രാഘവൻ നായർക്ക് നല്ല ആണാധികാര ബോധത്തിന്റെ കോംപ്ലക്സ് ഉണ്ട്

0
145

Sethu

വാത്സല്യം കാണുമ്പോൾ പലപ്പോഴും ഓർമിക്കുന്ന ഒരു കാര്യമാണ് ആ സിനിമ മേലേടത്ത് രാഘവൻ നായരുടെ യഥാർത്ഥ പ്രശ്നങ്ങളെ അഡ്രെസ്സ് ചെയ്യാതെ അയാളുടെ ഇമോഷൻസ് ന് മാത്രം പ്രാധാന്യം കൊടുത്തുകൊണ്ട് ഒരു ഇമോഷണൽ ഡ്രാമ എന്ന നിലയിലേക്ക് ചുരുങ്ങുകയാണ് ചെയ്യുന്നതെന്ന്. രാഘവൻ നായരുടെ ജീവിതത്തിൽ യാതൊരു നിറങ്ങളും ഇല്ലാതാകുന്നതിനു കാരണം അഭിമാനം, ആവിശ്യമില്ലാത്ത കടപ്പാട്, അയാളുടെ പുരുഷ സുപ്പീരിയോരിറ്റി കോംപ്ലക്സ്, തറവാട്ടു മഹിമ എന്നിവയ്ക്കു മാത്രം പ്രാധാന്യം നൽകി ജീവിക്കുന്നതിനാലാണ്. രാജ്യം അനിയന് വിട്ടു നൽകി വനവാസത്തിനു പോകുന്ന രാമനോട് സിനിമയിൽ പലതവണ രാഘവൻ നായരെ ഉപമിക്കുന്നുണ്ട്.

Image result for vatsalyam mammootty* രാഘവൻ നായരുടെ ജീവിതത്തിൽ അയാൾ ഏറ്റവും കൂടുതൽ മുൻഗണന നൽകുന്നത് കുടുംബത്തിന്റെ അഭിമാനത്തിനാണ്. അച്ഛൻ മരിച്ചപ്പോൾ കടം കയറി മുടിഞ്ഞ കുടുംബത്തിന്റെ കടബാധ്യതകൾ തീർക്കാൻ കുഞ്ഞമ്മാവന്റെ വീടും പുരയിടവും വിറ്റു ആ കുടുംബത്തിന്റെ കൂടി അധിക ബാധ്യത അയാൾ ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. മൂന്നെക്കർ നിലവും വലിയൊരു വീടുമുണ്ടായിരുന്നിട്ടും അതിനു മുകളിലെ കടം തീർക്കാൻ അയാൾക്ക് കുഞ്ഞമ്മാമയുടെ സ്ഥലം വിറ്റ പണത്തിനെ ആശ്രയിക്കേണ്ടി വരുന്നത് കുടുംബത്തിന്റെ തറവാട്ടു മഹിമ എന്ന ഘടകം സംരക്ഷിക്കപ്പെടേണ്ടതു കൊണ്ട് മാത്രമാണ്. ഇതിന്റെ ഫലമായി കുഞ്ഞമ്മാമയെയും അയാളുടെ മകളെയും കൂടി മേലേടത്ത് കുടുംബത്തിന്റെ ഭാഗമാക്കേണ്ടി വന്നു രാഘവൻ നായർക്ക്. ഇളയ പെങ്ങളുടെ പ്രണയബന്ധം അറിയുമ്പോൾ അവളെ അച്ചാലും മുച്ചാലും തല്ലി വശം കെടുത്തി കോളേജിൽ പോകുന്നതിൽ നിന്നും വിലക്കാനും രാഘവൻ നായരെ പ്രചോധിപ്പിക്കുന്നത് കുടുംബ മഹിമയാണ്. പിന്നീട് രാഘവൻ നായർ പെങ്ങളെ കെട്ടിച്ചു വിട്ട് ഒരു ബാധ്യത കൂടി അവസാനിപ്പിക്കാൻ അഹോരാത്രം പ്രയത്നിക്കുന്നുമുണ്ട്.

  • കുടുംബത്തിന്റെ ഭാരം മുഴുവൻ ഒറ്റയ്ക്ക് വലിച്ചു മടുത്തു എന്ന് പലയാവർത്തി രാഘവൻ നായർ ആവർത്തിക്കുന്നുണ്ട്. അതോടൊപ്പം തന്നെ കുടുംബത്തിലെ ഗൃഹനാഥന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടുമ്പോളെല്ലാം അയാൾ സെന്റിമെന്റൽ ആവുന്നുമുണ്ട്. സിനിമയുടെ ക്ലൈമാക്സ്‌ൽ രാഘവൻ നായർ സ്വന്തമായി കൃഷിയിടം വാങ്ങി കുടുംബത്തോടെ മാറി താമസിക്കുകയാണ്. അതയാളുടെ ജീവിതത്തിൽ വളരെ നേരത്തെ ഉണ്ടാവേണ്ട ഒരു അനിവാര്യത ആയിരുന്നു. സ്വന്തം ജീവിതം ത്യാഗം ചെയ്തു കുടുംബത്തിന് വേണ്ടി ജീവിച്ച മേലെടത്തു രാഘവൻ നായർക്കുണ്ടായ ദുർഗതി എന്ന രീതിയിലാണ് സിനിമ ആ സിറ്റുവേഷനെ അവതരിപ്പിക്കുന്നത്. എന്നെ സംബന്ധിച്ച് പാട്രിയാർക്കിയൽ സെറ്റ് അപ്പിൽ പെട്ടു ജീവിക്കാൻ മറന്നു പോയ ആ മനുഷ്യന് ഏറ്റവും ആശ്വാസം ലഭിക്കുക തറവാട്ടു മഹിമയുടെ പ്രാരാബ്ധങ്ങളിൽ നിന്നും മാറി ജീവിക്കുമ്പോഴായിരിക്കും. രാജ്യ ഭരണം നഷ്ടപ്പെട്ടു വന വാസത്തിനു പോകേണ്ടി വരുന്ന രാമനോട് രാഘവൻ നായരെ ഉപമിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്. ശരിക്കും യഥാർത്ഥ പ്രശ്നങ്ങളിൽ നിന്നുമുള്ള ഒളിച്ചോടൽ ആണ് അത്തരം ഇമോഷണൽ ആങ്കിളിലേക്ക് കൊണ്ട് ചെന്ന് ആ കഥ അവസാനിപ്പിക്കുന്നത്.
  • രാഘവൻ നായർക്ക് നല്ല ആണാധികാര ബോധത്തിന്റെ കോംപ്ലക്സ് ഉണ്ട്. പ്രായ പൂർത്തി ആയിട്ടും തന്റെ അനുജനും അനുജത്തിയും വീട്ടിലെ മറ്റുള്ളവരും തന്റെ ചിറകിനടിയിൽ തന്നെ ഉണ്ടാവണം തന്റെ വാക്കുകൾക്ക് വില കല്പിക്കണം എന്ന് തുടങ്ങി അയാൾക്ക് ഇല്ലാത്ത ഈഗോ ഒന്നുമില്ല. അതിനു മുറിവേൽക്കുമ്പോഴെല്ലാം അതിവൈകാരികത കൊണ്ടും കുടുംബം നോക്കിയ കണക്കു കൊണ്ടുമാണ് രാഘവൻ നായർ ഡിഫെൻഡ് ചെയ്യുന്നത്. കടപ്പാടിന്റെ കാര്യം പറഞ്ഞ് കൊണ്ടാണ് അനുജനോട് കുഞ്ഞമ്മാമയുടെ മകളെ കല്യാണം കഴിക്കാൻ ആവിശ്യപ്പെടുന്നത്. സഹോദരങ്ങളുടെ വ്യക്തിപരമായ ഇഷ്ടങ്ങൾ എന്തെന്ന് തിരിച്ചറിയാതെ ആണ് പലപ്പോളും തന്റെ അധികാരബോധം അവരിലേക്ക് രാഘവൻ നായർ അടിച്ചേല്പിക്കുന്നത്. കടപ്പാട് കടമ കുടുംബ മഹിമ എന്നീ വാക്കുകൾ കൊണ്ട് മാത്രമാണ് മനുഷ്യന്മാരുടെ വികാരങ്ങളെയും ചിന്തകളെയും രാഘവൻ നായർ അളക്കുന്നത്. അതിനപ്പുറം പേർസണൽ ചോയ്സുകൾക്കുണ്ടാകുന്ന priority അയാൾക്കൊരു വിഷയമേ അല്ല. അച്ഛന്റെ ജരാനരകൾ ഏറ്റുവാങ്ങി സ്വന്തം യൗവനം പകരം കൊടുത്ത മകനായി സ്വയം അവരോധിക്കുന്ന രാഘവൻ നായർ തന്റെ ത്യാഗത്തിന് പകരമായി തിരികെ ചോദിക്കുന്നത് എല്ലാവർക്കും മുകളിലുള്ള അധികാരമാണ്.
    രാഘവൻ നായരുടെയും മേലേടത്ത് കുടുംബത്തിന്റെയും സ്വസ്ഥത കെടുത്തുന്നത് അനിയൻ വിജയകുമാരൻ നായർ വിവാഹം കഴിച്ചു കൊണ്ടുവരുന്ന പരിഷ്കാരിയും പഠിപ്പുള്ളവളുമായ പെൺകുട്ടിയുടെ അഹങ്കാരവും ബഹുമാനമില്ലാത്ത പെരുമാറ്റവും ആണെന്നാണ് സിനിമ പറഞ്ഞ് വയ്ക്കുന്നത്. അതിനുള്ള ശിക്ഷയായി വിജയകുമാരൻ നായർ ഭാര്യയെ തല്ലി ശരിയാക്കുന്നുണ്ട് ക്ലൈമാക്സ്‌ ൽ. മേലേടത്ത് രാഘവൻ നായരുടെയും അയാളുടെ കുടുംബത്തിന്റെയും പ്രശ്നം യഥാർത്ഥത്തിൽ അതായിരുന്നില്ല.അങ്ങേയറ്റം പാട്രിയാർക്കിയൽ ആയ കുടുംബത്തിലേക്ക് വിവാഹം കഴിച്ചു വരുന്ന ശോഭ അവിടുത്തെ സിസ്റ്റത്തെ ചോദ്യം ചെയ്യുമ്പോൾ മുറിപ്പെടുന്ന പാട്രിയാർക്കിയൽ ഈഗോ ആണ് യഥാർഥ്യത്തിൽ വില്ലൻ. അതിനു ശോഭയെ തല്ലി മര്യാദ പഠിപ്പിച്ചത് കൊണ്ട് കാര്യമില്ല. മേലേടത്ത് കുടുംബവും രാഘവൻ നായരും നമ്മുടെ സമൂഹത്തിൽ ആവർത്തിക്കപ്പെടുന്ന വസ്തുതയാണ്. ചുറ്റും നോക്കിയാൽ നമുക്ക് പലയിടത്തും അത്തരം ജീവിതങ്ങൾ കാണാൻ കഴിയും. അതുകൊണ്ട് തന്നെയാണ് രാഘവൻ നായരുടെ സൈഡിൽ നിന്ന് അദ്ദേഹത്തിന്റെ ഇമോഷൻസിനെ പ്രേക്ഷകരിലേക്ക് കൃത്യമായി convey ചെയ്യുന്ന വാത്സല്യം ഇന്നും എവെർഗ്രീൻ ആയി മലയാളിക്ക് അനുഭവപ്പെടുന്നത്.

യഥാർഥ്യത്തിൽ മേലേടത്ത് രാഘവൻ നായർ ആവർത്തിക്കപ്പെടാൻ പാടില്ലാത്ത ഒരു തെറ്റാണു. അതൊരു നന്മയോ, വാഴ്ത്തിപ്പാടേണ്ട ത്യാഗമോ ഒന്നുമല്ല. മറിച്ചു കൃത്യമായി അവലോകനം ചെയ്ത് മാറി ചിന്തിക്കേണ്ട സമൂഹത്തിന്റെ ഒരു പോരായ്മയാണ്. ആണുങ്ങൾ കുടുംബത്തിന് വേണ്ടി കഠിനധ്വാനം ചെയ്തു ജീവിക്കേണ്ടി വരുന്നതും അവരുടെ ജീവിതം കുടുംബത്തിന് വേണ്ടി ഓടി തീരുന്നതും പാട്രിയാർക്കിയുടെ ബൈ പ്രോഡക്ട് ആണ്. കുടുംബത്തിന്റെ മേൽ അധികാരം സ്ഥാപിക്കാൻ ആണുങ്ങൾ കണ്ടെത്തിയ ഒരു മാർഗമാണ് അത്. അതിൽ അവർ തന്നെ പെട്ടു പോകുമ്പോഴാണ് മേലേടത്ത് രാഘവൻ നായരെ പോലുള്ളവരുണ്ടാകുന്നത്. ഞാൻ കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്നുണ്ട് അതുകൊണ്ട് എന്നെ എല്ലാവരും അനുസരിക്കണം എന്ന് പറയുന്നത് പ്രയോഗികമല്ല. വാത്സല്യത്തിനേക്കാൾ പാട്രിയാർക്കി തന്ന മുട്ടൻ പണി എന്ന പേരാണ് ആ സിനിമക്ക് കൂടുതൽ അനുയോജ്യം.