Raghu Balan

Selva trágica (2020)
Country :Mexico🇲🇽
Language :Spanish,Maya, English

ഏഷ്റ്റബൈ (Xtabay) ശാപം എന്ന് കേട്ടിട്ട് ഉണ്ടോ ??

Yucatec Mayan Mythology വിശ്വസം പ്രകാരം പുരുഷന്മാരെ വശീകരിച്ച കൊല്ലുന്ന ഒരു അതിസുന്ദരിയായ പ്രേതവനിത ആണ് ഏഷ്റ്റബൈ. മായൻ കാടുകളിൽ അധിവസിക്കുന്ന ഈ ലെജൻഡിനെ പിന്തുടർന്ന പോയവരാരും തന്നെ തിരിച്ച് വന്നിട്ടില്ല എന്നാണ് വിശ്വസം.ഈ Folklore Legend നെ ആസ്പദമാക്കി കഥ പറയുന്ന ഒരു മെക്സിക്കൻ മിസ്റ്ററി അഡ്വഞ്ചർ ചിത്രമാണ് “Selva tragica”.

മെക്സിക്കോയുടെയും ബെലിസിന്റെയും അതിർത്തിയിലുള്ള റിയോ ഹൊണ്ടോ നദിയുടെ തീരത്തുള്ള ഒരു മായൻ കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്.ഒരു ഇംഗ്ലീഷ് ക്കാരനുമായി വിവാഹം നിശ്ചയിച്ചിരിക്കുന്ന ആഗ്നെസ് എന്ന തദ്ദേശീയായ ഒരു യുവതി രണ്ടു പേരുടെ സഹായത്തോടെ കൂടി മായൻ കാടിന്റെ ഉള്ളിൽ എത്തിപ്പെടുകയാണ്… പിന്നാലെ അവരെ വേട്ടയാടാൻ ആ ഇംഗ്ലീഷുകാരനും അയാളുടെ സഹായികളും കൂടെയുണ്ട്…

എന്നാൽ വിധി അവളെ കൊണ്ടെത്തിക്കുന്നത് ഒരു Gum Workers ന്റെ ഇടയിലേക്കാണ്… എന്നാൽ അവർ അവളെ ഇംഗ്ലീഷ്ക്കാരിയാണെന്ന് കരുതി തടങ്കിലിൽ വെയ്ക്കുകയാണ് ചെയ്യുന്നത്…Agnes ന്റെ വശ്യമായ സൗന്ദര്യം അവരെ ആകർഷിക്കുകയാണ്.സംഘത്തിലുള്ള പലരും അവളെ മുതലെടുക്കാൻ ശ്രമിക്കുമ്പോൾ ദൗർഭാഗ്യകരമായ രീതിയിൽ മരണങ്ങളുടെ ഒരു പരമ്പര തന്നെ അവർ നേരിടുകയാണ്.ഒടുവിൽ തങ്ങളുടെ കയ്യിലുള്ള Gum അവരുടെ ബോസ്സിനെ പറ്റിച്ച കള്ളക്കടത്തുകാർക്ക് വിൽക്കാൻ അവർ തീരുമാനിക്കുകയാണ്… അതിനായി അവർക്ക് അതിർത്തി കടക്കണം…ഒപ്പം അവർ Agnes നെയും കൂട്ടുകയാണ്…

എന്നാൽ ആ യാത്ര അവരുടെ വിധി നിർണ്ണയിക്കാൻ പോകുന്ന ഒന്നാണെന്ന് അവർ അറിയാതെ പോവുകയാണ്.കാണാത്ത കാഴ്ചകൾ അവർ കാണുകയാണ്..ആഗ്നെസിൽ നിന്നും പ്രകൃതിയിൽ നിന്നും….
പതിഞ്ഞ താളത്തിൽ സഞ്ചാരിക്കുന്ന ഈ ചിത്രത്തിന്റെ കഥാഗതി എത്ര പേർക്ക് പിടിക്കുമെന്ന് അറിയില്ല… എന്നാൽ കാടിന്റെ വശ്യമായ സൗന്ദര്യവും കാഴ്ചകളും ശബ്ദങ്ങളും ഒപ്പം Claustrophobic ഫീൽ തരുന്ന ആ അന്തരീക്ഷവും നിങ്ങളെ നന്നായി ആകർഷിപ്പിക്കും.

You May Also Like

കൊച്ചിക്കാരനായ ഗുണ്ട എന്ന കഥാപാത്രത്തിൽ നിന്നും വിനായകന് പുറത്തുവരാൻ പറ്റില്ലെന്ന അഭിപ്രായത്തെ തിരുത്തിയ വേഷമായിരുന്നു ഒരുത്തീയിലെ പോലീസ് ഓഫീസർ

Aravind Indigenous വിനായകന് കൊച്ചിക്കാരനായ ഗുണ്ട എന്ന കഥാപാത്രത്തിൽ നിന്നും പുറത്തുവരാൻ പറ്റില്ല എന്ന ഒരു…

ബ്ലാക്ക് ഹ്യൂമറിൽ പൊതിഞ്ഞ ഒരു ക്രൈം ത്രില്ലെർ ആണ് കില്ലർ സൂപ്, ചുരുളി വേർഷൻ 2.0 തെറികൾ ഒക്കെ ഉള്ളതുകൊണ്ട് ശ്രദ്ധിച്ചു കാണുക

Jins Jose  ബ്ലാക്ക് ഹ്യൂമറിൽ പൊതിഞ്ഞ ഒരു ക്രൈം ത്രില്ലെർ ആണ് കില്ലർ സൂപ്.. പണ്ട്…

പതിനേഴുകാരിയുടെ അമ്മയും പതിനേഴുകാരനും തമ്മിലുള്ള വേർപെടുത്താൻ സാധിക്കാത്ത ബന്ധം ആണ് ഈ സീരീസ്

Suresh Vicky English Title : Scandal Story Of An Obsession എങ്ങനെ ആയിരിക്കും…

‘അക്കടി പക്കടി’,വിജയ് ദേവരകൊണ്ടയുടെ ത്രസിപ്പിക്കുന്ന ലൈഗറിലെ ഡാൻസ്

പ്രശസ്ത സംവിധായകൻ പുരി ജഗന്നാഥ്‌ വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ലൈഗർ. ബോക്സിങ്…