Rasheed Vaidyar എഴുതുന്നു
സോഷ്യൽ മീഡിയയില്‍ കാമുകരോടൊപ്പം സ്വകാര്യതകളോ കുസൃതികളോ പങ്കിട്ട പെണ്‍കുട്ടികളുടെ വീഡിയോകള്‍ ധാരാളമായി പ്രചരിക്കപ്പെടുന്നുണ്ട്.
കാമുകര്‍ തന്നെ പുറത്ത് വിട്ടവ, സുഹൃത്തുക്കള്‍ക്ക് വിശ്വാസ പൂര്‍വ്വം നല്കി കൈമാറിക്കൈമാറി ചെയിന്‍ റിയാക്ഷനിലൂടെ പടര്‍ന്നവ, മൊബൈല്‍ ഫോൺ കളവു പോയിട്ടോ റിപ്പയറിനായോ നല്കപ്പെട്ട്

ചോര്ത്തിയെടുക്കപ്പെട്ടവ
ഫോൺ വിറ്റതില്‍ നിന്നും ചോര്ത്തിയവ.
തുടങ്ങി പലനിലകളിലാണ് ഫോണില്‍ നിന്നും സ്വകാര്യ വീഡിയോകളും ഫോട്ടോകളും പ്രചരിക്കുന്നത്.
ഫോണില്‍ നിന്നും ഡിലിറ്റ് ചെയ്തു കഴിഞാലും അവകള്‍ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ മാഞു പോകുന്നില്ല.
ഡിലിറ്റ് ചൈയ്തവ തന്നെ പ്രത്യേകമായ സോഫ്റ്റ്വെയര് ഉപയോഗിച്ച് തിരിച്ചെടുക്കാനാകും.
ഒരിക്കലും തിരിച്ചു കിട്ടാത്ത തരത്തില്‍ മായിച്ചു കളയാന്‍ സാങ്കേതിക കാര്യങ്ങളില്‍ വളരെയധികം അറിവ് ആവശ്യമാണ്.
സാധാരണ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവര്‍ കരുതുന്നത് വിവരങ്ങള്‍ എന്നെന്നേക്കുമായി മായ്ക്കപ്പെട്ടു എന്നാണ്.
എന്നാലത് തെറ്റാണ്.
അങ്ങിനെ പലതരത്തിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെടുന്നു.
പലപ്പോഴും ആദ്യമെടുത്ത വീഡിയോ കാണിച്ച് ലൈംഗികമായോ സാമ്പത്തികമായോ ചൂഷണം നടത്തുന്നതില്‍ സഹികെട്ട് വിസമ്മതിക്കുമ്പോള്‍ പ്രതികാരമായിട്ടാണ് വീഡിയോകൾ പുറത്ത് വരുന്നത്.
ഇൗ വീഡിയോകളുടെയൊക്കേയും പ്രത്യേകത നായകന് കാമറക്ക് പുറകിലാണ്
അവരുടെ മുഖം കാമറയില്‍ ഇല്ല എന്നുള്ളതാണ്.
ലൈംഗിക അവയവം കാണും.
അതുകണ്ടിട്ട് ഒളിവിലുള്ള അതിന്റെ അടയാളത്തില്‍ നായകനെ തിരിച്ചറിയില്ലല്ലോ?
ഏതൊരവസരത്തിലും ലൈംഗിക ദൃശ്യങ്ങള്‍ പകര്‍ത്തുന്ന കാമുകന് ജീവിത കാലത്തേക്കുള്ള അപമാനം സമ്മാനിക്കും.
പ്രണയമുള്ള ഒരു പുരുഷനും ഇണയുടെ ലൈംഗികത പകര്‍ത്തി വെക്കുകയില്ല.
അഥവാ പകര്ത്തപ്പെടുന്നുണ്ടെങ്കില് രണ്ടുപേരുടേയും മുഖം ആത്യന്തം പ്രത്യക്ഷപ്പെടുന്ന തരത്തില്‍ വേണം പകര്‍ത്താന്‍.
ഇങ്ങിനെ ചെയ്യുന്നത് പങ്കാളി മനപ്പൂര്‍വ്വം പങ്കുവെക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കും.
അപ്പോഴും എഡിറ്റ് ചൈയ്ത വീഡിയോയായും ചിത്രങ്ങളായും പുറത്ത് വരാനുള്ള സാധ്യതകൾ ഉണ്ട്.
നമ്മുടെ ഫോണില്‍ പകര്‍ത്തുന്ന വീഡിയോകള്‍ ഫോട്ടോകള്‍ നമ്പറുകള്‍ തുടങ്ങി എന്തും പങ്കിടാനുള്ള അനുമതി മിക്ക അപ്ലിക്കേഷനുകള്‍ക്കും ഉണ്ട്.
പല ആപ്ലിക്കേഷനുകളും ഇവയെ ചൂണ്ടിയെടുത്ത് പോണ്(നഗ്നത കച്ചവടം) കമ്പനികള്‍ക്ക് നല്‍കും.
അവരത് പല തരത്തിലും ഉപയോഗിക്കും.
ലൈംഗികതയുമായി ബന്ധപ്പെട്ട പ്രൊഡക്ടുകളുടെ മോഡലായും പോണ് നായികയായുമൊക്കെ പ്രത്യക്ഷപ്പെടും.
അങ്ങിനെ വന്നുകൊണ്ടിരിക്കുന്നുമുണ്ട്.
വീഡിയോ എഡിറ്റിങ്ങിന്റെ സാധ്യത വളരെ വര്‍ധിച്ചിട്ടുണ്ട്.
ഇത്തരം വീഡിയോകളും ഫോട്ടോകളും ഉപയോഗിച്ച് വിദേശത്തിരുന്ന് ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുന്നവരുമുണ്ട്.
മൊബൈലില്‍ ലൈംഗികത പകര്‍ത്തുന്നത് ഏത് സാഹചര്യത്തിലും നല്ലതല്ല.
ഭാര്യയുമായുള്ള വേഴ്ചയുടെ വീഡിയോ പോലും കൗതുകത്തിനായി രഹസ്യമക്കി വെച്ചാലും നാട്ടിലാകെ പാട്ടാകും എന്നത് മറക്കരുത്.
നഗ്നത വെളിപ്പെടുന്നതും ലൈംഗികതയുമൊക്കെ വലിയ അവമതിയായി കാണുന്ന മലയാളിക്ക് തനിച്ചോ കുടുംബസമേതമോ കയറില്‍ തൂങ്ങാന്‍ മൊബൈലില്‍ സ്വകാര്യമായി സൂക്ഷിച്ച വീഡിയോ പരസ്യമായാല്‍ അതുമതി.
മൊബൈൽ ഫോൺ വ്യക്തിയുമായി ബന്ധപ്പെട്ടിരിക്കുന്നതിലുപരി ലോകവുമായി ബന്ധപ്പെട്ടിരിക്കുന്നു.
നമുക്കതില്‍ പരിമിതമായ പ്രവര്ത്തനമേയുള്ളൂ.
നമ്മുടെ മൊബൈൽ ഫോണുകളെ നിയന്ത്രിക്കുന്നത് വിവിധ ആപ്ലിക്കേഷനുകളാണ്.
അതിന്റെ നിര്‍മ്മാതാക്കളുടെ കണ്ണും കയ്യും നമ്മുടെ ഫോണിലുണ്ട്.
നമ്മുടെ വ്യക്തി വിവരങ്ങളെല്ലാം യൂസര്‍ നെയിമും പാസ്വേഡുമടക്കം അവ ഇന്‍സ്റ്റാള്‍ ചെയ്യാനായി നാം കൈമാറിയിട്ടുമുണ്ട്.
സൂക്ഷിച്ചാല്‍ ദുഖിക്കാന്‍ കുറഞ്ഞ ഇടകളേ ഉണ്ടാകൂ.
സൂക്ഷിക്കാതിരുന്നലോ?.