controversy
സനൽകുമാർ ശശിധരൻ പ്രണയം പറഞ്ഞു നിരന്തരം ശല്യപ്പെടുത്തിയെന്നു മഞ്ജുവിന്റെ പരാതി

മഞ്ജു വാര്യരുടെ പരാതിയിന്മേൽ സംവിധായകൻ സനൽകുമാർ ശശിധരനെ ഇന്ന് പോലീസ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നു. ഇപ്പോൾ ചില നിർണ്ണായക വിവരങ്ങൾ കൂടി പുറത്തുവന്നിരിക്കുന്നു . 2019 മുതൽ ഇമെയിൽ , ഫോൺ എന്നിവ വഴി പ്രണയാഭ്യര്ഥനകൾ നടത്തി ശല്യപ്പെടുത്തിയതായും തനതു അവഗണിച്ചപ്പോൾ സനൽകുമാർ ശശിധരൻ പിന്തുടർന്ന് ശല്യപ്പെടുത്തിയതായും മഞ്ജുവിന്റെ പരാതിയിൽ പറയുന്നു. സംവിധായകന്റെ നിരന്തമായ ശല്യപ്പെടുത്തലുകൾ കാരണമാണ് മഞ്ജു പോലീസിൽ പരാതി നൽകിയതെന്ന് അടുത്ത വൃത്തങ്ങൾ പറഞ്ഞു.
സനൽകുമാർ ശശിധരൻ മഞ്ജുവാര്യരെ നായികയാക്കി ചെയ്ത സിനിമയാണ് കയറ്റം. ആ സിനിമയുടെ ഷൂട്ടിങ്ങിനിടെ ആണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങിനിടെ മഞ്ജുവിനോട് സനൽ പ്രണയം പറഞ്ഞതായും മഞ്ജു അത് കാര്യമായി എടുക്കാതിരുന്നപ്പോൾ സനൽകുമാർ ശശിധരൻ ഫോൺ വഴിയും ഇമെയിൽ വഴിയും മെസ്സേജുകൾ അയച്ചു ശല്യപ്പെടുത്തിയെന്നും അവയൊക്കെ ബ്ളോക് ചെയ്തപ്പോൾ എസ്എംഎസ് വഴി ശല്യപ്പെടുത്തി എന്നുമാണ് പരാതിയിൽ പറയുന്നത് . മഞ്ജു നേരിട്ട് വിളിച്ചു താക്കീത് നൽകിയിട്ടും സനൽകുമാർ ശശിധരന്റെ ശല്യം തുടർന്നപ്പോൾ ആണ് എല്ലാത്തിന്റെയും സ്ക്രീൻ ഷോട്ടുകൾ സഹിതം മഞ്ജു പരാതിപ്പെട്ടത്.
1,503 total views, 8 views today