ബ്രാഹ്മണ വിസർജ്യം പുണ്യ വിസർജ്യം

0
916
Kannan P K എഴുതുന്നു.
പുരാതന ഇന്ത്യയിൽ ബ്രാഹ്മണ പുരുഷാധിപത്യ പൗരോഹിത്യം തങ്ങളുടെ അതിജീവനത്തിനായി നടപ്പാക്കിയ ജാതി വ്യവസ്ഥയാണ് ചാതുർവർണ്യം. സമൂഹത്തിലെ ധാർമ്മികതയെയും സംസ്കാരത്തെയും പൂർണ്ണമായും നശിപ്പിച്ച് ജാതീയ അധീശത്തെ മഹത്വവൽക്കരിക്കുന്ന ജാതീയ വിഭജന തന്ത്രത്തിലധിഷ്ഠിതമായ ബ്രാഹ്മണ മേധാവിത്വ വ്യവസ്ഥിതിയാണിത്. ബ്രാഹ്മണ വംശീയതയും അതിന്റെ സഹസ്ര ഹസ്തങ്ങളായ ജാതീയതയും ഇന്ത്യയെ ബാധിച്ച അർബുദമാണ്.
നവോത്ഥാന മൂല്യങ്ങള് ഇന്ത്യയില് മറ്റൊരിടത്തും കാണാത്ത രീതിയില് ഉഴുതുമറിച്ച ഭൂപ്രദേശമായിരുന്നു നമ്മുടെ കേരളം. നവോത്ഥാനത്തിന്റെ ഉള്ളടക്കം മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ പ്രാപ്തനാക്കുക എന്നതായിരുന്നു. യുക്തിചിന്തയും ശാസ്ത്രബോധവുമെല്ലാം ജീവിതത്തിലേക്ക് ചേര്ത്ത് നിര്ത്തിയിരുന്ന ഒരു ഇടം കൂടിയായിരുന്നു കേരളം.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച ഒരു സാമൂഹ്യ-സാംസ്കാരിക മുന്നേറ്റമായിരുന്നു കേരള നവോത്ഥാന പ്രസ്ഥാനം, കേരളത്തിൽ നിലനിന്നിരുന്ന മനുഷ്യരഹിതവും അനീതി നിറഞ്ഞതുമായ ഫ്യൂഡല്‍ജാതി വ്യവസ്ഥിതിക്കെതിരായി നിരവധി സമര പോരാട്ടങ്ങള്‍ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്. ക്ഷേത്രക്കുളങ്ങളില്‍ ഉള്‍പ്പെടെ ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് പ്രവേശനത്തിനായി നടന്ന കുളിസമരങ്ങളുടെ ചരിത്രം ഓരോ നാടിനും പറയാനുണ്ടാവും.. ഒട്ടനവധി സമരങ്ങളിലൂടെയും സാമൂഹിക-രാഷ്ട്രീയ ബോധവല്ക്കരണങ്ങളിലൂടെയും ഒക്കെ തന്നെയാണ് കേരളം അഴുകിയ ജാതിവ്യവസ്ഥയിൽ നിന്നും ഇത്രകണ്ട് മുന്നോട്ട് വന്നത്, നവോത്ഥാന പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള്‍ ഏറ്റെടുത്തുകൊണ്ട് സാമൂഹികമായ ദുരാചാരങ്ങള്‍ക്കെതിരെ പടപൊരുതാൻ നവോഥാന മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഒരു സമൂഹം ഒന്നിച്ചു നിന്നത്കൊണ്ട് മാത്രം സാധ്യമായ ഒന്നായിരുന്നു അത്.
ആ പാരമ്പര്യവും ചരിത്രവും നിലനിൽക്കെ തന്നെ ബ്രാഹ്മണ്യത്തിന്റെ അഴുക്കുചാലിലേക്ക് വലിച്ചെറിയപ്പെടാൻ വെമ്പിനിൽക്കുന്ന ഒരു കൂട്ടം മനുഷ്യർ ഇപ്പോഴും നമുക്കിടയിൽ തന്നെയുണ്ട്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആരംഭിച്ച ഒരു സാമൂഹ്യ-സാംസ്കാരിക മുന്നേറ്റമായിരുന്നു കേരള നവോത്ഥാന പ്രസ്ഥാനം, കേരളത്തിൽ നിലനിന്നിരുന്ന മനുഷ്യരഹിതവും അനീതി നിറഞ്ഞതുമായ ഫ്യൂഡല്ജാതി വ്യവസ്ഥിതിക്കെതിരായി നിരവധി സമര പോരാട്ടങ്ങള്ക്കാണ് കേരളം സാക്ഷ്യം വഹിച്ചത്.ക്ഷേത്രക്കുളങ്ങളില് ഉള്പ്പെടെ ദളിത് പിന്നോക്ക വിഭാഗങ്ങൾക്ക് പ്രവേശനത്തിനായി നടന്ന കുളിസമരങ്ങളുടെ ചരിത്രം ഓരോ നാടിനും പറയാനുണ്ടാവും.. ഒട്ടനവധി സമരങ്ങളിലൂടെയും സാമൂഹിക-രാഷ്ട്രീയ ബോധവല്ക്കരണങ്ങളിലൂടെയും ഒക്കെ തന്നെയാണ് കേരളം അഴുകിയ ജാതിവ്യവസ്ഥയിൽ നിന്നും ഇത്രകണ്ട് മുന്നോട്ട് വന്നത്.നവോത്ഥാന പ്രസ്ഥാനങ്ങള് മുന്നോട്ടുവെച്ച കാഴ്ചപ്പാടുകള് ഏറ്റെടുത്തുകൊണ്ട് സാമൂഹികമായ ദുരാചാരങ്ങള്ക്കെതിരെ പടപൊരുതാൻ നവോഥാന മൂല്യങ്ങൾ മുറുകെ പിടിക്കുന്ന ഒരു സമൂഹം ഒന്നിച്ചു നിന്നത്കൊണ്ട് മാത്രം സാധ്യമായ ഒന്നായിരുന്നു അത്. ആ പാരമ്പര്യവും ചരിത്രവും നിലനിൽക്കെ തന്നെ ബ്രാഹ്മണ്യത്തിന്റെ അഴുക്കുചാലിലേക്ക് വലിച്ചെറിയപ്പെടാൻ വെമ്പിനിൽക്കുന്ന ഒരു കൂട്ടം മനുഷ്യർ ഇപ്പോഴും നമുക്കിടയിൽ തന്നെയുണ്ട്.
നവോത്ഥാന ചിന്താധാരകളെ ചവിട്ടിമെതിച്ച് മനുഷ്യവിരുദ്ധമായ ദുരാചാരങ്ങൾക്ക് പ്രാമുഖ്യം ലഭിക്കുന്ന അവസ്ഥയിലേക്കാണ് നമ്മുടെ നാട് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുന്നത്. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സമർത്ഥമായ ഇടപെടലുകളിലൂടെ കേരളജനത അറപ്പോടെയും വെറുപ്പോടെയും തിരസ്കരിച്ച പല ദുരാചാരങ്ങളേയും ഭക്തിയുടെയും വിശ്വാസത്തിന്റെയും മറവിൽ സമൂഹത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള ബോധപൂർവമായ ശ്രമങ്ങളാണ് നിർഭാഗ്യവശാൽ ഇന്ന് കേരളത്തിൽ നടക്കുന്നത്. പരബ്രാഹ്മണന് ആയ ഭഗവാന് തൊട്ടു താഴെയാണ് ബ്രാഹ്മണർക്ക് സ്ഥാനമെന്നും അതുകൊണ്ട് ബ്രാഹ്മണാധിപത്യമുള്ള വ്യവസ്ഥിതി വരണമെന്നുമുള്ള ചിന്ത ഊട്ടി ഉറപ്പിക്കാനായുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഇപ്പോൾ നാട്ടിൽ അരങ്ങേറുന്നത്.
തൃശൂർ കുറ്റുമുക്ക് മഹാദേവ ക്ഷേത്രത്തിലെ ഉത്സവം കാണാൻ പോയപ്പോൾ പ്രിയസുഹൃത്ത് അർവിന്ദ് പകർത്തിയ ഈ ദൃശ്യം നവോത്ഥാന കേരളത്തിലേക്ക് അനാചാരങ്ങൾ അതിവേഗം കടന്നു വരുന്നതിന്റെ നേർക്കാഴ്ച്ചയാണ്. സ്ത്രീക്കും പുരുഷനും ഉള്ളത് പോലെ പ്രത്യേകം ശുചിമുറികൾ ബ്രാഹ്മണർക്കും എന്ന ബോർഡ് വെക്കുന്നതിലൂടെ ബ്രാഹ്മണർ മറ്റു മനുഷ്യരിൽ നിന്നും വേറിട്ട് നിൽക്കുന്നവരും സമൂഹം ഭയഭക്തിപൂർവ്വം ബഹുമാനിക്കപ്പെടേണ്ടവനാണെന്നുമുള്ള സന്ദേശമാണ് നൽകുന്നത്. സാക്ഷര കേരളത്തിന് അപമാനകരമാണ് ഇത്തരം സൂചനാ ബോർഡുകൾ.
ചില ട്രോളുകൾ
****
മതം പറഞ്ഞു പറഞ്ഞു
ഈ വഴിയായി
ഇനി ജാതിയിൽ try ചെയ്യാം ലെ
വെജിറ്റേറിയൻ തീട്ടം ആയോണ്ട് ആണാവോ ഇനി ?