പുരുഷന്മാർ സൂക്ഷിക്കുക!
സന്ദീപ് വേരേങ്കിൽ
ലൈംഗികവേഴ്ചയ്ക്കുമുമ്പ് ഭാര്യയല്ലാത്ത ഒരു സ്ത്രീയുടെ സമ്മതം നിയമപരമായി വാങ്ങിക്കേണ്ടത് പുരുഷൻ്റെ ഉത്തരവാദിത്തമാണ്.
സ്ത്രീയുടെ സമ്മതത്തോടെയല്ലാതെയുള്ള ലൈംഗികാതിക്രമങ്ങളാണ് ലൈംഗികപീഡനം എന്നറിയപ്പെടുന്നത്.
സ്ത്രീയുടെ സമ്മതമില്ലാതെ ഒരുവൻ അവളെ പ്രാപിക്കുകയാണെങ്കിൽ അതു പീഡനംതന്നെയാണ്.
സ്ത്രീയുടെ സമ്മതത്തോടെയുള്ള ലൈംഗികവേഴ്ചയിൽ പ്രകൃതിവിരുദ്ധവേഴ്ചയോ അല്ലെങ്കിൽ സാരമായ മുറിവേല്പിക്കുന്ന വേഴ്ചയോ പുരുഷൻ കാഴ്ചവെച്ചാലും നടന്നതു പീഡനംതന്നെയായിരിക്കും.
സ്ത്രീയുടെ സമ്മതമില്ലാതെ കാമുകനോ ഭർത്താവോപോലും അവളെ പ്രാപിച്ചാൽ അത് പീഡനംതന്നെയായിരിക്കും.
സ്ത്രീ വേഴ്ചയ്ക്കു തയ്യാറെടുക്കുന്നതിന്നുമുമ്പേ നടക്കുന്ന ലൈംഗികപ്രവൃത്തികളെല്ലാം പീഡനത്തിൽ ഉൾപ്പെടും.
വേഴ്ചയ്ക്കുശേഷം സ്ത്രീയെ സുരക്ഷിതസ്ഥാനത്തേക്ക് എത്തിക്കുന്നതിൽ പുരുഷൻ പരാജയപ്പെടുകയോ സ്ത്രീക്ക് അപകടം സംഭവിക്കുകയോ ചെയ്താലും നടന്നതു പീഡനമായിരിക്കും.
വേഴ്ചയ്ക്കുശേഷം സ്ത്രീ ആത്മാഹുതി ചെയ്താലും ചെയ്യാൻ ശ്രമിച്ചാലും നടന്നതു പീഡനമായിരിക്കും.
സ്ത്രീയുടെ സമ്മതമില്ലാതെ അവളുടെ സ്വകാര്യതയിലേക്കു കടന്നുകയറുന്ന പുരുഷനെ സ്ത്രീ കായികമായി എതിർത്തില്ലെങ്കിലും നടന്നതു പീഡനംതന്നെയാണ്.
സ്ത്രീയുടെ വസ്ത്രാക്ഷേപം ലൈംഗികപീഡനത്തിൽപ്പെടും.
പീഡനസമയത്ത് സ്ത്രീ അത് ആസ്വദിച്ചാലും ഇല്ലെങ്കിലും നടക്കുന്നത് പീഡനംതന്നെയാണ്.
സ്ത്രീയുടെ സമ്മതം ആരായാതെയുള്ള വേഴ്ചകൾ പീഡനമാണോ അല്ലയോ എന്നു തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുമാത്രം നിക്ഷിപ്തമാണ്.
സമ്മതമില്ലാത്ത പീഡനത്തെ സ്ത്രീ തൻ്റെ സർവ്വശക്തിയുമെടുത്ത് പ്രതിരോധിക്കാൻ ശ്രമിച്ചാലും ശ്രമിച്ചില്ലെങ്കിലും നടക്കുന്നത് പീഡനംതന്നെയാണ്.
സമ്മതത്തോടെ നടക്കുന്ന നിരന്തരമായ വേഴ്ചകളിൽ ഏതെങ്കിലുമൊന്ന് സമ്മതത്തോടെയല്ലെങ്കിലും ആയത് പീഡനമായിരിക്കും.
സ്ത്രീയുടെ സമ്മതമില്ലാതെ പുരുഷൻ ലൈംഗികചേഷ്ഠകൾ കാണിക്കുകയോ ലൈംഗികച്ചുവയോടെ സംസാരിക്കുകയോ സ്വയം നഗ്നത പ്രദർശിപ്പിക്കുകയോ മറ്റേതെങ്കിലും രീതിയിൽ ലൈംഗികതൃഷ്ണകൾ അവതരിപ്പിക്കുകയോ ഒക്കെ ഒരുനിമിഷനേരത്തേക്കു ചെയ്താൽപ്പോലും നടക്കുന്നത് പീഡനംതന്നെയായിരിക്കും.
സ്ത്രീയുടെ സമ്മതമില്ലാതെ നിശ്ചിതനേരം തുറിച്ചുനോക്കിയാൽപ്പോലും ലൈംഗികപീഡനമായിരിക്കും.
കൂട്ടബലാത്സംഗം തെളിഞ്ഞാൽ സ്ത്രീയുടെ സമ്മതത്തോടെ ആയിരുന്നോ അല്ലയോ എന്നു നോക്കാതെതന്നെ പീഡനക്കുറ്റമായി കണക്കാക്കും.
ഒരു സ്ത്രീയെ ലൈംഗികപീഡനത്തിനു വിധേയമാക്കാൻ ഗൂഢാലോചന നടത്തിയാൽപ്പോലും പ്രസ്തുതവ്യക്തി ഏതു ലിംഗത്തിൽപ്പെട്ട ആളായാലും പീഡകനായിത്തീരും.
പരസ്പരസമ്മതത്തോടെ ലഹരിപദാർത്ഥങ്ങൾ ഉപയോഗിച്ചശേഷം ലഹരിയുടെ പിൻബലത്തിൽമാത്രമായി സ്ത്രീ ലൈംഗികചൂഷണത്തിന് വിധേയമാക്കപ്പെടുകയാണെങ്കിൽപ്പോലും പുരുഷൻ പീഡകനായിത്തീരും
സമ്മതമില്ലാത്ത പീഡനസമയത്ത് സ്ത്രീ ഉച്ചത്തിൽ നിലവിളിച്ചാലും ഇല്ലെങ്കിലും നടക്കുന്നത് പീഡനംതന്നെയായിരിക്കും.
സമ്മതമില്ലാത്ത പീഡനസമയത്ത് സ്ത്രീ പരസഹായം ലഭിക്കുന്നതിന്നായി ശ്രമിച്ചാലും ശ്രമിച്ചില്ലെങ്കിലും നടക്കുന്നതു പീഡനംതന്നെയാകും.
സമ്മതമില്ലാത്ത പീഡനസമയത്ത് സ്ത്രീ അവിടെനിന്നു രക്ഷപ്പെടാൻ ശ്രമിച്ചാലും ശ്രമിച്ചില്ലെങ്കിലും നടക്കുന്നത് പീഡനംതന്നെയാകും.
സമ്മതമില്ലാത്ത പീഡനത്താൽ സ്ത്രീ പാതിജീവനുള്ളതാകുകയാണെങ്കിലും മരണപ്പെടുകയാണെങ്കിലും അല്ലെങ്കിലും നടന്നത് പീഡനംതന്നെയായിരിക്കും.
സമ്മതമില്ലാത്ത പീഡനശേഷം പുരുഷനുമായി സ്ത്രീ ഔദ്യോഗികമായ ഏതെങ്കിലും പ്രവൃത്തിയിൽ ഏർപ്പെട്ടാലും ഇല്ലെങ്കിലും നടന്നത് പീഡനംതന്നെയാണ്.
സമ്മതമില്ലാത്ത പീഡനത്തിന്നുശേഷം പീഡിപ്പിച്ച വ്യക്തിയുമായി സംസാരിച്ചാലും സംസാരിച്ചില്ലെങ്കിലും പീഡനംതന്നെയായിരിക്കും.
സമ്മതമില്ലാത്ത പീഡനശേഷം സ്ത്രീ ഉടനെയോ കാലതാമസം വരുത്തിയോ പരാതി ഉന്നയിച്ചാലും നടന്നത് പീഡനംതന്നെയായിരിക്കും.
സമ്മതമില്ലാത്ത പീഡനശേഷം സ്ത്രീ ചിരിക്കുകയോ കരയുകയോ ചെയ്യുകയോ ചെയ്യാതിരിക്കുകയോ ചെയ്താലും നടന്നത് പീഡനംതന്നെയായിരിക്കും.
സമ്മതമില്ലാത്ത പീഡനശേഷം സ്ത്രീക്ക് ശാരീരികമായോ മാനസികമായോ അസ്വസ്ഥതകൾ ഉണ്ടായാലും ഇല്ലെങ്കിലും നടന്നത് പീഡനംതന്നെയായിരിക്കും.
സമ്മതമില്ലാത്ത പീഡനത്തിന് ദൃക്സാക്ഷികളോ മറ്റു സാക്ഷികളോ ഉണ്ടായാലും ഇല്ലെങ്കിലും നടന്നത് പീഡനംതന്നെയായിരിക്കും.
സമ്മതമില്ലാത്ത പീഡനത്തിന്നുശേഷം ഗർഭമുണ്ടായാലും ഉണ്ടായില്ലെങ്കിലും പ്രസവിച്ചാലും ഇല്ലെങ്കിലും
ഗർഭച്ഛിദ്രം ചെയ്താലും ചെയ്തില്ലെങ്കിലും നടന്നത് പീഡനംതന്നെയായിരിക്കും.
വാക്കാലുള്ള പരസ്പരസമ്മതത്തോടെയുള്ള ലൈംഗികവേഴ്ചയ്ക്കുശേഷം പീഡനമായിരുന്നുവെന്നു സ്ത്രീ പുരുഷന്നുനേരേ വ്യാജമായി ആരോപിച്ചാലും നടന്നത് പീഡനമായിമാറും.
സ്ത്രീയെ പീഡിപ്പിച്ചില്ലെങ്കിലും സ്ത്രീയുടെ പീഡനാരോപണം നിയമത്തിൻ്റെ മുമ്പിൽ അസാധുവാണെന്നു തെളിയിക്കാനുള്ള ബാദ്ധ്യത പുരുഷനിൽമാത്രം നിക്ഷിപ്തമായിരിക്കും.
സമുന്നതനീതിപീഠമായ ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ പലപ്പോളായ നിരീക്ഷണങ്ങളിൽനിന്നും വായനയിൽനിന്നും ഉരുത്തിരിഞ്ഞ കണ്ടെത്തലുകളാണിതെല്ലാം.