ചോദ്യം : ഹൈസ്കൂൾ അധ്യാപികയായ എന്റെ വൈവാഹികബന്ധം സംതൃപ്തമല്ല. ഡോക്ടറെ കണ്ടപ്പോൾ വജൈനിസ്മസ് എന്നാണ് പറഞ്ഞത്. ലൈംഗീക ബന്ധം ശരിയായി സാധിച്ചിട്ടില്ല. എന്തു ചെയ്യണം.  ?

ഉത്തരം : ഭഗപേശികളെ നിയന്ത്രിക്കുന്ന നാഡികൾ സ്വയമറിയാതെയെന്നോണം പ്രവർത്തിക്കുന്നതാണ് വജൈനിസ്മസിനു കാരണം. ശാരീരിക കാരണങ്ങൾ കൊണ്ടു ഒന്നുമല്ല ഈ അവസ്‌ഥ ഉണ്ടാകുന്നത്. യോനിയിലേക്കു ലിംഗമോ എന്തെങ്കിലും പരിശോധനാ ഉപകരണങ്ങളോ വിരലോ മറ്റോ പ്രവേശിപ്പിക്കുവാൻ ശ്രമിക്കുമ്പോൾ അതിനെ ചെറുത്ത് സ്വയം രക്ഷപ്പെടാനെന്നോണമാണ് യോനീപേശികൾ ചുരുങ്ങി മുറുകുന്നത്.

മനസിന്റെ ആഴങ്ങളിലെന്തോ പതുങ്ങിക്കിടക്കുന്ന ലൈംഗീക വിരക്‌തി, ഭയം, പാപബോധം, ചെറുപ്പ കാലത്തുണ്ടായ തിക്‌താനുഭവങ്ങൾ എന്നിവയൊക്കെ വജൈനിസ്മസിനു കാരണമാകാം. സ്ത്രീകൾക്കു ലൈംഗിക താത്പര്യം ഉണ്ടായിരിക്കുകയും എന്നാൽ യോനി പ്രവേശനം സാധിക്കാത്തതിനാൽ ലൈംഗികാനന്ദം അനുഭവിക്കാൻ കഴിയാതെ വരുകയും ചെയ്യും. ഇത് സ്ത്രീയെ കടുത്ത അസ്വസ്‌ഥതയിലാക്കും. വേണ്ടത്ര മനസംയമനത്തോടെയും ആവശ്യമായ പൂർവലീലകളോടെയും ബന്ധപ്പെട്ടാൻ ശ്രമിക്കുക. എന്നിട്ടും സാധിക്കുന്നില്ലെങ്കിൽ ഗൈനക്കോളജിസ്റ്റിനെ സമീപിച്ച് പരിശോധനകൾ നടത്തുന്നത് നന്നാവും.

ശരിയായ അവബോധത്തോടെ വിശകലനം ചെയ്താൽ എന്ത്കൊണ്ട് ഇത് ഉണ്ടാവുന്നുവെന്ന് സ്വയം മനസിലാക്കാൻ കഴിഞ്ഞേക്കാം. മനസിന്റെ ആഴങ്ങളിൽ പതിഞ്ഞു കിടക്കുന്ന പല ധാരണകളുടെയും സ്വാധീനമാണ് പലപ്പോഴും വജൈനിസ്മിനു കാരണം. ആ പഴയ ധാരണകളെ ബോധപൂർവം അതിജീവിക്കാനായാൽ യോനീ സങ്കോചം ഒഴിവാകും. വേണ്ടത്ര യോനീ വികാസം നേടാനുള്ള വ്യായാമങ്ങളും രതി താൽപര്യം ഉണർത്താനുതകുന്ന ടെക്നിക്കുകളും പരിശീലിക്കുക.

You May Also Like

അവൾ ബെഡ് റൂമിൽ വൈൽഡ് ആകാൻ ഉത്തേജിപ്പിക്കേണ്ടത് എങ്ങനെ ?

സ്ത്രീയെ ഉത്തേജിപ്പിക്കാം സ്ത്രീകൾ സ്പർശനം ആഗ്രഹിക്കുന്നവരാണ്. അവർ പുരുഷന്മാരേക്കാൾ സ്പർശനം ആസ്വദിക്കുന്നു . അത് കൊണ്ട്…

സ്വീഡനിൽ നടക്കാൻ പോകുന്ന സെക്സ് ചാംപ്യൻഷിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ

Prakash Nair Melila ആദ്യത്തെ യൂറോപ്യൻ സെക്‌സ് ചാമ്പ്യൻഷിപ്പിന് ആതിഥേയത്വം വഹിക്കാൻ സ്വീഡൻ ഒരുങ്ങുന്നു. (Game…

വദനസുരതം – ഗുണ ദോഷങ്ങൾ

വദനസുരതത്തിന്റെ ഗുണ ദോഷങ്ങൾ shanmubeena എല്ലാ ലൈംഗിക പ്രവർത്തനങ്ങളെയും പോലെ, ഓറൽ സെക്‌സ് (വായ, ചുണ്ടുകൾ…

കിടപ്പറയില്‍ അവള്‍ ആഗ്രഹിക്കുന്നത്

കിടപ്പറയില്‍ അവള്‍ ആഗ്രഹിക്കുന്നത് കിടപ്പറയില്‍ പുരുഷനില്‍ നിന്ന് ചിലതൊക്കെ സ്ത്രീ ആഗ്രഹിക്കുന്നുണ്ട്. അത് ലഭിക്കാതെ വന്നാല്‍…