Connect with us

ചില താരങ്ങൾ അങ്ങനെയാണ്, അഭിനയിക്കുന്ന മിക്ക സിനിമകളിലും ഒരു നല്ല പാട്ടെങ്കിലും കാണും

ചില താരങ്ങൾ അങ്ങനെയാണ്. അഭിനയിക്കുന്ന മിക്ക സിനിമകളിലും ഒരു നല്ല പാട്ടെങ്കിലും കാണും. ഗാനഭാഗ്യമുണ്ടാവുക ഒരു അനുഗ്രഹമാണ്. എവർഗ്രീൻ ആയിട്ടുള്ള ഗാനങ്ങളിലെ നായികയെയും നായകനെയും നമ്മൾ പെട്ടന്ന് ഓർക്കും.

 58 total views

Published

on

Ragesh ന്റെ കുറിപ്പ്

ചില താരങ്ങൾ അങ്ങനെയാണ്. അഭിനയിക്കുന്ന മിക്ക സിനിമകളിലും ഒരു നല്ല പാട്ടെങ്കിലും കാണും. ഗാനഭാഗ്യമുണ്ടാവുക ഒരു അനുഗ്രഹമാണ്. എവർഗ്രീൻ ആയിട്ടുള്ള ഗാനങ്ങളിലെ നായികയെയും നായകനെയും നമ്മൾ പെട്ടന്ന് ഓർക്കും. ഒരുപാട് ചിത്രങ്ങളിലൊന്നും അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ പ്രിയങ്കരിയായ അഭിനേത്രി സറീന വഹാബ് അങ്ങനെ ഭാഗ്യം ചെയ്ത ഒരു നായികയാണ്.മാടപ്രാവേ വാ , സന്ധ്യേ കണ്ണീരിതെന്തേ, ഈ മലർ കന്യകൾ, നീ മായും നിലാവോ, തുടങ്ങി എല്ലാ പാട്ടും ഹിറ്റായ ആദ്യചിത്രം “മദനോത്സവ”ത്തിൽ നിന്നും തുടങ്ങുന്നു സെറീനയുടെ ആ ‘പാട്ട് യാത്ര’.

🔊”നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ”.. ചാമരം (എസ് ജാനകി)
🔊”മനസ്സിലെ മോഹം മലരായി പൂത്തു”.. ഫുട്ബോൾ (പി. സുശീല)
🔊കണ്ണിൽ കണ്ണിൽ നോക്കി ഇരിക്കാം.. നായാട്ട് (വാണി ജയറാം)
🔊”ചൂടുള്ള കുളിരിനു ചുംബനം എന്നാരു പേരിട്ടു”.. വീട് (മാധുരി)
🔊”ഏതോ ജന്മ കൽപ്പനയിൽ”.. പാളങ്ങൾ
(വാണി ജയറാം)
“പൂ കൊണ്ട് പൂ മൂടി തേൻ തെന്നൽ നീരാടും” ..പാളങ്ങൾ (വാണി ജയറാം)
🔊”നിറങ്ങൾ തൻ നൃത്തം ഒഴിഞ്ഞൊരീ മണ്ണിൽ” .. പരസ്പരം (എസ് ജാനകി)
“കിളിവാതിലിനരികിൽ എന്റെ കിളിവാതിലിനരികിൽ..”
🔊”അത്തപ്പൂവും നുള്ളി”.. പുന്നാരം ചൊല്ലി ചൊല്ലി
“അരയരയരയോ കിന്നരയോ”.. പുന്നാരം ചൊല്ലി ചൊല്ലി
“വാ കുരുവി ഇണ പൂങ്കുരുവി”…പുന്നാരം ചൊല്ലി ചൊല്ലി
(മൂന്നും കെ. എസ്.ചിത്ര)
🔊”ഗന്ധരാജൻ പൂ വിടർന്നു”.. കലണ്ടർ (സുജാത)
🔊”പൊന്നൂഞ്ചലിൽ എന്നൂഞ്ചലിൽ അമ്മ മോൾക്ക്”.. ആറ് സുന്ദരിമാരുടെ കഥ (കെ. എസ്.ചിത്ര)
🔊”മക്കാ മദീനത്തിൽ”.. ആദാമിന്റെ മകൻ അബു.

ഹിന്ദിയിലും ‘ചിറ്റ് ചോറി’ ലെ യേശുദാസ് പാടിയ ഗോരി തേരാ ഗാവ് ബഡാ പ്യാരാ..എന്ന നിത്യഹരിത ഗാനരംഗത്തിലും സെറീന തന്നെ. ശ്വേതാ മോഹൻ പാടിയ ‘അൻപ് എൻട്രാലെ അമ്മ’ എന്ന മ്യൂസിക് ആൽബത്തിലെ എന്തൻ ഉയിരേ എന്ന മനോഹരമായ തമിഴ് ഗാനത്തിലും സറീനയെ കാണാം. അതെ, സറീന വഹാബ് അഭിനയിച്ച പാട്ടുകൾക്കും അവരെപ്പോലെ ഒരു പ്രത്യേക ഭംഗിയാണ്.മാത്രമോ മലയാളത്തിലെ ഒട്ടുമിക്ക പ്രഗൽഭ ഗായികമാരും സെറീന വഹാബിനായി പാടിയിട്ടുമുണ്ട്. എസ് ജാനകി, പി സുശീല, വാണി ജയറാം, മാധുരി, കെ എസ് ചിത്ര, സുജാത, ശ്വേതാ ആ നിര അങ്ങനെ നീളുന്നു.. അതും ഒരു വലിയ ഭാഗ്യം ആണല്ലോ.!!

ആന്ധ്രാപ്രദേശിൽ ജനിച്ചെങ്കിലും മുംബൈ ആയിരുന്നു സെറീനയുടെ തട്ടകം. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അഭിനയം പഠിച്ച സെറീന ‘ഇഷ്ക് ഇഷ്ക് ഇഷ്ക്’ എന്ന ഹിന്ദി ചിത്രത്തിലൂടെ 1974ലാണ് സിനിമയിൽ അരങ്ങേറുന്നത്. ഏറ്റവും കൂടുതൽ മലയാളചിത്രങ്ങളിൽ അഭിനയിച്ച ഹിന്ദി നടി സറീന വഹാബ് ആണെന്ന് തോന്നുന്നു. മലയാളിത്തമുള്ള രൂപം കൊണ്ടാവാം. ശോഭനയെയും ശില്പാ ഷെട്ടിയെയും സിമ്രാനെയും ഒക്കെ ഓർമിപ്പിക്കുന്ന സൗന്ദര്യമാണ് സെറീനയ്ക്ക്. അല്ല, ഇപ്പറഞ്ഞ നായികമാർക്ക് സെറീനയെ ഓർമ്മിപ്പിക്കുന്ന രൂപമാണെന്ന് തിരുത്താം. കമൽഹാസൻ, ജയൻ, പ്രേംനസീർ,മമ്മൂട്ടി, മോഹൻലാൽ, ശങ്കർ, സുകുമാരൻ, പ്രതാപ് പോത്തൻ, രതീഷ്, നെടുമുടി വേണു, വേണു നാഗവള്ളി, റഹ്മാൻ തുടങ്ങിയ അക്കാലത്തെ എല്ലാ പ്രധാന നായകന്മാരുടെയും നായികയായും സറീന അഭിനയിച്ചിട്ടുണ്ട്. മലയാളം, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലായി 80 ലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മിതത്വമുള്ള ഭാവങ്ങളും കൃത്യമായ ലിപ്സിങ്കും സറീന വഹാബിന്റെ സവിശേഷതയാണ്.

ഷാറൂഖ് ഖാൻറെ ‘യെസ് ബോസി’ലെ വില്ലൻ ആയ ആദിത്യ പഞ്ചോലിയാണ് സറീനയുടെ ഭർത്താവ്.ബോളിവുഡിൽ തിരക്കുള്ള നായികയായിരുന്ന അതേ സമയത്തും, മലയാളത്തിലെ നല്ല വേഷങ്ങൾ കൈവിടാൻ സെറീന വഹാബ് തയ്യാറായിട്ടില്ല. അക്കാലത്ത് ഇന്ത്യയൊട്ടാകെ ഓടിനടന്ന് അഭിനയിച്ചു എന്ന് ചുരുക്കം.ഇനിയും മലയാളത്തിൽ നല്ല ചിത്രങ്ങളിൽ നല്ല ഗാനങ്ങളുമായി സറീനയെ വീണ്ടും കാണാൻ ആവട്ടെ ..
#കൗതുകകുറിപ്പ്- മലയാള സിനിമയിൽ മറ്റൊരു സറീന ഉണ്ട്. അത് മറ്റാരുമല്ല നമ്മുടെ നദിയ മൊയ്തു. നദിയയുടെ ശരിക്കുമുള്ള പേര് സറീന എന്നാണ്. അതേ നദിയ ‘ആറു സുന്ദരിമാരുടെ കഥ’യിൽ സറീന വഹാബിന്റെ മകളായി അഭിനയിച്ചതും ഒരു കൗതുകം.

 59 total views,  1 views today

Advertisement

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
cinema7 hours ago

ഞാനും ജ്യോതിയും പിന്നെ സിനിമാ കമ്പമുള്ള അഴകും (എന്റെ ആൽബം- 16)

cinema1 day ago

അന്ന് ഗുഡ് ഫ്രൈഡേ (എന്റെ ആൽബം- 15)

Entertainment1 day ago

നിങ്ങൾക്ക് രസിക്കാനുള്ള ചിലത് ബ്രോ ഡാഡിയിലുണ്ട്

cinema2 days ago

ജെയിംസിന്റെ മരണം (എന്റെ ആൽബം- 14)

Entertainment3 days ago

യാഥാസ്ഥിതികതയുടെ കണ്ണാടികളെ തച്ചുടയ്ക്കുന്ന ഛായാമുഖി

cinema3 days ago

മീണ്ടും ഒരു കാതൽ കതൈ (എന്റെ ആൽബം- 13)

cinema4 days ago

ബ്യുട്ടിപാലസ് ഷൂട്ടിംഗിനിടെ രസകരമായ ഒരു സംഭവം (എന്റെ ആൽബം- 12)

cinema5 days ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 days ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema6 days ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized1 week ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema1 week ago

രാധികാ തിലക് (എന്റെ ആൽബം – 8 )

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment4 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam2 months ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam2 months ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment4 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment4 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment4 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Entertainment2 months ago

ഹരിച്ചാലും ഗുണിച്ചാലും ഒന്നുതന്നെയെങ്കിൽ മരിക്കേണ്ട ആവശ്യമുണ്ടോ ?

Boolokam1 month ago

നല്ല സൗഹൃദത്തിന്റെ കഥപറയുന്ന ജന്മാന്തരം

Entertainment4 weeks ago

മൂന്നാം സ്ഥാനം നേടിയ പാത്തുമ്മയുടെ ആട്, ഒരു മികച്ച ആസ്വാദനം

Advertisement