സ്ത്രീകള്‍ക്കായ്‌ – 1: സ്വയം പ്രതിരോധ മാര്‍ഗങ്ങള്‍

322

പറഞ്ഞു വന്നത് ഇതാണ്.. അപകടം എന്താണെന്നും ഏതാണെന്നും മനസ്സിലാക്കി 100KM സ്പീഡില്‍ ഓടണോ അതോ ആക്രമിക്കാന്‍ വരുനനവന്റെ കാലിനിടയില്‍ മുട്ടുകാല്‍ കേറ്റി കുര്‍ബാന കൊടുക്കണോ, അത് വേണമെങ്കില്‍ തന്നെ എങ്ങനെ ചെയ്യണം, എന്തൊക്കെ ശ്രെദ്ധിക്കണം, എന്നെല്ലാം ചുരുക്കി പല പോസ്റ്റുകളായി പറയാനാണു  ശ്രെമിക്കുന്നത്. ഇതെല്ലാം എന്റെ പരിമിതമായ അറിവുകള്‍ ആണ്. കൂടുതല്‍ അറിയാവുന്ന readers (ആരെങ്കിലും ഒക്കെ വായിക്കുമെങ്കില്‍) അവ പങ്കു വെക്കുമല്ലോ..

ഏതൊരു ഒരു വ്യക്തിക്ക്(ആണായാലും പെണ്ണായാലും) നേരെയുള്ള മറ്റൊരു വ്യക്തിയുടെയോ വ്യക്തികളുടെയോ ആക്രമണം ഒരു ക്രൈം ആണ്. നമുക്ക് നേരെയുള്ള ക്രൈം എങ്ങനെ തടയാം എന്ന്‌ പറയുന്നതിന് മുന്‍പേ അത് ജനിക്കുന്നതെങ്ങിനെ എന്ന്‌ പറയുന്നത് നന്നായിരിക്കും എന്ന്‌ തോന്നുന്നു. ഒരു കുറ്റകൃത്യം ജനിക്കുന്നതിനു മൂന്നു ഖടകങ്ങള്‍ ആവശ്യമാണ്. താഴെയുള്ള ചിത്രം നോക്കുക. ഇതു ക്രൈം triangle എന്നാണ് അറിയപ്പെടുന്നത്. ഇതില്‍ ഏതെങ്കിലും ഒരു ഐറ്റം ഇല്ലാതായാല്‍ കുറ്റകൃത്യം നടക്കില്ല. ഇവ ഓരോന്നായി നമുക്ക് ഒന്ന് analyze ചെയ്തു നോക്കാം.

ഒന്നാമത്തെ ഖടകം മറ്റൊന്നുമല്ല കുറ്റകൃത്യം ചെയ്യണം എന്ന ദുഷ്ചിന്ത ആര്‍ക്കെങ്കിലും ഉണ്ടായിപ്പോകുന്നത് ആണ്. ഏതെങ്കിലും രാജ്യത്ത് ഒരാള്ക്കും കുറ്റം ചെയ്യാനുള്ള motivation ഇല്ലെങ്കില്‍ ആ രാജ്യം സ്വര്‍ഗമായി മാറുമെന്നര്‍ത്ഥം. നിര്‍ഭാഗ്യവശാല്‍ അങ്ങനെ ഒരു രാജ്യം ഭൂമിയില്‍ ഇല്ല. പക്ഷെ ചില രാജ്യങ്ങളെ അപേക്ഷിച്ച് മറ്റു ചില രാജ്യങ്ങളില്‍ ഇതു കുറഞ്ഞിരിക്കും. ശെരിയായ വിദ്യാഭ്യാസ മൂല്യങ്ങള്‍ കിട്ടി വളരുന്നതോ കുറ്റം ചെയ്‌താല്‍ ശിക്ഷ കിട്ടിയിരിക്കുമെന്നുരപ്പുല്ലതോ ആയ രാജ്യങ്ങളില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞിരിക്കും. നമ്മുടെ ഭാഗ്യം.. ഇന്ത്യ ഇതിന്റെയൊക്കെ നേര്‍ വിപരീത ദിശയില്‍ ആണ് സഞ്ചരിക്കുന്നത്. അത് കൊണ്ട് ഇവിടത്തെ ചെറുതും വലുതുമായ, വന്നതും വരാനിരിക്കുന്നതുമായ കുറ്റവാളികള്‍ക്ക് അടുത്തെങ്ങും നല്ല ബുദ്ധി തോന്നാനിടയില്ല. മാത്രമല്ല വ്യക്തിക്ക് ഒരു നിയന്ത്രണവും ഇല്ലാത്ത ഒന്നാണ് മറ്റൊരാളുടെ മനസ്സിലെ കുറ്റവാസന. പക്ഷെ സമൂഹത്തിനു മൊത്തത്തില്‍ ചിലപ്പോള്‍ ഇതില്‍ എന്തെങ്കിലും ഒക്കെ ചെയ്യാന്‍ കഴിയും. സമയം കുറെ പിടിക്കുമെന്ന് മാത്രം. അപ്പോഴേക്കും ഭൂമി ബാക്കി  കാണുമോ എന്തോ.

ഇനി രണ്ടാമത്തെ വര സൂചിപ്പിക്കുന്നത് എന്താണെന്നു നോക്കാം. അത് കുറ്റകൃത്യം ചെയ്യാനുള്ള അനുകൂല സാഹചര്യമാണ്. സൗമ്യയുടെ ഉദാഹരണം എടുത്താല്‍ ladies compartment ഏറ്റവും പിറകില്‍ ആയിരുന്നതും, അതില്‍ മറ്റാരും ഇല്ലാതിരുന്നതും ആണ് ആ കൊലപാതകത്തിന് ഉണ്ടായിരുന്ന അനുകൂല സാഹചര്യം. ഇത്തരം സാഹചര്യം ഇല്ലാതെ നോക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാനെങ്കിലും നാമോരോരുത്തരും ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ ശ്രെമിക്കാം. (വീണ്ടും സൌമ്യയിലേക്ക്.. ഇത്തരം ഒരു സാഹചര്യം ഒഴിവാക്കാനായിരുന്നു ആ കുട്ടി അടുത്ത compartmentil കയറാന്‍ നോക്കിയത്. അവിടെയും അതെ സാഹചര്യം ആണെന്ന് കണ്ടാണല്ലോ പഴയ സ്ഥാനത്തേക്ക് മടങ്ങിയത്.) ഇവിടേ സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ഉദ്ദേശിച്ചത്, (സ്ത്രീകളുടെ കാര്യം ആണ്) ഇനി എവിടെയും പോകാതെ വീട്ടിലിരുന്നാല്‍ മതി എന്നല്ല. അങ്ങനെ ചെയ്‌താല്‍ അത് കൂടുതല്‍ അരാജകത്വത്തിലേക്ക് നയിക്കുകയെ ഉള്ളു. പകരം യാത്ര ചെയ്യുമ്പോളും അല്ലാത്തപ്പോഴും ചുറ്റുപാടുകള്‍ വീക്ഷിക്കുകയും അതോനോട് വേണ്ട വിധത്തില്‍ പ്രതികരിക്കാന്‍ പഠിക്കുകയും വേണം. ചുമ്മാ സ്വപ്നം കണ്ടിരുന്നാല്‍ പോരെന്നു..

ഇനി മുന്നാമത്തെ ഖടകം. നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ടത്. ഇതില്ലെങ്കിലും കുറ്റകൃത്യം നടക്കില്ല. എന്താണത്?? മനസ്സിലായില്ലേ.. ടാര്‍ഗറ്റ്…മറ്റൊന്നുമല്ല  നമ്മള്‍ തന്നേ. പക്ഷെ നമുക്ക് നമ്മളെ തന്നെ ഒഴിവാക്കാനാവില്ലല്ലോ. അപ്പോള്‍ എന്ത് ചെയ്യും???? ചെറുതായി കത്തി തുടങ്ങിയോ? അതന്നെ.. എതന്നെ??..നമ്മള്‍ ആരുടേയും ടാര്‍ഗറ്റ്/ഇര ആകാതെ നോക്കുക. ഇത്രയും നേരം വായിട്ടലച്ചത് ഇതു പറയാനാണു.  അതിനു എന്തൊക്കെ ചെയ്യാന്‍ പറ്റും എന്ന അന്വേഷണം ആണ് അടുത്ത പോസ്റ്റുകള്‍.  വിദേശ രാജ്യങ്ങളിലെ സ്ത്രീകള്‍ ഇന്ത്യയെ അപേക്ഷിച്ച് ഒരു പാട് സ്വാതന്ത്ര്യം അനുഭവിക്കുന്നവരാണ്. എന്നാല്‍ ഈ സ്വാതന്ത്ര്യങ്ങള്‍ക്കു നടുവിലും അവര്‍ ഒര്രും സുരക്ഷിതരല്ല. അമേരിക്കയിലെ മൂന്നിലൊന്നു സ്ത്രീകളും ജീവിതകാലത്ത് എന്തെങ്കിലും ഒരു ലൈംഗിക ചൂഷണത്തിന് ഇരയാകുന്നുന്ടെന്നാണ് കണക്കു. ഇതിനെ പ്രതിരോധിക്കാന്‍ അവരെ പഠിപ്പിക്കുനതിനായി അവിടെ ധാരാളം self  defence ട്രെയിനിംഗ് സെന്റെരുകള്‍ ഉണ്ട്. അങ്ങനെയുള്ളവ ഇവിടെയും വരേണ്ടിയിരിക്കുന്നു. തല്‍ക്കാലം നമുക്ക് തിയറി മാത്രം വച്ച് അഡ്ജസ്റ്റ് ചെയ്യാം.