാർത്തകൾ..പൊതുവെ ജിന്നിന്റെ ഉപോൽപ്പന്നമെന്ന് പറയപ്പെടുന്ന ‘നാടൻ വാറ്റിനെ’ ഊരുവിലക്കിയ നമ്മുടെ നാട്ടിൽ , ‘മഹാറാണി ‘ ചമഞൊരുങ്ങി മുന്നിൽ വന്നു നില്ക്കുമ്പോൾ ലഭിക്കുന്ന ഒരു ‘freedom of ecstacy ‘ പ്രത്യേകിച്ചു മലയാളികളായ കുടിയൻമാർക്ക് ലഭിക്കുവെന്നാണ് അവകാശവാദം..

കുപ്പിയിൽ നിറച്ച ഈ വിപ്ലവത്തിന്റെ മല്ലു ‘ടച്ചിനെ ‘ കുറിച്ചു അന്വേഷിച്ചു പോയാൽ ഏഴ് വർഷങ്ങൾക്ക് മുൻപ് പഠനത്തിനായി അയർലണ്ടിലേക്ക് കുടിയേറിയ കിളികൊല്ലൂർ സ്വദേശിനി ഭാഗ്യ ലക്ഷ്മിയിലേക്ക് ചെന്നെത്തും. MBA യ്ക്ക് ശേഷം നോൺ യൂറോപ്യൻസിനു നൽകുന്ന ഒരു വർഷത്തെ internships പ്രോഗ്രാമാണ് ജോലി തേടി കണ്ടുപിടിക്കുക എന്നത്..ആ കാലയളവിൽ ജോലി ലഭിച്ചില്ലെങ്കിൽ തിരികെ നാട്ടിലേക്ക് മടങ്ങണം എന്നാണ് നിയമം..അങ്ങനെ ഒൻപതാം മാസം ഐ ടി മേഖലയിൽ പ്രോഗ്രാം മാനേജറായി ജോലി ലഭിച്ചത്തിനിടയിലാണ് റോബർട്ടിനെ 2015 ൽ ഓണ്ലൈനിൽ കൂടി കണ്ടുമുട്ടുന്നത്..ബിസിനസ്സ് രംഗത്ത് മാത്രമല്ല ചരിത്രന്വേഷണങ്ങളിലും താൽപര്യമുണ്ടായിരുന്ന ഭാഗ്യ, ഡിസ്റ്റിലറി മേഖലയിലെ സാധ്യതകളെ കുറിച്ചു ചിന്തിച്ചിരുന്ന റോബർട്ടിനൊപ്പം ചേരുന്നതോടെ യാണ് പുതു സംരഭത്തിനു ഒരു ദിശാബോധം കൈവരുന്നത്..

എങ്കിലും വിദേശത്തെ ബിസിനസ് രംഗങ്ങളിലെ മത്സരവാഴ്ച്ചകൾ പലപ്പോഴും ഒരു പ്രതിസന്ധിയുണർത്തുന്നതായിരുന്നു.വ്യത്യസ്ഥയുണർത്തുന്ന ഒരു പുത്തൻ ആശയങ്ങൾക്ക് എക്കാലവും ഐറീഷ് ജനങ്ങൾക്കിടയിൽ ഡിമാന്റ് ഉണ്ടെന്ന് മനസ്സിലാക്കിയ ഭാഗ്യ , അതിനൊപ്പം ചേർന്ന് ചിന്തിച്ചത് നമ്മുടെ നാടൻ സുഗന്ധവ്യജ്ഞനങ്ങളുടെ സാധ്യതകൾ ആയിരുന്നു…വയനാട്ടിലെ സ്ത്രീകളുടെ പ്രാദേശിക സംഘമായ ‘വനമൂലിക’യുമായി ബന്ധപ്പെട്ടു.. കമ്പിളി നാരങ്ങയുടെ തൊലി, ജാതി പത്രി തുടങ്ങി നാടൻ വാറ്റിന്റെ രുചിക്കൂട്ടുകൾക്കു സമമായി ശേഖരിച്ച് കയറ്റുമതി ചെയ്തു.ഡിസ്റ്റിലറിയിൽ റോബർട്ടിൻറെ റിസർച്ചുകളും തുടർന്ന് ഒത്തുചേർന്നതോടെ ‘മഹാറാണി’ സർവാഭരണ വിഭൂഷിതയായി….😊

മുൻപ് 2013 ൽ സ്‌പെയ്നിലെ മാൻഡ്രിഡിലും ,പിന്നെ പോർച്ചുഗലിലെ ചില ബിസിനസ്സ് ട്രിപ്പുകളിലും പരിചയപ്പെട്ട അവിടുത്തുകാരുടെ ചില സ്വദേശി രുചികളും ഭാഗ്യ ബാരറ്റ് എന്ന ഭാഗ്യ ലക്ഷ്മിയുടെ ‘മഹാറാണി ജിന്നിന് പ്രചോദനമായിരുന്നു..
നൂറ്റാണ്ടുകൾ പഴക്കമുള്ള അയർലണ്ടിലെ ഏറ്റവും പ്രശസ്തമായ പട്ടണമാണ് ‘റിബൽ സിറ്റി’ എന്നറിയപ്പെടുന്ന കോർക്ക് ..! ഏകദേശം ഒന്നരവർഷത്തെ പ്രയത്നങ്ങൾക്കൊടുവിലാണ് ഫുഡ് വകുപ്പിന്റെ അംഗീകാരത്തോടെ റിബൽ സിറ്റി ഡിസ്റ്റിലറീസ് എന്ന സംരംഭം ഇരുവരും ആരംഭിച്ചത്..ജൂണിലാണ് മഹാറാണിയുടെ ഉത്പാദനം തുടങ്ങിയത്..49 യൂറോ, ഏകദേശം നാലായിരത്തോളം ഇന്ത്യൻ രൂപയാണ് ഇതിന്റെ വില..ഡിസൈനർ ടീമുമായുള്ള ചർച്ചക്ക് ഒടുവിൽ മലയാളത്തോടുള്ള തന്റെ പ്രത്യേക ഇഷ്ട്ടമാണ് കുപ്പിയുടെ ലേബലിലെ മലയാള വാചകമായ ‘വിപ്ലവ സ്പിരിറ്റ്’…’കഠിനാധ്വാനം ചെയ്യുന്ന ശക്തരായ സ്ത്രീകൾക്കുള്ള ആദരവ്’ ..പക്ഷെ ഇന്ത്യന് വിപണിയിൽ ഇതുവരെ ഈ സാധനം എത്തിയിട്ടില്ല എന്നാണ് അറിവ്..

നിയമപ്രകാരമുള്ള മുന്നറിയിപ്പെന്നപോലെ ഒരു ബ്രാൻഡിന്റെ ഉപഭോഗത്തെ പർവതീകരിച്ചു കാട്ടാനൊന്നുമല്ല..നമ്മുടെ കൊച്ചു മലയാളമണ്ണിനെ പത്തു പേരു അറിയുമ്പോൾ ഒരു ചെറിയ കൗതുകം. അതിലേറെ ഇതിന്റെ ചരിത്രം ആരെങ്കിലും തിരഞ്ഞു പോയാൽ നങ്ങേലിയെ പോലെയുള്ള പല കഥകളും ഐതിഹ്യങ്ങളും നമ്മുടെ മലയാളി മങ്കമാരുടെ വീര്യവുമൊക്കെ ഒന്ന് അറിയുന്നത് ഒരു സുഖമല്ലേ.??