ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം
ഒരേ രംഗത്തിനായി ഒന്നിലധികം ഷോട്ടുകൾ വേണ്ടിവന്ന നടൻ ധനുഷിന്റെ കവിളിൽ അടിച്ച സംവിധായകന്റെ പ്രവർത്തി കോളിളക്കം സൃഷ്ടിച്ചിരുന്നു
തമിഴ് ചലച്ചിത്ര അഭിനേതാവാണ് ധനുഷ് എന്ന വെങ്കിടേഷ് പ്രഭു. ആടുംകളം എന്ന തമിഴ് ചലച്ചിത്രത്തിലെ അഭിനയത്തിന് 2010-ലെ മികച്ച നടനുള്ള പുരസ്‌കാരം ലഭിച്ചു. ഈ പുരസ്കാരം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമാണ് ധനുഷ്. ചലച്ചിത്രസംവിധായകനായ കസ്തൂരി രാജയുടെ മകനായി 1983 ജൂലൈ 28-നു മദ്രാസിൽ ജനിച്ചു. രജനികാന്തിന്റെ മകൾ ഐശ്വര്യയെ വിവാഹം കഴിച്ചു എങ്കിലും അവർ പിന്നീട് വേർപിരിഞ്ഞു.. ഇവർക്ക് യാത്ര രാജ, ലിംഗാ രാജ എന്ന പേരിൽ രണ്ടു മക്കളുണ്ട് .
2002 ലാണ് ധനുഷ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് കസ്തൂരിരാജ സംവിധാനം നിർവഹിച്ച തുള്ളുവതോ ഇളമൈ എന്നതായിരുന്നു ആദ്യചിത്രം. അഭിനയത്തിൽ താത്പര്യമില്ലാതിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശെൽവരാഘവന്റെ നിർബന്ധത്താലാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്. മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ വഴിതെറ്റിപ്പോകുന്ന ഒരു കൂട്ടം വിദ്യാർഥികളിലെ പ്രധാനിയായാണ് ധനുഷ് ഈ ചിത്രത്തിൽ അഭിനയിച്ചത്. ഈ ചിത്രം വൻവിജയമായിരുന്നു. തുടർന്ന് പുറത്തിറങ്ങിയ കാതൽ കൊണ്ടേൻ എന്ന ചിത്രത്തിൽ മാനസികപ്രശ്നങ്ങളുള്ള വിദ്യാർഥിയെ അവതരിപ്പിച്ചു. എന്നാൽ നായകപ്രാധാന്യമുള്ള കഥാപാത്രത്തെ ധനുഷ് ആദ്യമായി അവതരിപ്പിക്കുന്നത് 2003 – ൽ ഛായാസിങ്ങിനൊപ്പം അഭിനയിച്ച തിരുടാ തിരുടി എന്ന ചലച്ചിത്രത്തിലാണ്.തുടക്കത്തിൽ അഭിനയത്തിൽ കടുത്ത വിമർശനങ്ങൾ നേരിട്ട ധനുഷ് ഇന്ന് അഭിനയ ചക്രവർത്തിയായി ഉയർന്നു, ഇതിനു പ്രധാന കാരണം സഹോദരൻ സെൽവരാഘവനാണ്.
ധനുഷിനെ മികച്ച നടനാക്കിയതിന്റെ ക്രെഡിറ്റ് സെൽവരാഘവനാണ്. വിവിധ വേദികളിൽ ധനുഷ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പ്രത്യേകിച്ചും ധനുഷ് നായകനായ ‘കാതൽ കൊണ്ടേൻ’ , ‘പുതുപ്പേട്ടൈ’, ‘മയക്കം എന്ന’ എന്ന തുടങ്ങിയ സെൽവരാഘവന്റെ ചിത്രങ്ങൾ ഇന്നും ആരാധകർ ആഘോഷിക്കുന്നു. അത്രമാത്രം ആരാധകരുടെ ഇടയിൽ അവരുടെ കോമ്പോ ജനപ്രിയമാണ്. താമസിയാതെ ഈ കോമ്പോയിൽ നിന്ന് ആയിരത്തിൽ ഒരുവൻ 2, പുതുപ്പേട്ടൈ 2 എന്നിവ തയാറാകുന്നു
ആരാധകരുടെ പ്രിയപ്പെട്ട കൂട്ടുകെട്ടായ ഇരുവരും തമ്മിൽ ഷൂട്ടിംഗ് സ്പോട്ടിൽ നടന്ന ഏറ്റുമുട്ടലാണ് ഇപ്പോൾ പുറത്തായിരിക്കുന്നത്. 2003-ൽ പുറത്തിറങ്ങിയ ധനുഷ്-സെൽവരാഘവൻ കൂട്ടുകെട്ട് ഒരു ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായിരുന്നു കാതൽ കൊണ്ടേൻ. സിനിമയുടെ ചിത്രീകരണത്തിനിടെ സെൽവരാഘവൻ ധനുഷിന്റെ കവിളിൽ അടിച്ചു . കാതൽ കൊണ്ടേൻ എന്ന ചിത്രത്തിൽ സോണിയ അഗർവാളിന്റെ നായകനായാണ് ധനുഷ് അഭിനയിച്ചത്. അതിൽ വിനോദ് എന്ന പാവപ്പെട്ട വിദ്യാർത്ഥിയുടെ വേഷമാണ് ധനുഷ് അഭിനയിച്ചത്. ചിത്രത്തിൽ നായികാ സോണിയ അഗർവാളിന്റെ വീട്ടിൽ ആദ്യമായി ധനുഷ് ചെല്ലുമ്പോൾ ആ കൂറ്റൻ വീട് കണ്ട് വിസ്മയിക്കുന്ന ഒരു രംഗവും ഉണ്ട് . ഈ രംഗത്തിന് വേണ്ടിയാണ് ധനുഷ് സെൽവരാഘവനിൽ നിന്ന് ശകാരം കേട്ടത് .
സോണിയ അഗർവാളിന്റെ വീട് കണ്ടാൽ എങ്ങനെ പ്രതികരിക്കണമെന്ന് സെൽവരാഘവൻ പറഞ്ഞിട്ടുണ്ട്. എന്നാൽ ആ രംഗത്തിൽ ധനുഷ് പ്രതീക്ഷിച്ചത്ര മികച്ച പ്രകടനം കാഴ്ചവെച്ചില്ല. ഈ രംഗത്തിന് വേണ്ടി അദ്ദേഹത്തിനു ഒരുപാട് റീ ടേക്കുകൾ വേണ്ടിവന്നു . ഇതേതുടർന്നാണ് സെൽവരാഘവൻ ധനുഷിന്റെ കവിളിൽ തല്ലാൻ മാത്രം രോഷാകുലനായത്. ധനുഷ് ക്രൂവിന് മുന്നിൽ നാണിച്ച് കരഞ്ഞുപോയി. തുടർന്ന് ഇരുവരെയും അവിടെയുള്ളവർ സമാധാനിപ്പിച്ചു. അതിനുശേഷം ധനുഷ് ആ രംഗത്തിൽ നന്നായി അഭിനയിച്ചു . അദ്ദേഹം അഭിനയിച്ച ആ രംഗം ഇപ്പോഴും ചർച്ചയാകുകയാണ്. കാതൽ കൊണ്ടേൻ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ നടന്ന ഈ സംഭവമാണ് ഇപ്പോൾ വൈറലായി ചർച്ച ചെയ്യുന്നത്.