ദമ്പതികൾ പരസ്പരം ശരീരത്തെയും അതിലെ രതി ബിന്ദുക്കളെയും അടുത്തറിഞ്ഞ് പരിലാളനങ്ങളിലൂടെ ത്രസിപ്പിക്കുമ്പോഴേ സെക്‌സ് ആസ്വാദകരമാക്കാനാവു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
68 SHARES
817 VIEWS

ലൈംഗികത വെറും ചടങ്ങല്ല; വേണം കരുതലും സ്‌നേഹവും

പങ്കാളിയോട് നന്നായി സംസാരിക്കുക. എത്രത്തോളം പരസ്പരം പ്രണയിക്കുന്നുണ്ടെന്ന് മനസിലാക്കികൊടുക്കുക. അവളുടെ ഹൃദയത്തിന്റെ വാതിലുകള്‍ സ്‌നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും തുറക്കുക.പരസ്പരം ഇഷ്ടപ്പെടുന്ന സ്ത്രീയും പുരുഷനും തമ്മിലുള്ള തീവ്രമായ പ്രണയത്തിന്റെ പവിത്രമായ ഒത്തുചേരലാണ് ലൈംഗികത. അത് വെറു ചടങ്ങ് എന്നതിനപ്പുറം പങ്കാളിക്ക് വിശ്വാസവും സ്‌നേഹവും ഉട്ടിയുറപ്പിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. പരസ്പര ബന്ധത്തിന്റെ ആഴം കൂട്ടുന്നതും ദാമ്പത്യ ബന്ധങ്ങള്‍ മുന്നോട്ട് കൊണ്ട് പോവുന്നതിനും ലൈംഗികതയ്ക്ക് വലിയ സ്ഥാനമുണ്ട്. ലൈംഗികത വെറും ചടങ്ങനപ്പുറം ആസ്വാദകരമാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.

ശാരീരികവും വൈകാരികവും മാനസികവുമായ ഇണപ്പെരുപ്പമുണ്ടാക്കുകയാണ് ദാമ്പത്യത്തില്‍ ലൈംഗികതയുടെ മുഖ്യധര്‍മ്മം. അതിനായി സ്ത്രീയുടെ വിഷമതകളെ ശ്രദ്ധാപൂര്‍വം കേള്‍ക്കുക. പ്രശ്‌നങ്ങള്‍ എന്തുതന്നെ ആയാലും കുറ്റപ്പെടുത്താതെ ഞാനുണ്ട് കൂടെ എന്നുള്ള ഉറപ്പും വിശ്വാസവും നല്‍കുക.പങ്കാളിയോട് നന്നായി സംസാരിക്കുക. എത്രത്തോളം പരസ്പരം പ്രണയിക്കുന്നുണ്ടെന്ന് മനസിലാക്കികൊടുക്കുക. അവളുടെ ഹൃദയത്തിന്റെ വാതിലുകള്‍ സ്‌നേഹത്തിലൂടെയും വിശ്വാസത്തിലൂടെയും തുറക്കുക. അവള്‍ക്ക് വേണ്ട ആത്മവിശ്വാസം കൊടുക്കുക. മോശം വാക്കുകള്‍, ദേഷ്യം, കുറ്റപ്പെടുത്തലകള്‍ എന്നിവ ഒഴിവാക്കുക ലൈംഗിക ശുചിത്വം പാലിക്കുക.

കിടപ്പറയിലേക്ക് പോവുന്നതിന് മുന്നെ എല്ലാ ദിവസവും ദമ്പതികള്‍ ഒരുമിച്ചിരിക്കണം. കിടപ്പറയില്‍ ചെന്ന് നേരിട്ട് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുക. ഭര്‍ത്താവാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. സാവധാനത്തിലൂടെ മാത്രം ലൈംഗികതയിലേക്ക് കടക്കുക. പൂര്‍വ ലീലകളില്‍ വ്യത്യസ്ത കണ്ടെത്താന്‍ ശ്രമിക്കുകയാണെങ്കില്‍ ലൈംഗിക ജീവിതം കൂടുതല്‍ ആഹ്ലാദമാക്കുവാനും ആസ്വദിക്കുവാനും സാധിക്കും. ഇതിനായി ഇണയുടെ താല്‍പര്യങ്ങള്‍ ചോദിച്ചറിയാം. ഭാര്യയും ഭര്‍ത്താവും പരസ്പരം ശരീരത്തെയും അതിലെ രതി ബിന്ദുക്കളെയും അടുത്തറിഞ്ഞ് പരിലാളനങ്ങളിലൂടെ ത്രസിപ്പിക്കുമ്പോഴേ സെക്‌സ് ആസ്വാദകരമാക്കാനാവു. അതിനായി സ്ത്രീ ശരീരം എന്തെന്ന് പുരുഷനും പുരുഷ ശരീരം എന്തെന്ന് സ്ത്രീയും അറിഞ്ഞിരിക്കണം.

ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള തുറന്ന ഇടപെടല്‍ സെക്‌സില്‍ പ്രധാനമാണ്. ലൈംഗികതയിലുള്ള ഇഷ്ടാനുഷ്ടങ്ങള്‍ പരസ്പരം പങ്ക് വെക്കണം.സംശയ രോഗം, വിഷാദം, ഉത്കണ്ഠ,പോലുള്ള അവസ്ഥകള്‍ മറ്റ് മനോരോഗങ്ങള്‍ മുതലായവ പ്രശ്‌നപരിഹാരത്തിനായി മനശാസ്ത്ര വിദഗ്ധനെ സമീപിക്കാവുന്നതാണ്.
ലൈംഗികതയോടുള്ള വിരക്തി, താല്‍പര്യക്കുറവ് എല്ലാം തോന്നുന്നതിന് ഒരു കാരണം മനസിന്റെ അനാവശ്യ ചിന്തകളാണ്. ഈ ചിന്തകളെ ഒഴിവാക്കിയാല്‍ മാറാവുന്ന പ്രശ്‌നങ്ങളേയുള്ളൂ ലൈംഗികതയില്‍. അതിനായി ആവശ്യമെങ്കില്‍ മനശാസ്ത്ര വിദഗ്ധനെയോ സെക്‌സോളജിസ്റ്റിന്റെയോ സഹായം തേടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു