അക്ഷയ് കുമാറും ഇമ്രാൻ ഹാഷ്മിയും പ്രധാന കഥാപാത്രങ്ങളാകുന്ന ‘ഡ്രൈവിംഗ് ലൈസൻസ്’ ഹിന്ദി റീമേക്ക് ‘സെൽഫീ’ രണ്ടാമത്തെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ഫെബ്രുവരി 24 ന് ചിത്രം റിലീസ് ചെയ്യും. രാജ് മേത്ത സംവിധാനം ചെയ്ത ചിത്രത്തിൽ ഡയാന പെന്റി, നുഷ്റത് ബറൂച്ച എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
മലയാളത്തിൽ പൃഥ്വിരാജിനെ നായകനാക്കി ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഡ്രൈവിംഗ് ലൈസന്‍സ്’. തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. സിനിമയിലെ ഒരു സൂപ്പര്‍ താരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സൂപ്പര്‍ താരമായി പൃഥ്വിരാജ് തന്നെയാണ് വേഷമിടുന്നത്. കുരുവിള ജോസഫ് എന്ന കേന്ദ്രകഥാപാത്രമായി സുരാജ് വെഞ്ഞാറമൂട് ആണ് ചിത്രത്തിലെത്തിയത്.മിയ ജോര്‍ജ്ജ്, ദീപ്തി സതി , ലാലു അലക്സ്, നന്ദു, മേജർ രവി,ശിവജി ഗുരുവായൂര്‍, സുരേഷ് കൃഷ്ണ, ഇടവേള ബാബു തുടങ്ങിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ബിഗ്ബജറ്റില്‍ ഒരുക്കിയ ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് നിർമ്മിച്ചത്. മലയാളത്തിൽ വാണിജ്യ വിജയം നേടിയ ഇതിന്റെ ഹിന്ദി റീമേക് ആണ് ഇപ്പോൾ പുറത്തിറങ്ങാൻ പോകുന്ന ‘സെൽഫീ’.