കൂടിയാലോചിചുറപ്പിച്ച നുണകളുടെ കടലാസുകെട്ടിനെ ചരിത്രമെന്നു വിളിക്കുന്നു

0
77

Sethu – Movie Street

കൂടിയാലോചിചുറപ്പിച്ച നുണകളുടെ കടലാസുകെട്ടിനെ ചരിത്രമെന്നു വിളിക്കുന്നു. – നെപ്പോളിയൻ ബൊണാപ്പാർട്ട് എന്ന സാമ്രാജിത്യ ശക്തിയുടെ വാക്കുകൾ ആണിത്. കമ്മാരസംഭവം ആരംഭിക്കുന്നത് ഈ വാക്കുകൾ കൊണ്ടാണ്. ശരിക്കും ഈ വാക്കുകൾ ഒരു വലതുപക്ഷ യുക്തിയുടേതാണ്. ചരിത്രം വെറും കടലാസു കെട്ടുകളുടെ മാത്രം വിലയുള്ള ഓന്നാണെന്ന് സ്റ്റേറ്റ് ചെയ്യേണ്ടി വരുന്നത് ചരിത്രത്തിൽ അവകാശപ്പെടാൻ ഒന്നുമില്ലാത്തവർക്കാണ്. ഫാൻസ്‌ അവകാശപ്പെടുന്നത് പോലെ കമ്മാരസംഭവം ഒരു പൊളിറ്റിക്കൽ സറ്റയർ ഒന്നുമല്ല. ഏറ്റവും കൂടുതൽ മിസ്‌ റീഡ് ചെയ്യപ്പെട്ടിട്ടുള്ള, നല്ലൊരു പ്രോപഗണ്ട ചലച്ചിത്രം മാത്രമാണ് കമ്മാരസംഭവം.
പലരും ഇന്റർപ്രേട് ചെയ്തത് പോലെ കേവലം ബയോപിക്കുകളെ കളിയാക്കി എടുത്തിട്ടുള്ള ഒരു സിനിമയല്ല കമ്മാരസംഭവം. മറിച് ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തെ വെറും “മിത്ത് ” മാത്രമാക്കി ചിത്രീകരിക്കുന്ന സംഘപരിവാർ അജണ്ട ഉള്ളൊരു സിനിമയാണ് അത്. കടലാസുകളിൽ സായിപ്പന്മാർ എഴുതി വച്ച ചരിത്രമാണ് ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിന്റെ എന്ന് പറയാതെ പറഞ്ഞു വയ്ക്കുകയാണ് കമ്മാര സംഭവം എന്ന സിനിമ.

Kammara Sambhavam movie review: The Dileep-starrer mocks propaganda while  peddling its own ugly insinuation - Entertainment News , Firstpostഒരു ബയോപിക്ക് നെ ഹസ്യവത്കരിക്കുന്നതിലുപരി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ ചരിത്രത്തെ വരെ അത് ഹാസ്യവത്കരിക്കുകയാണ്. കമ്മാരനിലൂടെ ആണ് സിനിമയുടെ കഥ മുന്നോട്ട് പോകുന്നത്. കമ്മാരൻ ചെയ്ത ചതിക്കു പ്രതിഭലമായി റോബർട്ട് കൂഗൻ വാഗ്ദാനം ചെയ്യുന്നത് അയാളെഴുതുന്ന പുസ്തകത്തിൽ കമ്മാരനെ നായകനാക്കും എന്നതായിരുന്നു. അങ്ങനെ ഒരു picturisation കമ്മാരൻ നമ്പ്യാർക്ക് നൽകുമ്പോൾ ചരിത്ര പുസ്തകങ്ങളിൽ നമ്മൾ വായിച്ചറിഞ്ഞ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിലെ നായകന്മാരെ കമ്മാരൻ നമ്പിയാരോട് വളരെ സമർത്ഥമായി equate ചെയ്യുകയാണ് മുരളി ഗോപി ചെയ്തിരിക്കുന്നത്.
ചരിത്രം കൂടിയാലോചിച്ച നുണകളുടെ കടലാസുകെട്ടുകൾ ആണെന്ന നെപോളിയൻ ബൊണാപാർട്ടിന്റെ ഒരു സ്റ്റേറ്റ്മെന്റ് നെ കൂട്ടുപിടിച്ചു കമ്മാരൻ നമ്പ്യാർ ലൂടെ മുരളി ഗോപി പറഞ്ഞു വയ്ക്കുന്നത് ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ പല നേതാക്കളും ഒറ്റിനു പ്രതിഭലമായി വാങ്ങിയെടുത്ത സ്വാതന്ത്ര്യ സമര സേനാനി ടാഗ് കൈവശം വച്ചിരിക്കുന്നവർ ആണെന്നാണ്. ഇനിയും തീരുന്നില്ല കമ്മാര സംഭവം ക്രിയേറ്റ് ചെയ്യുന്ന പ്രോപഗണ്ട. സിനിമയുടെ ഒടുവിലേക്ക് ജവഹർലാൽ നെഹ്‌റുവിനെ കാണിക്കുന്നുണ്ട്. ഭരണപരമായ കാര്യങ്ങൾ പോലും മൌണ്ട് ബാറ്റൻ പ്രഭുവിന്റെ ഭാര്യയോട് ചർച്ച ചെയ്തിട്ട് അറിയിക്കാം എന്ന് പറയുന്ന നെഹ്‌റുവിനെ ചിത്രീകരിക്കുന്നത് ഒക്കെ അത്ര നിഷ്കളങ്കമായി കാണാൻ സാധിക്കുന്ന ഒന്നല്ല. സംഘപരിവാർ ഐടി സെല്ലുകൾ പോലും പറഞ്ഞു മടുത്ത അത്തരമൊരു സ്റ്റേറ്റ്മെന്റ് ഒക്കെ സിനിമയിൽ ഉൾപെടുത്തിയത് എന്തിനാണെന്ന് പച്ചവെള്ളം ചവച്ചു കുടിക്കുന്ന മനുഷ്യർക്ക് വരെ മനസ്സിലാക്കാവുന്നതാണ്.

കമ്മാരൻ നമ്പ്യാരെ ജപ്പാൻ രണ്ടാം ലോക മഹായുദ്ധം ജയിക്കുമെന്നും ഈ ലോകം ജപ്പാന് കീഴിലാകുമെന്നും വിശ്വസിച്ചു മൂഢ സ്വർഗത്തിൽ ജീവിക്കുന്ന ഒരാളായാണ് സിനിമ ചിത്രീകരിക്കുന്നത്. യഥാർഥ്യത്തിൽ രണ്ടാം ലോക യുദ്ധത്തിന്റെ സമയത്ത് ബ്രിട്ടൻ ഇന്ത്യ വിട്ടു പോകണം എന്നാഗ്രഹിക്കുന്ന മിക്കവരും ജപ്പാന്റെ ജയം ആഗ്രഹിച്ചിരുന്നു. അതൊരു മൂഢ സ്വർഗ്ഗമായും സ്വാർത്ഥ ലാഭമായും ഒക്കെ ചിത്രീകരിക്കുന്നിടത്താണ് സിനിമയുടെ പ്രോപഗണ്ട വർക്ഔട്ട് ആകുന്നത്.
ഐ എൽ പി എന്ന “ക്ഷയിച്ചു ഇല്ലാണ്ടായ ” പാർട്ടിയെയും അവരുടെ ജീവിച്ചിരിക്കുന്ന ഒറ്റുകാരൻ ആയ നേതാവിനെയും വിലക്ക് വാങ്ങുന്നത് കേരളത്തിലെ മദ്യ മുതലാളിമാരാണ്. മന്ത്രിസഭയിൽ തങ്ങളുടെ സ്വാധീനം ഉറപ്പു വരുത്തുന്നതിനു വേണ്ടിയാണു അവർ ഐ എൽ പി എന്ന പാർട്ടിയെയും കമ്മാരൻ നമ്പ്യാർ എന്ന “കടൽക്കിളവനെയും ” വീണ്ടും പൊതുസമൂഹത്തിലേക്ക് ഉയർത്തിക്കൊണ്ട് വരുന്നത്. കമ്മാരൻ നമ്പിയാർക്ക് ജനശ്രദ്ധ ഉണ്ടാവേണ്ടത് മദ്യ ലോബികളുടെ ആവിശ്യമാണ്. അതിനു വേണ്ടിയാണു അവർ കമ്മാരനെ നായകനാക്കി സിനിമ ചെയ്യുന്നതാണ് കമ്മരസംഭവം എന്ന സിനിമയുടെ ഇതിവൃത്തം. ഈ ഒരു കഥാപശ്ചാത്തലത്തിൽ സിനിമ എടുക്കുന്നതിൽ ഒരു ദുഷ്ടലാക്കുണ്ട്. അത് കേവലം ബയോപിക്കുകളെ കളിയാക്കുന്ന രാഷ്ട്രീയമല്ല. മറിച്ച് കേരളത്തിലെ ഇതുവരെയുള്ള ഇടതും വലതും മാറി മാറി ഭരിച്ചിട്ടുള്ള ചരിത്രത്തെ അപരവത്കരിക്കാനുള്ള ശ്രമം കൂടിയാണ്. കമ്മാരൻ നമ്പ്യാർ മാരെ മുന്നിൽ നിർത്തി ഇലക്ഷൻ ജയിക്കുന്ന ഇടതു വലതു പാർട്ടികളെ ആണ് ഐ എൽ പി എന്ന പാർട്ടിയിലൂടെ സിനിമയിൽ സിമ്പലൈസ് ചെയ്തിരിക്കുന്നത്. ആ കമ്മാരൻ നമ്പ്യാർക്ക് നൽകുന്നത് ചരിത്രത്തിൽ ഒറ്റുകാരനും ബ്രിട്ടഷുകാരാൽ വാഴ്ത്തപ്പെട്ടവനുമായ കഥാപാത്ര രൂപീകരണവും. സിംബിളായി പറഞ്ഞാൽ ഇപ്പോഴുള്ള ചരിത്രമല്ല യഥാർത്ഥ ചരിത്രം, എഴുത്തപ്പെടാത്ത മറ്റൊരു ചരിത്രമുണ്ട് ആ ചരിത്രത്തിൽ ഞങ്ങളാണ് ശരിക്കുള്ള നായകന്മാർ എന്ന് പറയുന്ന സംഘപരിവാർ യുക്തിയുടെ ബുദ്ധിപരമായ ആവിഷ്കാരമാണ് മുരളിഗോപിയുടെ കമ്മാര സംഭവം.

കമ്മാര സംഭവം മിസ് റീഡ് ചെയ്യാനുണ്ടായ സാഹചര്യം സിനിമ ഇറങ്ങി തൊട്ടു പുറകെ ഇറങ്ങിയ നരേന്ദ്രമോദിയുടെ ബയോപിക്ക് ആണ്. കമ്മാര സംഭവത്തിന്റെ ആവിഷ്കാര രീതിയിൽ ബയോപിക്കുകളെ ട്രോളുന്നു എന്നൊരു പെരിഫെറൽ ഇമേജ് ഉള്ളതുകൊണ്ട് വളരെ വേഗം ആൾക്കാർ നരേന്ദ്രമോദിയുടെ ബയോപിക്കിനോട് റിലേറ്റ് ചെയ്തു സിനിമയെ വായിച്ചു. അതുകൊണ്ട് തന്നെയാണ് ഇത് ബയോപിക്കുകളെ ട്രോളു ചെയ്യുന്ന കേവലമൊരു സറ്റയർ ആയി ഒതുങ്ങിയത്. പക്ഷെ കമ്മാര സംഭവത്തിന്റെ കഥാ പരിസരങ്ങളെയും കഥാ പാത്രങ്ങളെയും സൂക്ഷ്മമായി നിരീക്ഷിക്കുമ്പോൾ ആ സിനിമ സ്വാതന്ത്ര്യ സമര ചരിത്രങ്ങളെ, പ്രത്യേകിച്ചും രണ്ടാം ലോക മഹായുദ്ധ കാലത്തെ സമരങ്ങളെ അപരവത്കരിക്കുന്ന കൃത്യമായ സംഘപരിവാർ അജണ്ടയുള്ള സിനിമയാണെന്നു പറയേണ്ടി വരും. ചരിത്രം കൂടിയാലോചിച്ചുറപ്പിച്ച നുണകളുടെ കടലാസുകെട്ടാണെന്നുള്ള പൊള്ളയായ അരാഷ്ട്രീയവാദം കൊണ്ട് നേട്ടമുണ്ടാക്കാനുള്ളത് സംഘപരിവാറിനു മാത്രമാണ്. കാരണം ചരിത്രത്തിൽ ഒന്നും അവകാശപ്പെടാനില്ലാത്തത് അവർക്ക് മാത്രമാണ്. നിലവിലെ ചരിത്രപുരുഷന്മാർ സായിപ്പന്മാർ ഉണ്ടാക്കി എടുത്ത ഒറ്റുകാരായ കമ്മാരൻ നമ്പ്യാരുമാരാണ് എന്ന ആശയത്തിനെ ഒക്കെ കയ്യടിച്ചു ഗംഭീര സിനിമ എന്ന് വാഴ്ത്തുന്നത് യഥാർത്ഥത്തിൽ കോമഡിയാണ്.

എഴുതപ്പെട്ട, തെളിവുകളുള്ള ചരിത്രത്തെ റദ്ദ് ചെയ്യുക, അതിന്റെ വാലിഡിറ്റിയെ ചോദ്യം ചെയ്യുക, തെളിവുകളില്ലാത്ത ഒരു പാരലൽ ചരിത്രം മുന്നോട്ട് വയ്ക്കുക എന്ന സംഘപരിവാർ അജണ്ട ഏറെക്കാലമായി നമ്മുടെ സമൂഹത്തിലുണ്ട്. അഭിമാനിക്കത്തക്കവണ്ണം ചരിത്രമേതുമില്ലാത്ത ഒരു സംഘടന ഒരു പാരലൽ ഹിസ്റ്ററി നിർമ്മിച്ചെടുക്കാൻ ആദ്യം ചെയ്യുക, കാലങ്ങളായി അംഗീകരിച്ചുപോരുന്ന ചരിത്രത്തെ ചോദ്യം ചെയ്യുക എന്നതാണ്. ഇതിന്റെ ഒരു മിനിമൽ വേർഷൻ ആണ് കമ്മാരസംഭവം. ചരിത്രത്തെ സംശയാസ്പദമായി നിർത്തുക എന്ന ജോലി വ്യക്തമായി അത് നിർവ്വഹിക്കുന്നുണ്ട്. ഒരുദാഹരണം പറയാം. ശശികല എന്ന ഒരു ഹിന്ദുസംഘടനയുടെ നേതാവിനെ അഭിലാഷ് മോഹൻ ഇന്റർവ്യൂ ചെയ്തപ്പോൾ പ്രസ്തുത വ്യക്തി പറയുന്നൊരു കാര്യമുണ്ട്. ഇന്ത്യയുടെ പതാകനിർണ്ണയസമിതിയിലെ ഒരാൾ പോലും മൂവർണ്ണ പതാക അപ്പ്രൂവ് ചെയ്തിട്ടില്ലെന്നും മറിച്ച് കാവിപതാക, അല്ലെങ്കിൽ ഭഗവത് ധ്വജം ആണ് നിർദ്ദേശിച്ചിരുന്നത് എന്ന്. നെഹ്രുവിന്റെ ഇടപെടൽ മൂലമാണ് മൂവർണ്ണ പതാക കാവി പതാകയ്ക്ക് മേൽ തിരഞ്ഞെടുത്തത് എന്നാണ് ആ വ്യക്തി പറയുന്നത്. അംബേദ്കറും മൗലാനയും രാജേന്ദ്ര പ്രസാദും അടങ്ങുന്ന കമ്മിറ്റി കാവി പതാകയാണ് തിരഞ്ഞെടുത്തത് എന്നും അതിന്റെ ഭരണഘടന സമിതിരേഖകളും മറ്റും കെട്ടിച്ചമചതുമാണെന്നും ഒക്കെ ഒരു ചരിത്ര അധ്യാപിക എന്ന നിലയിൽ സമർത്ഥിക്കുകയാണ് ഈ വ്യക്തി ചെയ്യുന്നത്. ഇതൊക്കെ ഒരു പ്രോസ്സസ്സിന്റെ ഭാഗമാണ്. ആ പ്രോസ്സസ്സിന്റെ ഒരു ഭാഗം തന്നെയാണ് മുരളി ഗോപി ക്രിയേറ്റ് ചെയ്ത, ഇന്ത്യൻ സ്വാതന്ത്ര്യ സമരകാലത്തിലെ കമ്മാരസംഭവവും. മുരളി ഗോപിയെ സമ്മതിച്ചു കൊടുക്കാതിരിക്കാനാകില്ല. അയാൾ വളരെ ബ്രില്ല്യന്റായാണ് തന്റെ അജണ്ടകളെ സിനിമയാക്കുന്നത്.