ആദ്യരാത്രിയില്‍ ലൈംഗിക ബന്ധം വേണോ ?
പരസ്പരം അറിഞ്ഞും അടുത്തും ഭയാശങ്കകള്‍ നീക്കിയശേഷം ബന്ധപ്പെട്ടാല്‍ ലൈംഗികത ആസ്വാദ്യകരമാക്കാം.ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തെപ്പറ്റി ഒരുപാട് തെറ്റിധാരണകളുണ്ട്.ഭാര്യയും ഭര്‍ത്താവും ആദ്യരാത്രിയില്‍ തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം എന്നൊന്നുമില്ല.വിവാഹ ചടങ്ങുകള്‍ കഴിയുമ്പോഴേക്കും പലപ്പോഴും വരനും വധുവും ശാരീരികമായി തളര്‍ന്നിരിക്കും.ആ അവസ്ഥയില്‍ ശാരീരികബന്ധം ഒരിക്കലും ആസ്വാദ്യമാവുകയില്ല. പരസ്പരം അറിയാത്തവർ ആദ്യദിനങ്ങളിൽ പരസ്‌പരം മനസിലാക്കുകയും അടുത്ത് ഇടപഴകുകയും വേണം .ആവശ്യമില്ലാത്ത ആശങ്കകളും പേടികളും അകന്ന് ആരോഗ്യകരവും ആസ്വാദ്യകരവുമായ ഒരു ശാരീരികബന്ധത്തിന് അതിനകം കളമൊരുങ്ങിയിരിക്കും.
ആദ്യ സമാഗമത്തില്‍ രക്തസ്രാവം വന്നില്ലെങ്കില്‍ കന്യകയല്ലേ ?
42 ശതമാനം സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരുകയുള്ളൂ.എല്ലാ സ്ത്രീകള്‍ക്കും ആദ്യസംഭോഗത്തില്‍ കന്യാചര്‍മം പൊട്ടി രക്തം വരണമെന്നില്ല.42% സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരികയുള്ളൂ.ബാക്കി 47% പേരിലും കന്യാചര്‍മം വണരെ ‘ഫ്‌ളെക്‌സിബിള്‍’ ആയിരിക്കും.ബാക്കി 11% പേരില്‍ കന്യാചര്‍മം തീരെ നേര്‍ത്തതോ ദുര്‍ബലമോ ആയിരിക്കും.അത്തരക്കാരില്‍ വിവാഹത്തിനു മുമ്പു തന്നെ, നൃത്തമോ വ്യായമമോ പോലുള്ള ശാരീരികായാസമുള്ള പ്രവൃത്തി സമയത്ത്, ഈ ചര്‍മം പൊട്ടിപ്പോകും.ആദ്യസംഭോഗത്തു പോകുന്ന രക്തത്തിന്റെ അളവും കൃത്യമായി പറയാന്‍ പറ്റില്ല.ചിലപ്പോള്‍ ഒന്നോ രണ്ടോ തുള്ളികളേ കാണൂ.ചിലപ്പോള്‍ അര ടീസ്പൂണ്‍ വരെ കാണും.കന്യാചര്‍മത്തിന്റെ കട്ടി, സ്ത്രീയിലെ വികാര തീവ്രത(സ്‌നിഗ്ത), സംഭോഗത്തില്‍ പുരുഷന്‍ പ്രയോഗിക്കുന്ന ശക്തി -ഇതെല്ലാം രക്തസ്രാവത്തിന്റെ രീതിയെ നിശ്ചയിക്കുന്നു.
ലൈംഗികസംതൃപ്തി കൂട്ടാന്‍ ഏതു പൊസിഷന്‍ വേണം ?
സ്ത്രീ മുകളിലും പുരുഷന്‍ താഴെയുമായാല്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ കൂടുതല്‍ ലഭിക്കും.ലൈംഗികബന്ധത്തില്‍ രണ്ടുപേരുടെയും ഇഷ്ടവും താല്‍പര്യവുമനുസരിച്ച് ഏതു പൊസിഷന്‍ വേണമെങ്കിലും കൈകൊള്ളാം.ഭാര്യമുകളിലും ഭര്‍ത്താവ് താഴെയുമായി ലൈംഗികബന്ധത്തില്‍ ഭാര്യയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും.ഭര്‍ത്താവ് മുകളിലാകുമ്പോള്‍ അവര്‍ക്ക് ഈ സുഖം കിട്ടുന്നുണ്ടാവില്ല.എന്തായാലും ആദ്യം പറഞ്ഞതു പോലെ പൊസിഷനല്ല,സുഖമാണു പ്രധാനം. മാത്രമല്ല ആദ്യാവസരങ്ങളിൽ ഇത്തരം പൊസിഷൻ ചിന്തകൾക്ക് വലിയ അർത്ഥമില്ല. പരസ്പര ബന്ധത്തിൽ സ്വാതന്ത്ര്യവും സ്നേഹവും ഒക്കെ കുടുമ്പോൾ അവരവർക്ക് കുടുതൽ ഇഷ്ടമായ രീതികൾ പരസ്പരം അറിഞ്ഞ് പിന്തുടരാകുന്നതാണ്
ലിംഗവലുപ്പം കുറഞ്ഞാല്‍ ലൈംഗികസംതൃപ്തിയെ ബാധിക്കുമോ?
പുരുഷലിംഗത്തിന്റെ വലുപ്പം രണ്ടിഞ്ചായാലും മതി പുരുഷ ലിംഗത്തിന്റെ വലുപ്പത്തിനു പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല.ലിംഗത്തിന്റെ നീളവും വണ്ണവും പലരില്‍ പലതാകാം.ചെറുവിരല്‍ മുതല്‍ ഒരു കൊച്ചുതലവരെ കടന്നുപോകാന്‍ തക്കവിധ ഈലാസ്തികതവും വികസിക്കുന്നതുമാണു യോനി. അതിനാല്‍ ലിംഗം വതുതായാലും ചെറുതായാലും യോനിയില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗത്തിന് രണ്ട് ഇഞ്ചോ അതില്‍ കൂടുതല്‍ നീളമുണ്ടെങ്കില്‍ ധാരാളം മതിയെന്നു വൈദ്യശാസ്ത്രം പറയുന്നു.ഉദ്ധരിച്ച അവസ്ഥയില്‍ ഏതു ലിംഗത്തിനും അഞ്ച്-അഞ്ചര ഇഞ്ചു വരെ നീളം വരാം.ഏതാണ്ട് ആറിഞ്ച് ആഴമുള്ള സ്ത്രീ യോനിയുടെ മുകളിലെ രണ്ടിഞ്ചു മാത്രമേ അവര്‍ക്കു കാര്യമായ സുഖം പ്രദാനം ചെയ്യുകയുള്ളൂ, സംഭോഗവേളയില്‍ .അതുകൊണ്ടാണു വലുപ്പം രണ്ടിഞ്ചായാലും മതി എന്നു പറയുന്നത്.ശരീരവലുപ്പമനുസരിച്ചു ലിംഗവലിപ്പം കൂടണമെന്നുമില്ല. 18-20 വയസ്സോടെ പുരുഷന്റെ ലിംഗം അതിന്റെ പരമാവധി വളര്‍ച്ച പ്രാപിച്ചിരിക്കും.പുരുഷലിംഗത്തിന്റെ വലുപ്പം കൂടിയാല്‍ സ്ത്രീക്കു സംഭോഗസംതൃപ്തി വര്‍ധിക്കും എന്ന ധാരണയും ശരിയല്ല.