സെൻകുമാരന്റെ പ്രശ്നങ്ങളും പരിഹാരവും

208

geordie george

സെൻകുമാരന്റെ പ്രശ്നങ്ങളും പരിഹാരവും

പ്രശ്നം 1: ജെഎന്‍യു ക്യാംപസ് ഗര്‍ഭനിരോധന ഉറകള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

പരിഹാരം: മോനേ കുമാരാ, ജെഎന്‍യുവിൽ 8000 ത്തിൽ അധികം കുട്ടികൾ ഉണ്ട്. സോറി, കുട്ടികൾ അല്ല,വിദ്യാർഥികൾ. അവരെല്ലാം 18 വയസ്സ് തികഞ്ഞ, പ്രായപൂർത്തിയായ പൗരന്മാരാണ്. 18 -25 ഏജ് ഗ്രൂപ്പിലുള്ളവരായിരിക്കണം ബഹു ഭൂരിപക്ഷവും. ഇനി ഇവരെല്ലാം ചേർന്ന് ജോടികളായാൽ ക്യാമ്പസ്സിൽ 4000ൽ അധികം ജോഡികൾ ഉണ്ടാവും. ഈ പ്രായത്തിൽ ദിവസം രണ്ടോ മൂന്നോ തവണ ലൈംഗീക ബന്ധത്തിൽ ഏർപ്പെട്ടാലും അതൊക്കെ സ്വാഭാവീകമാണ്.

അപ്പൊ മോനേ സെൻകുമാരാ, ക്യാംപസിൽ ദിവസേന 12000 കോണ്ടം വരെ ഉപയോഗിക്കപ്പെടുക എന്നത് തീർത്തും സ്വാഭാവീകമാണ്. പേടിക്കാൻ ഒന്നുമില്ല. കോണ്ടം ഒരു പ്രാവശ്യം ഉപയോഗിച്ചാൽ പിന്നെ വീണ്ടും ഉപയോഗിക്കാൻ കൊള്ളില്ല. അതുകൊണ്ട് ഉപയോഗിച്ച കോണ്ടം വേയ്സ്റ്റ് ആണ്. വേയ്സ്റ്റ് സമയാസമയം നീക്കം ചെയ്തില്ലെങ്കിൽ കുമിഞ്ഞു കൂടും.

അതുകൊണ്ട് താനും തന്റെ സർക്കാരും ക്യാമ്പസ്സിൽ നിന്ന് വെയ്സ്റ്റ് നീക്കം ചെയ്യാനുള്ള ഏർപ്പാടുകൾ എത്രയും വേഗം ചെയ്യുക. ജെഎന്‍യുവിൽ അനക്കും അന്റെ കേന്ദ്ര സർക്കാരിനും ചെയ്യാൻ പറ്റുന്ന ഉപകാരമുള്ള ഒരേയൊരു ജോലി അതാണ്. മറീന ബീച്ചിൽ മാത്രമല്ല, ഇടയ്ക്കിടക്ക് ജെഎന്‍യുവിലും പോവാൻ തന്റെ നേതാവിനോട് പറ. പറ്റുന്ന ജോലിയെങ്കിലും ഭംഗിയായി ചെയ്യൂ.

പെറുക്കുമ്പോൾ വേണമെങ്കിൽ എണ്ണിക്കോ. 12000ൽ കൂടുതൽ ആവുമ്പോൾ പറ. അന്നേരം വേണോങ്കി പിള്ളേരോട് പറയാം. സ്ഥിരം പങ്കാളികളുള്ള hetro couples വല്ല OCP യിലേക്കും മാറി കോണ്ടം ഉപയോഗം കുറയ്ക്കാൻ.

പ്രശ്നം 2: ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളിലാണ് പെണ്‍കുട്ടികള്‍ ഉറങ്ങുന്നത്.

തെറ്റ്… ഭീകര തെറ്റ്. 21 ആം നൂറ്റാണ്ടിലും 15ആം നൂറ്റാണ്ടിലെപ്പോലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വേറേവേറേ ഹോസ്റ്റൽ ഇപ്പോഴും ഉള്ളത് തെറ്റ്. പ്രാകൃതം എന്നു പറയണം.Unisex ഹോസ്റ്റലുകൾ തുടങ്ങൂ കുമാരാ. വേണ്ടവർ ഒരുമിച്ചു താമസിക്കട്ടെ. നിങ്ങളീ അമ്മാവന്മാർക്ക് എന്താ പ്രശ്നം? ആണും പെണ്ണും കണ്ടാൽ അടുത്ത നിമിഷം sex നടക്കും എന്നൊക്കെ നിങ്ങളുടെ ഭാവനയല്ലേ?ഇനി നടന്നാൽത്തന്നെ നിങ്ങൾക്കെന്താ കുമാരാ? ഹോർമോണുകൾ തിളച്ചു മറിയുന്ന പ്രായത്തിൽ 24 മണിക്കൂറും ഫ്രസ്ട്രേഷനുമായി ജീവിക്കുന്നതിലും എന്തുകൊണ്ടും നല്ലതാണ് ചെറുപ്പക്കാർ sex ആസ്വദിക്കുന്നത്. Sex വേണ്ടവർ പരസ്പര സമ്മതത്തോടെ അത് ചെയ്യട്ടെ. അര അണിക്കൂറോ ഒരു മണിക്കൂറോ പോയാലും സാരമില്ല. ബാക്കി സമയം ഇരുന്ന് പഠിച്ചോളും. പഠന നിലവാരം ഉയരും.

പ്രശ്നം 3: ഇപ്പോള്‍ പെണ്‍കുട്ടികള്‍ കോണ്ടമുപയോഗിച്ചാണ് തലമുടി കെട്ടിവക്കുന്നത്.

പരിഹാരം: അല്ല കുമാരാ, മുടി കെട്ടിയ കൊണ്ടത്തിനുള്ളിൽ ഉദ്ധരിച്ച ലിംഗവും ഉണ്ടായിരുന്നോ? ഇല്ലെങ്കിൽ പിന്നെ കുമാരൻ ടെൻഷൻ അടിക്കണ്ട. കാലി കോണ്ടം വെറുമൊരു കഷണം റബ്ബറാണ്. അതു വച്ച് മുടിയോ, ബുക്കോ എന്തെങ്കിലുമൊക്കെ കെട്ടിക്കോട്ടെ.

പ്രശ്നം 4: സര്‍വ്വകലാശാലയിലെ ആണ്‍കുട്ടികളുടെ ശുചിമുറികളില്‍ നിന്ന് പെണ്‍കുട്ടികള്‍ ഇറങ്ങി വരുന്നത് ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്.

പരിഹാരം: 40 കൊല്ലം മുൻപ് പഠിക്കാൻ വിട്ട നീയൊക്കെ ജെഎന്‍യുവിന്റെ കക്കൂസിന് മുന്നിൽ എന്തു ചെയ്യുകയായിരുന്നു? അവിടെയും ഇവിടെയും പോയി വായീ നോക്കി നടന്ന ഇവനൊക്കെ IPS കൊടുത്തവരെ പറഞ്ഞാൽ മതിയല്ലോ. ഇപ്പോഴും എന്താ വ്യത്യാസം? കോണ്ടം എണ്ണി നടക്കുന്നു. പരിഹാരം ഒന്നുമില്ല. It is incurable.

NB: ഈ കോണ്ടംവിരോധം താങ്കൾക്ക് പാരമ്പര്യമായി കിട്ടിയതാണല്ലേ? താങ്കളുടെ പിതാശ്രീയും കടുത്ത കോണ്ടം വിരോധിയായിരുന്നു എന്ന് നാട്ടുകർക്കെല്ലാം മനസ്സിലായി.