Sembi
Megha Pradeep
കൊടൈക്കനാലിലെ മലയോര പ്രദേശത്ത് പത്തുവയസ്സുകാരി സെമ്പിയും അവളുടെ മുത്തശ്ശി വീരയിയും സന്തോഷമായി ജീവിക്കുന്നു.. എന്നാൽ അവരുടെ ജീവിതത്തിൽ ഈ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല.. എന്താണ് സംഭവിച്ചത്? എങ്ങനെ നേരിടും? ഇതൊക്കെ പടത്തിൽ കാണാം..
സെമ്പി തീർച്ചയായും നമ്മൾ ഇതുവരെ കാണാത്ത തീം ഒന്നുമല്ല എന്നാൽ ഇവിടെ പുതുമയുള്ളത് കഥാപാത്രങ്ങളും പശ്ചാത്തലവുമാണ്. കാരണം കേന്ദ്ര കഥാപാത്രങ്ങളുടെ വേദന നമ്മെ അനുഭവിപ്പിക്കാൻ സംവിധായകന് ഈ പടത്തിൽ കഴിഞ്ഞിട്ടുണ്ട്…
സിനിമയിൽ കോമഡി ചെയ്ത് നമ്മെ ചിരിപ്പിക്കുന്ന കോവയ് സരള, സെമ്പി ചിത്രത്തിലൂടെ ഞെട്ടിച്ചു എന്ന് പറയാം…സെമ്പിയായി അഭിനയിച്ചിരിക്കുന്ന പെൺകുട്ടി നിള, അവളുടെ കഥാപാത്രത്തിനും ജീവൻ നൽകിയിട്ടുണ്ട്..
കൊടൈക്കനാലിലെ മനോഹരമായ ദൃശ്യങ്ങൾ കാണിച്ച ഛായാഗ്രഹണം മികച്ച നിലവാരം പുലർത്തുന്നു. പ്രഭു സോളമന്റെ മുൻ ചിത്രങ്ങളിൽ കണ്ടു വന്ന ഇമാമിന്റെ സംഗീതം ശരിക്കും മിസ്സ് ചെയ്തു എന്നിരുന്നാലും നിവാസ് കെ പ്രസന്നയുടെ സംഗീതവും പശ്ചാത്തല സംഗീതവും ഒരു പരിധി വരെ നീതി പുലർത്തി.
മൈന, കുംകി, കയൽ ചിത്രങ്ങൾ ഒക്കെ മനസ്സിൽ കയറിയപോലെ ഈ പടവും എല്ലാവരുടെയും മനസ്സിൽ ഇടം നേടും എന്ന് കരുതുന്നു.. സെക്കന്റ് ഹാഫിൽ കണ്ട ബസ് യാത്ര ഒരു ടാക് ഷോ പോലെ അനുഭവപ്പെട്ടെങ്കിലും മൊത്തത്തിൽ ഇത് തീർച്ചയായും കണ്ടിരിക്കേണ്ട ഒരു കുടുംബ ചിത്രമാണ്. ഒരു ബോധവൽക്കരണ സിനിമ.
***