സെൻകുമാർ വർഗ്ഗീയവിദ്വേഷം തുടരുന്നു, ഹിന്ദുവിരുദ്ധർ മൃഗക്കൊഴുപ്പുള്ള വിളക്കെണ്ണ വിൽക്കുന്നു, ഹിന്ദു നാമത്തിലുള്ള ഹോട്ടൽ , കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല

0
529

സെൻകുമാറിന്റെ വർഗ്ഗീയ വിദ്വേഷങ്ങൾ തുടരുന്നു. കേട്ടാൽ പ്രത്യക്ഷത്തിൽ ചിരിവരുന്ന തരത്തിൽ മണ്ടത്തരങ്ങൾ ആയി ആണ് അവതരിപ്പിക്കുന്നത്. നിറയെ കുമ്മോജികൾ വാങ്ങികൂട്ടിയും പരിഹാസങ്ങൾ കേട്ടുമാണ് പോസ്റ്റ് യാത്ര ചെയ്യുന്നത്. എന്നാൽ അന്ധവിശ്വാസികളുടെയും മതവർഗ്ഗീയത വച്ച് പുലർത്തുന്നവരുടെയും മനസ്സിൽ ഇത്തരം പോസ്റ്റുകൾ കൂടുതൽ കൂടുതൽ വിഷമാണ് വിതയ്ക്കുക. ‘ഹിന്ദുവിരുദ്ധരുടെ’ വിളക്കെണ്ണ ഉപയോഗിക്കരുതെന്ന് പറഞ്ഞാണ് പുതിയ പോസ്റ്റ്. ഹിന്ദു ദൈവങ്ങളെ കൊല്ലാക്കൊല ചെയ്യാൻ മൃഗക്കൊഴുപ്പ് കലർത്തിയ എണ്ണയാണ് ഹിന്ദുവിരുദ്ധ വിപണിയിൽ ഇറക്കുന്നത്രെ. ഹിന്ദുക്കൾ ശുദ്ധമായ എണ്ണവാങ്ങാൻ ശ്രദ്ധിക്കണം എന്നും ഉദ്‌ബോധിപ്പിക്കുന്നുണ്ട് . പോസ്റ്റ് നോക്കിയേ…

Dr TP Senkumar : “എല്ലാ ക്ഷേത്ര ഭാരവാഹികളും ശ്രദ്ധിക്കുക. ഹിന്ദു നാമമുള്ള വിളക്കെണ്ണകൾ എല്ലാം ശുദ്ധമല്ല. മാധ്യമങ്ങളിലെ ചില ഹിന്ദു വിരുദ്ധരായ ഹിന്ദു നാമാധാരികളെ പോലെ ഇവയിൽ പലതിലും മൃഗക്കൊഴുപ്പുണ്ട്. അതിനാൽ നമ്മെ ഇല്ലാതാക്കാൻ
കച്ചകെട്ടിയിറങ്ങിയിരിക്കുന്നവരുടെ വിളക്കെണ്ണ ക്ഷേത്രത്തിൽ വാങ്ങാതിരിക്കുക.ഗുരുവായൂരിൽ ഹിന്ദു ദേവതാ ചിത്രങ്ങൾക്കടിയിൽ എന്താണ് വച്ചിരിക്കുന്നതെന്നു നോക്കുക. ഹിന്ദു നാമത്തിലുള്ള ഹോട്ടൽ , കട എന്നിവ അങ്ങനെ ആയിരിക്കണമെന്നില്ല. ശുദ്ധമായത് വാങ്ങാൻ ശ്രദ്ധിക്കുക.”

ഇയാൾ എങ്ങനെ ഐ പി എസുകാരൻ ആയി എന്നൊന്നും അന്വേഷിക്കുന്നതിൽ അർത്ഥമില്ല. അതുകൊണ്ടു ഇയാളെപ്പോലുള്ളവരെ കരുതിയിരിക്കുക. മതഭ്രാന്തുപിടിച്ച നേതാക്കളെ ഇയാൾ കവച്ചുവയ്ക്കുന്നു. വിഷത്തിന്റെ കാഠിന്യം നോക്കിയാൽ ശശികല ഇയാൾക്ക് മുന്നിൽ ഒന്നുമല്ല. ഇതാണ് ഒരു മനുഷ്യന്റെ അധഃപതനം.