Sex and Lucia
2001/Spanish
Vino
ആധുനിക ക്ലാസ്സിക് പടങ്ങളിൽ പെടുത്താവുന്ന പ്രണയത്തിന്റെയും ലൈംഗികതയുടെയും ചലിച്ചിത്ര ആവിഷ്കാരം.ലൂസിയയുടെ കാമുകൻ ലോറെൻസോ നല്ല കഴിവുള്ള ഒരു എഴുത്തുകാരനാണ് പക്ഷെ ആള് ഇന്ന് ഭൂതകാലത്തെ പറ്റി നിരാശനുമാണ്, അദ്ദേഹം ഈ ലോകത്തോട് തന്നെ എന്നെന്നേക്കുമായി വിടപറഞ്ഞു എന്ന വിവരം ലൂസിയക്ക് തന്റെ ജോലിക്കിടയിൽ കിട്ടുന്നു. ലൂസിയ തന്റെ പ്രിയന് എന്താണ് സംഭവിച്ചത് എന്നറിയാൻ അത് തേടി പോകുന്നില്ല, പകരം അവന് എന്നും പോകണം…പോകണം എന്ന് ആഗ്രഹിച്ചിരുന്ന ഒരു ദ്വീപുണ്ട്. സ്വല്പം അകലെ സ്പാനിഷ് തീരത്തെ ആ ദ്വീപിലേക്ക് അവൾ യാത്രയാകുന്നു, അവിടെ അവള് തന്റെ കാമുകന്റെ പൂർവ്വകാലം കണ്ടെത്തുകയാണ്, അവൻ അവിടെയുള്ളവരുമായി എങ്ങനെ ബന്ധപ്പെട്ട് കിടക്കുന്നു, അങ്ങനെ ലൂസിയ കണ്ടുമുട്ടും മുമ്പും ശേഷവും ഉള്ള ലോറൻസോ, അവന്റെ പ്രണയം, ബന്ധങ്ങൾ തുടങ്ങിയവിയിലൂടെയാണ് ഈ ചിത്രം പറഞ്ഞു പോകുന്നത്.
ഒരു തരം ത്രികോണ പ്രണയം എന്ന് പറയാവുന്ന കഥാഗതിയിൽ നായകന്റെ ഭൂതകാലം വർത്തമാന കാലം അയാളുടെ നോവലിലെ സാങ്കല്പിക ലോകം എന്നിവയുടെ മിക്സഡ് സ്റ്റോറി ടെല്ലിങ് ആണ്. അതുകൊണ്ട് തന്നെ പെട്ടന്ന് കാണുന്ന നമ്മുക്ക് എല്ലാം മനസ്സിലാക്കാൻ സ്വല്പം പ്രയാസമാണ്.പ്രകടനം നോക്കുകയാണെങ്കിൽ ലൂസിയ ആയി തിളങ്ങിയ സ്പാനിഷ് നടി Paz Vega യുടെ അഭിനയമികവ് തന്നെയാണ് പടത്തിന്റെ ഹൃദയം. പ്രണയം, കാമം, നിരാശ അങ്ങനെ ഓരോ വികാരങ്ങളെയും അവർ പൂർണ്ണതയിൽ എത്തിച്ചു എന്ന് തന്നെ പറയാം.Paz Vega യുടെ വശ്യമായ സൗന്ദര്യം നിറഞ്ഞ സ്ക്രീൻ പ്രസെൻസ് കാണാനും ഒപ്പം മനോഹരമായ ഒരു പ്രണയകഥക്കായും ഇരിക്കാം.സെക്സ് കണ്ടന്റ് ഉണ്ട്.