തെലുങ്ക് നടൻ ചന്ദ്രമോഹന് വിട

Bineesh K Achuthan

1966 – ൽ രംഗുല രത്നം എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് പ്രവേശിച്ച ചന്ദ്രമോഹൻ സ്വാഭാവിക അഭിനയ ശൈലിയിലൂടെ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധേയനായി. നിരൂപണ പ്രശംസ ഏറ്റു വാങ്ങിയ ധാരാളം കഥാപാത്രങ്ങളിലൂടെ അദ്ദേഹം പ്രേക്ഷക ലക്ഷങ്ങളെ സ്വാധീനിച്ചു. 1972 – ൽ കെ സുകു സംവിധാനം ചെയ്ത അനന്ത ശയനം എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയിലും വേഷമിട്ടു. കെ വിശ്വനാഥിന്റെ കസിൻ കൂടിയായ ചന്ദ്രമോഹൻ, അദ്ദേഹത്തിന്റെ പാൻ സൗത്തിന്ത്യൻ ഹിറ്റായ ശങ്കരാഭരണത്തിലൂടെ കൂടുതൽ പ്രശസ്തി കൈവരിച്ചു . സമകാലികരായ എൻ ടി ആർ, കൃഷ്ണ, കൃഷ്ണം രാജു എന്നിവർ ധീരോദാത്ത നായക വേഷങ്ങളിൽ തിളങ്ങിയപ്പോൾ കുടുംബ നായകന്റെ വേഷങ്ങളിലായിരുന്നു ചന്ദ്രമോഹന്റെ തിളക്കമാർന്ന പ്രകടനങ്ങൾ. 80 – കളുടെ അവസാനത്തോടെ അദ്ദേഹം കാരക്ടർ റോമുകളിലേക്ക് ചുവടു മാറി. കഴിഞ്ഞ അഞ്ചര പതീറ്റാണ്ടിന് മുകളിൽ തെലുങ്ക് ചലചിത്ര മേഖലയിലെ സജീവ സാനിധ്യമായ ചന്ദ്രമോഹന് ശ്രദ്ധാഞ്ജലി.

You May Also Like

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ…

ബീസ്റ്റ് ഇറങ്ങിയ ശേഷം സ്ഥിതി മാറിയെങ്കിലും നെൽസണെ എഴുതിത്തള്ളാൻ ആകില്ല

Kripal Bhaskar ഇന്ത മാതിരി നേരത്തിലെ വീരങ്കൾ സൊള്ളുറ വാർത്ത എന്നെ തെരിയുമാ? താ പാത്തുക്കലാം…

പട്ടിണിയും വിശപ്പും എന്ത്‌ എന്നറിഞ്ഞവന് ഇതു കേവലം ഒരു സിനിമയിലെ രംഗം അല്ല

രാഗീത് ആർ ബാലൻ കുഞ്ചാക്കോ ബോബന്റെ സിനിമകളിൽ ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് കസ്തുരിമാൻ.. സിനിമയിൽ ഒരു…

ഈ സിനിമ ഒരിക്കലെങ്കിലും കണ്ടിരിക്കണം

Murshida Parveen സിനിമയെന്ന കലാസൃഷ്ടിക്ക് ഒരു പ്രേക്ഷകനെ എത്രമാത്രം സ്വാധീനിക്കാൻ കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ആ…