SELINA’S GOLD (2022)
Language:Taglog.
സഞ്ജീവ്
യുദ്ധകാലത്ത് അനുഭവിക്കേണ്ടി ദുരിതങ്ങൾ അത് അനുഭവിച്ചവർക്കേ പറയാൻ കഴിയൂ!!ചിലർ ആ ദുരിതകാലത്ത്, അതിജീവനത്തിനായി കഷ്ടപ്പെടുന്നവരെ എങ്ങനെയൊക്കെ ചൂഷണം ചെയ്തിരിക്കാം!!ലോകത്തിന്റെ പല ഭാഗങ്ങളിലും പല തരത്തിൽ ദുരിതം അനുഭവിച്ചവരുണ്ട്! 1942 ൽ രണ്ടാം ലോക മഹായുദ്ധ കാലം..ഫിലിപ്പീൻസ് എന്ന രാജ്യത്തേക്ക് ജപ്പാൻ അധിനിവേശം നടത്തുന്നു.ജപ്പാൻ സൈന്യം, ഫിലിപ്പീൻസ് പിടിച്ചടക്കിയിരിക്കുകയാണ്. എങ്ങും പട്ടിണിയും ദാരിദ്ര്യവും. ക്രൂരന്മാരായ ജാപ്പനീസ് സൈനികർ തങ്ങളെ അപകടപ്പെടുത്തുമോ എന്ന ഭയം ഒരുഭാഗത്ത്. കാശിന് വേണ്ടി സ്വന്തം മക്കളെ വരെ പണയപ്പെടുത്തുന്ന മാതാപിതാക്കൾ മറുഭാഗത്ത്.
ഫിലിപ്പീൻസിലെ ഒരു കുഗ്രാമത്തിൽ ജീവിക്കുന്ന സെലിൻ എന്ന പെൺകുട്ടിയുടെ ജീവിതവും മറിച്ചല്ല. മദ്യത്തിന് അടിമയായ സെലിന്റെ പിതാവ്, അവളെ തുച്ഛമായ കാശിന് ടാഗോ എന്ന് പേരുള്ള ബ്ലേഡ്കാരന് പണയം വെക്കുന്നു. പെൺകുട്ടികളെ പിച്ചിച്ചീന്തുന്ന, ക്രൂരനായ ടാഗോയുടെ വീട്ടിൽ സെലിന് എന്തൊക്കെ അനുഭവിക്കേണ്ടി വരും?. അവിടെ ടിയാഗോ എന്ന ക്രൂരനും കണ്ണിൽ ചോരയില്ലാത്തവനുമായ ഒരു സമ്പന്നന്റെ വീട്ടിലേക്ക് സെലിനെ വലിച്ചിഴച്ചു കൊണ്ട് പോകുന്ന സ്വന്തം പിതാവ്. അത് അവിടെ പതിവ് കാഴ്ചകളിൽ ഒന്ന് മാത്രം!
“അച്ഛാ എന്നെ കൊണ്ട് പോകരുതേ” എന്ന് നിലവിളിക്കുന്ന സെലിന്റെ വാക്കുകൾക്ക് ആ പിതാവ് തെല്ലും വില കല്പിക്കുന്നില്ല. കാരണം കൊടും ദാരിദ്ര്യം തന്നെ!! മദ്യത്തിന് അടിമയായ ആ മനുഷ്യന് ടിയാഗോയിൽ നിന്ന് ലഭിക്കുന്ന പ്രതിഫലത്തിലായിരുന്നു കണ്ണ്!! അവിടെ. ആ കാട്ടു പ്രദേശത്തെ വീട്ടിൽ തന്റെ ഇരയെ കാത്തിരിക്കുന്ന ടിയാഗോ!! പിന്നീട് നടക്കുന്നതും മുൻപ് നടന്നതിനും സാക്ഷിയായി പാതി കാഴ്ചയോടെ ഡോമെങ്!! പക്ഷെ സെലിൻ ഒരു വ്യത്യസ്തയായ പെൺകുട്ടി ആയിരുന്നു. ഡോമെങ്ങിനു തന്റെ കാഴ്ച നഷ്ടപ്പെട്ടതെങ്ങനെ ?
Mac Alejander സംവിധാനം ചെയ്ത ‘സെലീന ഗോൾഡ്’ എന്ന ചിത്രം യുദ്ധകാലത്ത് അതിക്രൂരമായ പീഡനങ്ങളും അടിമത്തവും നേരിടേണ്ടിവന്ന ചിലരുടെ കഥയാണ് പറയുന്നത്. സെലീനയായി Angeli Kheng, ഡെമംങ് ആയി Gold Azeron, ടിയാഗോ ആയി Jay Manalo എന്നിവർ വേഷമിട്ടു.ശ്രദ്ധിക്കുക:നഗ്നതയും അശ്ലീല പദങ്ങളും ധാരാളം ഉപയോഗിച്ചിട്ടുള്ളതിനാൽ ഈ സിനിമ പ്രായപൂർത്തിയായവർ മാത്രം കാണുക. കുടുംബസമേതം കണ്ടിരിക്കാൻ കഴിയുന്ന ഒരു ചിത്രവുമല്ല.
(കർശനമായ മുന്നറിയിപ്പ്: അശ്ലീലസംഭാഷണങ്ങൾ, ലൈംഗിക രംഗങ്ങൾ എന്നിവ ധാരാളം ഉള്ളതിനാൽ, പ്രായപൂർത്തിയായവർ മാത്രം ഈ ചിത്രം കാണുക. കുടുംബവുമായി കാണാൻ ഒരിക്കലും ശ്രമിക്കരുത്..ശ്ലീലം ചിലപ്പോൾ അശ്ലീലമായി തോന്നാം. സിനിമയിൽ അതൊക്കെ ഒഴിവാക്കാൻ കഴിയാത്ത ഘടകങ്ങളാണല്ലോ, പ്രത്യേകിച്ച് വിദേശ സിനിമകളിൽ!….. അഭിപ്രായങ്ങൾ വ്യക്തിപരം, വിവരങ്ങൾക്ക് കടപ്പാട് )